ഞാനും ബെർളിച്ചായനും ഭയങ്കര ബ്ലോഗ് വർഗ്ഗീയ വാദികളും ജാതിക്കോമരങ്ങളും ആണെന്നുള്ള സത്യം വളരെക്കുറച്ച് ആൾക്കാർക്ക മാത്രമേ അറിയത്തുള്ളായിരുന്നു ഇതുവരെ....
അച്ചായൻ ക്രിസ്ത്യൻ വർഗ്ഗീയവാദത്തിലും ഞാൻ ഹിന്ദുവർഗ്ഗീയ വാദത്തിലുമായിരുന്നു കോൺസണ്ട്രേറ്റ് ചെയ്തിരുന്നത്...എന്നാൽ ശുംഭന്മാരായ ( അർഥം*=ബുദ്ധിമാന്മാർ ) വായനക്കാർ ഞാൻ വെറും പോപ്പിയാണെന്ന് കരുതി ഇക്കണ്ടതെല്ലാം വായിച്ചു പോന്നു...
മോഷണം ഞങ്ങൾക്ക് ഒരു പുത്തരിയല്ല..അത് ഇനിയെങ്കിലും മനസ്സിലാക്കുക....യഥാർത്തത്തിൽ ‘ഹോ-ക്വാങ്ങ്‘ എന്ന ഒരു കൊറിയാക്കാരന്റെ ലേഖനങ്ങളാണ് ബെർളിച്ചായൻ മോഷ്ടിച്ച് തന്റെ സ്വന്തം പേരിൽ ബ്ലോഗിൽ പോസ്റ്റിയിരുന്നത്.....കൊറിയൻ ബ്ലോഗൊന്നും ആരും വായിക്കാത്തതു കൊണ്ട് അതാരും അറിഞ്ഞുമില്ല...അച്ചായൻ പ്ലസ്-ടൂവിന് സെക്കൻഡ് ലാഗ്വേജ് കൊറിയനായിരുന്നു എടുത്തിരുന്നത് ...അതുകൊണ്ട് സംഗതി എളുപ്പമായി.
ഞാനാകട്ടേ മാർക്കണ്ഡേയ പുരാണം, മത്സ്യപുരാണം, സ്കന്ദപുരാണം എന്നിവയിൽ നിന്നും ഓരോ ഭാഗങ്ങൾ അടിച്ചുമാറ്റിക്കൊണ്ടിരുന്നു...ഹിന്ദുക്കളെ പ്രകോപിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം...എങ്കിലല്ലേ എന്റെ ജാതീയത വർക്ക് ചെയ്യത്തുള്ളൂ...പക്ഷേ നടന്നില്ല..അച്ചായന്റെ ഉപദേശകപ്രകാരം ബ്ലോഗത്താഴം എഴുതി ക്രിസ്ത്യൻസിനെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല...
അങ്ങനെ ഞങ്ങളുടെ ഉള്ളിൽ ചങ്ങലക്കിട്ടിരുന്ന വർഗ്ഗീയ വിധ്വംസകന്മാർ വിഷമിച്ചിരുന്നപ്പോഴാണ്
ഒരു ക്യതിയും കൂടി എഴുതാം എന്നെനിക്ക് തോന്നിയത്..അപ്പോൾത്തന്നെ ഞാൻ തട്ടിൻപുറത്തുകയറി പഴയ ബാലരമ അമർചിത്രകഥ രാമായണം എടുത്ത് കോപ്പി പേസ്റ്റ് ചെയ്ത്
കഥാപാത്രങ്ങളൂടെ പേരുകൾ മാത്രം മാറ്റി ഒരു നോവലെഴുതി പോസ്റ്റ് ചെയ്തു....ഭാഗ്യത്തിന് ആർക്കും അത് മനസ്സിലായില്ല...
അടുത്തദിവസം രാവിലെ തുടർച്ചയായി ഫ്ലാറ്റിന്റെ ഡോർബെല്ല് മുഴങ്ങുന്നത് കേട്ടാണ് ഞാൻ എണ്ണീറ്റ് ചെന്ന് വാതിൽ തുറന്നത്..വിശ്വസിക്കാൻ കഴിഞ്ഞില്ല ..അതാ നിൽക്കുന്നു മഹാകവി വാൽമീകി...പക്ഷേ അദ്ദേഹത്തിന്റെ മുഖം എന്തോ ചുവന്ന് തുടുത്തിരുന്നു...
അയ്യോ...ആരായിത്......അകത്തോട്ട് വന്നാട്ടെ സാറേ....ഇരുന്നാട്ടെ.....കുടിക്കാനെന്താ..ചായയോ കാപ്പിയോ...അതോ...... ?......
....ഞാൻ പെട്ടെന്ന് അതിഥി ദേവോ: ഭവയായി...
എന്നാൽ അദ്ദേഹം ഒന്നും മിണ്ടുന്നില്ല...കമണ്ഡുലു മേശയിലേക്ക് വച്ചിട്ട് എന്നെ നോക്കി..
“...മാ നിഷാദാ..” എന്നുമാത്രം പറഞ്ഞു...പണ്ട് പഠിച്ച സംസ്ക്രിതം വച്ച് ഞാൻ ട്രാൻസലേറ്റ് ചെയ്തു.. ‘ അരുത് കാട്ടാളാ ‘ എന്നാണ് സംഭവം....ഇയാളെന്തിനാ എന്നെ ചീത്ത വിളിക്കുന്നത്...
എന്താണ് അങ്ങയുടെ പ്രശ്നം..എന്ന് ഞാൻ വിനീതനായി ചോദിച്ചു...
"...എടാ ...@#$%^&* നീ കോപ്പിറൈറ്റ് എടുത്തിട്ടാണോ ഇത് എഴുതിപ്പണ്ടാരമടക്കിയത്...ഇപ്പോ തപസ്സീന്നൊന്നും പഴയപോലെ വരുമാനമില്ല...പുരാണ സീരിയലുകാരും ബാലെക്കാരും ഒക്കെ തരുന്ന റോയൽറ്റി പണം കൊണ്ടാണ് ഞങ്ങൾ മഹാമുനികൾ ജീവിച്ചുപോകുന്നത്...
അപ്പോഴാണ് നിന്നേപ്പോലുള്ള ആഭാസന്മാർ ഓരോ കഥയുണ്ടാക്കി ബ്ലോഗിലിടുന്നത്...നിന്റെ പണ്ടാരടങ്ങാനുള്ള ‘ചിറകൊടിഞ്ഞ കിനാവുകൾ ’ എന്റെ രാമായണം അതേപടി മോട്ടിച്ചതല്ലേടാ...
ശ്ശെ..... ഞാനാകെ ചമ്മി..അങ്കിൾ അത് ഒരബദ്ധം പറ്റിയതാ...“..ഞാൻ വേറേ കഥ മിക്സ് ചെയ്തോളാം..“എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് കാറിൽക്കയറ്റി ബസ്റ്റാന്റ് വരെ കൊണ്ടുവിട്ടു...പുള്ളിയുടെ വിഷമം കണ്ട് ദുഖിതനായതിനാൽ ബാക്കി ഭാഗങ്ങൾ നന്നായി എഴുതാനും കഴിഞ്ഞില്ല...
ഞാനെഴുതിയ നാലു ഭാഗങ്ങൾ വായിച്ചിട്ട്.....ഏത് കൂതറയാടാ ഇതെഴുതിയത് എന്ന് ഞാൻ തന്നെ അറിയാതെ പലവട്ടം ചോദിച്ചുപോയിരുന്നു... അത് അങ്ങനെതന്നെ കീറിക്കളയണം എന്ന് തോന്നിയിരുന്നു അന്ന്...എന്നാൽ അന്നത് കീറിക്കളഞ്ഞിരുന്നെങ്കിലും സാരമില്ലായിരുന്നു...
എന്നോട് സ്നേഹവും ബഹുമാനവും ഉള്ള ഒരാളും എന്റെ ബ്ലോഗുകളെ ഭാവിയിലെ കുരുന്നുകൾക്കായി ബായ്ക്കപ്പ് ചെയ്യുന്ന ഒരു നല്ല മനുഷ്യൻ ഈ ബൂലോകത്ത് ജീവിച്ചിരുപ്പുണ്ട് എന്നറിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്...
അദ്ദേഹത്തിന്റെ ശ്രമഫലമായി ‘ചിറകൊടിഞ്ഞ കിനാവുകൾ ’ അതേ പേരിൽത്തന്നെ സംരക്ഷിക്കാൻ സാധിച്ചതിൽ ഞാൻ അതീവ ക്യതഞ്ജതാവാനാണ്..മാന്യ വായനക്കാർക്കായി
ആ പുണ്യസ്ഥലമായ ബ്ലോഗ് ബായ്ക്കപ്പ് കേന്ദ്രത്തിന്റെ ഒരു വിദൂര ദ്യശ്യം കാണിക്കുന്നു...
മകരജ്യോതി പോലെ അവ്യക്തമായ ഒരു ഫോട്ടോയാണ്..അവനവന്റെ വിശ്വാസത്തിനനുസരിച്ച് യഥാവിധി വ്യാഖ്യാനിക്കാം...
ബ്ലോഗർ കണ്ണനാണ് ഈ സംഭവം ആദ്യം കണ്ടുപിടിച്ചത്..എന്നാലും പത്തമ്പത്തിനാല് പോസ്റ്റൊള്ള ഒരു ബ്ലോഗീന്ന് ഈ ഒരു കൂതറപ്പോസ്റ്റ് മാത്രം ചൂസ് ചെയ്ത് ബായ്ക്കപ്പ് വിദ്വാന്
മാപ്രാണം.....കരയോഗത്തിന്റെ വക ഒരു ചെറിയ സ്വീകരണം കൊടുക്കുന്നതായിരിക്കും...
ഇനി അബദ്ധത്തിൽ കൈതട്ടി അറിയാതെ കോപ്പി പേസ്റ്റായതാണെങ്കിൽ പോട്ടെന്ന് വക്കാം..പക്ഷേ ഏതാനും മണിക്കൂറുകൾക്ക് മുൻപേ കണ്ണനിട്ട കമന്റുകളും മാഞ്ഞ് പോയിരിക്കുന്നു...
അത്ഭുതം തന്നെ..പ്രെയ്സ് ദ ബ്ലോഗ്...
ഇനി നമുക്കല്പം ഇൻട്രൊഡക്ഷൻ വാചകങ്ങൾ കേൾക്കാം....കോഷൻ വാണീങ്ങ് ഒക്കെയുണ്ട് കേട്ടോ....
നോട്ട് ദ പോയിന്റേ..... അതായത് കാലാവസ്ഥാ പ്രവചനം പോലെ കക്കാനും കക്കാതിരിക്കാനും സാദ്ധ്യതയുണ്ട് എന്ന ലൈൻ......
അച്ചായന്റേയും ഒക്കെ ബ്ലോഗുകൾ സാമ്പ്രദായികമായി പലരും ബായ്ക്കപ്പ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം...ഇതൊക്കെ ... അതും ഞാൻ ഡിലീറ്റാൻ വച്ചിരുന്നത് എന്നാ കോപ്പിനാ കോപ്പി പേസ്റ്റ് ചെയ്യുന്നത്....
‘ഹിറ്റ്ലറിൽ‘ സോമൻ പറയുന്ന പോലെ... ” ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ ഞാൻ തന്നെ ഇത് പ്രിന്റെടുത്ത് വ്രിത്തിയായി പായ്ക്ക് ചെയ്ത് എമ്പോസ്റ്റ് വഴി വീട്ടിലേക്ക് അയച്ച് തരുമായിരുന്നല്ലോ “....
.....
മീശമാധവൻ, ഇത്തിക്കരപ്പക്കി, കള്ളൻപവിത്രൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയവർക്ക് കക്കാമെങ്കിൽ എനിക്കെന്താ..പറ്റൂലേ...?
ReplyDeleteശ്ശെടാാാാാാാാാാാാാാ!!!
ReplyDeleteഈ ബാക്ക് അപ് ബാപ്പക്ക് ആപ്പ് വെക്കണ പൊലാണല്ലോ!
അയാളാ പോസ്റ്റ് നീക്കം ചെയ്തൂന്ന് തോന്നുന്നു, കാണുന്നില്ലല്ലോ അവിടെ :))
ReplyDeleteഅനീതിയ്ക്കും, മോഷണത്തിനും എതിരെ, ഇത് പോലെയുള്ള തന്തയില്ലാത്തവന്മാരുടെ, ജനിക്കുന്ന സമയത്ത് തന്നെ കണ്ണ് തുറന്നു നോക്കി തന്‍റെ തനിസ്വഭാവമറിയിച്ച പാഷാണത്തില്‍ കൃമികളുടെ ഉളുപ്പില്ലായ്മക്കെതിരെ, നമ്മുടെ എല്ലാമെല്ലാമായ പോണി നയിക്കുന്ന ഈ പരിശുദ്ധ യുദ്ധത്തില്‍, ഈ ചേര്‍ക്കോണം സ്വാമികളുടെ എല്ലാ പിന്തുണയും ഉറപ്പാക്കുകയാണ് സുഹൃത്തുക്കളേ, ഉറപ്പാക്കുകയാണ്. എനിക്ക് സഹിക്കുന്നില്ല, നോം സന്യാസം സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഇവിടെ എന്തൊക്കെ നടന്നേനെ എന്നാലോചിച്ച് നോം നടുങ്ങുകയാണ് സുഹൃത്തുക്കളേ, നടുങ്ങിവിറക്കുകയാണ്.
ReplyDelete@നിശ: ഇത് ഫേസ് ബുക്ക് കമ്മ്യൂണിറ്റി വഴി സ്പ്രെഡായപ്പോൾ അവൻ പോസ്റ്റ് ഡിലീറ്റി..അത്
ReplyDeleteസംഭവീക്കും എന്നെനിക്ക് നേരത്തേ തോന്നിയകൊണ്ടും എം.എസ് പെയിന്റ് ഫസ്ക്ലാസിൽ പാസായതുകൊണ്ടും ഞാൻ പ്രി.സ്ക്രീൻ ചെയ്ത്,,
ആക്രാന്തം കൊണ്ട് ആരാന്റെ പാത്രത്തില്‍ കയ്യിട്ടുവാരുന്ന,(നല്ലനേരത്തൊരു നല്ല തെറിയും നാവില്‍ വരുന്നില്ല,ശ്ശോ!)ചില ദാരിദ്ര്യം പിടിച്ച ബ്ലോഗര്‍മാര്‍, ഈ ബൂലോകത്തും ഉണ്ടെന്നറിയുന്നതു സങ്കടകരമാണ്.
ReplyDeleteഇവനൊക്കെ എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍, എത്ര കഥകള്‍ വേണമെങ്കിലും, ഞാന്‍ കൊടുക്കുമായിരുന്നു.
കരമടച്ച രസീതും, പാട്ടച്ചീട്ടും, തീറാധാരവും സഹിതം, പത്തമ്പതിനായിരം കഥകള്‍ എന്റെ കൈവശമുണ്ട്. എഴുതി ബ്ലോഗാനുള്ള സമയക്കുറവുമൂലം, ഞാന്‍ വിഷമിക്കുകയാണ്.
ആ കഥകളെല്ലാം കൂടി, ഇപ്പറയുന്ന കുലദ്രോഹികളുടെ അണ്ണാക്കിലേക്ക് പണ്ടാരടക്കിയാലോന്നു പോലും, ചിലപ്പോള്‍ ചിന്തിച്ചു പോകുന്നു!
‘ഹിറ്റ്ലറിൽ‘ സോമൻ പറയുന്ന പോലെ... ” ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇവിടെ തട്ടുകടയും തുറന്നു വെച്ചു ഇരിക്കുമ്പോള്‍ ഒരുത്തനും ഒന്നും വേണ്ട ഇനി എന്നാ വി.ഐ.പി ചായ മതി എന്നാല്‍.. വിരല്‍ ഇട്ടു പിടിക്കാത്ത എന്താ മതിയോ ?
ReplyDeleteഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്" എന്ന എന്റെ ഒരു എളിയ കുറിപ്പ് എനിക്ക് ഈയിടെ ഈ മഹാ "ബേക്കപ്പുകാരന്റെ" ബ്ലോഗില്‍ പോയി വീണ്ടും വായിക്കാനുള്ള "ഭാഗ്യം" എനിക്കുണ്ടായി. പക്ഷെ രസം അതല്ല. അതിലെ കഥാ പാത്രങ്ങളുടെ പേരുകള്‍ മാറ്റിയിരിക്കുന്നു. ബ്ലോഗ്ഗര്‍ ചെറുവാടിയാണ് എന്റെ പോസ്റ്റ് അവിടെ കണ്ട കാര്യം എന്നോട് പറഞ്ഞത്. ചെറുവാടിയുടെ പോസ്റ്റും ഇത് പോലെ ആശാന്‍ ബാക്കപ്പ് ചെയ്തു വെച്ചിട്ടുണ്ട്. . ഞാന്‍ എന്റെ പോസ്റ്റിനു ഒരു കമന്റും ലിങ്കും കൊടുത്തിരുന്നു. പിന്നീട് നോക്കിയപ്പോള്‍ പോസ്റ്റ് കാണുന്നില്ല.
ReplyDeleteഇപ്പോള്‍ താങ്കളുടെ ഈ പോസ്റ്റും കൂടി കണ്ടപ്പോള്‍ മനസ്സിലായി. മൂപ്പര്‍ ഒരു "മഹാ ബേക്കപ്പ് ബ്ലോഗ്ഗര്‍" ആണെന്ന്. എന്തൊരു സേവനം. അങ്ങേരെ സമ്മതിക്കണം. അടിച്ചു മാറ്റല്‍കാര്‍ നീണാള്‍ വാഴട്ടെ.
ശോ..! നിങ്ങളൊക്കെ എന്ത് ഫാഗ്യവാന്മാരാ..! നമ്മളെയും ആര്‍ക്കും വേണ്ട; നമ്മുടെ പോസ്റ്റുകളും ആര്‍ക്കും വേണ്ട!
ReplyDelete"ബ്ലോക്കപ്പുകാരന്‍ " (ബ്ലോഗ് ബാക്ക് അപ്പ് ചെയ്യുന്നവന്‍ :-))
ReplyDeleteഞാന്‍ എന്റെ ഓര്‍മ്മകള്‍ പകര്‍ത്തിയ ഒരു സ്കൂള്‍ പ്രണയത്തിന്റെ ഓര്‍മകളില്‍ എന്ന പോസ്റ്റും അവിടെ ഉണ്ടായിരുന്നെന്ന്
ReplyDeleteബ്ലോഗ്ഗര്‍ അഞ്ജുവും , ബ്ലോഗ്ഗര്‍ നമൂസും അറിയിച്ചതനുസരിച്ച് ഞാനും അവിടെ ചെന്ന് നോക്കി . പക്ഷെ വിവരം അറിഞ്ഞ പഹയന്‍ അപ്പോഴേക്ക് കോപ്പി പേസ്റ്റ് കള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് . അവിടെ ഉണ്ടായിരുന്ന ചില കോപ്പി pastukal
പോണി ബോയി യുടെ ചിറകൊടിഞ്ഞ കിനാവ്
അക്ബര്‍ ഇക്കയുടെ ,പ്രവാസിയുടെ തുറക്കാത്ത കത്ത്
എന്റെ സ്കൂള്‍ കാലത്തെ പ്രണയം
വി.കെ ,റഫീഖിന്റെ വേശ്യയുടെ മകന്‍
എന്നിവ ഇതില്‍ ഉള്‍പെടുന്നു , ബാക്കിയുള്ള പോസ്റ്റുകളും കോപ്പി അല്ലെന്നാര് കണ്ടു ? വേറെ വല്ലവരുടെയും പോസ്റ്റിന്റെ കോപ്പി
:-) hehe
ReplyDeleteദെവൂട്ടിയുടെ പോസ്റ്റൊന്നും അടിച്ചു മാറ്റിയില്ലെന്നു തോന്നുന്നു.......അല്ലേ????
ReplyDeleteഈ “ബ്ലൊഗ്ഗുമാധവന്‍ “
പാവം എന്തിനാ ഇങ്ങനെ കളിയാക്കുന്നെ, ഇതിലൂടെ പോണിമോന്റെ കഥകള്‍ കൂടുതല്‍ ആള്‍ക്കാര്‍ വയിക്കുകയല്ലേ ചെയുന്നെ, (ഇത് ടോറന്റ് വഴി സോഫ്റ്റ്‌വെയര്‍ / സിനിമ നമ്മള്‍ ഡൌണ്‍ലോഡ് ചെയുന്ന അത്രെമോന്നും വലുതല്ലല്ലോ) " നിങ്ങളില്‍ പാപം ചെയാത്തവര്‍ കല്ലെറിയട്ടെ" :)
ReplyDeleteഓരോ മേഘലയിലും "കിടിലങ്ങള്‍" ആകുന്നതിനു ഓരോ മാനദണ്ഡം ഉണ്ടല്ലോ. ഉദാ. സിനിമ നടന്‍ ആണേല്‍ ഏതേലും നടിയുടെ പേരുമായി വല്ല ടിങ്ങോള്‍ഫി കഥകള്‍ വരണം , രാഷ്ട്രീയക്കാരനാണേല്‍ മുട്ടന്‍ അഴിമതി കേസില്‍പ്പെടണം, ബ്ലോഗ്ഗെരാണെങ്കില്‍ ഏതെങ്കിലും തന്തയില്ലാത്തവന്‍ ബ്ലോഗ് അടിച്ചു മാറ്റി വേറെ പോസ്റ്റ് ചെയ്യണം. അങ്ങനെ നോക്കുകയാണെങ്കില്‍ പോണി.. താങ്ങള്‍ ഒരു "കിടിലം" ആയി മാറിയിരിക്കുന്നു. ചിലവുണ്ട് കേട്ടോ വിളിച്ചാ മതി മൈ നമ്പര്‍ ഈസ് 224466
ReplyDeletepaavam annan.. pedichu postu deletti.. aa annennte therthal theeratha vedhanagal theernu kanumo entho?!
ReplyDeleteപോണിക്കുട്ടാ...
ReplyDeleteഅതില്‍ പോണിക്കുട്ടന്റെ ഒരു പോസ്റ്റ് മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ..,ചെറുവാടിയുടെ 5 പോസ്റ്റുകളാ ആ മഹാന്‍ അടിച്ചു മാറ്റി പോസ്റ്റിയത്, കൂടാതെ അക്ബര്‍ക്കാടെ തുറക്കാത്ത കത്ത്, ഫൈസൂ മദീനയുടെ ഒരു പോസ്റ്റ് അവന്‍ അടിച്ച് മാറ്റിയിട്ടുണ്ട്...കുറെ ഒക്കെ അവന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നു.ദേ ഇപ്പോഴും ചെറുവാടിയുടെ ഒരു പോസ്റ്റ് അവിടെ ഉണ്ട്
പോണിയുടെയൊക്കെ പോസ്റ്റ് അടിച്ച് മാറ്റി ബ്ലോഗുണ്ടാക്കണമെങ്കിൽ.. അവനെന്തൊരു കുക്കുതറയായിരിക്കും.. :) നമ്മ്ടെയൊന്നും ബ്ലൊഗിലേക്ക് അടിച്ച് മാറ്റാൻ വേണ്ടിപോലും ഒരുത്തനും വരുന്നില്ലല്ലോ.. :(
ReplyDeleteഅങ്ങനെ എന്റെ എത്രയെത്ര പോസ്റ്റ് പോയിരിക്കുന്നു.
ReplyDeleteഇപ്പോള്‍ എല്ലാം ശീലായി പോണിക്കുട്യേ... :)
@appachanozhakkal:
ReplyDeleteഎന്റെ വിഷമം അതല്ല ഈയൊരു പോസ്റ്റേ അവൻ കണ്ടോള്ളല്ലോ...കൂതറ പോസ്റ്റുകൾക്കിടയിലെ കുക്കൂതറ നോവൽ സെലക്ട് ചെയ്ത്വനെ സമ്മതിക്കണം..
@ജിക്കു: എനിക്കൊരു വി.ഐ.പി നാരങ്ങാവെള്ളം...വയ്യ സീണിച്ചു..
@Akbar:ഭാവി പ്രിയദർശനാണദ്ദേഹം...എല്ലാം റീമേയ്ക്ക് ചെയ്യും..
@ആളവന്താൻ:
തത്ക്കാലം സാർ യു.എ.ഇയും ഇന്ത്യയും മാത്രമേ കവർ ചെയ്യുന്നുള്ളൂ...അമ്മാൻ പോലുള്ള രാജ്യങ്ങൾ പിന്നീട്..
@മുനീർ : :))))...
@ismail chemmad: അഞ്ജുവിന്റെ കവിതകൾ ചൂണ്ടാൻ പോയെങ്കിലും ഏകാന്തതയുടെ പ്രഹരമേറ്റ് മോഹാലാസ്യപ്പെട്ട് വീണതിനാൽ മോഷണം നടന്നില്ല...
@കണ്ണൻ: യഥാസമയം വിവരം തന്നതിനു നന്ദി
@റാണി: സേഫ്ടിപിൻ കൊണ്ട് ആണുങ്ങളെ നേരിടുന്ന നിങ്ങളെയൊക്കെ എല്ലാവർക്കും ഭയമാണ്..നോമിനും...
@കൊച്ച്: സോഫ്ട്വെയറും സിനിമകളും നമ്മൾ ഉപയോഗിക്കുന്നല്ലേയുള്ളൂ സ്വന്തം പേരിലാക്കുന്നില്ലല്ലോ.കാശില്ലാത്തത് കൊണ്ടുള്ള തെറ്റല്ലേ അത് തമ്പുരാൻ കർത്താവങ്ങ് ക്ഷമിച്ചോളും..
@ആസ്വാദകൻ: വിൻസെന്റ് ഗോമസ് സാർ..മനസ്സിൽ കുറ്റബോധം തോന്നിയാൽ പിന്നെ ഇടയ്ക്കിടെ ലഡുപൊട്ടാറുണ്ടോ...:)))))))))))))));
@അനീഷ്കുമാർ: ആദ്യ ഡയലോഗ് അഞ്ജുവിനെ എയിം ചെയ്ത് ഇട്ടതാ.ഡയലോഗും അഞ്ജുവിന്റേതാണ്..അവൻ കരുതിക്കാണും ഞാൻ ഒരു ലോലഹ്രിദയനാണെന്ന്...
@റിയാസേട്ടാ പിന്നീട് ഫേസ്ബുക്കിൽ കൂടുതൽ വീരക്രിത്യങ്ങൾ കണ്ടിരുന്നു.
@സിജോ: ഇൻവേഷൻ യൂറോപ്പിലേക്ക് എത്തുന്നതേയുള്ളൂ..
@വാഴേട്ടൻ : ഞാൻ ഒരു പോസ്റ്റ് മോഡേൺ പ്രണയകഥ ആലോചിക്കുന്നുണ്ട്...വർഷങ്ങൾക്ക് ശേഷം ചൊവ്വാഗ്രഹത്തിൽ നിന്നും ലീവിന് നാട്ടിലെത്തുന്ന കാമുകൻ...അപ്പോഴേക്കും കാമുകിയുടെ കല്യാണം ഒരു മാഴ്സ്ഗ്രഹനിവാസിയുമായി കഴിഞ്ഞു..അയാൾ അവളേ ഉപേക്ഷിച്ചു..
ReplyDeleteപ്ലൂട്ടോയിൽ ഒരു വർക്ക് വിസ കിട്ടുമോ എന്നവൾ ചോദിക്കുന്നു..ഒന്നും മിണ്ടാതെയായാൾ തന്റെ റോക്കറ്റുമെടുത്ത് ബഹിരാകാശത്തേക്ക് തിരികെ പോകുന്നു..
മോഷണമാന്ന് മാത്രം പറയരുത്..
@pony boy: ചൊവ്വയും മാര്‍സും രണ്ടാണോ?......
ReplyDeleteടാഗേറിന്റെ കഥയിലെ കപ്പല്‍ യാത്ര
ReplyDeleteഅതേപടി തന്റെ നോവലില്‍ കോപ്പി
ചെയ്ത എഴുത്തുകാരന്റെയും,എല്ലാ കുറ്റങ്ങ
ളും കണ്ടു പിടിക്കാറുള്ള നിരൂപക ശ്രേഷ്ഠന്‍
അതിനവതാരികയെഴുതുകയും ചെയ്ത നാടാ
ണിത്.ഈ ചോരന്മാരെ ഇവ്വിധം നാറ്റിക്കുക
പോണിയോടു കടുത്ത ആരാധനയുള്ളവരാന് ഈ പണി ചെയ്യുന്നത്
ReplyDeleteഅങ്ങീനെ പോണിക്കും നല്ല കാലം വന്നൂ
ReplyDeleteഇനി കുതിച്ചുകയറ്റമായിരിക്കും...!
അനുഭവം ഗുരു
ഈ ബാക്കപ്പുകാരാലാണ് എന്റെ പോസ്റ്റുകളോക്കെ ആദ്യം ബൂലോഗത്തുള്ളവർ വായിച്ചുതുടങ്ങീയത്
അപ്പോള്‍ ബ്ലോഗ് മോഷണമാണ് പുതിയ വൈറസ് രോഗം അല്ലേ?
ReplyDeleteഹമ്പടാ..!!!
ReplyDeleteഎനിക്കെന്താണേലും സന്തോഷമായി..
22.50 പൈസ മുടക്കാതേ അവിടെപ്പോയി നിന്റെ പോസ്റ്റിനു കമന്റിടാല്ലോ..
പിന്നെ “24x7" എന്ന് വച്ചാല്‍ എന്താ..അതെവിടെയാ തുറന്നു വച്ചിരിക്കുന്നേ..?
മോഷ്ടിചെങ്കിലും നാലാള്‍ കയറട്ടെ തന്റെ ബ്ലോഗില്‍ എന്ന് കരുതിക്കാണും ആ പാവം കള്ളന്‍!
ReplyDeleteഞാനയാളേ നേരിട്ട് വിളിച്ച് നാലു പറഞ്ഞു. ഹും അങ്ങനെ വിടാമോ?
ReplyDeleteഅഞ്ജുവിന്റെ കവിതകൾ ചൂണ്ടാൻ പോയെങ്കിലും ഏകാന്തതയുടെ പ്രഹരമേറ്റ് മോഹാലാസ്യപ്പെട്ട് വീണതിനാൽ മോഷണം നടന്നില്ല...
ഞാൻ എന്ത് ചെയ്തു? പാവം ഞാൻ
പ്പൊ അച്ചായന്റെ കൃതികള്‍ മാത്രമല്ല ആള്‍ക്കാര്‍ അടിച്ചു മാറ്റുന്നെ എന്ന് പിടികിട്ടിയില്ലേ !
ReplyDeleteഇതൊരു കോമ്പ്ലിമെന്റ് ( എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കി എന്നല്ലാ )ആയി എടുക്കുക !
കുറെ പേരും കൂടി വായിച്ചില്ലേ !
വീണ്ടും മോഷണമോ? കുറച്ചുകാലായിട്ട് ഇത്തിരി കുറവായിരുന്നൂന്നു തോന്നുന്നു.
ReplyDelete@Villagemaan വില്ലേട്ടന്‍ ഫേസ് ബുക്കില്‍ എവിടേലും ഉണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ ബന്ധപ്പെട്ടാല്‍ നന്നായിരിക്കും http://www.facebook.com/home.php?sk=group_197084783640807
ReplyDelete:-0
ReplyDeleteപോസ്റ്റ് മോഷണത്തിനെതിരെ നിയമം വരണം,
ReplyDeleteകള്ളനെ കയ്യോടെ പിടിച്ചില്ലേ...ഇനി അവനിട്ടൊരു കിഴുക്ക് കൊടുക്ക്...
ReplyDeleteമച്ചൂ കുറച്ചു ദിവസം തിരക്കായിരുന്നതിനാല്‍ ഇന്നാണ് ഈ വൃത്താന്തം അറിഞ്ഞത്...എന്നാലും ആ ചെക്കന് വേറൊന്നും കണ്ടില്ലേ എടുത്തു പെയ്സ്റ്റാന്‍ അല്ല പോസ്ടാന്‍ ...
ReplyDeleteഇതൊരു തുടരന്‍ സംഭവം ആയിക്കൊണ്ടിരിക്കുകയാണ്... ഈ അടിച്ചുമാറ്റല്‍ ..