Followers

Dec 20, 2010

ഒരു റിയാലിറ്റി ഷോ ( എൻട്രൻസ് എക്സാം ).

പ്രിയപ്പെട്ട നാട്ടുകാരേ , 

ഒരു ദുർബല നിമിഷത്തിൽ നോം രചിച്ച  മലയാളസിനിമാ ക്രിസ്മസ് എക്സാമിന്റെ ചോദ്യപ്പേപ്പറുകൾ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് ചെയ്ത കനത്ത സംഭാവനകൾ കണ്ട്,
ലോകത്തിന്റെ  വിവിധഭാഗങ്ങളിൽ നിന്നും ഇനിയും ചോദ്യപ്പേപ്പറൂകൾ  എഴുതെടാ..എഴുതെടാ..എന്ന് പറഞ്ഞു ഭയങ്കര അന്താരാഷ്ട്ര റിക്വസ്റ്റുകൾ വരുന്നു..ഒബാമ, ദാവൂദ് ഇബ്രാഹിം, ഈദി-അമീൻ, ചാർലൈസ് തിയോൺ, പമേല , കുന്നുമ്പുഴ ശാന്ത തുടങ്ങിയ പ്രഗത്ഭരുടെ നിർബന്ധം ..അവസാനം നമ്മുടെ കേന്ദ്ര കലാ മന്ത്രിയായ  ഗുൽബന്തർ സിംങ്ങ് വരെ ഇന്നലെ വിളിച്ചു പറഞ്ഞു....ഇന്ത്യൻ കലാരംഗത്തെ ഒന്ന് രക്ഷിക്കൂ ബേട്ടാ എന്ന്...പണ്ടേ സിംങ്ങന്മാർ പറഞ്ഞാൽ പിന്നെ എനിക്ക് അപ്പീലില്ല..

എനിവേ...ഇടിക്കട്ട ടിവിയിൽ തുടങ്ങാൻ പോകുന്ന ‘സൂപ്പർ സംഗീതമണ്ഡൂകം ‘ എന്ന വൻ റിയാലിറ്റി ഷോയുടെ യോഗ്യതാ എൻട്രൻസിന്റെ പരീക്ഷയുടെ സേമ്പിൾ ചോദ്യപ്പേപ്പറാണിത്..ആർക്കും അങ്ങനെയൊന്നും ചാടിക്കേറാൻ കഴിയില്ലയിതിൽ..പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ..

നിങ്ങൾ സാധാരണ കാണുന്നതുപോലുള്ള ഒരു കൂതറ റിയാലിറ്റി ഷോയല്ല ഇത്..ലോക റാപ്പർമാരും അനേക പ്രശസ്തരും വിധികർത്താക്കളായി വരുന്ന ഒരു മഹാ സംഭവമാണിത്...ഒന്നാം സമ്മാനം 50കോടി ഡോളർ. രണ്ടാം സമ്മാനം 20 കോടീ ഡോളർ...പ്രോത്സാഹന സമ്മാനം 5 കോടി ഡോളർ വീതം 5 പേർക്ക്..പിന്നെ കാശെല്ലാം സിംബാവിയെൻ ഡോളറിലായിരിക്കും എന്നേയുള്ളൂ....
സംഗീതം ഒരു മഹാസാഗരമാണ്...ഞാനതിന്റെ തീരത്ത് കപ്പലണ്ടിയും ഐസ്ക്രീമും വിറ്റ് നടക്കുന്ന ഒരു പയ്യൻ  മാത്രം..എങ്കിലും ആ പരീക്ഷയ്ക്കായി  ഒരു ചോദ്യപ്പേപ്പറ് തയാറാക്കിയിട്ടുണ്ട്...

സർ.സി.പി ദോശമംഗലം, ഫിഫ്റ്റിസെന്റ്, ഏക്കോൺ, ഷക്കീറ, തുപാക്ക് തുടങ്ങിയ പ്രശസ്തരാണ് ഇതിന്റെ ജഡ്ജസ്..അപ്പോൾ അതിന്റെ പരീക്ഷയും കടുക്കുണമല്ലോ...

                            SUPER MANDOOKAM ENTRANCE EXAMS 2010.
                                               MODEL QUESTION PAPER.
                                                          Marks: 100

I).ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക.
1). കവിളിണയിൽ ...........മോ പരിഭവർണ്ണ പരാഗങ്ങളോ..കരിമിഴിയിൽ കവിതയുമായ് "
     വാ..വാ എന്റെ ഗാഥേ,...കവിളിണകളിൽ ഉണ്ടായിരുന്നതെന്ത്..?
  
     a) കുങ്കുമം b) ചന്ദനം c) കുട്ടിക്കൂറ പൌഡർ.

2). പ്രായം നമ്മിൽ നൽകിയത് എന്തൊക്കെയാണ്..?

     a) മോഹം b) പ്രേമം c) രാഗം.

3). ഏകാന്ത ചന്ദ്രിക തേടുന്നത് എന്തിനെയൊക്കെയാണ്..?
 
   a) കുളിരും കൂട്ടും. b) കരളിലെപാട്ട്. c) രണ്ടിലും അവൾ തത്പരകക്ഷിയാണ്.

4). ഒരു ഗായകന് അത്യാവശ്യം വേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.?

    a) ചില സംഗതികൾ b) സാംബാ ന്രിത്തം c) മൈക്കിൽ നിന്നും പിടിവിടാതെ നിന്ന്
        വിങ്ങിക്കരയാനുള്ള കഴിവ്.

5). 23 വയസുള്ള രമേശ് തന്റെ എയർടെൽ മൊബൈലിൽ നിന്ന് തുടർച്ചയായി 15
     മെസേജുകൾ സ്റ്റാർസിംഗറിന് അയച്ചു.32 വയസുള്ള സുരേഷ് ഐഡിയയിൽ നിന്ന്
     7 മെസേജുകളും അയച്ചു..അങ്ങനെയങ്കിൽ ' രഞ്ജിനി ' യുടെ മൊബൈൽ നമ്പർ എത്ര ..?

     a) നമ്പർ എഴുതിയാൽ മാത്രം മതീട്ടോ...സുമ്മാ ഒന്ന് അറിയാനാ...

6). “സംഗീതം പഠിക്കാൻ വേണ്ടി ലാലേട്ടൻ സിംഹത്തിന്റെ മടയിൽ പോയത്
      എന്തിനാണ്.?“

     a) സിംഹത്തിന്റെ ക്ലാസിൽ പൊതുവേ ഫീസ് കുറവാണ്.
     b) അന്നത്തെ ചെറുപ്പക്കരുടെയിടയിൽ അതൊരു ഫാഷനായിരുന്നു.
     c) മറ്റു മ്രിഗങ്ങൾ അന്ന് സംഗീതം പഠിപ്പിച്ചു തുടങ്ങിയിരുന്നില്ല..
     d) സംഗീതത്തിൽ സിംഹം ഒരു പുലിയായിരുന്നതുകൊണ്ട്.

7). ആരേയും ........ ഗായകനാക്കാൻ കഴിവുള്ള ആൾ ആരാണ്..?

     a) യേശുദാസ്. b) ജോർജ്ജ് ബുഷ് c) ഭാവ.

8). “പാതിരാമഴയേതോ ഹംസ ഗീതം പാടി..വീണപൂവിതളേങ്ങോ വിണ്ണിലാവിലലിഞ്ഞു..”
      ഹംസ പാതിരായ്ക്ക് മഴയത്ത് നിന്ന് പാടാൻ കാരണം എന്താണ്..?

     a) അത് ഹംസയോട് ചോദിക്കണം. b) പുള്ളിയങ്ങനാ..പാതിരായ്ക്കേ പാടൂ.
     c) ഹംസക്കായ്ക്ക് പാടാൻ ടൈം ഒരു തടസ്സമല്ല.

9). “കോലക്കുഴൽ വിളീ കേട്ടോ..രാധേ എൻ രാധേ....കണ്ണനെന്നെ...വിളീച്ചോ..”
      എങ്കിൽ രാധയുടെ ഇനിഷ്യൽ എന്താണ്...?

      a) N.      b) W.        c) Z.

10). “ ഒരു ......... കിനാക്കളാൽ കുരുന്നുകൂട് മേഞ്ഞിടുന്നു മോഹം..
         കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവച്ചു മൂകം........................“..
         റാംജി റാവു സ്പീക്കിങ്ങിലെ ഈ ഗാനത്തിൽ എത്ര കിനാക്കളുകൊണ്ടാണ് കൂട്
         മേഞ്ഞിരിക്കുന്നത്..?

          a)1000    b) 2000     c) 4732

II).ഗാനത്തിൽ പ്രയോഗിക്കുക.
1) ബാഗിജീൻസ്
2) പടകാളി
3) പുണ്യാശ്രമം
4) പഴം

III). ചേരും പടി ചേർക്കുക.

ജാസി ഗിഫ്ട്       -    സങ്കടം, ജീവിതം, കുമിള.
തോമസുകുട്ടീ      -    യൊ..യൊ...
സിൽസില        -    100cc ബൈക്ക്.
പൂജാബട്ട്          -    വിട്ടോടാ ( റീമിക്സ് ).

IV). ഉപന്യാസം (രണ്ടുപുറത്തിൽ കവിയാതെ എഴുതുക).
1. "ലജ്ജാവതിയുടെ കള്ളക്കടക്കണ്ണുകളിൽ ഉള്ളതായി പറയപ്പെടുന്ന ( താഴമ്പൂവ് , താമരത്താര് ,   
     തേൻ , തേൻനിലാവ്, മാമരമുത്ത്, മല്ലിക്കൊളുന്ത്, മീൻ, മാരിവില്ല് ) തുടങ്ങിയ സാധനങ്ങളുടെ
     ഇന്നത്തെ കമ്പോള നിലവാരത്തെപ്പറ്റി നിങ്ങളുടെ ബ്ലോക്കാപ്പീസറുമായി ഒരു ചർച്ച
     എഴുതുക.....?


2. “പിന്നെ യുംപിന്നെ യുംആ രോകി നാവി ന്റെപടിക ടന്നെത്തു ന്നപദനി സ്വനം..”
     ഈ കന്നട ശ്ലോകത്തിന്റെ വ്രിത്തം വിശദമാക്കുക..?

3. എണ്ണത്തോണി, ഡ്രൈവിങ്ങ്സ്കൂൾ, മാമി എന്നീ ക്ലാസിക്ക് മലയാള ചിത്രങ്ങളിൽ
    സംഗീതത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പ്രസിഡന്റിന് ഒരു കത്തെഴുതുക.?
  

************************************************************************************************************


..

16 comments:

  1. “ അനുരാഗവതി... നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും..”

    സംശയം: വാ തുറക്കുമ്പോൾ ഇത്രേം ഐസ് പൊഴിയണമെങ്കിൽ ഏതു കമ്പനിയുടെ ഫ്രിഡ്ജ്ജാണവൾ വിഴുങ്ങിയത്..

    ഓടോ: എന്റെ ഒരു ടീൻ പ്രോസസ്ഡ് കഞ്ചാവുലേഹ്യം അച്ചായൻ മേടിച്ചോണ്ട് പോയി..ഇതുവരെ തിരികെത്തന്നിട്ടില്ല..ആരേലും കോഴിക്കോട് പോകുനുണ്ടെങ്കിൽ മനോരമയിൽ കയറി ഒന്ന് പറഞ്ഞേക്കുക..

    ReplyDelete
  2. ഉത്തരങ്ങള്‍ മൊത്തം "A "ആണല്ലോ പോണീ...സംഗതി കിടു കിടിലന്‍...ഒറിജിനല്‍ കൊസ്റ്റ്യന്‍ പേപ്പറും പോണി ആക്കിയാല്‍ മതിയായിരുന്നു..

    ReplyDelete
  3. ഇതിപ്പോ ലേഹ്യം ഇല്ലാതെ തന്നെ ആവശ്യത്തിനു ഗുംമുണ്ടല്ലോ പോണീ :)

    ReplyDelete
  4. @Villagemaan അതെ വില്ലജ് പറഞ്ഞ പോലെ തന്നെ.. ശരിയാണല്ലോ... പോണി ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റികൂടെ.. പിന്നെ ആ ദിസ്കുസ്‌ കമന്റ്സ് കൂടി ആയാല്‍ കിടിലം..

    ReplyDelete
  5. 8). “പാതിരാമഴയേതോ ഹംസ ഗീതം പാടി..വീണപൂവിതളേങ്ങോ വിണ്ണിലാവിലലിഞ്ഞു..”
    ഹംസ പാതിരായ്ക്ക് മഴയത്ത് നിന്ന് പാടാൻ കാരണം എന്താണ്..?

    a) അത് ഹംസയോട് ചോദിക്കണം. b) പുള്ളിയങ്ങനാ..പാതിരായ്ക്കേ പാടൂ.
    c) ഹംസക്കായ്ക്ക് പാടാൻ ടൈം ഒരു തടസ്സമല്ല.


    ഈ ചോദ്യത്തിനു ശരിയായ ഉത്തരം തരാന്‍ കഴിയുന്ന ആള്‍ ബൂലോകത്ത് ഞാന്‍ മാത്രമാണു എന്ന അഹങ്കാരം എനിക്കുണ്ട് ഉത്തരം ഇപ്പോള്‍ പറയണോ അതോ പിന്നെ പറയണോ എന്നു മാത്രം പറഞ്ഞാല്‍ മതി....

    പഹയാ ... രഞ്ജിനിയുടെ നമ്പര്‍ കിട്ടിയാല്‍ എന്നെ കൂടി അറിയിക്കണെ .... ഹേയ്.. അയ്യേ അതിനൊന്നുമല്ല.. വിളിച്ചു നാല് തെറി പറയാനാ മലയാളത്തെ ഇങ്ങനെ കൊല്ലല്ലേ എന്ന് അറിയിക്കാന്‍ ...


    ---------------
    പോസ്റ്റ് രസകരം ... ലിങ്ക് തന്ന മിഴിനീര്‍തുള്ളി റിയാസിനു ഒരു ഷാങ്ക്യൂ,,,

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ഗൊള്ളാം ഇഷ്ട്ടായി .

    ReplyDelete
  8. നന്ദി ഗൈസ്...

    @ജംസിക്കുട്ടി:
    ഒരൊറ്റ ചോദ്യമേയുള്ളൂ എ...ബാക്കിയെല്ലാം ആന്റൈ-എ ആണ്...

    @ജിക്കൂ:
    എടാ ജിക്കൂ പണ്ട് നീയും വില്ലേജും പറഞ്ഞിട്ടല്ലേടാ ഞാനീ തീം ഇട്ടത്..ഇങ്ങനാണേ ഞാൻ കളിക്കുന്നില്ല..

    @ഹംസ:
    അതെ ഹംസച്ചേട്ടനേപ്പോലുള്ള പ്രബുദ്ധരാണ് ഇതിനൊക്കെ മറുപടി പറയേണ്ടത്..

    ReplyDelete
  9. രണ്ടു ചോദ്യങ്ങളൂടെ:
    വെളുത്ത ശോഭനയെ നോക്കി "കറുത്ത പെണ്ണെ നിന്നെ കാണാന്ജിട്ടൊരു" എന്ന് പാടിയത്..
    എ. കവി കൂളിംഗ് ഗ്ലാസ്‌ വെച്ച് പാട്ട് എഴുതിയ കൊണ്ട്.
    ബി . സംവിധായകന്‍ കൂളിംഗ് ഗ്ലാസ്‌ വെച്ചിരുന്നതുകൊണ്ടു.
    സി. പടം കാണുന്നവര്‍ കൂളിംഗ് ഗ്ലാസ്‌ വെചോലും എന്ന് കരുതിയ കൊണ്ട്..

    ആഹാ മനോ രഞ്ജിനി സുരാന്ജനീ ..സൂപ്പര്‍ സുര സുന്ദരീ എന്നാ പാട്ടിലെ സൂപ്പര്‍ ആരാണ്?
    എ. ലാല്‍
    ബി. മമ്മൂട്ടി.
    സി. പ്രേംകുമാര്‍
    ഡി. എം.ജി അണ്ണന്‍..

    ReplyDelete
  10. രസമുള്ള ചോദ്യങ്ങളൂമതിനുപറ്റിയ ഉത്തരങ്ങളും...

    ReplyDelete
  11. നല്ല ചോദ്യോം നല്ല ഉത്തരോം!

    ReplyDelete
  12. ഇനി ഇപ്പോ ഇതും പഠിക്കണോ..
    ലേഹ്യ തീറ്റ......

    ReplyDelete
  13. കലക്കിയിട്ടുണ്ട്... അണ്ണാ....
    പലതും കിടിലന്‍ ആയിരുന്നു.
    പിന്നെ Disqus and Blog comments ഒരുമിച്ചു പറ്റില്ലേ?

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...