Followers

Dec 9, 2010

യന്ത്രമനുഷ്യർ ( മലയാളം റീമേക്ക്സ് )

                                                     
 മലയാള സിനിമാ ലോകത്തെ വമ്പന്മാർ ആകെ കൺഫ്യൂഷനിലാണ്...പല സൈസിലും ട്രെൻഡിലും കളറിലും പടമെടുത്തിട്ടും പട്ടി പോലും തിരിഞ്ഞു നോക്കാൻ മടിക്കുന്ന തിയറ്ററുകൾ.....ആകെ ഓടുന്നതാകട്ടേ ഇന്നലെ വന്ന ചീള് പിള്ളാരുടെ പടങ്ങൾ....ഓൾറെഡി മിക്ക പഴയ ഹിറ്റുകളുടേയും രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ ഇറങ്ങിക്കഴിഞ്ഞു... കിലുക്കം, കമ്മീഷണർ ,CBI ഡയറിക്കുറിപ്പ് ,........ ദേ ഇപ്പോ കിംഗ്, ആഗസ്റ്റ് 1, നാടുവാഴികൾ ഇതിന്റെയൊക്കെ സെക്കൻഡ് പാർട്ട്സ് ഇറക്കാൻ പോകുന്നു...കോടികൾ കൊടുത്താലും കേരളത്തിൽ ഒരു പുതിയകഥ കിട്ടാനില്ലാത്ത അവസ്ഥ...എന്താല്ലേ !!!!!!!!...

പക്ഷേ അന്നുമിന്നും കഥാദാരിദ്ര്യമില്ലാത്ത ഏക സംവിധായകൻ പഴയപുലി അപ്രിയദർശൻ മാത്രമാണ്..ടിയാനാകട്ടേ അക്കാര്യത്തിൽ യാതൊരു ടെൻഷനുമില്ല..പണ്ട് ഇംഗ്ലീഷീന്ന് ചൂണ്ടി മലയാളത്തിലാക്കുക....ഇപ്പോളതെല്ലാം മലയാളത്തീന്ന് ചൂണ്ടി ഹിന്ദിയിലാക്കുക..ആകെ ബിസി..ഹിറ്റോട് ഹിറ്റ്...

എന്നാൽ കാര്യം ഇതൊക്കെയാണങ്കിലും ഈ നന്ദിയില്ലാത്ത ചീപ്പ് മല്ലൂസ് കണ്ട കുളിക്കാത്ത പാണ്ടികളുടെ കൂതറ സിനിമകളായ നാടോടികളും, അയനും , ക്രിഷ്ണയും , യന്തിരനും , മഗധീരയും, ഹാപ്പിയും ഒക്കെ നാണമില്ലാതെ ഇടിച്ച് ക്യൂ നിന്ന് ടിക്കറ്റെടുത്ത് കണ്ട് വൻ ഹിറ്റുകളാക്കുമ്പോൾ സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഓർമ്മ വരുന്നു..കേരളം ഒരു ഭ്രാന്താലയമാണെന്ന്...അല്ലേലും തമിഴന്മാർക്കും തെലുങ്കന്മാർക്കും ഉണ്ടോ ഈ കല..കല.... എന്നു പറയുന്ന ലാ സാധനം...

പ്രബുദ്ധരായ, വർഷങ്ങളുടെ പാരമ്പര്യമുള്ള അനേകം പുണ്യ സംവിധായകർ ഇവിടെയുള്ളപ്പോൾ എന്തിനാണീ നിലവാരമില്ലാത്ത അന്യഭാഷാ മസാലപ്പടങ്ങൾ കാണാൻ ജനം ഇടിച്ചു കയറുന്നത് എന്ന് മനസ്സിലാകുന്നില്ല...ഇവന്മാർക്കൊക്കെ വല്ല സ്റ്റാർ സിംഗറും കണ്ട് വീട്ടിലിരുന്നൂടേ...?

ഈ രജനീകാന്ത് ..രജനീകാന്ത് എന്ന് കേട്ടിട്ടുണ്ടോ...ഇത്രയും പ്രായം ചെന്ന ആ മനുഷ്യൻ പെൻസിലു പോലത്തെ ഒരു കാലും വച്ച് എങ്ങനെയാണ് 200 പേരെ തൊഴിച്ചിടുന്നത്..പുള്ളിയുടെ ലേറ്റസ്റ്റ് ‘യന്തിരൻ‘ എന്ന സിനിമ ..ഹോ...വെറുത്തു...അതിലെവിടേയാണ് ഭാവം വരുന്നത്..അഭിനയം വരുന്നത്.....അല്ലേലും സുരാജും സലീംകുമാറുമില്ലാത്ത അതിനെ സിനിമാ എന്ന് വിളിക്കാൻ സാധിക്കുമോ......അതുകൊണ്ട് അതേ പോലത്തെ ഒരു യന്ത്രമനുഷ്യന്റെ സിനിമകൾ  നമ്മടെ പ്രമുഖരായ തഴക്കവും പഴക്കവുമുള്ള സംവിധായകരെ വച്ച് പുനസ്രിഷ്ടിക്കാൻ ഞങ്ങളുടെ സംഖടനയായ അമ്മൂമ്മ തീരുമാനിച്ചിട്ടുണ്ട്...
എങ്ങനെയാണ് ഒരു നല്ല സയൻസ് ഫിക്ഷൻ സിനിമയെടുക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയെടാ സില്ലി മലയാളിപ്പരിഷകളേ...

റോബോഭായ്: ഷാജികൈലാസ്.
ജപ്പാനിലെ നഗരമദ്ധ്യത്തിലുള്ള ഒരു വലിയ ഇലക്ട്രോണിക്സ് ചന്ത...വില്പനയ്ക്കായി ചാക്കിലാക്കി അടുക്കിവച്ചിരിക്കുന്ന ചിപ്പുകകളും റാമുകളും..ധാരാളം മലയാളികളായ തൊഴിലാളി റോബോട്ടുകൾ ചാക്കുകണക്കിന് കമ്പ്യൂട്ടറുകളും സിഡി പ്ലെയറുകളും കൊണ്ട് അടുക്കിവയ്ക്കുന്നു..അപ്പോഴേയ്ക്കും കറണ്ടടിച്ച് ഫിറ്റായ ഒരു ഭയങ്കരൻ തമിഴൻ റോബോട്ട് അവിടേയ്ക്ക് കടന്നു വരുന്നു..

“ ആരെടാ എന്നുടെ പ്രോസസറെടുത്തത്.. ഉണ്മൈ സൊല്ലേടാ... ആരാടാ എന്റെ പ്രോസസറെടുത്തത് ”? ...തമിഴൻ അലറി..ഒരു നിമിഷം മാർക്കറ്റ് സ്തംഭിച്ചു..

റോബോട്ടുകൾ പരസ്പരം നോക്കി...അപ്പോൾ സുരാജ് അവതരിപ്പിക്കുന്ന ‘ ഡസ്റ്റ് റോബോ‘ എന്ന മാർക്കറ്റിലെ തൂപ്പുകാരൻ റോബോട്ട് വരും..എന്നിട്ടിങ്ങനെ പറയും...

” ഒന്ന് പോടാ.. തമിഴൻ റോബോട്ടേ, ഞങ്ങടെ റോബോഭായ് വന്നാൽ ഇടിച്ച് നിന്റെ ബോൾട്ടും നട്ടും ഒന്നാക്കും കേട്ടോ..അതുകൊണ്ട് ജീവനും കൊണ്ട് ഓടിക്കോ....... ” .... ഠിഷൂം..ഒരിടി................... സുരാജ് തെറിച്ച് അടുക്കി വച്ചിരിക്കുന്ന സിഡികളുടെ മുകളിലേക്ക് വീഴുന്നു...വീണപാടെ ചാർജ്ജ് തീർന്ന് ബോധം കെടുന്നു...(തമാശ ഇവിടെ..)

ആരാടാ നിന്റെയൊക്കെ ഈ റോബോ ഭായ്...എവിടെടാ അവൻ..?..തമിഴൻ റോബോട്ട് വീണ്ടും ഗർജ്ജിച്ചു..

പെട്ടെന്നതാ ദൂരെനിന്ന് ഗുഡുഗുഡു ശബ്ദത്തോടെ ഒരു ഹാർലി ഡേവിഡ്സണിൽ വരുന്നു നമ്മുടെ പ്രിയ നായകൻ റോബോഭായ്....ജപ്പാൻ മാർക്കറ്റിന്റെ എല്ലാമെല്ലാമായ റോബോഭായ്....ഹാർലി സ്റ്റാൻഡിൽ വച്ച് ലിനക്സിന്റെ മുണ്ട് മടക്കിക്കുത്തി ഇന്റലിന്റെ അണ്ടർവെയറിനു മീതെ ഉടുത്തുകൊണ്ട് റോബോഭായ് സ്ലോമോഷനിൽ നടന്നടുത്തു....പിന്നെ മുട്ടനിടി.....ഠമാർ..... പഠാർ.....വില്ലൻ റോബോട്ടിന്റെ നട്ടുകളും ബോൾട്ടുകളും ആകാശത്തേക്ക് തെറിക്കുന്നു...അവസാനം തമിഴൻ റോബോട്ടിന്റെ സ്റ്റെപ്പിനി ബാറ്ററി വരെ ഊരിത്തെറിക്കുന്നു..
ചാർജ്ജ് പോയ തമിഴൻ റോബോട്ട് തലകറങ്ങി താഴെ വീഴുന്നു..വിജയിച്ച റോബോഭായ് സ്ലോമോഷനിൽ നടന്നു വരുമ്പോൾ  ( ബാക്ഗ്രൌണ്ടിൽ ചുമ്മാ ഒരു ഇ-ക്ലാസ് ബെൻസ് അങ്ങോട്ടുമിങ്ങോട്ടും കിടന്നോടുന്നു.. ) ചന്തയിലെ തൊഴിലാളി റോബോട്ട്സ് ഡോട്ട്നെറ്റ് താളത്തിൽ പാട്ടുപാടി ഡാൻസ് കളിക്കുന്നു...മാർക്കറ്റ് ശാന്തമാകുന്നു..

റോബോഭായിയോട് അടികൂടാൻ പോകുന്നവർ വീട്ടുകാരോടും നാട്ടുകാരോടും അവസാനമായി യാത്ര ചോദിച്ചിട്ട് മാത്രം ഇറങ്ങിപ്പുറപ്പെടുക..റോബോ ഭായിയെ തോൽ‌പ്പിക്കാൻ ആവില്ല മക്കളേ.....ഇത് ഐറ്റം വേറെയാ..എന്ന നല്ല സന്ദേശം നൽകിക്കൊണ്ട് സിനിമ അവസാനിക്കുന്നു..


മിന്നും റോബോക്കൂട്ടം : കമൽ.
പ്രത്യേകം പറയണ്ടല്ലോ...ഇതൊരു യുവത്വത്തിന്റെ സിനിമയായിരിക്കും..അതെ ഒരു യുവ സിനിമ..ഇതിൽ റോബോട്ടുകളായി അഭിനയിക്കുന്നത് മിക്കതും പുതുമുഖങ്ങളാണ്..യുവത്വത്തിന്റെ സിനിമയായതുകൊണ്ട് തന്നെ ഇതിലെ അഭിനേതാക്കൾ ഇടുന്ന കോസ്റ്റ്യൂംസ് ഭയങ്കര കളർഫുള്ളായിരിക്കും....കടും ചുവപ്പ് ഷർട്ടും മഞ്ഞ വരയുള്ള കടും നീല ജീൻസുമാണ് നായകന്റെ വേഷം....ഇത് ഒരു അതിഭയങ്കര പ്രണയകഥയായിരിക്കും എന്നറിയാമല്ലോ..ഐടി തൊഴിലാളികളായ ഏതാനും റോബോട്ടുകളുടെ കദനകഥയാണിത്...

ഐടി മേഖലയിൽ പണിയെടുക്കുന്ന അടിപൊളി തമാശയൊക്കെ പറയുന്ന ഏതാനും യുവ റോബോട്ടുകൾ അവരിൽ ഒന്നാമത്തെ റോബോട്ട് രണ്ടാമത്തെ റോബോട്ടിനെ പ്രണയിക്കുന്നു..എന്നാൽ രണ്ടാമത്തെ റോബോട്ട് കെട്ടുന്നതാകട്ടേ മൂന്നാമത്തെ റൊബോട്ടിനെ..അപ്പോ നാലാമത്തെ റോബോട്ട് ആരായി..?

അവസാനം അഞ്ച് കൊല്ലങ്ങൾക്ക് ശേഷം അഞ്ചാമത്തെ റോബോട്ട് പറയുന്നു..എനിക്കിനി കല്യാണം വേണ്ട...ഠിം ...സസ്പെൻസ്.....വികാരനിർഭരമായ സീനുകൾ..അവസാനം കാച്ചിയ ഡീസലിൽ വിഷം കലർത്തി ഒന്നാമത്തെ റോബോട്ട് കുടിക്കുകയാണ്...പക്ഷേ മരിക്കുന്നില്ല... വെൽഡിങ്ങ് ലെയ്ത്ത് - വെൽഡർമ്മാർ , വെൽഡർമ്മാർ - വെൽഡിങ്ങ് ലെയ്ത്ത് അതിങ്ങനെ ഇടവിട്ട് കാണിക്കും..അവസാനം ആ വെൽഡിങ്ങ് വർഷോപ്പിൽ വച്ച് അവർ ഒന്നു ചേരുകയാണ്...ഇതെല്ലാം കണ്ട് നിർവ്രിതി പുൽകിയ പ്രേക്ഷകർ നിറകണ്ണുമായി തിയറ്റർ വിടുന്നു....

പോക്കിരി റോബോ:  വൈശാഖ്.
ഈ കഥ നടക്കുന്നത് കേരളത്തിലല്ല..അങ്ങ് തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലാണ്...എന്നാലും ഗ്രാമീണരായ റോബോട്ടുകൾ പറയുന്നത് പച്ചമലയാളമാണ്.. അവിടുത്തെ രണ്ട് പ്രമുഖ റോബോട്ട് ഫാക്ടറികളാണ് കുന്നത്ത് ഫാക്ടറിയും കുന്നുമ്പുഴ ഫാക്ടറിയും....

എല്ലാ വർഷവും ആ ഗ്രാമത്തിൽ ടെക്നോ-ഫെസ്റ്റ് നടത്താറുണ്ട്..അതിന്റെ നടത്തിപ്പവകാശത്തെച്ചൊല്ലി ഇവർ തമ്മിൽ എന്നും പൊരിഞ്ഞ അടിയാണ്...മുല്ലപ്പെരിയാർ കഴിഞ്ഞാൽ തമിഴ്നാട്ടിലെ ഏറ്റവും വലിയ ആഭ്യന്തരപ്രശ്നവും ഇതാണ്....തുടക്കം ഒരു ഐറ്റം ഡാൻസിലൂടെയാണ്.... അതിലേക്കായി തടിച്ചുകൊഴുത്ത ഏതേലും ഒരു റോബോട്ടിനെയാണ് പരിഗണിക്കുന്നത്.. 

അങ്ങനെ ഇക്കൊല്ലത്തെ ഫെസ്റ്റിനോടനുബന്ധിച്ച നടന്ന അടിയിൽ നല്ലവരായ കുന്നത്ത് ഫാക്ടറിക്കാരുടെ പ്രധാന മൈക്രോ കണ്ട്രോളർ കേടാകുന്നു...അതൊടേ മറ്റു വഴിയില്ലാതെ കുന്നത്ത് ഫാക്ടാറിയുടെ മുതലാളിറോബോട്ടും അളിയനും കൂടി ആന്ദ്രയിലേക്ക് പോകുന്നു...

20 കൊല്ലം മുൻപ് ഒരു രാത്രി ഫാക്ടറിക്ക് പിന്നിൽ ഉണങ്ങാനായി അടുക്കിവച്ചിരുന്ന DDR റാമുകൾ ചവിട്ടിപ്പൊട്ടിച്ച കേസിൽ നാടുവിട്ടുപോയ മുതലാളിയുടെ മൂത്തമകനായ പോക്കിരിറോബോയെ കാണാനായി.. എന്നാൽ സത്യത്തിൽ ആ റാമുകൾ ചവിട്ടിപൊളിച്ചത് പോക്കിരിയല്ലായിരുന്നു..വെള്ളമടിച്ച് റാമിന്റെ മുകളിൽ അറിയാതെ വീണ മുതലാളി റോബോ തന്നെയായിരുന്നു..ആ ഭീകര രഹസ്യം അറിയാവുന്നതാകട്ടേ മാമൻ റോബോട്ടിനുമാത്രം...അതൊരു ഹിഡൻ ഫയലായി പുള്ളി സൂക്ഷിക്കുകയാണ് ചുമ്മാ.....അച്ഛന്റെ കുറ്റം ഏറ്റെടുത്ത് പാവം പോക്കിരി റോബോ ആന്ദ്രയ്ക്ക് വണ്ടി കയറി...ആന്ദ്രയിലേക്ക് ചെന്ന് രണ്ട് ദിവസത്തിനകം ജോലികിട്ടുന്നു...കോടികൾ പ്രതിഫലം വാങ്ങുന്ന വൻഗുണ്ടാ റോബോട്ടായി മാറുന്നു...

അങ്ങനെ അച്ഛന്റെ അപേക്ഷപ്രകാരം പോക്കിരിറോബോ തമിഴ്നാട്ടിലെത്തുന്നു..അറുപതോളം ബി.എം.ഡബ്ലിയു കാറുകളുടെ അകമ്പടിയോടെ നേരെ കുന്നുംപുഴ ഫാക്ടറിയിൽ ചെന്ന് എല്ലാ റോബോട്ടുകളൂടേയും ബാറ്ററി ഊരിവിടുന്നു..ആ ഫാക്ടറി പൂട്ടിക്കുന്നു..

....അപ്പോ ദേണ്ടടാ വരുന്നു..... കേന്ദ്രമന്ത്രിയുടെ മകൻ  .. 360 കൊലപാതകം, 574 ബോംബ് സ്ഫോടനം, 612 തീവ്രവാദം , 703 പീഡനം, 782 ബലാസംഗം , 853 ഭവനഭേദനം, 1001 പിടിച്ചുപറി,
4500 മിസല്ലേനിയസ് കുറ്റങ്ങൾ..... ഇതൊക്കെ ചെയ്തിട്ടും തെളിവില്ലാത്തതിന്റെ പേരിൽ കൂളായി പുറത്തിറങ്ങി നടക്കുന്ന കൊടുംഭീകരൻ..അവന് ഇഷ്ടം തോന്നിയത് തമിഴ്നാട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് പഠിക്കാൻ വന്ന ഇറ്റാലിയൻ കുടിൽവ്യവസായ മന്ത്രിയുടെ മകളായ റോബോ സുന്ദരിയോടാണ്...എന്നാൽ നായികക്കിഷ്ടം നല്ലവനായ പോക്കിരിറോബോയെയാണ്..അതാണല്ലോ ലതിന്റെയൊരു ലിത്...

എന്നാ പോക്കിരിയാരാ മോൻ....കൊടുത്തില്ലേ മുട്ടനിടി അവന്..ഇടിച്ചവന്റെ ഗ്രാഫിക്സ് കാർഡ് വരെ തകർത്തു....അപ്പോഴേക്കും അത് ചോദിക്കാനായി എത്തിയ പ്രധാനമന്ത്രിയും മറ്റ്  57 കേന്ദ്രമന്ത്രിമാരുടേയും മുന്നിലേക്ക് പോക്കിരിറോബോ തന്റെ  മൊബൈൽ ഫോൺ ലൌഡ്സ്പീക്കറിലിട്ട് കൊടുത്തു
....അപ്പുറത്താരാ..?.....മ്മടെ  ഒബാമ...ഹല്ലപിന്നെ....

“പോക്കിരി എന്റെ ബെസ്റ്റ് ബ്രണ്ടാണ്..ഓനെ തൊട്ടാൽ കളി മാറുമെടാ പ്രധാനമന്ത്രീ “..എന്ന് ഒബാമ കട്ടായം പറഞ്ഞു..പേടിച്ചു പോയ മന്ത്രിമാരും പോലീസുകാരും ഓടി രക്ഷപെടുന്നു..വിജയശ്രീലാളിതനായി പോക്കിരി റോബോ നായികയേയും വിളിച്ച് വീട്ടിലേക്ക് പോകുന്നു...ടൈറ്റിത്സ്..അല്ല തീർന്നില്ല ..പെട്ടെന്ന് പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ റോബോ മാമൻ റീസൈക്കിൾ ബിന്നിൽ കിടന്ന ആ പഴയരഹസ്യം എല്ലാവരോടും വെളിപ്പെടുത്തുന്നു..കെട്ടിപ്പിടി...മാപ്പ് ചോദിക്കൽ....ശുഭം...

റോ-ബോട്ട് (കടത്തുകാരൻ) :    അടൂർ ഗോപാലക്രിഷ്ണൻ.

വള്ളം തുഴയുന്ന (റോ- ബോട്ട് ) ഒരു കടത്തുകാരന്റെ വീക്ഷണകോണിലൂടെ മുതലാളിത്തത്തിന്റെ ഒരു ബിംബത്തിൽ നിന്നുകൊണ്ട് വിമോചന വിപ്ലവം വരുന്നുണ്ടോ.. ..വരുന്നുണ്ടോ....എന്ന് എത്തിനോക്കുകയാണ് ഇവിടെ സംവിധായകൻ..പടം തുടങ്ങി ഒരു പത്ത് മിനിറ്റ് താമസിച്ച് തിയറ്ററിലെത്തിലാലും മതി..അപ്പോഴും തിയറ്റർ ഇരുട്ടിലായിരിക്കും...കാരണം നേരം വെളുത്തുവരുന്നതേയുള്ളൂ...ചിവീടുകളും മാക്രികളും ഇടതടവില്ലാതെ കരയുന്നു....ദൂരെയേതോ അമ്പലത്തിൽ ഉടുക്ക് കൊട്ടുന്ന ശബ്ദം കേൾക്കുന്നു....ടുണ്ടു , ടൂണ്ടു ,ടുടു ടുണ്ടു , ടുഡു..

പതിനഞ്ച് മിനിറ്റായിട്ടും ഒരു പുഴയുടെ സൈഡിൽ വച്ചിട്ടുള്ള ക്യാമറ അനങ്ങുന്ന കോളില്ല...അപ്പോളതാ അങ്ങു ദൂരെ ഒരു വെളിച്ചം അടുത്തുവരുന്നു.....ഒരു ആരോ ചൂട്ടു കത്തിച്ചുകൊണ്ട് നടന്നുവരികയാണ്...ഏതാണ്ട് പത്ത് മിനിറ്റുകൊണ്ട് ആ വെളിച്ചം മുന്നിലെത്തി.. ഒന്നു നിന്നു...ബാബുനമ്പൂതിരി അവതരിപ്പിക്കുന്ന നായകകഥാപാത്രമാണത്...
പുഴയിലെ ഓളങ്ങളിലേക്ക് നിർമമനായി ഒറ്റത്തോർത്ത് മാത്രമുടുത്ത് നോക്കി നിൽക്കുന്ന കടത്തുകാരൻ ( ഇരുട്ടത്തായതുകൊണ്ടാ നമ്മള് കാണാഞ്ഞേ... )...

ബാബു നമ്പൂതിരി ( കടവിൽ നിന്നു കൊണ്ട് )   : രാമാ...വിപ്ലവം വന്നിരുന്നോ ?
അഞ്ച് മിനിറ്റ് നിശബ്ദ്ധത..... 
കടത്തുകാരൻ: ഏ...?
വീണ്ടും അഞ്ച് മിനിറ്റ് നിശബ്ദ്ധത...
ബാ : വിപ്ലവം.....വന്നോ എന്ന്..
ക : ഇല്ല....
(ചീവീടുകൾ വീണ്ടും കരഞ്ഞുമറിക്കുന്നു..)

ബാബു നമ്പൂതിരി നടന്നകലുന്നു....ആ കാലുകൾ ക്ലോസപ്പിൽ..
സമയം നട്ടുച്ച 12 മണി...ഇല്ലത്തിന്റെ വരാന്തയിൽ ചാരുകസേരയിൽ ഇരിക്കുന്ന നമ്പൂതിരി..മുറ്റത്ത് ഒറ്റമുണ്ട് മാത്രമുടുത്ത് നിലത്തേക്ക് നോക്കി കാര്യസ്ഥൻ എം.എൻ ഗോപകുമാർ നിൽക്കുന്നു...കണ്ണുകളിൽ വിഷാദഭാവം..
ബാ : ഉണ്ണിയിതുവരെ വന്നില്ല..അല്ലേ...
(കാക്കകൾ കരയുന്ന ശബ്ദം).
ഗോ: തീവണ്ടിയാപ്പീസിലും കടത്തിലും തിരക്കി...ഉണ്ണി വന്നില്ലമ്പ്രാ....
ബാ: എന്റെ ഉണ്യേ...ഈ കത്തിരിപ്പിന് ഒരവസാനമില്ലേ..
മുത്തശ്ശൻ (അകത്തുനിന്നും വിറയാർന്ന ശബ്ദത്തിൽ) : ഉണ്ണി....വന്നിട്ട്.. ഒന്ന് കണ്ണടച്ചാ മതിയായിരുന്നു...എന്റെ ശിവനേ....ഉണ്ണി വരാതെങ്ങനാ...?
ആരും അതിന് മറുപടി പറയുന്നില്ല...വീണ്ടും കാത്തിരിപ്പ്...

സന്ധ്യ ആയപ്പോഴേയ്ക്കും ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ശബ്ദം അടുത്തു വരുന്നു..മൂന്നുപേരും ആകാംക്ഷയോടെ പടിപ്പുരയിലേക്ക് നോക്കുന്നു...അതാ ഉണ്ണി വന്നിരിക്കുന്നു....
ഒരു മുഷിഞ്ഞ ജുബായും തോളത്തൊരു തുണി സഞ്ചിയും മുഖത്ത് ജീവിത വിരക്തിയും കണ്ണുകളിൽ പഴയ ഒരു കണ്ണാടിയും  ഉള്ള ഒരു ചെറുപ്പക്കാരൻ...

ബാ (ചാടി എഴുന്നേറ്റുകൊണ്ട് ) : ഉണ്ണി..ഉണ്ണീയല്ലേ അത്....ഉണ്ണി വന്നു...എന്റെ ഉണ്യേ.....
(സന്തോഷസൂചകമായി വീണ മീട്ടുന്ന ബാക്ഗ്രണ്ട്സൌണ്ട്.. )
വടിയും കുത്തിപ്പിടീച്ചുകൊണ്ട് മുത്തശ്ശൻ ഉമ്മറത്തേക്ക് വരുന്നു...
ഗോപകുമാർ ആവേശത്തോടെ ഉണ്ണിയെ സ്വീകരിക്കുന്നു...
മുത്തശ്ശൻ: ഉണ്ണ്യേ ..നിന്നെ കാണാതെ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു...നീ വന്നല്ലോ..
(ഉടുക്കു കൊട്ടുന്ന ശബ്ദം മുറുകുന്നു... )

ഉണ്ണി (സഞ്ചിയിൽ നിന്ന്  ഒരു ഫുൾബോട്ടിൽ മക്ഡവത്സ് ബ്രാണ്ടി എടുത്തു
നീട്ടിക്കൊണ്ട് ):  “ പുല്ല്..രണ്ട് ദിവസമായി ക്യൂ നിൽക്കുന്നു..എന്നാ മുടിഞ്ഞ തിരക്കാ അവിടെ...ഇനി മേലാ ന്യൂഇയറിന് എന്നെ ബിവറേജി പറഞ്ഞുവിടരുത്,....ങാ...”

എല്ലാവരും സന്തോഷത്തോടെ കുപ്പിക്കു ചുറ്റും വട്ടത്തിലിരിക്കുന്നു...ഗോപകുമാർ ഓടിപ്പോയി ഗ്ലാസും വെള്ളവുമായി വരുന്നു...മുത്തശ്ശൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്ക് ഒഴിക്കാൻ തുടങ്ങുന്നു...

അപ്പോൾ ബാബു നമ്പൂതിരി: ഒഴിക്കാൻ വരട്ടെ...വിപ്ലവം വന്നില്ല...

എല്ലാവരും അന്യോന്യം നോക്കി...വിപ്ലവം വന്നില്ല..ഇനിയെന്തു ചെയ്യും...?

അപ്പോൾ ദൂരെ നിന്നും പടിപ്പുര ലക്ഷ്യമാക്കി കടത്തുകാരൻ ഓടി വരുന്നു..“ തമ്പ്രാ വിപ്ലവം വന്നു”

എല്ലാവരും സന്തോഷത്തോടെ ചിരിക്കുന്നു...പൂമുഖത്തേക്ക് ഓടിക്കയറിയ കടത്തുകാരൻ മുണ്ടിന്റെ മടിക്കുത്തഴിച്ച് മൂന്നു പായ്ക്കറ്റ് ‘വിപ്ലവം അച്ചാറുകൾ’ അവരുടെ മുന്നിലേക്ക് വയ്ക്കുന്നു...
“ ഇത് തമ്പ്രാന് വിപ്ലവം നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ......ഇതെനിക്ക് വിപ്ലവം ചെമ്മീനച്ചാർ..”

അപ്പോൾ തുളവീണ ഒരു വെള്ളബനിയനുമിട്ട് അതുവഴി നടന്നു പോവുകയായിരുന്ന കരമന ജനാർദ്ദനൻ നായർ ഇത് കണ്ട് അവരെ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു.... “ ഇവിടെ വിപ്ലവം വന്നേ....വിപ്ലവം വന്നേ..“  ...എന്നിട്ട് നടന്നകലുന്നു...സിനിമാ തീർന്നു...
.................................................................................ശുഭം........................................................................




..

52 comments:

  1. കടത്തുകാരൻ കഥ പണ്ടെങ്ങോ ടിവിയിൽ കണ്ട ഒരു അവാർഡ് സിനിമാ സ്കിറ്റിൽ നിന്നും ചൂണ്ടി എന്റെ വഹ കുറേ മസാലയും ആഡ് ചെയ്തത്..

    ReplyDelete
  2. ഹഹ...റോ-ബോട്ടാണ് പടം...ബാക്കിയെല്ലാം വെറും പടം..

    ReplyDelete
  3. oh!!! kure kalamayi ingane chirichittilla!! thanks pony!!

    ReplyDelete
  4. കിടിലം പോണി !
    കടത്തുകാരന്‍ സൂപ്പര്‍ !

    ReplyDelete
  5. റോബോ ഭായി മഹാ ബോറായി....!
    ബാക്കി എല്ലാം കലക്കി.... അണ്ണാ....!

    ReplyDelete
  6. തീപ്പൊരിDecember 09, 2010 8:56 PM

    പോണികുട്ടാ.. നീയൊരു പുലി തന്നെ ..
    ഒരു തിരകഥ എഴുത് മച്ചാ ... നമുക്ക് നോക്കാം

    കൊള്ളാം

    ഓടോ: അച്ചായന്‍ പുതിയ സെന്‍സര്‍ ബോര്‍ഡ് മേധാവിയെ വെച്ചു. ഇങ്ങേര്‍ വലിയ ഇടങ്ങേരാ..

    ReplyDelete
  7. റോബോ അപ്പോൾ ബോറാണ് അല്ലേ...

    ReplyDelete
  8. സ്നേഹിതാ
    താങ്കളുടെ യെന്തിര മനുഷ്യന് വായിച്ചപ്പോല് ആത്മാവ് ഒന്ന് ചിന്തിച്ചു പോയി ! നാന് എന്ന മലയാളിയും പാണ്ടി എന്ന തമിഴനും തമ്മിലുള്ള അന്തരം ! സിനിമയില് നിന്ന് തന്നെ ആലോചിക്കാം !
    ഇന്നത്തെ മലയാള സിനിമയില് സൂപര് എന്ന് ജനം വിശേഷിക്കുന്നവരെ മാറ്റി നിറുത്തിയാല് ഒരു രണ്ടാം നിര ഉണ്ടോ എന്ന് തന്നെ സംശയം ആണ്. അങ്ങിനെ അന്തം വിട്ടു നിക്കുമ്പോള് പേരും പോലും അറിയാത്ത പാണ്ടി നടന്മാരുടെ താങ്ങള് എഴുതിയ സിനിമകള് വിജയം കൈ വരിച്ചപോള് തെണ്ടിയത് പാണ്ടിയോ മലയാളിയോ ? ഏതൊരു പുതു മുഖത്തിനും സിനിമ വിജയിക്കുവാന് പറ്റുന്ന ഒരു അവസ്ഥയാണ് പാണ്ടി നാട്ടില്. അത്നൊരു ചെറിയ ഉദാഹരണം ആണ് പസങ്ക എന്ന സിനിമ! ചുരുക്കി പറഞാല് പാണ്ടി നമ്മുട നിലവാരത്തിന്നെക്കാള് മുകളിലാണ് എന്ന പറയാം.
    പിന്നെ രജനികാന്ത് എന്ന നടന് ! രാജനികന്തില് നിന്ന് ജനം എന്താണ് പ്രതീഷിക്കുന്നത് അത് എന്നും അയാള്ക്ക് തരുവാന് സാധിക്കുന്നു. അതുതന്നെയാണ് അദ്ധേഹത്തിന്റെ വിജയവും. സിനിമ വേറെ ജിവിതം വേറെ എന്നാ വ്യക്തമായ ചിന്ത ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ജന മധ്യത്തില് മേക്കപ്പ് ഇല്ലാതെ നടക്കുവാന് ധൈര്യം ഉള്ളത്. സ്വന്തം സിനിമകള് പരാജയപെടുമ്പോള് തന്റെ തുകയെങ്ങിലും തിരുച്ചു കൊടുക്കുവാന് ആ വ്യക്തിക്ക് തോന്നുന്നു. മാസം തോറും നിലവരമിലാത്ത സിനിമകള് തരുന്ന നമ്മുടെ സൂപ്പറുകളുടെ സിനിമ രജനികാന്ത് എന്ന നടന്റെ വര്ഷങ്ങള്ക്കു ശേഷം വരുന്ന സിനിമയ്ക്കു മുന്നില് ഒന്നും ഇല്ലാതെ ആവുന്നത് കണ്ടു അതിശയിക്കാന് ഒന്നും ഇല്ല. പത്മ ശ്രീയും, ഭരത് അവാര്ഡ് തുടങ്ങിയവ നേടിയ നമ്മുടെ സൂപ്പറുകളുടെ സിനിമകളുടെ ഇന്നത്തെ നിലവാരം അവരുടെ തുടക്കം കാലഘട്ടത്തിലെ സിനിമകളുമായി സാമ്യത നോക്കിയാല് മനസിലാകും. പേരും പ്രസിദ്ധിയും കിട്ടിയാല് മാത്രം പോര, അത് കളയാതെ നിര്ത്തുവാനുള്ള കഴിവും വേണം. അതില് രജനികാന്ത് എന്ന പാണ്ടി നടന് ഇവരേക്കാള് എത്രയോ മുന്നില് ആണ് എന്ന സത്യം മലയാളി സ്വയം വിലയിരുത്തിയാല് മനസിലാകും.
    പിന്നെ മറ്റു മേകലകളിലെ പാണ്ടിയുടെ ആതിപത്യം. കേരളത്തില് ഇന്ന് കൂലി പണി ചെയുവാന് മലയാളി ഇല്ല. ഈ പറയുന്ന പാണ്ടികള് ഇല്ലെങ്ങില് ചെറിയ വീട് പണി പോലും നിര്ത്തേണ്ടി വരും. ഇനി ഒരു പച്ചക്കറി വേണമെങ്ങിലോ , പാണ്ടി നാട്ടില് നിന്ന് വലതും വന്നാലെ രക്ഷയുള്ളൂ. ഗള്ഫ് മേഖലയില് ആണെങ്ങില് , മലബാരീ എന്ന പറഞാല് വേണ്ട എന്ന അവസ്ഥയില് ആയ കാര്യം അവിടെയുള്ള താങ്ങള്ക്ക് മനസ്സിലയിട്ടുടാവും.

    അങ്ങിനെ സ്വയം താഴോട്ടു പോയികൊണ്ടിരുക്കുന്ന മലയാളി ഇനി ഒന്ന് ചിന്തിച്ചു നോക്കിയാല് മനസിലാകും പാണ്ടികള് എല്ലാ മേഘലകളിലും മുന്നേറുകയാണ് എന്ന സത്യം.

    ReplyDelete
  9. സ്നേഹിതാ
    താങ്കളുടെ യെന്തിര മനുഷ്യന് വായിച്ചപ്പോല് ആത്മാവ് ഒന്ന് ചിന്തിച്ചു പോയി ! നാന് എന്ന മലയാളിയും പാണ്ടി എന്ന തമിഴനും തമ്മിലുള്ള അന്തരം ! സിനിമയില് നിന്ന് തന്നെ ആലോചിക്കാം !
    ഇന്നത്തെ മലയാള സിനിമയില് സൂപര് എന്ന് ജനം വിശേഷിക്കുന്നവരെ മാറ്റി നിറുത്തിയാല് ഒരു രണ്ടാം നിര ഉണ്ടോ എന്ന് തന്നെ സംശയം ആണ്. അങ്ങിനെ അന്തം വിട്ടു നിക്കുമ്പോള് പേരും പോലും അറിയാത്ത പാണ്ടി നടന്മാരുടെ താങ്ങള് എഴുതിയ സിനിമകള് വിജയം കൈ വരിച്ചപോള് തെണ്ടിയത് പാണ്ടിയോ മലയാളിയോ ? ഏതൊരു പുതു മുഖത്തിനും സിനിമ വിജയിക്കുവാന് പറ്റുന്ന ഒരു അവസ്ഥയാണ് പാണ്ടി നാട്ടില്. അത്നൊരു ചെറിയ ഉദാഹരണം ആണ് പസങ്ക എന്ന സിനിമ! ചുരുക്കി പറഞാല് പാണ്ടി നമ്മുട നിലവാരത്തിന്നെക്കാള് മുകളിലാണ് എന്ന പറയാം.
    പിന്നെ രജനികാന്ത് എന്ന നടന് ! രാജനികന്തില് നിന്ന് ജനം എന്താണ് പ്രതീഷിക്കുന്നത് അത് എന്നും അയാള്ക്ക് തരുവാന് സാധിക്കുന്നു. അതുതന്നെയാണ് അദ്ധേഹത്തിന്റെ വിജയവും. സിനിമ വേറെ ജിവിതം വേറെ എന്നാ വ്യക്തമായ ചിന്ത ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ജന മധ്യത്തില് മേക്കപ്പ് ഇല്ലാതെ നടക്കുവാന് ധൈര്യം ഉള്ളത്. സ്വന്തം സിനിമകള് പരാജയപെടുമ്പോള് തന്റെ തുകയെങ്ങിലും തിരുച്ചു കൊടുക്കുവാന് ആ വ്യക്തിക്ക് തോന്നുന്നു. മാസം തോറും നിലവരമിലാത്ത സിനിമകള് തരുന്ന നമ്മുടെ സൂപ്പറുകളുടെ സിനിമ രജനികാന്ത് എന്ന നടന്റെ വര്ഷങ്ങള്ക്കു ശേഷം വരുന്ന സിനിമയ്ക്കു മുന്നില് ഒന്നും ഇല്ലാതെ ആവുന്നത് കണ്ടു അതിശയിക്കാന് ഒന്നും ഇല്ല. പത്മ ശ്രീയും, ഭരത് അവാര്ഡ് തുടങ്ങിയവ നേടിയ നമ്മുടെ സൂപ്പറുകളുടെ സിനിമകളുടെ ഇന്നത്തെ നിലവാരം അവരുടെ തുടക്കം കാലഘട്ടത്തിലെ സിനിമകളുമായി സാമ്യത നോക്കിയാല് മനസിലാകും. പേരും പ്രസിദ്ധിയും കിട്ടിയാല് മാത്രം പോര, അത് കളയാതെ നിര്ത്തുവാനുള്ള കഴിവും വേണം. അതില് രജനികാന്ത് എന്ന പാണ്ടി നടന് ഇവരേക്കാള് എത്രയോ മുന്നില് ആണ് എന്ന സത്യം മലയാളി സ്വയം വിലയിരുത്തിയാല് മനസിലാകും.
    പിന്നെ മറ്റു മേകലകളിലെ പാണ്ടിയുടെ ആതിപത്യം. കേരളത്തില് ഇന്ന് കൂലി പണി ചെയുവാന് മലയാളി ഇല്ല. ഈ പറയുന്ന പാണ്ടികള് ഇല്ലെങ്ങില് ചെറിയ വീട് പണി പോലും നിര്ത്തേണ്ടി വരും. ഇനി ഒരു പച്ചക്കറി വേണമെങ്ങിലോ , പാണ്ടി നാട്ടില് നിന്ന് വലതും വന്നാലെ രക്ഷയുള്ളൂ. ഗള്ഫ് മേഖലയില് ആണെങ്ങില് , മലബാരീ എന്ന പറഞാല് വേണ്ട എന്ന അവസ്ഥയില് ആയ കാര്യം അവിടെയുള്ള താങ്ങള്ക്ക് മനസ്സിലയിട്ടുടാവും.

    അങ്ങിനെ സ്വയം താഴോട്ടു പോയികൊണ്ടിരുക്കുന്ന മലയാളി ഇനി ഒന്ന് ചിന്തിച്ചു നോക്കിയാല് മനസിലാകും പാണ്ടികള് എല്ലാ മേഘലകളിലും മുന്നേറുകയാണ് എന്ന സത്യം.

    ReplyDelete
  10. ഹ ഹ ഹ ഇത് ഞാന്‍ കണ്ടില്ലായിരുന്നു. ആ അവസാനത്തെ ഐറ്റം ആണ് 'തിമിരന്‍ '‍!!!

    ReplyDelete
  11. ജുനൈത്
    ജംസിക്കുട്ടി
    അനോണീ
    വില്ലേജ്മാൻ
    കാർന്നോർ
    ബെസ്റ്റ്
    തീപ്പൊരി
    മുരളിമുകുന്ദൻ
    ആത്മാവ്
    ആളവന്താൻ
    തുടങ്ങിയ എല്ലാ ഖടാഖടിയൻ വായനക്കാർകും നന്ദി...
    ‌‌@ആത്മാവ്.
    ഒരു തരത്തിൽ തമിഴ് ഇൻഡസ്ട്രി വലുതാണ്..ഇറങ്ങുന്നവയിൽ വളരെകുറച്ച് മാത്രമേ നല്ല ചിത്രങ്ങൾ ഉള്ളൂ..അതാണ് ഇവിടെ വരുന്ന്ത്..ബാക്കി അവിടേയും 8 നിലയിലാണ് പൊട്ടുന്നത്..പക്ഷേ അവിടെ ഒരുത്തനെ അടിച്ചമർത്തുന്ന പ്രവണതയില്ല..അതുകൊണ്ടാണ് നല്ല സിനിമകൾ ഇപ്പോഴും ഉണ്ടാകുന്നത്...
    പിന്നെ മലയളീയുടെ കൈയ്യിൽ ആവശ്യത്തിലധികം പണമുണ്ട്..Standard of Living ഉയർന്ന ഏകസംസ്ഥാനം കേരളമാണ്..തമിഴന്മാർ ജീവിക്കുന്നത് മലയാളിയുടെ കാശുകൊണ്ടാണ്..10 രൂപകൊണ്ട് ഒരു ദിവസം കഴിയാൻ അവിടുത്തെ ഗ്രാമീണർക്ക് കഴിയും..പക്ഷേ മലയാളിക്ക് അതുപോര..തമിഴ്നാട് പച്ചക്കറി മേടിക്കുന്നത് നമ്മൾ നിർത്തിയാൽ അവർ പട്ടിണിയിലാകും..നമുക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നും അവ ലഭിക്കുകയും ചെയ്യും.നമ്മള് കളിക്കുന്നത് വിദേശനാണ്യം കൊണ്ടാണ്..ബിഹാറും ഉത്തർപ്രദേശുന്റേം സാമ്പതികനിലവാരം കോംഗോയിലേം മറ്റു ദരിദ്ര ആഫ്രിക്കൻ രാജ്യങ്ങൾക്കും സമമാണ്.കേരളമാകട്ടേ സമ്പത്തികസ്ത്തിതിയിൽ ഏതാണ്ട് വികസിതരാജ്യങ്ങൾക്ക് തുല്യവും...ഇനർനാഷാനൽ ഹ്യൂമന്രൊസോഴ് സർവേയാണ്..

    ബി പ്രൌഡ് ടു ബി അ മലയാളി...

    മലബാറികൾ എന്ന മലയാളികൾ പലയിടത്തും പിടിമുറുക്കുക്കഴിഞ്ഞ മിഡിലീസ്റ്റിൽ മലയാളികൾക്ക് പാര മലയാളി തന്നെയാന്..അല്ലാതെ വേറെയാരുമല്ല...

    ReplyDelete
  12. കലക്കി നമ്മുടെ സംവിധായകര്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ തന്നെയാണ് താങ്കള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.അവരിതൊക്കെ ഇനി എന്നാണോ മനസിലാക്കുന്നത്‌.

    ReplyDelete
  13. ന്നാലും മെന്റെ പോണ്യൂട്ടാ ... സംഗതി കലക്കീട്ടാ !!

    ReplyDelete
  14. പോണീ...., ചിരിച്ചെന്റെ കണ്ണീന്ന് വെള്ളം വന്നു..ഒരുപാട് നാളായി ഇത്രയും ചിരിച്ചിട്ട്.:))
    നന്ദി നന്ദി നന്ദി.

    ആ അടുർ വെർഷനിൽ റോബോകളെ ഒഴിവാക്കിയതെന്തിനായിരുന്നു.

    ReplyDelete
  15. ഹ ഹ ഹ

    കലക്കീട്ടാ, സൂപ്പര്‍

    ReplyDelete
  16. കിടു കിടുക്കന്‍

    ReplyDelete
  17. അവസാനത്തെ അടൂര്‍ വേര്‍ഷന്‍ തന്നെയാണ് സൂപ്പര്‍, ഇത് ഓടും.
    രസകരമായി എന്ന് പറയേണ്ടതില്ലല്ലോ?

    ReplyDelete
  18. തകർപ്പൻ ചിരിച്ചാർമ്മാദിച്ച്

    ReplyDelete
  19. ആര്യൻ
    പഞ്ചാര
    ചെകുത്താൻ
    ഫായി
    റിയാസ്
    നല്ലി
    അരുൺ
    തെച്ചിക്കോടൻ
    പുള്ളിപുലി
    എല്ലാവർക്കും തേങ്ക്സുണ്ട്...എല്ലാരെയും പേരെടുത്ത് പറഞ്ഞില്ലേ നിങ്ങളെന്നെ മറന്നുപോയാലാ...
    നന്ദി വീണ്ടും വരിക.............

    ReplyDelete
  20. @ഭായി

    ആരു പറഞ്ഞു ഭായ്...സിനിമയുടെ പേരു തന്നെ Row-boat എന്നല്ലേ..ബൌദ്ധികമായ ഒരു സിനിമയാണത്...അത് സാധാരണ കച്ചവട സിനിമാപ്രേമികൾക്ക് മനസ്സിലാകില്ല...ഞങ്ങളേപ്പോലുള്ള ബുദ്ധിജീവികൾക്ക് മാത്രമേ മനസ്സിലാ‍ാകൂ..

    ReplyDelete
  21. എവിടെയൊക്കെയോ ഒരു ‘ബെർളി’ടെ പ്രേതം കടന്നു വരുന്നു എന്നതൊഴിച്ചാൽ, നന്നായി എഴുതാൻ കഴിവുള്ള ആളാണ് ‘പോണി’. അനുകരണം കഴിയുന്നതും ഒഴിവാക്കി, സ്വന്തമൊരു ശൈലിയുമുണ്ടാക്കൂ. ആശംസകൾ. (തന്റെ എഴുത്ത് ഇഷ്ടമായത് കൊണ്ട് മാത്രമാണ്, ഇങ്ങനെ പറഞ്ഞത്, അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.)

    ReplyDelete
  22. ...എന്തെഴുതിയാലും വായിക്കാൻ ആളുണ്ടാകുമ്പോഴാണ് ആ ഒരു നിർവ്രിതി കിട്ടുന്നത്..ബെർളിയുടെ റൂഡ് ആറ്റിറ്റ്യൂഡ് എനിക്കിഷ്ടമാണ്..അതുകൊണ്ടാകാം ബെർളിയുടെ ‘ഭാഷ’ആദ്യം കടന്നുവന്നത്...
    സിജോയുടെ വിലയിരുത്തുകൾക്ക് നന്ദി..വീണ്ടും വരിക...

    ബ്ലായ്ക്ക് സ്വാനിലെ ബ്ലോഗുകൾ ഞാൻ വായിച്ചുതുടങ്ങി കേട്ടോ...യൂറോപ്പ് എന്നുമൊരു ഒബ്സെഷനായ എനിക്ക് ആ വിവരണങ്ങൾ ഏറെയിഷ്ടമായി...എവിടേയും ഉറച്ചുനിൽക്കാത്ത ഒരു ക്യാരക്ടർ തന്നെയാനൂ ഞാനും..

    ReplyDelete
  23. റോ-ബോട്ട് ഇഷ്ട്ടായി :)
    പിന്നെ ഇവിടത്തെ കമന്റ്സ് ലൈക്ക് ചെയ്യാന്‍ ഒരു ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ..........

    ReplyDelete
  24. “ പുല്ല്..രണ്ട് ദിവസമായി ക്യൂ നിൽക്കുന്നു..എന്നാ മുടിഞ്ഞ തിരക്കാ അവിടെ...ഇനി മേലാ ന്യൂഇയറിന് എന്നെ ബിവറേജി പറഞ്ഞുവിടരുത്,..."

    കിടു അണ്ണാ കിടു ....
    ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി

    മലയാള സിനിമയുടെ കഥ ദാരിദ്യവും പുതുമുഖങ്ങളെ അംഗീകരിക്കാന്‍ ഉള്ള ബുദ്ധിമുട്ടും ചെറുതായി എങ്കിലും പറഞ്ഞിട്ടുണ്ട് .
    നന്നായി

    ReplyDelete
  25. പോപ്പി കുട്ടാ.. എവിടെ നമ്മുടെ ദിസ്കുസ് കമന്റ്സ് ഇട്ടു കൂടെ അതായിരിക്കും കൊറേ കൂടി നല്ലത്..

    പിന്നെ ആ റോ-ബോട്ട് അതാണ്‌ ചിമിട്ട്.. കലക്കി മച്ചൂ..

    ReplyDelete
  26. കലക്കി മച്ചാനെ ! കലക്കി

    ReplyDelete
  27. കലക്കി. ലാസ്റ്റ് വണ്‍ സൂപ്പര്!

    ReplyDelete
  28. സംഗതി തട്ടുകടയുടെ മുതലാളി ആണെങ്കിലും മൂപ്പര്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
    എന്താ പോണി... പറ്റില്ലേ...?

    പിന്നെ ഒരു കാര്യം... റോബോ ഭായി മഹാ ബോറാണ് കേട്ടോ.....!

    ReplyDelete
  29. @jikku..
    ബിജു,ബെസ്റ്റ്
    ആദ്യ ഖണ്ഡകാവ്യം എഴുതിയപ്പോൾ ഞാൻ ഡിസ്ക്യൂസ് ആയിരുന്നു ഇട്ടത്.കാരണം അതിൽ വന്നത് ബെർളിഫാൻസ് മാത്രമായിരുന്നു.അവിടെ ചർച്ചചെയ്ത്ത് നമ്മുടെ അടിസ്ഥാനപ്രശ്നങ്ങളാണ്..എന്നാൽ മിക്കപ്പോഴും അത് ഡിസ്കിന്റെ ലോഡിങ്ങ് പ്രശ്നങ്ങൾ കാരണം കമന്റുകൾ എല്ലാം മാഞ്ഞുപോകും..പിന്നെ ലോഡ് ചെയ്യും വരെ കമന്റിടാനുള്ള ഓപ്ഷനും വരില്ല...മാത്രമല്ല ആ കമന്റുകൾ എല്ലാം ഡിസ്കുസ് സെർവറിൽ ആയിരിക്കും..അവ ബ്ലോഗിലേക്ക് റീലോഡിക്കാൻ സാധ്യമല്ല.അച്ചായന്റെ ബ്ലോഗ് പ്രൈവറ്റ് സൈറ്റായതിനാൽ പുള്ളീ അത് പ്രോഗ്രാം ചെയ്തിട്ടുണ്ട്..നുമ്മ ബ്ലോഗ്സ്പോട്ടല്ലേ.
    ഇതിൽത്തന്നെ ലൈക്കും റിപ്ലേയും ആഡ് ചെയ്യാൻ ഞാൻ നാട്ടിലെ ഒരു ഐടി ഭീകരനോട് പറഞ്ഞിട്ടുണ്ട്...ഉടന്തന്നെ പ്രതീക്ഷിക്കാം...

    ReplyDelete
  30. ഈ ബ്ലോഗിന്റെ മുതലാളി ആണെങ്കിലും പോണി പറഞ്ഞതിനോടും ഞാന്‍ യോജിക്കുന്നു.
    കാരണം.... അനുഭവം ഗുരു....!

    ദിസ്കസില്‍ പലപ്പോഴും ലോഡിംഗ് പ്രോബ്ലെവും മറ്റും കാണുന്നു. പോണി പറഞ്ഞത് പോലെ ഇതില്‍ തന്നെ ലൈകും റിപ്ലയും കൊടുക്കാന്‍ പറ്റിയാല്‍ അത് തന്നെ 'ബെസ്റ്റ്'
    കാത്തിരിക്കുന്നു.... പുതിയ പോസ്റ്റ്‌നായി.....!

    ReplyDelete
  31. @തീപ്പൊരി എപ്പോ ? ഞാന്‍ ഇപ്പോ ഒരു കമന്‍റ് ഇട്ടതേ ഒള്ളല്ലോ ?

    ReplyDelete
  32. chiripichu kto.. nalla malayalam cinema kanditu orupadu kalamai... inippo pony ezhuthiya pareekshanangalum koodiye baki ullu

    ReplyDelete
  33. Haha Super..
    Adoor parta is super..:)

    ReplyDelete
  34. @വിജിത:
    തിയറ്ററിൽ പോയി മലയാള സിനിമകാണാൻ ധൈര്യം പോര..ടോറന്റ് ഒക്കെ ഉള്ളതുകൊണ്ട് എല്ലാം റിലീസ് ചെയ്ത് ആഴ്ചകൾക്കകം കാണുന്നു..അതാവുമ്പോൾ ഫോർവേഡ് ചെയ്ത് തീർക്കാമല്ലോ...

    ReplyDelete
  35. കലക്കി പോണി ബോയ്‌ .. നന്നായി ആസ്വദിച്ചു

    ReplyDelete
  36. മാരക ഐറ്റം . ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി എന്നൊക്കെ പറഞ്ഞാലുണ്ടല്ലോ ഇന്ന് അത് അനുഫവിച്ചു .

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചിട്ട് എന്റെ ബ്ലോഗില്‍ പോയി ഞാന്‍ ഒരു പോസ്ടിട്ടു. അത് കോപ്പി പേസ്റ്റ് ചെയ്യുന്നു. ↓

    'കലയും ഒപ്പം കച്ചവട ചേരുവകളും' റിയലിസ്റ്റിക്കായും ബ്രില്യന്റടായും ബ്ലെന്‍ഡ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ആണ് എനിക്ക് ആസ്വാദ്യകരമായി തോന്നുന്നത്. തട്ടുപൊളിപ്പന്‍ വാണിജ്യ ചേരുവകള്‍ മാത്രം അമിത ഡോസില്‍ ചേര്‍ത്ത സിനിമകള്‍ തുടര്‍ച്ചയായി കണ്ടു ബോറടിച്ചതും അതുപോലെതന്നെ ബുദ്ധിജീവികള്‍ക്ക്‌ മാത്രം മനസിലാകുന്ന അബ്സ്ട്രാക്റ്റ് ബിംബങ്ങളും മെറ്റഫെറുകളും വാരിക്കോരി വിതറിയ സിനിമകള്‍ കണ്ടു ഒന്നും മനസിലാകാതെ അന്തം വിട്ടു ഇരുന്നു പോയതും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്റെ ചരിത്രം.

    ആഗോള സിനിമയൊക്കെ കണ്ടിട്ടുണ്ടെന്ന് തോന്നുന്നവരുടെ ഓര്‍ക്കുട്ട് ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ അവര്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട സിനിമകളുടെ ലിസ്റ്റ് കൊടുത്തിട്ടുള്ളത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ചിലതൊക്കെ ഡൌണ്‍ലോഡ്‌ ചെയ്ത് കണ്ടിട്ടുമുണ്ട്. "വ്യത്യസ്ത തീമുകള്‍" ആയിരിക്കാമെന്നും നല്ല ദൃശ്യാനുഭവം ആയിരിക്കാമെന്നും എനിക്ക് തോന്നിയതില്‍ ചില സിനിമയൊക്കെ‌, അതായത്‌ പല പല പ്രൊഫൈലുകളില്‍ പരാമര്‍ശിച്ചു കണ്ട ആ മൂവികളില്‍ ചിലതൊക്കെ, ഡൌണ്‍ലോഡ് ചെയ്തത് ഭൂരിഭാഗവും അങ്ങനെ ഡൌണ്‍ലോഡ് ചെയ്ത പടി അവശേഷിക്കുന്നു. കാണണം.

    ഈ പോസ്റ്റില്‍ എനിക്ക് പ്രത്യേകിച്ച് എടുത്ത് പറയേണ്ടത്‌, 4 സിനിമകളുടെ വിവരണം ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഇന്നലെ വായിച്ചതിനെക്കുറിച്ചാണ്. 4 മൂവി നേരിട്ട് കാണുന്ന അനുഭവം നിങ്ങള്‍ക്ക്‌ ആ ലേഖനം വായിച്ചാല്‍ തോന്നും. സൂക്ഷ്‌മാംശങ്ങള്‍ പോലും ചോര്‍ന്നു പോകാതെ അതീവ ഹൃദ്യമായി നിങ്ങളുടെ മനസിലേയ്ക്ക് നേരിട്ട് ഇറങ്ങി വരികയാണ് ലേഖനത്തിലെ വിവരണം. Dec 9, 2010- ല്‍ "യന്ത്രമനുഷ്യര്‍ ( മലയാളം റീമേക്ക്സ് )" എന്ന തലക്കെട്ടില്‍ 'The Pony Boy' എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്യപ്പെട്ട ആ ലേഖനം ഇത് വരെ വായിക്കാതിരുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ നഷ്ട്ടം തന്നെയാണ് . എങ്കിലും ഇന്നലെ അത് വായിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം തോന്നുന്നു, കൃതാര്‍ത്ഥതയും. ആ ലേഖനത്തിലെ "റോ-ബോട്ട് (കടത്തുകാരന്‍) : അടൂര്‍ ഗോപാലക്രിഷ്ണന്‍" എന്ന സിനിമയുടെ ക്ലൈമാക്സ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ത്രസിപ്പിച്ചു കളഞ്ഞുവെന്നു തന്നെ പറയാം. ഒട്ടും അതിശയോക്തി അല്ല. നിങ്ങള്‍ വായിച്ചു നോക്കണം.

    ഷാജി കൈലാസ്‌, കമല്‍, അടൂര്‍ ഗോപാല കൃഷ്ണന്‍ തുടങ്ങിയ മലയാളം സംവിധായകരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഒരു ശരാശരി മലയാളി ആണ് താങ്കള്‍ എങ്കില്‍ ആ ലേഖനം നിങ്ങള്‍ വായിക്കാതിരിക്കരുത്. കാരണം, യു വില്‍ ലവ് ഇറ്റ്‌. മലയാള സിനിമകളുടെ വര്‍ത്തമാനകാല അവസ്ഥകളെ വിശകലനം ചെയ്ത് കൊണ്ട് ആരംഭിക്കുന്ന ലേഖനം തുടര്‍ന്നങ്ങോട്ടു വായനക്കാര്‍ക്കായി കാത്തു വച്ചിരിക്കുന്നത് നാല് സിനിമകളുടെ അതീവ ക്രാഫ്റ്റ്‌മാന്‍ഷിപ്പോടെയുള്ള മികച്ച ഒരു സംഷിപ്ത വിവരണം ആണ്. ഞാന്‍ ഏറെ പറഞ്ഞു സസ്പെന്‍സ് കളയുന്നില്ല. പോകൂ. പോയി വായിക്കൂ. ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

    http://thewinterboy.blogspot.in/2010/12/blog-post.html

    ReplyDelete
  40. good one..liked it, especially the last one.

    ReplyDelete
  41. നന്നയി ഇഷ്ടപ്പെട്ടു.തുറന്ന് ചിരിച്ചു.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...