Followers

Dec 22, 2010

ഒരു പട്ടാപ്പകൽ കൊലപാതകത്തിന്റെ കഥ....



2008 നവംബർ മാസത്തിലെ ഒരു രാത്രി..സമയം പന്ത്രണ്ട് മണി കഴിഞ്ഞ് അഞ്ച് മിനിറ്റ്...കത്തിയെരിയുന്ന വിശപ്പ് കാരണം ഉറക്കം നഷ്ടപ്പെട്ട കോരൻ അവസാനം തീരുമാനിച്ചു..അത് ചെയ്യാം..വേറെ വഴിയില്ല..തുരുമ്പിച്ചെങ്കിലും മൂർച്ച നഷ്ടപെട്ടിട്ടിലാത്ത കഠാര അരയിൽ തിരുകി...പതിയെ തൊട്ടപ്പുറത്തുള്ള ഭയങ്കര ജന്മിയായ ഗുൽമോഹൻ മുതലാളിയുടെ 100 ഏക്കർ വാഴത്തോപ്പിലേക്ക് മുള്ളുവേലിക്കിടയിലൂടെ നുഴഞ്ഞു കയറി...ദൂരെയെവിടെയോ കാലങ്കോഴി കൂവി....എല്ലാം ഭദ്രം..രാത്രിയുടെ നിശ്ശബ്ദത....ഒരു ഇടത്തരം മൈസൂർ പൂവൻ കുല തന്നെ കോരൻ വെട്ടിയെടുത്തു...കുടിലിൽ പട്ടിണി കിടക്കുന്ന രണ്ടുംരണ്ടും നാലു മക്കളുടേയും പിന്നെ ഭാര്യയുടേയും വയറുകൾ ഒരു നേരമെങ്കിലും നിറയട്ടെ....

വെട്ടിയെടുത്ത വാഴക്കുലയുമായി വേലി ലക്ഷ്യമാക്കി പതിയെ നടന്നുനീങ്ങി..പെട്ടെന്നതാ ചുറ്റും വെളിച്ചം...”ആരെടാ...അത്..? “... ആരൊക്കെയോ ടോർച്ചുകളുമായി ഓടിവരുന്നു...മുതലാളിയുടെ തോട്ടം കാവൽക്കാരാണ്..ബ്രൈറ്റ്-ലൈറ്റിന്റെ ആ പകൽ പോലത്തെ വെളിച്ചത്തിൽ കോരൻ പെട്ടുപോയി..അവർ മോഷ്ടാവിനെ തൊണ്ടിയോടെ പൊക്കി...പിടിച്ചു തെങ്ങിൽ കെട്ടിയിട്ടു..പുലർച്ചയോടെ തന്നെ ഏഡ് കുട്ടമ്പിള്ളയുടെ നേത്രിത്വത്തിൽ വൻ പോലീസ് സംഖം വന്നു..കൈയ്യാമം വച്ച് കോരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി..എന്തിനോ വേണ്ടീ സ്റ്റേഷന്റെ മൂലയിലിരുന്ന ആ തൊണ്ടിയാ‍യ വാഴക്കുല പഴുത്തു..

അങ്ങനെ ആ കൊലക്കേസ് കോടതിയിലെത്തി.. കോടതി ചോദിച്ചു..“ കോരൻ വാഴക്കുല മോട്ടിക്കുന്നതിന്റെ ഫോട്ടം ഉണ്ടോ..?.“ ...ഇല്ല യുവറോണർ....ബട്ട് സാക്ഷികളുണ്ട്...ഫൊറൻസിക്ക് വിദഗ്ദർ ആ വാഴക്കുലയിൽ നിന്നും കോരന്റെ വിരലടയാളം എടുത്തിട്ടുണ്ട്..മാത്രമല്ല ഈ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയും കിട്ടിയിട്ടുണ്ട്...അതിലുമുണ്ട് അടയാളം..
ഓക്കേ..ജഡ്ജി മഹാഭാരതം പോലത്തെ ഒരു നിയമപുസ്തകം എടുത്ത് മറിച്ചുനോക്കി...

...വിധി വന്നു...ആറ് മാസം കഠിന തടവിന് കോരനെ ശിക്ഷിച്ചു....കൈയ്യിലും കാലിലും വിലങ്ങളിഞ്ഞ കോരനേയും വഹിച്ചുകൊണ്ട് ആ ജീപ്പ് സെൻഡ്രൽ ജയിലിന്റെ കോട്ടവാതിലിലൂടെ അകത്തേക്ക് കുതിച്ചു..ആ വലിയ ഇരുമ്പ് ഗേറ്റുകൾ ക്യാമറയ്ക്കുമുന്നിൽ അടയുന്നു..നീതി സംരക്ഷിക്കപ്പെട്ടു..നിയമം നടപ്പിലായി....കുറ്റവാളി ശിക്ഷിക്കപ്പെട്ടു...

2008 നവംബർ മാസത്തിലെ ഒരു രാത്രി.....അങ്ങ് ദൂരെ ബോംബെയിൽ ഒരു ചാക്ക് ഓട്ടോമേറ്റഡ് റൈഫിളുകളും അതിനൊത്ത കാട്രിഡ്ജുകളും ബോംബുകളുമായി ഒരു സംഘം ചെറുപ്പക്കാർ ഒരു സ്പീഡ്ബോട്ടിൽ തീരത്തണഞ്ഞു...അവർ പല സംഖങ്ങളായി പിരിഞ്ഞു നഗരത്തിന്റെ പല ഭാഗത്തേക്കും പോയി..

പിന്നീട് അവരിൽ രണ്ടുപേർ 47 റൈഫിളുകളുമായി രാത്രി ഒൻപതരയോടെ നേരെ വിക്ടോറിയ ടേർമിനലിലേക്ക് കയറിച്ചെന്ന് അങ്ങ് സുമ്മാ വെടി വച്ചു...പക്ഷേ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി...8 പോലീസുകാരുൾപെടെ 58 പേരെ മരിച്ചൊള്ളൂ..ആവശ്യത്തിന് വെടിയുണ്ടകൾ എടുക്കാത്തത്തിൽ അവർ പശ്ക്ചാത്തപിച്ചു...നാലടി നീളമുള്ള മുളവടിയല്ലാതെ ഒരു പൊട്ടാസുതോക്ക് പോലും നേരിട്ടുകണ്ടിട്ടില്ലാത്ത കാവൽ പോലീസുകാർ ഓടി വലിയ തൂണുകൾക്ക് മറവിൽ ഒളിച്ചിരുന്നു..കൊട്ടാരം പോലെ റെയിൽവേ സ്റ്റേഷനുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് അവർ മനസ്സാ നന്ദി പറഞ്ഞു..
 
ഖാനും കസബും നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കയറിച്ചെന്നു..ഭയന്ന സ്റ്റാഫുകൾ പേഷ്യന്റ്സ് വാർഡ് ലോക്ക് ചെയ്തതിനാൽ അവർക്ക് അകത്തുകടക്കാൻ കഴിഞ്ഞില്ല....അപ്പോഴേക്കും അവർ ക്ഷീണിതരായിരുന്നു..രണ്ടുമണിക്കൂറായി വർക്കിലല്ലേ...കൌണ്ടറിൽ നിൽക്കുന്നവനോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു..അവന്റെ മതവും ചോദിച്ചു.....വെള്ളം കുടിച്ചിട്ടവർ അവനെയും അങ്ങട് കൊന്നെന്നേ...

രണ്ടുമണിക്കൂറിനു ശേഷം താമസിയാതെ ഹേമന്തിന്റെ നേത്രിത്വത്തിൽ ആന്റൈ-ടെററിസ്റ്റ് സ്ക്വാഡെത്തി...സർക്കാർ നൽകിയ സ്വെറ്റ് ഷർട്ടിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫുമായി ആ പാവം ലിവന്മാരുടെ നേരെ കയറിച്ചെന്നു..അവസാനം പോലീസിനെതിരെ കൌണ്ടർ ഫയറിങ്ങ് നടത്തിയ ഈ അതുല്യപ്രതിഭകൾ റോഡിലേക്കിറങ്ങി..ആദ്യം പോലീസ് ജീപ്പിലും പിന്നീട് തട്ടിയെടുത്ത ഒരു സിവിലിയൻ കാറിലുമായി നഗരപ്രദിക്ഷണം നടത്തി...നിർഭാഗ്യവശാൽ പോലീസിന്റെ റോഡ് ബ്ലോക്കിൽ പെട്ട് വണ്ടി നിർത്തേണ്ടി വന്നു..ഖാൻ ചേട്ടനാകട്ടേ പോലീസിന്റെ വെടികൊണ്ട് അങ്ങ് ചത്തുകൊടുത്തു..കസബിന് നിസ്സാരമായ പരിക്കാണ് പറ്റിയത്...

ആ യുവപോരാളിയെ പോലീസുകാർ നിർദാക്ഷണ്യം ഇടിച്ചുകൂട്ടി ലോക്കപ്പിലാക്കി..ജീവൻ പണയം വെച്ചും കമാൻഡോകൾ താജിലേയും നരിമാൻ ഹൌസിലേയും ട്രൈഡന്റിലേയും മിലിട്ടൻസിനെ കൊന്നൊടുക്കി...ഈ സമയം ഇന്ത്യൻ കമാൻഡോസ് തോക്കും ജീവനും കൈയിൽ പിടിച്ച് പമ്മിപ്പമ്മി ഹോട്ടലിലേക്ക് കയറിപോകുമ്പോൾ പ്രസ് അത് ലൈവായി ലോകത്തെ കാണിച്ചു..പുറത്തെന്താണ് നടക്കുന്നതെന്നറിയാതെ ഹൊട്ടേലിനുള്ളിൾ വിഷമിച്ചിരുന്ന ടെററിസ്റ്റുകൾക്ക് അതൊരാശ്വാസമായി....കോൾ ഓഫ് ഡ്യൂട്ടി ഗെയിം കളിക്കുന്നതുപോലെ നിസ്സാരമായി ഒരു പ്രത്യാക്രമണം നടത്താൻ അവർക്കായി...

അന്ന് മരിച്ച 166 നിരപരാധികളുടെ പതിനാറടിയന്തിരവും രണ്ടാം ചരമവാർഷികവും വരെ കഴിഞ്ഞു..അന്ന് ജീവനോടെ പിടിച്ച അജ്മൽ കസബ് ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായി ചിക്കൻ ബിരിയാണിയും തിന്ന് ഹാപ്പിയായി ജീവിക്കുന്നു..ജയിലിലാണെങ്കിലും ഒരു ദിവസത്തിന് ലക്ഷങ്ങളാണ് ഈ പുന്നാരക്കുട്ടനു വേണ്ടി ചിലവിടുന്നത്...ഇന്ത്യയിൽ ആയിരക്കണക്കിന് തെരുവുകുട്ടികൾ എച്ചിൽക്കൂനയിൽ നിന്നും ഒരു നേരത്തെ ഭക്ഷണം സമ്പാദിക്കുമ്പോൾ,
പാലും തേനുമുൾപെടെ അങ്ങേയറ്റം ന്യൂട്രീഷ്യസ് ഡയറ്റാണ് ഇവന് നൽകുന്നത്......

ഒരിയ്ക്കൽ ഈ ദുഷ്ടന്മാരായ പോലീസുകാർ നമ്മുടെ കുട്ടന് മട്ടൺബിരിയാണിക്ക് പകരം സാദാ ബിരിയാണിയാണത്രേ കൊടുത്തത്...അവനത് തട്ടിത്തെറുപ്പിച്ചതിൽ എന്തേലും കുറ്റം പറയാൻ പറ്റുമോ...എന്തൊരു അനീതിയാണിത്...

ഒരു ജലദോഷം വന്നപ്പോൾ മൾടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി...ഫോം ബെഡ്ഡും പ്രത്യേക ബുള്ളറ്റ്പ്രൂഫ് മുറിയുൾപ്പെടെ നിർമ്മിച്ചു നൽകി..ദിവസം ഒരു കോടി വച്ചായിരുന്നു അതിന്റെ ചിലവ്...ഈ ഒരു കോടിയെന്നൊക്കെപ്പറഞ്ഞാൽ നമ്മുടെ നിര റേഡിയോയും കൽമാഡിയയുമൊക്കെ മൂക്കിപ്പൊടി മേടിക്കുന്ന കാശേയുള്ളൂ..എന്നാലും......ഈ തുക കുറഞ്ഞുപോയി എന്നേ ഞാൻ പറയൂ..

കഴിയുമെങ്കിൽ ഒരാഴ്ക വീഗാലാൻഡ് പാട്ടത്തിനെടുത്ത് ഇവനെ അവിടെ ഒരുല്ലാസയാത്രയ്ക്ക് കൊണ്ടുപോണം എന്നാണ് എന്റെ അഭിപ്രായം...മാത്രമല്ല തിരികെവരുമ്പോൾ കുമരകത്ത് ഒരു ബോട്ടിങ്ങും ആയുർവേദ മസാജിങ്ങും കൂടെ നടത്തിയാൽ നല്ലത്.....കാരണം എ.സി മുറിയാണേലും എല്ലാമുണ്ടെങ്കിലും ഒരു മനുഷ്യൻ എത്രാന്നുവച്ചാ ഇങ്ങനെ വെറുതേയിരിക്കുന്നത്.. ടെററിസ്റ്റുകൾക്കെന്താ ബോറഡിക്കില്ലേ...?..ഇങ്ങനെ വെറുതേയിരികുമ്പോഴാണ് ഓരോ അനാവശ്യ ചിന്തകൾ മനസ്സിലേക്ക് വരുന്നത്...An ideal man's mind is a devil's workshop...എന്നല്ലേ...

അങ്ങനെ നമ്മുടെ കൊലക്കേസ് തുടങ്ങി..അജ്മൽ പാക്ക് സിറ്റിസൺ ആണ് എന്ന് ഇന്ത്യൻ ഗവണ്മെന്റ് ഉറപ്പിച്ചു പറയുന്നു....പാക്കിസ്ഥാൻ നിഷേധിക്കുന്നു..
കണ്ടോ..കണ്ടോ ഈ പാക്കിസ്ഥാൻ കള്ളം പറയുന്നത്.... അമേരിക്കേ...? എന്നൊക്കെ ഇന്ത്യ പറഞ്ഞു നോക്കി..എവടെ......ഈ ടോം&ജെറിക്കളി 2009 ജനുവരിയിൽ വരെ നീണ്ടു...അവസാനം പാക് മിനിസ്റ്റർ സമ്മതിച്ചു..അജ്മൽ പാക് സിറ്റിസൺ തന്നെ..ഹോ നമ്മൾ ജയിച്ചു...കളി നമ്മളോടാ...ഇതല്ല ഇതിനപ്പുറം സമ്മതിപ്പിക്കുന്നവരാണ് ഈ ഇന്ത്യാക്കാര്....

അതിനിടയിൽ വെറുതെയിരുന്ന് ബോറഡിച്ച് മടുത്ത കസബ് ജയിൽജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു...കസബിനെ കോടതി ശിക്ഷിച്ചാലുമില്ലേലും അവനെ കൈവച്ചാൽ സസ്പെൻഷനോ ഡിസ്മിസലോ ഉറപ്പാണ് എന്നറിയാവുന്ന പോലീസുകാർ അതങ്ങ് സഹിച്ചു...

അങ്ങനെ ഒരു മെയ്മാസപ്പുലരിയിൽ നമ്മുടെ മുല്ലപ്പെരിയാർ കേസിനെ വെല്ലുന്ന വിചാരണയ്ക്കുശേഷം വിധിവന്നു..അജ്മൽ ആരാണ്ടെയൊക്കെ കൊന്നിട്ടുണ്ട്..അവനെ തൂക്കും...കട്ടായം...ഇന്നെയ്ക്ക് ഏഴുമാസമായി....ആരേയും തൂക്കിയതായി അറിയില്ല....കസബിനുള്ള ഡിന്നർ ബിരിയാണിക്കായി വീണ്ടും അനേകം ആടുകളും കോഴികളും ജീവൻ വെടിഞ്ഞു...കസബ് ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള 19999.99 രൂപയുടെ ടെലിബ്രാൻഡ് യന്ത്രത്തിന് ഓർഡർ നൽകി കാത്തിരിക്കുകയാണ്..ദഹനക്കേടും കൊളസ്ട്രോളും ഉണ്ടത്രേ..

ഒരിയ്ക്കൽ എന്റെ വീട്ടിൽ മച്ചിൻപുറത്ത് കയറിയ പെരുച്ചാഴിയെ ഞാൻ കെണിവച്ചു പീടിച്ചു......
“ചേടത്തിയേ...ഇതിനെ ഞാൻ കൊല്ലണോ വളർത്തണോ” ?.....
എന്ന് മേനക ഗാന്ധിയോട് വിളിച്ചു ചോദിക്കേണ്ട ഗതികേട് എനിക്കന്ന് വന്നില്ല..കാരണം എനിക്ക് ചെലവിന് തരുന്നത് അവരല്ലാത്തതുകൊണ്ട് തന്നെ.....ഇന്ത്യ ഭരിക്കുന്നത് കൊറേ ഉത്തരേന്ത്യൻ ലോബികളാണെന്നാണ് എന്റെ ധാരണ..അല്ല്ലാതെ അമേരിക്കയും യു.എന്നും ഒന്നുമല്ല...ആരെ ബോധിപ്പിക്കാനാണിവർ ഇനിയും ഇവനെ വച്ചോണ്ടിരിക്കുന്നത്...അതിഥി ദേവോ ഭവയും ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കണം എന്നുള്ള മോട്ടോയും പൊക്കിപ്പിടിച്ച് അരനൂറ്റാണ്ടിലേറെയായില്ലേ ജീവിക്കുന്നു..

ആർക്കും വേണ്ടാത്ത ഈ കപട ആദർശങ്ങൾ വലിച്ചെറിഞ്ഞ് കസബിനെ അറ്റ്ലീസ്റ്റ് ഇലക്ട്രിക് ചെയറിൽ വച്ച് കത്തിച്ചുകൊല്ലാനുള്ള ആർജവം പോലും ഇല്ലാത്ത ഈ നിയമങ്ങൾ കൊണ്ടെന്ത്.. ആർക്കാണ് നേട്ടം..?......ക്യൂൻ വിക്ടോടിയയുടെ പഴയ നിയമങ്ങൾ നമ്മൾ ഇനിയും പിന്തുടരുന്നിടത്തോളം കാലം കസബ് സുരക്ഷിതനാണ്....ഇനിയുമവൻ ജഡ്ജിനെ ചീത്തവിളികും...ബിരിയാണി കിട്ടിയില്ലേൽ കാവൽ നിൽക്കുന്ന ബി.എസ്.എഫുകാരെ തന്തക്കും വിളിക്കും...ഒടുവിൽ ഏതെങ്കിലും ഒരു പാസഞ്ചർ പ്ലൈനും റാഞ്ചി ‘അവർ‘ കസബിനുവേണ്ടി വിലപേശും...പതിവുപോലെ നമ്മൾ അവനെ വിട്ടുകൊടുക്കുകയും ചെയ്യും..അങ്ങനെയാകുമ്പോൾ 110 കോടി ജനങ്ങൾക്ക് വേണ്ടി ജീവൻ കളഞ്ഞ ആ പാവം പോലീസുകാർ ആരായി...പൂവൻപഴത്തിന്റെ കട്ടിയുള്ള ബുള്ളറ്റ്പ്രൂഫും നൽകി തീവ്രവാദികളെ പിടിക്കാൻ പോയ ഹതഭാഗ്യരായ ടെററിസ്റ്റ് സ്ക്വാഡ് ആരായി...മനസ്സറിയാതെ മരിച്ചു വീണ സിവിലിയൻസിന്റെ വിദേശികളുൾപ്പെടെയുള്ളവരുടെ ഉറ്റവരുടെ കണ്ണീരിനു എന്താണ് വില..?

ഹൈക്കോർട്ട്, സുപ്രീം കോർട്ട്, പ്രസിഡന്റ് അങ്ങനെ അപ്പീലുകൾ നൽകി ഇതൊരു പത്ത്പന്ത്രണ്ട് കൊല്ലത്തിനകം തീർന്നാ മതിയാരുന്നു...ഒരൻപത് രൂപയുടെ ബുള്ളറ്റിൽ തീരേണ്ട കാര്യം കോടികൾ ചിലവിട്ട് നീട്ടിക്കൊണ്ട് പോകുന്നു..ഈ നപുംസകാത്മകമായ സമീപനം കൊണ്ട് ഇന്ത്യ ആരുടെ പ്രീതിയാണ് സമ്പാദിക്കുന്നത്..സ്വാതന്ത്ര്യാനന്തരം ചേരിചേരാ നയത്തിൽ തുടങ്ങിയ പിഴവുകൾ ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാവിയിൽ ഇതൊരു നോ-മാൻസ് ലാൻഡ് ആയി മാറുമോ എന്ന് വരെ നമുക്ക് കുണ്ഡിതപ്പെടാം...ചുമ്മാ പെടാമല്ലോ....

നട്ടെല്ലില്ലാത്ത കാലഹരണപ്പെട്ട മണ്ടൻനിയമങ്ങൾ വിലങ്ങുതടിയാകുന്നുണ്ടെങ്കിൽ ആ കസബിനെ മോചിപ്പിച്ചിട്ട്...സ്വതന്ത്രനാക്കി അഴിച്ചു വിട്..ഒരു സിമ്പിൾ കൊട്ടേഷൻ കൊടുത്ത് അവനെ തീർക്കാം.....അതല്ലേ നല്ലത്... ന്നാലും എട്ടിന്റെ പണിക്കുള്ള പണവും മുടക്കേണ്ടി വരില്ല...കൊട്ടേഷൻ സംഘങ്ങൾക്കും ഇതൊരു പുണ്യം കിട്ടുന്ന പ്രവർത്തിയായിരിക്കും...ഈ ഫ്രീ സർവീസ് ചെയ്യാൻ ധാരാളം ടീമുകൾ മുന്നോട്ട് വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ...കാരണം അവർ വെറും ബ്യൂറോക്രാറ്റുകളല്ലല്ലോ.....

ഹാപ്പി രണ്ടാം വാർഷികം കസബ്...അളിയനെ നുമ്മ സ്നേഹിച്ചുകൊല്ലും കേട്ടാ...രഞ്ജിപ്പണിക്കർ പറഞ്ഞപോലെ ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടേയും, കുഷ്ഠരോഗികളുടേയും , ജഡ്കവലിച്ച് ചോര തുപ്പുന്നവരുടേയും,ഭക്ഷണത്തിനുവേണ്ടി ഗർഭപാത്രം വരെ വിൽക്കുന്ന അമ്മമാരുടേയും , വേശ്യകളുടേയും എല്ലാം അന്നത്തിൽ നിന്നും കൈയ്യിട്ടുവാരിയ ബില്യൺസ്  എത്ര വേണമെങ്കിലും ഇവിടൂണ്ട്...അതുകൊണ്ട് അങ്ങേയ്ക്ക് ആർതർ റോഡിലെ സോ കോൾഡ് ജയിലെന്ന സുഖവാസകേന്ദ്രത്തിൽ എന്തു കുറവുണ്ടെങ്കിലും പറയാൻ മടിക്കരുത്....അതിഥി ദേവോ ഭവ:.....

ഓടോ: ചൈന ബ്രഹ്മപുത്രയിൽ ഡാം പണി തുടങ്ങിക്കഴിഞ്ഞു...അധികം താമസിയാതെ ഹൈവേയും അവർ നിർമ്മിക്കും...കൊള്ളാവുന്ന എന്നല്ല ഒരു സാദാ രാജ്യവുമായിപ്പോലും ഒരു നല്ല ബന്ധം നമുക്കില്ല...അവസാന നിമിഷം യു.എന്നിൽ പരാതി കൊടുത്ത് കൈയ്യും കെട്ടിയിരിക്കുക എന്ന സ്ഥിരം നയം വിലപ്പോവില്ല...ഒരു കുഞ്ഞുപോലും സഹായിക്കാൻ വരില്ല......അല്ലേൽത്തന്നെ എന്തിനു പറയുന്നു..ഇന്ത്യൻ ആർമി ചുമ്മാ ഒന്ന് നടന്നുകയറിയാൽ കീഴടങ്ങുന്ന പാക്കിസ്ഥാൻ പോലൊരു പ്രശ്നത്തെ ഇത്രയും വച്ച് വളർത്തിയത് ആരുടെയൊക്കെ കഴിവാണ്...കഴിവുകേടാണ്..?  ഇത്രയും കാലമായിട്ടും പരാജയമടഞ്ഞ നയങ്ങൾ തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നതിലെ യുക്തിയെന്താണ്...
“....ഒരു ജനത അർഹിക്കുന്ന ഭരണാധികാ‍രികളെയേ അവർക്ക് ലഭിക്കൂ...” എന്ന് മാത്രമേ ഇതിൽ പറയാനുള്ളൂ....

A patriot must always be ready to defend his country against his government.....
-Edward Abbey
ഒരു പരിധിവരെ ഇതല്ലേ നമ്മുടെ ശരി...;

..

15 comments:

  1. ‘Grey hound‘ എന്നൊരു അന്റൈ-ടെററിസ്റ്റ് വിങ്ങ് ആന്ദ്ര പോലീസിനുണ്ട്...ഭരണകൂടഭീകരതയ്ക്കെതിരെ പോരാടുന്ന ഗ്രാമീണരെ കൊല്ലുന്ന സംഖം..തികച്ചും ഒരു എൻകൌണ്ടർ ടീം.വിചാരണയില്ലതെ കൊന്നു തള്ളുന്നു....പക്ഷേ യഥാർത്ത ടെററിസ്റ്റുകൾ ഇന്ത്യയിൽ വന്നപ്പോൾ കളി മാറി...

    *ബ്ലോഗർ ‘ഫായി‘യുടെ കഥാപാത്രത്തിന്റെ പേരാണ് ഗുൽമോഹൻ മുതലാളി പേരിന്റെ കോപ്പിറൈറ്റ് ടിയാന്..

    ReplyDelete
  2. "....ഈ ഒരു കോടിയെന്നൊക്കെപ്പറഞ്ഞാൽ നമ്മുടെ നിര റേഡിയോയും കൽമാഡിയയുമൊക്കെ മൂക്കിപ്പൊടി മേടിക്കുന്ന കാശേയുള്ളൂ..എന്നാലും......ഈ തുക കുറഞ്ഞുപോയി എന്നേ ഞാൻ പറയൂ...."

    ദേ ഇവിടെയും നിര ..... ബെര്‍ലിയെപ്പോലെ പോണിക്കും നിറയെ ആണ് ഇഷ്ടം അല്ലെ???? പോസ്റ്റിലും അവരുടെ പേര് മാത്രം... ഞങ്ങളൊക്കെ ആരായി.... ഞാന്‍ പോയി സാ. കോ യെയും, തീപ്പോരിയെയും ഹലീസയെയും ഒക്കെ വിളിച്ചു കൊണ്ട് വരട്ടെ......... ഇതിനൊരു തീരുമാനമുണ്ടാക്കണം....

    പിന്നേ ചാവക്കാട് വഴിയെങ്ങാനും പോവുകയാണേല്‍ ശ്രദ്ധിക്കണേ????

    ReplyDelete
  3. ആ കസബ് കഴുവേറിയെ കിട്ടിയ പാടെ വെടി വെച്ച് കൊന്നിരുന്നെങ്കില്‍ എന്തോരം കാശ് ലാഭിക്കാമായിരുന്നു..
    ഓ.ടോ.പിന്നെ മച്ചു sangham എന്ന് ടൈപ്പ് ചെയ്‌താല്‍ സംഘം എന്ന് തന്നെ കിട്ടും.ശരിയാക്കുമല്ലോ :)

    ReplyDelete
  4. @ജുനൈത്:
    ‘സങ്ഖം’ എന്നേ വരുന്നുള്ളൂ.മൊഴി കീമാനാണിത്..മാത്രമല്ല ഓയെസ് വിൻ-7ൽ നിന്ന് താത്കാലികമായി പഴയ എക്സ്പിയാക്കിയതോടെ അഞലി ഫോണ്ട് ഇൻസ്റ്റാൾ ചെയ്തിട്ടും അക്ഷരങ്ങൾ മെലിഞ്ഞിരികുന്നു..7-ന്റെ ആ ഗും എക്സ്പിക്കില്ല..മടുത്തു...

    ReplyDelete
  5. ആയിരം കോരന്മാര്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കസബിനെ ശിക്ഷിക്കരുത്...
    എല്ലാം മറക്കുക.. നുമുക്ക് ക്രിക്കറ്റ് കളിക്കാം..

    ReplyDelete
  6. തീപ്പൊരിDecember 22, 2010 1:02 PM

    കൊള്ളാം പോണിക്കുട്ട. ഈ ഇന്ത്യ നമക്ക് രണ്ടു പേര്‍ക്കും കൂടി ഒരു മാസത്തേക്ക് ഒന്ന് ഭരിക്കാന്‍ തന്നിരുന്നേല്‍ ....

    ReplyDelete
  7. നന്നായി തന്നെ പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടുണ്ട് കേട്ടൊ പോണി ബോയ്.

    പിന്നെ കൊച്ചുകൊച്ചു അക്ഷരതെറ്റുകളെ ഒന്നുകൂടി എഡിറ്റ് ചെയ്യുമല്ലോ

    ReplyDelete
  8. ഒരു സാധാരണ ഇന്ത്യാക്കാരന്റെ വികാരം .

    മൊസ്സാദും സി ഐ എ യും കൂടിയാണാ‍ക്രമണം നടത്തിയതെന്ന പാകിസ്ഥാന്‍ കോണ്‍സ്പിരസി തിയറി പ്രചരിപ്പിക്കാന്‍ നടക്കുന്നവരും , അജ്മല്‍ കസബിനെ കേന്ദ്ര ഏജന്‍സി നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെന്നു പ്രചരിപ്പിക്കുന്നവരുമൊക്കെ ഉള്ള നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.

    ReplyDelete
  9. Russian Federal Secret Service, CIA, Israel mosad,British secret service
    അങ്ങനെ എല്ലാവർക്കുമുണ്ട് ഓരോന്ന്..ഇന്ത്യയ്ക്ക് മാത്രമില്ല..

    1972 ജർമ്മൻ ഒളിമ്പിക്സിൽ പാ‍ലസ്തീൻ ഭീകരർ ഹോസ്റ്റേഹുകളാക്കുകയും പിന്നീട് തട്ടിക്കളയുകയും ചെയ്ത 11 ഇസ്രായേൽ അത്ലറ്റുകളുടെ മരണത്തിന് പ്രതികാരമായി മൊസാദ്, ആ ഓപറേഷൻ പ്ലാൻ ചെയ്ത എല്ലാവനേം മാസങ്ങൾക്കകം ഏജൻസിനെ വച്ച് കൊന്നുകളഞ്ഞു..ഇന്ത്യയാരുന്നേൽ ഒരു 25 കൊല്ലംകഴിഞ്ഞ് കേസിന്റെ വിധി വരും.പ്രതികളെല്ലാം വാർധക്യസഹജമായ അസുഖങ്ങളാൽ അപ്പോഴേക്കും തീർന്നിട്ടുണ്ടാകും.

    ReplyDelete
  10. Dear rakesh

    well said, keep it up


    sajeev

    ReplyDelete
  11. Rakesh,

    you said it.. exactly but get ready you will be the under fire for this by psuedo seculars and left liberals

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...