Followers

May 16, 2012

അജ്ഞാതരായ ദൈവങ്ങൾ - 14

വിചിത്രരൂപികൾ

2008ൽ ന്യൂയോർക്കിലെ മോണ്ടോക്കിലെ ഒരു ബീച്ചിൽ നിന്നും കരക്കടിഞ്ഞ ഒരു വിചിത്രജീവിയുടെ മ്യതദേഹം ലഭിക്കുകയുണ്ടായി.കാഴ്ച്ചയ്ക്ക് വളരെ ചെറിയ ജീവിയായിരുന്നു ഇത്. ഒരു പട്ടിയുടെ തലയും അതിൽ പക്ഷിയുടെ ചുണ്ടുകളും ചേർന്ന ഒരു വിചിത്രജീവി.പുരാതന സംസ്കാരങ്ങളിൽ വിവരിച്ചിരുന്നതിനു സമാനമാ‍യ രൂപങ്ങളുള്ള ജീവി.ഇതിനെ മൊണ്ടാക് മോൺസ്റ്റർ എന്നറിയപ്പെടുന്നു.

Montauk Monster
ഹീബ്രു ബൈബിളിൽ, ഗ്രീക്ക്, ഇന്ത്യൻ പുരാണങ്ങളിൽ, തുടങ്ങിയവയിലെല്ലാം ഇത്തരം വിചിത്രമായ പലജീവികൾ ചേർന്ന് ഉണ്ടായ ഹൈബ്രിഡ് ജീവികളെപ്പറ്റി പരാമർശങ്ങൾ ഉള്ളതായി അറിയാമല്ലോ.ഏതെങ്കിലും മ്യൂട്ടേഷന്റെ ഫലമായോ മറ്റോ ഇത്തരം ജീവികൾ ഉണ്ടാകാമായിരിക്കും..

പക്ഷേ വർഷങ്ങൾക്ക് മുൻപ് തന്നെ ആധുനിക ശാസ്ത്രം ഹൈബ്രിഡ് ജീവികളെ ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു.
1954ൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ വ്ലാഡിമർ ഡെമിക്കോവ് രണ്ട് തലകൾ ഉള്ള ഒരു നായയെ ശസ്ത്രക്രിയയിലൂടെ സ്യഷ്ടിച്ചു.ഒരു നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ തലയും നെഞ്ചും തുന്നിച്ചേർത്തു...ഈ നായ അത്ഭുതകരമായി ആഴ്ച്ചകളോളം ആരോഗ്യവാനായി ജീവിച്ചു.

1970ൽ  Case Western Reserve University ലെ മെഡിക്കൽ ശാസ്ത്രഞ്ജ്യനായ റോബർട്ടിന്റെ നേത്യത്വത്തിൽ നടന്ന പരീക്ഷണത്തിൽ പൂർണ്ണമായും തലമാറ്റൽ ശസ്ത്രക്രിയ രണ്ട് കുരങ്ങന്മാരിൽ വിജകരമായി പരീക്ഷിച്ചു..

2003ൽ ചൈനീസ്  ശാസ്ത്രഞ്ജ്യർ മനുഷ്യന്റെ സെല്ലുകളും മുയലിന്റെ സെല്ലുകളും യോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണമുണ്ടാക്കി.2004ൽ മനുഷ്യരക്തം സിരകളിലോടുന്ന പന്നികളെ ഗവേഷകർ സ്യഷ്ടിച്ചു..ഇത്തരം ബയോളജിക്കൽ വിപ്ലവങ്ങൾ പൊതുധാരയിലേക്ക് എത്താത്തതും സാധാരണക്കാരന് ഇവയിൽ താത്പര്യം ജനിക്കാത്തതും കൊണ്ട് പൊതുവേ ശാസ്ത്രലോകത്തിന്റെ പരിധികൾക്കപ്പുറം ഇവയ്ക്ക് ആയുസ്സുണ്ടാകാറില്ല..

ശാസ്ത്രത്തിന്റെ നിസ്സീമമായ പുരോഗതിയിൽ ഇന്ന് ഇത്രയും സാധിച്ചെങ്കിൽ അഗ്നി വർഷിക്കുന്ന ഡ്രാ‍ഗണുകളും ഭീകരജീവികളെയും മറ്റും സ്യഷ്ടിക്കാൻ പുരാതനകാലത്തെ അതിബുദ്ധിമാന്മാർക്ക് അത്രയും പ്രയാസപ്പെടേണ്ടി വന്നിരിക്കില്ല..അത് കൊണ്ട് തന്നെ ഈ വിചിത്രജീവികളുടെ മിത്തുകൾ കേവലം ഭാവനാസ്യഷ്ടികളെക്കാളുപരി സത്യത്തോടാണ് അടുത്തുനിൽക്കുന്നത്.

ആൽക്കെമിസ്റ്റുകൾ

സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.

കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ  ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമാ‍യ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.


മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...

സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ  പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.

എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന്  ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു  അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.

കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ  ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.

ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.

മഹാഭാരതത്തിലെകർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. .ദൈവങ്ങൾ വെറും കെട്ടുകഥകളല്ല...അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..
അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Eric Von Dainkein, Chariots of gods

ചരിത്രത്തിൽ ഇത്രയേറേ തെളിവുകൾ മാനവരാശിക്കായി കാത്ത് വച്ചിട്ടും സത്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യനെ നോക്കി ഒരു പക്ഷേ ഈ ദൈവങ്ങൾ ചിരിക്കുന്നുണ്ടാകാം.അല്ലെങ്കിൽ    ഹൈന്ദവപുരാണങ്ങളിലും മറ്റും പറയുന്നത് പോലെ അവരുടെ ഒരു നിമിഷമായിരിക്കാം നമ്മളുടെ യുഗങ്ങൾ...അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി തിരിച്ചുവരാൻ എടുക്കുന്ന ഇടവേളകളാകാം ഇന്നത്തെ ലോകം.

എറീക് വോണിനെപ്പോലുള്ള ഗവേഷകർ യഥാസ്ഥിതിക മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോൾ തന്നെ മതവിശ്വാസികളായിരിക്കുകയും ചെയ്യുന്നു..ഒരുതരം അഗണസ്റ്റിക് നിലപാടുകളാണ് ഇതിൽ നല്ലതെന്ന് ശാസ്ത്രജ്യർ കരുതുന്നു.കാരണം ബേസിക്കലി നമ്മൾ ഫോർച്ച്യൂണുകളുടെ സ്വാധീനത്തിൽ പെട്ട് ഉഴലുന്ന സാധാരണ മനുഷ്യർ മാ‍ത്രമാണല്ലോ.മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവമെന്ന സങ്കല്പം ഏറ്റവുമധികം ചേർന്ന് നിൽക്കുന്നത് പുരാതന ഗഗനചാരികളിലാണെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പിന്നെ സർവ്വശക്തനായ ആ അജ്ഞാത ദൈവം ആര് എന്ന ചോദ്യം വീണ്ടും ഉയർന്ന് വരും.അതിനുത്തരം തുടങ്ങുന്നത് നമ്മൾ ഇത്രനാളും ആരാധിച്ച ദൈവങ്ങളുടെ നക്ഷത്രലോകത്ത് നിന്നാവാം...

അഞ്ജാതമായ  ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ,  പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ ,  രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
 .
അവസാനിച്ചു.....


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 

......

May 10, 2012

അജ്ഞാതരായ ദൈവങ്ങൾ - 13

15000BC യിലെ എഞ്ചിനീയറിങ്ങ് മികവ്.
Puma punku Bolevia

ബൊളീവിയയിലെ  പുമ പുങ്കു നിർമ്മിതികൾ പുരാണ എഞ്ചിനീയറിങ്ങ് വിസ്മയങ്ങളുടെ എക്ട്രീമിറ്റിയായാണ് അറിയപ്പെടുന്നത്.നൂറിലധികം ടൺ ഭാരമുള്ള ഒറ്റക്കല്ലുകളിൽ കൊത്തിയെടുത പടുകൂറ്റൻ ഇന്റർലോക്കിങ്ങ് കല്ലുകളാണ് പുമപുങ്കുവിന്റെ പ്രത്യേകത.ഇത് നിർമ്മിച്ചത് 15000ബിസിയിലാണെന്ന് കരുതപ്പെടുന്നു...അതും ലേസർ ഉപയോഗിച്ച് !!!!!!.....

അയ്യായിരം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച ഈജിപ്ഷ്യൻ പിരമിഡുകളും മായൻ പിരമിഡുകളും ലോകാത്ഭുതങ്ങളായ എഞ്ചിനീയറിങ്ങ് കൌതുകങ്ങളാണെങ്കിൽ അതിലും എത്രയോ മികച്ച സാങ്കേതികവിദ്യയിൽ നിർമ്മിച്ച അതിനേക്കാളും പതിന്മടങ്ങ് പഴക്കമുള്ള പുമപുങ്കു അത്ഭുതങ്ങൾക്കും അതീതമാണ്.വേറൊരു സിവിലൈസേഷനും ഇതിന്റെ നിർമ്മാണ കാലഘട്ടങ്ങളിൽ നിലവിലുണ്ടായിരുന്നില്ല്ല.പുരാതന നിർമ്മിതികളിൽ ഏറ്റവും അഡ്വാസ്ഡും പഴക്കം ചെന്നതും പുമപുങ്കുവാണ്.

പൂമപുങ്കുവിന്റെ നിർമ്മിതിക്ക് ഉപയോഗിച്ചിരിക്കുന്ന കല്ലുകളുടെ ഫിനിഷിങ്ങ് ആയിരുന്നു ആദ്യം ഗവേഷകരെ ആകർഷിച്ചത്..ലോകത്ത് മറ്റൊരു നിർമ്മിതികളിലും കാണാനാകാത്ത ആധുനിക കാലത്തിന്റെ ഫിനിഷിങ്ങ്. ഈ പടുകൂറ്റൻ ഗ്രനൈറ്റ് കല്ലുകൾ എങ്ങനെ ഇവിടെയെത്തിച്ചു എന്നത് പിന്നീട് വന്ന പ്രശ്നം മാത്രമായി..

ഇതിന്റെ നിർമ്മാണ രഹസ്യം അറീയാനായി ഗവേഷകർ ഇതേ കല്ലുകളിൽ  മെഷീൻ, വജ്രം,  ലേസർ എന്നിവ ഉപയോഗിച്ച് മുറിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.പുരാതനകാലത്ത് ഈ കല്ലുകളേക്കാൾ കടുപ്പമുള്ള ഒരു വസ്തുവേ ഉണ്ടായിരുന്നുള്ളൂ...ഡയമണ്ട്..ഇത്രയും പ്രിസഷനിലും സ്മൂത്ത്നെസ്സിലും വജ്രം ഉപയോഗിച്ച് പോലും ഈ കല്ലുകൾ മുറിക്കാനാകില്ല എന്ന് കണ്ടെത്തി...അതിൽ നിന്നും വളരെ വ്യക്തമായി എത്തിയ നിഗമനമാണ് സ്റ്റോൺ ഏജിൽ മനുഷ്യർ കഴിയുന്ന ഭൂമിയിൽ ഈ അത്ഭുതങ്ങൾ സ്യഷ്ടിച്ചത് അമാനുഷികർ തന്നെ എന്നത്..

പുമപുങ്കു എന്ന വിചിത്ര നിർമ്മിതി എന്തിനാണ് അവർ ഉപയോഗിച്ചിരുന്നത് എന്നത് അജ്ഞാതമാണ്.പല പല നിഗമനങ്ങളും അവയെപ്പറ്റിയുണ്ട്.ഏലിയൻസിന്റെ ഒരു സ്പേസ്ക്രാഫ്ട് ലോഞ്ചിങ്ങ് സ്റ്റേഷനാണെന്ന് ചിലർ പറയുന്നു.എയ്ച്ച് ആക്യതീയിലുള്ള പടുകൂറ്റൻ ഗ്രനൈറ്റ് മാത്യകകൾ ഒരു എയർക്രാഫ്ട് ലോഞ്ചറിന്റെ ട്രാക്കുകളായും അനുമാനിക്കുന്നു.....

മറ്റുചില ഗവേഷകർ പറയുന്നു, പടുകൂറ്റൻ കപ്പലുകൾ വന്നിരുന്ന ഒരു വാർഫിന്റെ ഭാഗമാകാം ഇതെന്ന്..എന്തായാലും മറ്റ് നിർമ്മിതികളെപ്പോലെ വൈൽഡ് ഗസുകൾ പോലും സാധ്യമല്ലാത്ത അത്ര പെർഫെക്ഷനോടെയാണ് ഇതിന്റെ നിർമ്മാണം എന്നത് തർക്കരഹിതമായ കാര്യമാണ്.

പുമപുങ്കുവിന്റെ അന്ത്യം അത്യന്തം വിചിത്രമായ രീതിയിലായിരുന്നു..ശക്തിയായ ഒരു ഭൂമികുലുക്കമോ അത് പോലെയുള്ള എന്തോ അഞ്ജാതശക്തിയാൽ ചുഴറ്റിയെറിയപ്പെട്ട നിലയിലാണീ പടുകൂറ്റൻ നിർമ്മിതികൾ കണ്ടെത്തിയത്...ഒന്നുകിൽ ഭൂമിയിലെ ഒരു ബേസ് സ്റ്റേഷനായി ഉപയോഗപ്പെടുത്തിയിരുന്ന പുമപുങ്കു ഉപയോഗശേഷം ഏലിയൻസ് തന്നെ നശിപ്പിച്ചതാകാം അല്ലെങ്കിൽ പ്രക്യതിശക്തികൾ കാലക്രമേണ ഇവയെ തകർത്തതുമാകാം എന്നും കരുതപ്പെടുന്നു..

നാസ.

1969ൽ നാസയുടെ അപ്പോളോ ദൌത്യത്തിൽ മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാല് കുത്തി..രണ്ടരമണിക്കൂറോളം അവിടെ ചിലവഴിച്ചു..ഇതൊരു ഹോക്സാണെന്ന് ഇന്ന് പലരെയും പോലെ ആ പഴഞ്ചൻ ഫൂട്ടേജുകളുടെ തെളിവുകളിൽ നിന്ന് ഞാനും വിശ്വസിക്കുന്നു.റഷ്യൻ സ്പേസ് റിസേർച്ചിനെ ഒന്ന് പേടിപ്പിക്കാനോ സ്വന്തം അഭിമാനം കളഞ്ഞ് പോകാതിരിക്കാനോ വേണ്ടി അമേരീക്കയിലെ ബുദ്ധിരാക്ഷസന്മാർ കളിച്ച നാടകമാണെങ്കിൽ തന്നെയും അതിന്ന് വിഷയമാകുന്നില്ല.കാരണം സ്പേസ് റിസേർച്ചിൽ നാസ ഇന്ന് ഒന്നാമതാണ്.അതിന്റെ പേര് പോലെ തന്നെ അക്ഷരാർഥത്തിൽ ബഹിരാകാശത്തെ ഭരിക്കുന്നു.ബഹിരാകാശഗവേഷണ രംഗങ്ങളിലെ പല നാഴികക്കല്ലുകളും ഇന്ന് നാസയ്ക്ക് സ്വന്തമാണ്.


മാത്രമല്ല ഇന്ന് അമേരിക്കയ്ക്ക് ചന്ദ്രനിൽ രണ്ട് രഹസ്യ ബേസുകൾ ഉണ്ടെന്നും അവയിൽ നടക്കുന്ന ഗവേഷണങ്ങൾ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കുന്നതിനു വേണ്ടിയുള്ളതാണെന്നും പറയപ്പെടുന്നു.


2011ൽ നാസ വിപ്ലവകരമായ മറ്റൊരു കണ്ടുപിടുത്തം നടത്തുകയുണ്ടായി.ഭൂമിയിൽ നിന്ന് 600പ്രകാശവർഷം അകലെയുള്ള കെപ്ലർ-22B എന്ന ഗ്രഹത്തിന്റെ ആവാസവ്യവസ്ഥകൾ ഭൂമിക്ക് സമാനമാണെന്നായിരുന്നു അത്....അങ്ങനെ മറ്റൊരു ഭൂമിയെ അവർ കണ്ടെത്തി.UFO സാന്നിധ്യത്തെപ്പറ്റിയുള്ള വ്യക്തമായ ഫൂട്ടേജുകൾ നാസയുടെ പക്കലുണ്ട്..1991ൽ ഭൂമിക്കുമുകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു നാസസ്പേസ്ക്രാഫ്ടിന്റെ ക്യാമറക്കണ്ണുകളിൽ യു.എഫ്.ഒ കൾ വ്യക്തമായി പതിയുകയുണ്ടായി.1985ൽ ഒരു  റഷ്യൻ വാഹനത്തിന്റെ ക്യാമറയിലും യു.എഫ്.ഒകൾ പതിഞ്ഞിരുന്നു.ഇവയൊന്നും കാര്യമായി പുറത്ത് വിടാത്തതും ജനങ്ങൾക്കിടയിൽ തർക്കവിഷയമായി നിലനിർത്തുന്നതും തന്നെ മനുഷ്യധാരണകൾ തകർക്കാതിരിക്കാനും അവയുടെ ഫലമായുണ്ടാകുന്ന പ്രവചനാതീതമായ സിറ്റുവേഷനുകൾ ഉണ്ടാകാതിരിക്കാനുമാണ്.

നാസ രൂപീക്രിതമാകുന്നത് 1958ൽ റഷ്യ സ്പുട്നിക്ക് എന്ന ആദ്യ ഉപഗ്രഹം വിക്ഷേപിച്ചതിനു പിന്നാലെയാണ്..വിറളിപിടിച്ച അമേരിക്കക്കാർ ചാടിയേണീറ്റ്  NACA എന്ന പഴയ എയറോനോട്ടിക് ഓർഗ്ഗനൈസേഷൻ പൊടിതട്ടി തൂത്തു തുടച്ച് NASA ആക്കിമാറ്റി.ഒറ്റനോട്ടത്തിൽ നാസ ഒരു ഓട്ടനോമസ് ബോഡിയാണെന്ന് തോന്നുമെങ്കിലും അത് നിർമ്മിച്ചത് അമേരിക്കൻ മിലിട്ടറി ഡിഫൻസിന്റ് ഭാഗമായാണ്.സിവിലിയൻ സംഘടന എന്നൊരു ഇമേജ് നിലനിർത്തിക്കൊണ്ട് തന്നെ തന്റെ രഹസ്യങ്ങൾ നാസ സൂക്ഷീക്കുന്നു.നാസയുടെ നിർമ്മാണ ശില്പികളും ഉന്നതസ്ഥാനീയരും എല്ലാം ഫ്രീമേസൺസ് ആണ് എന്നതാണ് മറ്റൊരു കൌതുകം.

ചാന്ദ്രയാത്ര നടത്തിയെന്ന് പറയുന്ന അപ്പോളോ സ്പേസ് പ്രൊജക്ടിന്റെ എംബ്ലം തന്നെ അസർ എന്ന ഈജിപ്ഷ്യൻ ദേവന്റെ ചിഹ്നമാണ്.അതിൽ ഓറിയൺ ബെൽറ്റിലുള്ള സൈറസ് നക്ഷത്രസമൂഹങ്ങളെയും സൂചിപ്പിക്കുന്നുണ്ട്.വിശ്വാസങ്ങൾ പ്രകാരം ഈജീപ്ഷ്യൻ ദൈവങ്ങളുടെ വാസസ്ഥലമാണല്ലോ ഈ സൈറസ് നക്ഷത്ര സമൂഹങ്ങൾ.


WERNHER VON BRAUN
നാസയെ ഇന്നത്തെ നാസയാക്കിമാറ്റിയതിൽ പ്രധാനപങ്ക് വഹിച്ചവരിൽ ഒന്നാമനാണ് ജർമ്മൻ ശാസ്ത്രഞ്ജ്യനായ വെർൺഹെർ വോൺ ബ്രൌൺ.രണ്ടാം ലോമമഹായുദ്ധകാലത്ത് ജർമ്മനിയിലെ മെക്കാനിക്കൽ റിസേർച്ചറായിരുന്ന വോൺ.അന്യഗ്രഹ ജീവസാന്നിദ്ധ്യത്തിൽ അതീവ തത്പരനായിരുന്ന അദേഹം ഒരുകാലത്ത് മനുഷ്യൻ ചൊവ്വയിൽ പോകുമെന്നും അവിടെ വച്ച് അന്യഗ്രഹജീവികളുമായി കണ്ടുമുട്ടുമെന്നും ശക്തമായി വിശ്വസിച്ചിരുന്നു.

അതിന്റെ ഭാഗമായി നടന്ന ഗവേഷണങ്ങളിൽ അദ്ദേഹം സ്പേസിൽ പോകുന്ന റോക്കറ്റുകൾ ഡിസൈൻ ചെയ്തു.പക്ഷേ വിധി അദ്ദേഹത്തെ ഒരു യുദ്ധോപകരണ നിർമ്മാതാവാക്കി.ആദ്യത്തെ ബാലിസ്റ്റിക് മിസൈലായ വി-2 റോക്കറ്റ് നിർമ്മിച്ചത് വോൺ ബ്രൌൺ ആണ്.ഭൂമിയിൽ നിന്ന് വിക്ഷേപിച്ച് ശൂന്യാകാശത്തെത്തുകയും അവിടെ നിന്ന് ലക്ഷ്യം കണ്ട് കുതിക്കുകയും ചെയ്യുന്ന ആദ്യത്തെ റോക്കറ്റ് പ്രൊപ്പൽഡ് മിസൈൽ.ബ്രൌണിന്റെ അസാധാരണമായ കഴിവുകൾ ഹിറ്റ്ലർ ശ്രദ്ധിക്കുകയും അധികം വൈകാതെ ഹിറ്റ്ലറുടെ ഏറ്റവും വിശ്വസ്ഥരായ ജനറൽമാരും സയന്റിസ്റ്റുകളും മാത്രം ഉൾക്കൊള്ളുന്ന സീക്രട്ട് സൊസൈറ്റിയിൽ അംഗമാവുകയും ചെയ്തു അദ്ദേഹം.

ആര്യന്മാരുടെ ബ്ലഡ് ലൈൻ എന്നത് സൈറസ് നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ദൈവങ്ങളുടേതാണെന്ന് സീക്രട്ട് സൊസൈറ്റി ഉറച്ച് വിശ്വസിച്ചിരുന്നു.എന്നാൽ ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും സീക്രട്ട് സൊസൈറ്റിയുടെ എല്ലാ അഞ്ജാതരഹസ്യങ്ങളോടൊപ്പം വോണും മറ്റു പലരും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.

ഓപ്പറേഷൻ പേപ്പർക്ലിപ്പ് എന്ന രഹസ്യ പദ്ധതിയിലൂടെ അമേരിക്ക ജർമ്മനിയിലെ സമർഥരായ എല്ലാ ശാസ്ത്രഞ്ജ്യരെയും കീഴടക്കി സ്വന്തം രാജ്യത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.ഇന്നും വോണിന്റെ കൺസെപ്റ്റുകളാണ് നാസയുടെ ആധാരശില... ചാന്ദ്രയാത്ര, റിവോൾവിങ്ങ് സ്പെസ് സ്റ്റേഷൻ. ചൊവ്വാഗ്രഹ സഞ്ചാരം എന്നിവയുടെ വിശദമായ പദ്ധതികൾ അദ്ദേഹത്തിന്റെ സംഭാവനയാണ്.

ജർമ്മനിയിൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ തന്നെ അമേരിക്കയിൽ കുടിയേറിയ മറ്റൊരു ജർമ്മൻ ശാസ്ത്രഞ്ജ്യനാണ് ആൽബർട്ട് ഐൻസ്റ്റീൻ.അദ്ദേഹത്തെപ്പറ്റി കൂടുതൽ പറയാത്തത് വിസ്താരഭയത്താൽ മാത്രമാണ്.സാങ്കേതികതയിലും ശക്തിയിലും ആർക്കും അളക്കാൻ നിന്ന് കൊടുത്തിട്ടില്ലാത്ത ഇസ്രായേൽ എന്ന യൂണിക് രാജ്യം 1952ൽ  ഇസ്രായേലിന്റെ പ്രസിഡന്റാകാൻ വേണ്ടി ഐൻസ്റ്റീനെ ക്ഷണിക്കുക വരെയുണ്ടായിട്ടുണ്ട്.

ഇന്നും വോൺ ഡിസൈൻ ചെയ്ത റോക്കറ്റ് എഞ്ചിനാണ് ഏറ്റവും മികച്ച റോക്കറ്റ് എഞ്ചിനായി കണക്കാക്കപ്പെടുന്നത്.വോണിന്റെ കൺസെപ്റ്റുകൾ പ്രകാരം ചൊവ്വാ യാത്രയുടെ പ്രാരംഭമായി 2011ൽ കെന്നഡി സ്പേസ് സെന്റർ ഒരു മാഴ്സ് യാത്രാ വാഹനം ലോഞ്ച് ചെയ്യുകയുണ്ടായി.ഇന്ന് ചൊവ്വാ യാത്ര തിയററ്റിക്കലി പോസിബിളാണ്.

അതിശക്തമായ പ്രൊപ്പൽഷൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാലും സമയത്തെ തരണം ചെയ്ത് വർഷങ്ങൾ കൊണ്ട് ചൊവ്വയിലോ പ്രപഞ്ചത്തിന്റെ വിദൂരതകളിലോ എത്തിപ്പെടാൻ അത്ര എളൂപ്പമല്ല.ഐൻസ്റ്റീൻ പ്രസിദ്ധീകരിച്ച സ്പേഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയിൽ സമയസഞ്ചാരത്തിന്റെ സാധ്യതകൾ അനാവരണം ചെയ്യുന്നുണ്ട്.ഇത് പ്രകാരം സമയവും സ്ഥലവും തുല്യമാണ്.

kalachakra
1938ൽ നാസി ഗവേഷകർ ആര്യൻ റേസിന്റെ ഉത്ഭവം അന്വേഷിച്ച് നേപ്പാളിൽ എത്തുകയും അവിടെ നിന്ന് പുരാതന ബുദ്ധമത സങ്കല്പമായ കാലചക്രയെപ്പറ്റി അറിയുകയും ചെയ്തു.ഇത് പ്രകാരം സമയത്തെ നിയന്ത്രിക്കാൻ നമുക്ക് ശക്തിയുണ്ട്.നാസികൾ ഇതിൽ ഗവേഷണം നടത്തുകയുണ്ടായി.

സമയസഞ്ചാരത്തെപ്പറ്റി മഹാഭാരതത്തിൽ, ജാപ്പനീസ് പുരാണങ്ങളിൽ, ഹീബ്രൂ , ക്രിസ്ത്യൻ ബൈബിളുകളിൽ ഒക്കെ പറയുന്നുണ്ട്.


ഇന്ന് നമ്മൾ ആധുനിക ലോകവും സമയസഞ്ചാരത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. 
അമേരിക്കയിലെ കണക്ടിക്കട്ട് യുണിവേഴ്സിറ്റിയുടെ Space-Time Twisting by Light
എന്ന പ്രൊജക്ടിൽ സമയ സഞ്ചാരത്തിന്റെ സാദ്ധ്യതകളുടെ ഒരു ഡെമോൺസ്ട്രേഷൻ റൊണാൾഡ് മല്ലറ്റ് എന്ന ശാസ്ത്രഞ്യൻ നിർമ്മിക്കുകയുണ്ടായി.ഇതിൽ പ്രകാശത്തെ വളച്ച് ലൂപ്പ് ചെയ്യിക്കുകയും അത് വഴി സമയവും സ്ഥലവും ഒന്നാവുകയും ചെയ്യുന്നതായാണ് കാണിച്ചിരിക്കുന്നത്.ഈ ഡിവൈസിനെ ഫസ്റ്റ് ടൈം മെഷീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.


(തുടരും..)


അടുത്തലക്കം:
മ്യൂട്ടന്റുകൾ.
ആൽക്കെമി.




Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 




.....

May 5, 2012

അജ്ഞാതരായ ദൈവങ്ങൾ - 12

ശരീരഘടന

ഏലിയൻസ് ഒന്നോ അതിലധികമോ റേസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ഏറ്റവും പോപ്പുലർ ആയ ശരീരഘടനകൾ പണ്ട് മുതൽക്കേ സയൻസ് ഫിക്ഷനുകളിൽ നിന്ന്  നമ്മൾ അറിഞ്ഞതിനു സമാനമാണ്.ചാരിയറ്റ്സ് ഓഫ് ഗോഡ്സിന്റെ രചയിതാവായ എറിക്  വോൺ ഉൾപെടെ ധാരാളം പ്രമുഖ ഗവേഷകരുടെ നിഗമനങ്ങൾ പ്രകാരം ഈ വരുന്നവർ സമയസഞ്ചാരികളായ മനുഷ്യർ തന്നെയാണ്...ഭാവിയിൽ മനുഷ്യനു സംഭവിച്ചേക്കാവുന്ന എവല്യൂഷന്റെ ഭാഗമായോ മാറിയ ജീവിതസാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാൻ ജെനറ്റിക്കലായി വരുത്തിയ മാറ്റമോ ആയിരിക്കാം അവരുടെ ഈ വിചിത്രരൂപം ( വൈചിത്ര്യം ഇവിടെ തികച്ചും ആപേക്ഷികമാണ് ) എന്നാണ്.


അവർക്ക് സൽമാൻ ഖാനെപ്പോലെ സിക്സ് പായ്ക്കുകൾ ആവശ്യമില്ല.. പുതിയ അന്തരീക്ഷങ്ങളിൽ കഴിയാനുള്ളതൊഴിച്ച് അനാവശ്യമായ ശരീരഭാഗങ്ങൾ യാതൊന്നും ആവശ്യമില്ല..ബുദ്ധിശക്തിയുടെ ഉപയോഗത്തിനായി പരമാവധി വലിപ്പമുള്ള തലച്ചോർ.കൂടുതൽ കാഴ്ച്ചയ്ക്കായി വലിയ കണ്ണുകൾ , ഇവയൊക്കെയാണ് ആവശ്യം.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഏലിയൻ ദ്യക്സാ‍ക്ഷി വിവരണങ്ങളിൽ നിന്നാണ് ഈ രൂപത്തെപ്പറ്റിയുള്ള നിഗമനങ്ങളിൽ ഗവേഷകർ എത്തിയത്.

അതിൽ ഏറ്റവും പ്രൊമിനന്റായി നിലനിൽക്കുന്നത് സയൻസിലെ തന്നെ നാഴികക്കല്ലായി മാറിയ 47ലെ ന്യൂമെക്സിക്കൻ ഫ്ലയിങ്ങ് സോസർ അപകടത്തിൽ നിന്ന് ലഭിച്ച തെളിവുകളാണ്...മുൻപ് സൂചിപ്പിച്ചതുപോലെ അപകടം നടന്നു എന്നും അതൊരു പറക്കുംതളിയയാണ് എന്നുള്ളതും വ്യക്തമാണ്..ചില അന്വേഷകർ ഈ സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ അന്ന് മരണമടഞ്ഞ അഞ്ച് അന്യഗ്രഹജീവികളുടെ മ്യതശരീരങ്ങൾ യു.എസ് ആർമി കണ്ടെടുക്കുകയും അവ സെക്ടർ 51 ഉൾപെടെ പല രഹസ്യ റിസേർച്ച് കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു...ആ ശരീരങ്ങളെ പോസ്റ്റുമാർട്ടം ചെയ്യുകയും വിവരങ്ങൾ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു അവർ..അന്ന് നടത്തിയ ഒട്ടോപ്സിയുടെ ഫൂട്ടേജുകൾ പിന്നീട് പുറത്തുവന്നതായും അവ മുകളിലത്തെ  ചിത്രത്തിൽ കാണിച്ചിരിക്കുന്നതിനു സമാനമായ ജീവികളെയാണ് കണ്ടതെന്നും പറയപ്പെടുന്നു...

Betty And Barry Hill
ഏലിയൻ ദ്യക്സാക്ഷി വിവരണങ്ങളിൽ  മുന്നിൽ നിൽക്കുന്നത് അമേരിക്കക്കാരിയായ ബെറ്റിയ്ക്കും ഭർത്താവ് ബാരിയ്ക്കും ഉണ്ടായ വിചിത്രമായ അനുഭവമാണ്.1961ലാണ് പ്രസ്തുതസംഭവം നടക്കുന്നത്.രാത്രി അമേരിക്കയിലെ ന്യൂഹെമിസ്ഫിയറിലേയ്ക്കുള്ള ഹൈവേയിലൂടെ കാറോടിച്ചുപോവുകയായിരുന്നു ആ ദമ്പതികൾ.വിജനമായ ആ ഹൈവേയിൽ വച്ച് അവരുടെ കാറിന്റെ മുന്നിൽ അകലെയായി ഒരു യു.എഫ്.ഒ പ്രത്യക്ഷപ്പെടുകയും ഏതാനും സമയത്തിനകം അവർകെതിരെ പാഞ്ഞുവരികയും ചെയ്തു..ആ പറക്കും തളികയിലെ ജനാലകളിൽ മനുഷ്യസമാനമായ രൂപങ്ങൾ കണ്ടതായി ബെറ്റി വ്യക്തമായി ഓർക്കുന്നു...പരിഭ്രാന്തരായ അവർക്കരുകിലേക്ക് യു.എഫ്.ഒ എത്തുകയും അവർ കിഡ്നാപ്പ് ചെയ്യപ്പെടുകയും ഉണ്ടായി. പിന്നീട് നടന്ന സംഭവങ്ങളിലെ ഓർമ്മകൾ കുറേയൊക്കെ രണ്ടുപേർക്കും അവ്യക്തമായേ ഓർക്കാനായുള്ളൂ..

ഏലിയൻസ്  ഇരുവരുടെയും ശരീരത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പിന്നീട് സ്വതന്ത്രരാക്കുകയും ചെയ്തു....അവ്യക്തമായ ഈ ഓർമ്മകൾക്കിടയിലും ശക്തമായി ഓർമ്മിക്കുന്നത് ചാരനിറത്തിലുള്ള വലിയ തലകളും ചെറിയ ശരീരവും ഉള്ള ഏലിയൻസിനെയാണ്..പല ഏജൻസികൾ ഈ സംഭവത്തെത്തുടർന്ന് ഇവരെ ചോദ്യം ചെയ്യുകയുണ്ടായി..ഹിപ്നോട്ടിസിസിനു പലവട്ടം അവർ പാത്രമായി..ഈ സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്നാണ് അന്വേഷകർ എത്തിച്ചേർന്ന നിഗമനം..ഈ സംഭവം പിന്നീട് വളരെയേറെ മാധ്യമപ്രാധാന്യം നേടുകയും ഈ കഥവച്ച് ചലച്ചിത്രങ്ങൾ ഉണ്ടാവുകയും ചെയ്തു.സാധാരണ മിസ്റ്ററി അനുഭവങ്ങളിൽ  നിന്ന് ഈ കഥയെ വ്യത്യസ്ഥമാക്കുന്നത്.ഇതിൽ ബെറ്റി അവരുടെ പരീക്ഷണശാലയിൽ വച്ച് കണ്ടു എന്ന് പറയപ്പെടൂന്ന പ്രപഞ്ചത്തിന്റെ ഒരു മാപ്പാണ്...



Betty Hill map showing Home of Aliens

സൂര്യനുസമാനമായ രണ്ട് നക്ഷത്രങ്ങൾ ഉള്ള ഒരു ഗാലക്സിയിൽ നിന്നാണത്രേ അവർ വന്നത്..ബെറ്റികണ്ടത് സബ് കോൺഷ്യസ് മൈൻഡിൽ നിന്നും പുനസ്യഷ്ടിച്ചപ്പോൾ കിട്ടിയ ഈ
മാപ്പ് പിന്നീട് അഞ്ജാതമായ ഒരു നക്ഷത്രസമൂഹമായി കണ്ട് പിടിക്കപ്പെടുകയുണ്ടായി.1961കളിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ വിവരങ്ങൾ എക്സ്ട്രാ ടെറസ്ട്രിയൽ ബന്ധത്തിലൂടെയല്ലാതെ ബെറ്റി എന്ന സാധാരണ സ്ത്രീയ്ക്ക് കിട്ടാൻ ഒരു വഴിയുമില്ലല്ലോ..
അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജ്യർ കൂടി അംഗീകരിച്ച അത്ഭുതസംഭവമായി ഇത് പിന്നീട് അറിയപ്പെട്ടു.

കിം കാൾസ്ബർഗ് എന്ന യുവതിക്ക് 1988ൽ സമാനമായ അനുഭവം ഉണ്ടായി.രാത്രി യദ്യശ്ചികമായി ഒരു യു.എഫ്.ഓയെ കണ്ട് കിടക്കയിലേയ്ക്ക് പോയ കിം ഉണരുന്നത് നഗ്നയായി ശരീരം മുഴുവൻ തളർന്ന അവസ്ഥയിലാണ്..ബെറ്റിയുടെ വിവരണങ്ങൾക്ക് സമാനമായ ജീവികൾ അവൾക്ക് ചുറ്റും നില്പുണ്ടായിരുന്നു..പിന്നീട് അവളെ സ്വതന്ത്രയാക്കുകയും ചെയ്തവർ..അവളിൽ അവർ ഇൻഫെർട്ടിലിറ്റി സംബന്ധമായ എന്തോ പരീക്ഷണങ്ങൾ നടത്തിയതായാണ് കിമ്മിന്റെ വാ‍ദം...ഒരു പക്ഷേ ഒരു മനുഷ്യരും ഏലിയൻസുമായി ചേർന്ന് ഒരു ഹൈബ്രിഡിനെ സ്യഷ്ടിക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിട്ടാകാം ആ സംഭവം എന്ന് കരുതുന്നു.പുരാതന സുമേരിയൻ, ഇന്ത്യൻ, ചൈനീസ്,മായൻ  ലിഖിതങ്ങളിൽ ഒക്കെ ഹൈബ്രിഡുകളെ സ്യഷ്ടിച്ചതായി പറയുന്നതും ഇതും നമുക്ക് ചേർത്ത് വായിക്കാവുന്നതാണ്.

ഏലിയൻസ് കാലങ്ങളായി മനുഷ്യരിൽ ജെനറ്റിക്ക് പരീക്ഷണങ്ങൾ നടത്തുന്നതായി കണക്കാക്കപ്പെടുന്നു.കിമ്മിന്റെയും ബെറ്റിയുടേയും പോലുള്ള അനുഭവസ്ഥരിൽ അവർ ഡി.എൻ.എ വ്യതിയാനങ്ങൾ വരുത്തുകയും അതിൽ നിന്നുണ്ടാകുന്ന തലമുറകളെപ്പറ്റി പഠിക്കുകയുമാവാം...
ഇന്നു മനുഷ്യരും ഈ ജെനറ്റിക്ക് വിസ്മയങ്ങളിലേയ്ക്കുള്ള പാതയിലാണ്.90കളിൽ നാഷണൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, യു.എസ് ആരംഭിച്ച ജീനോം പ്രിജക്ട് ഒക്കെ അതിന്റെ ഭാഗമാണ്.

ഈ ജെനറ്റിക് മ്യൂട്ടന്റുകളുമായി ചേർത്ത് വായിക്കാവുന്ന മറ്റൊരു നിഗൂഡമായ ജീവവർഗ്ഗമാണ് ഹിമാലയസാനുക്കളിൽ കാണപ്പെടുന്നു എന്ന് മിത്തുകൾ പറയുന്ന യതി എന്ന മഞ്ഞുമനുഷ്യൻ.ഇന്ത്യയിൽ മാത്രമല്ല..ലോകത്താകമാനമുള്ള മനുഷ്യവാസമില്ലാത്ത ഭൂവിഭാഗങ്ങളിൽ പ്രത്യേകിച്ച് മലനിരകൾക്കു സമീപമാണ് ഈ അഞ്ജാത ജീവിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്..
1951ൽ എവറസ്റ്റ് കൊടുമുടിയിൽ 18000  അടി ഉയരത്തിൽ  ബ്രിട്ടീഷ് എക്സ്പ്ലോറേഴ്സ് ഒരു മൈലോളം നീളത്തിൽ മനുഷ്യസാദ്യശ്യമുള്ള എന്നാൽ അസാമാന്യവലിപ്പമുള്ള കാലടികൾ കണ്ടെത്തുകയുണ്ടായി.ഗ്രാമനിവാസികളുടെ ലെജൻഡുകളിൽ ഉള്ള യതി എന്ന ഹിമമനുഷ്യന്റെ സാന്നിധ്യം വ്യക്തമാക്കുന്നവയായിരുന്നു അവ.

1874ൽ അമേരിക്കയിലെ സിസ്കിയോവ് മലനിരകൾക്ക് സമീപം ഗവേഷകനായ ഡോ.ഡേവിഡ്സ്ൺ ഭൂമിക്കടിയിൽ 500 ഏക്കറോളം വ്യാപ്തിയിൽ ഗുഹകൾ കണ്ടെത്തുകയുണ്ടായി..അവ മൊത്തം ഇത് വരെ ചാർട്ട് ചെയ്ത് കഴിഞ്ഞിട്ടില്ല..പല അഞ്ജാതമായ ജീവികളെയും മറ്റും ഇവിടെനിന്ന് കണ്ടെത്തുകയുണ്ടായി. ഏതോ ഒരഞ്ജാത ജീവവർഗ്ഗത്തിന്റെ  വാസസ്ഥലമായിരുന്നു ഈ ഗുഹകൾ...ഈ പ്രദേശം പണ്ട് മുതൽക്കേ യതികൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സ്ഥലമായിരുന്നു..


ഗ്രീക്ക് മിഥോളജി പ്രകാരം ഭൂമിക്കടിയിൽ വസിക്കുന്ന മനുഷ്യനും കുരങ്ങുമായ ജീവികളെപ്പറ്റി പരാമർശിക്കുന്നുണ്ട്.മറ്റൊരു സവിശേഷത എന്ന് വച്ചാൽ യതികളെ കണ്ടെന്ന് പറയപ്പെടുന്ന സമയങ്ങളിൽത്തന്നെ ഈ പ്രദേശങ്ങളിൽ യു.എഫ്.ഒ സാന്നിദ്ധ്യവും റീപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്തോ ചില ഉദ്ദേശങ്ങൾക്കാ‍യി ജെനറ്റിക്കലി സ്യഷ്ടിച്ച മനുഷ്യന്റെ ബുദ്ധിയും മ്യഗത്തിന്റെ കരുത്തുമുള്ള ജീവികളാവാം ഇവ.

1935ൽ ഹോങ്കോങ്ങിൽ വച്ച്  ഗവേഷകനായ ഡോ.ഗസ്റ്റേവിന് ഒരു ആന്റിക്ക് കടയിൽ നിന്ന് പുരാതനമായ, അസാമാന്യവലിപ്പമുള്ള ഒരു താടിയെല്ല് ലഭിക്കുകയുണ്ടായി.അവ പരിശോധിച്ചതിൽ നിന്ന് യതികളുടെ വിവരണങ്ങളുമായി സാമ്യമുള്ളതായി കണ്ടെത്തുകയുണ്ടായി...

ലഭ്യമായ വിവരണങ്ങൾ വച്ച് ഇവ ജീവിക്കുന്നത് ഭൂമിക്കടിയിലെ ടണലുകളാൽ ബന്ധിപ്പിച്ച ഗുഹകളിലാണ്..മനുഷ്യദ്യഷ്ടികളിൽ നിന്ന് എളുപ്പം ഓടിയൊളിക്കാൻ തക്ക ശക്തി അവയ്ക്കുണ്ട്.അത് കൊണ്ട് തന്നെ യതികൾ ഒരു മിത്തായി തുടരുന്നു..

പക്ഷേ 1927ൽ മനുഷ്യനെയും കുരങ്ങിനെയും തമ്മിൽ ജനറ്റിക്കളി ബ്രീഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളിൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ ഇവാനോഫ് വിജയിച്ചതായാണ് കണക്കാക്കപ്പെടുന്നത്.ഒരു മനുഷ്യന്റെ സ്പേമും ഏപിന്റെ എഗ്ഗും തമ്മിൽ യോജിപ്പിച്ചതിൽ വിജയിച്ച അദ്ദേഹത്തിനെ അന്ന്
റഷ്യ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.പക്ഷേ സയന്റിഫിക്കലി ഇന്ന് ഇത് സംഭവ്യമാണ്..ഈ സംഭവങ്ങളിൽ നിന്നും  പുരാതന കാലം മുതൽക്കേ മനുഷ്യരിൽ ഏലിയൻസ് ജെനറ്റിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് എന്ന് വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കും..ഇന്ന് ബയോ എഞ്ചിനീയറിങ്ങ് ആ ഭാവിയിലേയ്ക്കകാം കുതിച്ചുകൊണ്ടിരിക്കുന്നത്.

 (തുടരും...)



അടുത്തലക്കം:
നാസ.
പുരാണ നിർമ്മിതികളിലെ അവസാന വാക്ക്.


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

Apr 29, 2012

അജ്ഞാതരായ ദൈവങ്ങൾ -11

ഇനോക്


ഹീബ്രു ബൈബിൾ അഥവാ ജൂതന്മാരുടെ ബൈബിളിൽ ആകാശത്തുനിന്ന് തിരസ്കരിക്കപ്പെട്ട മാലാഖമാരെപ്പറ്റി പറയുന്നുണ്ട്.ദൈവത്തിന്റെ ഇശ്ചയ്ക്കെതിരായി പ്രവർത്തിച്ച മാലാഖമാരെ ഭൂമിയിലേക്കയക്കുമെന്നും മറ്റും.ഇനോക് എന്ന പുരാതന പ്രവാചകന്റെ എഴുത്തുകളിലും ഈ അമാനുഷികരെപ്പറ്റി പരാമർശമുണ്ട്.ഇവർ മനുഷ്യർക്കിടയിൽ വസിക്കുകയും മനുഷ്യരുമായി ശാരീരികബന്ധങ്ങളിൽ ഏർപ്പെടുകയും അവയിൽ സന്തതിപരമ്പരകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടത്രേ.

ഹീബ്രു ബൈബിൾ പ്രകാരം ആദമും ഈവും കൂടാതെ മറ്റൊരു സ്ത്രീ കൂടി ഏതൻ തോട്ടത്തിൽ ഉണ്ടായിരുന്നു.ലിലൈത്ത് എന്നായിരുന്നു ആ സ്ത്രീയുടെ പേര്.ഈ ലിലൈത്ത് ആണ് ആദത്തിന്റെ ആദ്യഭാര്യ.ദൈവഹിതത്തിന് എതിരായി വർത്തിച്ചതിനാൽ അവളെ ദൈവം തന്നെ ഉപേക്ഷീക്കുകയും പിന്നീട് ഈവിനെ സ്യഷ്ടിക്കുകയും ആയിരുന്നു.ജൂതവിശ്വാസപ്രകാരം പുറത്തായ ലിലൈത്ത് ഒരു വാമ്പയറായി മാറി എന്നാണ് കരുതുന്നത്...ഈ ട്വൈലൈറ്റ് സിനിമയിലെ ഒക്കെ വാമ്പയറുകളില്ലെ ...അത്രയും ആഡംബരവാമ്പയറല്ല..ഒരിടത്തരം വാമ്പയർ...

ബുക്ക് ഓഫ് ഇനോക്കിൽ ഒംനിപൊട്ടന്റ് അഥാവാ സർവ്വശക്തനായ ഒരു ദൈവത്തെപ്പറ്റി സൂചനയുണ്ട്.അന്ത്യവിധി അഥവാ ലോകാവസാനമടുക്കുന്ന സമയത്ത് ഈ ദൈവം ഭൂമിയിൽ മടങ്ങിവരികയും അങ്ങിനെ മനുഷ്യരാശി നശിപ്പിക്കപ്പെടുകയും പുതിയ സ്വർഗ്ഗവും ഭൂമിയും പുതിയ മനുഷ്യരാശിയും  സ്യഷ്ടിക്കപ്പെടുകയും ചെയ്യും എന്ന് പറയുന്നു.

ദൈവങ്ങളുടെ ഈ മടങ്ങിവരവുകൾക്കായി അടയാളങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചിട്ടാണാവർ പോയത്..ആയിരക്കണക്കിന് വർഷങ്ങൾ നിലനിന്ന വിചിത്രമായ നിർമ്മിതികൾ ഇതിനുദാഹരണമാണ്.

Cornac Stones, France
ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള കോർണാക്കിൽ ഒരു പ്രത്യേകസ്ഥലത്ത് രണ്ട് മൈലുകളോളം നീളത്തിൽ കൂറ്റൻ കല്ലുകൾ നിരയായി അടുക്കിവച്ചിരിക്കുന്നത് കാണാം..ഇവിടെ ഭൂമിയുടെ കാന്തികശക്തി വളരെ വലുതാണ്.ഈ പുരാതനമായ നിർമ്മിതികൾ എല്ലാം തന്നെ അതിശക്തമായ കാന്തികപ്രഭാവമേഖലകളിലാണ് നിലനിൽക്കുന്നത്..നാസ്ക മരുഭൂമിയിലെ രേഖകൾ, ചൈനയിലെ വന്മതിൽ, പിന്നെ ഈ കോർണാക് കല്ലുകൾ, ഇവ മൂന്നും ആകാശത്തിന്റെ ഏറ്റവും ഉയരങ്ങളിൽ നിന്നും കാണാവുന്ന നിർമ്മിതികളാണ്.അർമേനിയയിലെ സ്റ്റോൺ ഹെഞ്ചും സമാനമായ നിർമ്മിതിയാണ്.ഗണിതശാസ്ത്രപരമായി നോക്കിയാൽ ഇതൊരു പുരാതന വാനനിരീക്ഷണ ശാലയാണെന്നാന് കരുതുന്നത്.

1920ൽ ഫ്ലോറിഡയിൽ ലീഡ്സ്കാലിൻ എന്ന ശാസ്ത്രഞ്ജ്യൻ തന്റെ പ്രിയതമയ്ക്കു വേണ്ടി നിർമ്മിച്ച കോറൽ കാസ്റ്റിൽ എന്ന പാറക്കെട്ടുകളുടെ പൂന്തോട്ടം ഒരു നിഗൂഡമായ നിർമ്മിതിയാണ്.അദ്ദേഹം ഒറ്റയ്ക്കാണ് അത് നിർമ്മിച്ചത്.ഓരോ കല്ലുകളും ആയിരം ടണ്ണിലധികം ഭാരമുള്ളവ..ഇന്നത്തെ കാലത്ത് പോലും താരതമ്യേന അപ്രാപ്യമായ ഈ നിർമ്മിതി നിസ്സാരമായി നിർമ്മിക്കാൻ അയാൾക്കെങ്ങനെ കഴിഞ്ഞു..അതിനുത്തരമായി ശാസ്ത്രഞ്യർ കരുതുന്നത് ലീഡ്സ്കാലിന് മാഗ്നെറ്റിക് ശക്തികളുടെ സാങ്കേതികഞ്ജാനം ഉണ്ടായിരുന്നു എന്നാണ്..മാഗ്ലെവ് ട്രെയിനുകൾ എപ്രകാരം പാളത്തിൽ ഉയർന്നു നിൽക്കുന്നുവോ അത് പോലെ ഒരഞ്ജാത കാന്തിക ശക്തി ഉപയോഗിച്ച് എത്ര ഭാരമുള്ള വസ്തുവിനെയും ഉയർത്താൻ സാധിക്കും..ഒരു തരത്തിൽ പറഞ്ഞാൽ ആന്റൈ-ഗ്രാവിറ്റി തന്നെ.

2005ൽ ഇറ്റാലിയൻ ഗവേഷകർ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു പഴയ കോൺവെന്റിലെ ഒരിടുങ്ങിയ മുറിയിൽ നിന്നും ലിയനാർഡോ ഡാവിഞ്ചിയുടെ കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തുകയുണ്ടായി.ഒരേ സമയം ഇരു കൈകളും ഉപയോഗിച്ച് ഇടത്തോട്ടോ വലത്തോട്ടോ ഇഷ്ടാനുസരണം എഴുതാൻ കഴിയുന്ന ആളായിരുന്നു ഡാവിഞ്ചി.അദ്ദേഹത്തിന്റെ സ്വകാര്യ നോട്ടുപുസ്തകത്തിൽ നിന്ന് ആധുനിക മിലിട്ടറി വാഹനങ്ങളുടേയും ആയുധങ്ങളുടേയും രേഖാചിത്രങ്ങളും വിവരണങ്ങളും ലഭിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ പുസ്തകം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ദൈവദൂതന്മാരുമായി സംവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്..അവർ കൊടുത്തതാണത്രേ ഈ അറിവുകൾ...

പ്രക്യതി ദുരന്തങ്ങളൂം ബാഹ്യശക്തികളും.

മനുഷ്യരാശി നേരിട്ട ഓരോ വലിയ പ്രക്യതിദുരന്തത്തിനും മുന്നോടിയായി അഞ്ജതശക്തികളുടെ സാന്നിധ്യം ആ പരിസരങ്ങളിൽ അനുഭവപ്പെടാറൂണ്ട്.2004ൽ സംഭവിച്ച ഇൻഡോനേഷ്യൻ സുനാമിക്കു ദിവസങ്ങൾ മുൻപ് തെക്ക്കിഴക്കൻ ഏഷ്യയിൽ പലയിടത്തും UFO കൾ കണ്ടതായി റിപ്പോർട്ടുണ്ട്.

അത് പോലെ ഈ അടുത്ത് യൂറോപ്പിന്റെ താളം തെറ്റിച്ച ഐസ്ലാന്റിലെ " Eyjafjallajokull " അഗ്നിപർവ്വത സ്ഫോടനത്തിന്റെ ആദ്യ ദ്യശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന സ്കൈ ന്യൂസ് എന്ന ചാനലിന്  UFOകൾ ആകാശത്തിലെ പുകയ്ക്കിടയിലൂടെ സഞ്ചരിക്കുന്നതിന്റെ ദ്യശ്യങ്ങൾ ലഭിക്കുകയുണ്ടായി.


ആധുനികയുദ്ധങ്ങൾ ഇന്ന് ബയോളജിക്കൽ യുദ്ധങ്ങളാണ്.നേർക്കുനേർ തോക്കും ബോംബും ഉപയോഗിച്ച് പരസ്പരം പോരടിക്കുന്ന പരമ്പരാഗത യുദ്ധരീതി ഇന്ന് വികസ്വര രാജ്യങ്ങളുടെ മാത്രം വഴിയാണ്.ശത്രുവിനെ അടിമുടി തകർക്കാൻ താരതമ്യേന ചിലവ് കുറഞ്ഞതും പ്രഹരശേഷി തലമുറകളോളം നിലനിൽക്കുന്നതും രാസായുധങ്ങളുടേയും രോഗാണുക്കളുടേയും പ്രയോഗങ്ങൾ കൊണ്ടാണ്..

മനുഷ്യരാശി ഓരോ പുരോഗമനപാതകൾ വെട്ടിത്തുറക്കുമ്പോഴും ജനസംഖ്യയിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുമ്പോഴുമൊക്കെ എന്തെങ്കിലും വലിയ തോതിലുള്ള ദുരന്തങ്ങൾ യദ്യശ്ച്യാ എന്നോണം സംഭവിക്കാറുണ്ട്.

യൂറോപ്പിന്റെ മൂന്നിലൊന്ന് ജനസമൂഹത്തെ തുടച്ചുനീക്കിയ ബ്ലായ്ക്ക് പ്ലേഗ്, ഗ്രേറ്റ് ഫ്ലൂ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.ബ്ലായ്ക്ക് പ്ലേഗ് പടരുന്നതിനു ദിവസങ്ങൾക്ക് മുൻപ് അഞ്ജാതമായ എന്തോ വസ്തുക്കൾ ആകാശത്തു നിന്ന് വർഷിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.അത് പോലെ തന്നെ ആ സമയത്ത് യു.എഫ്.ഒകളുടെ സാന്നിദ്ധ്യത്തിന് ജനങ്ങൾ സാക്ഷിയാവുകയും ചെയ്തു.

പാൻസ്പെർമിയ തിയറി പ്രകാരം ജീവൻ പ്രപഞ്ചത്തിലാകമാനം വ്യാപിക്കുന്നത് സൂക്ഷ്മജീവികളിലൂടെയുമാണ്.ഭൂമിയിൽ സംഭവിക്കുന്ന പല മഹാമാരികൾക്കും കാരണഭൂതരായ സൂക്ഷജീവികൾ വന്നത് ഭൂമിയിൽ നിന്നല്ല എന്ന് ഇന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

അത് പോലെ തന്നെ ജീവന്റെ അടിസ്ഥാന തത്വങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു...ജീവന് വളരാൻ വായുവും ജലവും ആവശ്യമാണെന്നത് ഇന്ന് തെറ്റായ അറിവാണ്.ജൂപ്പിറ്ററിലെ അന്തരീക്ഷം ക്യത്യമാമായി സ്യഷ്ടിച്ചപ്പോൾ അതിലും ജീവിക്കുന്ന ബാക്ടീരിയകളെ ശാസ്ത്രഞ്യർ കണ്ടെത്തി.

2007ൽ മറ്റൊരു കണ്ടുപിടുത്തവും നടന്നു.സാൽമൊണല എന്ന ബാക്ടീരിയ സീറോ ഗ്രാവിറ്റിയിൽ, അതായത് ശൂന്യാകാശത്തിലെ അന്തരീക്ഷത്തിൽ 700മടങ്ങ് അപകടകാരിയാകുന്നു എന്ന്.അത് പോലെ തന്നെ സ്പാനിഷ് ഇൻഫ്ലുവെൻസയുടെ അണുക്കളും വന്നത് ഭൂമിയിൽ നിന്നല്ല്ല എന്ന് കണ്ടുപീടിച്ചിട്ടുണ്ട്.2007 തന്നെ പെറുവിൽ പതിച്ച മറ്റൊരു ഉൽക്ക കാരണം സമീപപ്രദേശങ്ങളിലുള്ളവർക്ക് അസ്വസ്ഥതകളും രോഗലക്ഷണങ്ങൾ വരെയുണ്ടായി.

2006ൽ നാസ ഓർഗനൈസേഷൻ ഭൂമിക്കടുത്തുകൂടി പോയ, മറ്റൊരു നക്ഷത്രസമൂഹത്തിൽ നിന്നും വന്ന ഒരു ഉൽക്കയുടെ ധൂളികൾ ബഹിരാകാശവാഹനം ഉപയോഗിച്ച് ശേഖരിക്കുകയുണ്ടായി.അതിസൂക്ഷമായ വൈറസുകളെ ഇതിൽ നിന്നും അവർ കണ്ടെത്തി.
ഭൂമിയിൽ ജീവന്റെ ഉതപത്തിക്കും മുൻപുള്ള ജീവജാലത്തിന്റെ ഫോസിൽ അന്റാർട്ടികയിൽ പതിച്ച ഒരുൽക്കയിൽ നിന്ന് കണ്ടെടുത്തതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം....

എന്തിന് കേരളത്തിൽ പെയ്ത നിറമുള്ള മഴ വരെ ഇന്നും ഒരു നിഗൂഡതയാണ്..ഈ മഴവെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ജീവനുള്ള ചിലതരം സെല്ലുകൾ അവയിൽ കണ്ടെത്തുകയുണ്ടായി.നമ്മുടെ നാടായത് കൊണ്ട്  ആറ്റംബോംബ് കണ്ടെത്തിയാലും കൂ‍ടിപ്പോയാ‍ൽ ഒരു ഹർത്താൽ അല്ലാതെ വേറേയൊന്നും നടക്കാൻ ഇടയില്ല..ഇനിയിതിൽ എന്തെങ്കിലും  കണ്ടെത്തിയ സായ്പ് സത്യം  ഒട്ട് പുറത്ത് പറയാനും തരമില്ല.

മോർഗെല്ലൻസ് ഡിസീസ് എന്ന ചികിത്സയില്ലാത്ത അപൂർവ്വ രോഗവും കണ്ടെത്തിയത് 2002ലായിരുന്നു.മേരി എന്ന ബയോളജിസ്റ്റ് തന്റെ മകന്റെ തൊലിപ്പുറത്തുനിന്നാണ് ഫംഗൽ ബാധ എന്ന് കരുതിയ ഈ അണൂക്കളെ കണ്ടെത്തിയത്....ആദ്യം ഡോക്ടർമാർക്കും മനസ്സിലാകാതെപോയ ഈ രോഗം പിന്നീട് പുതിയ രോഗങ്ങളുടെ പട്ടികയിൽ ഇടം നേടി..ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത രോഗവാഹികളായ അണുക്കളായിരുന്നു അവ...

സമാനമായി പല പല വൈറസുകളും ഒരുപക്ഷേ പർപ്പസീവായിട്ട് തന്നെ ഭൂമിയിലേക്ക് വരുന്നത് ബഹിരാകാശത്തുനിന്നാണെന്ന് സംശയാതീതമായി ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
പെറ്റ് പെരുകുന്ന ജനതയെ തികച്ചും സ്വഭാവികതയോടെ നിയന്ത്രിച്ചുനിർത്താൻ സൂക്ഷ്മാണുക്കളോളം നല്ലൊരായുധമില്ലെന്ന് തിരിച്ചറിഞ്ഞ ബാഹ്യശക്തികൾ തന്നെയാകാം ഇതിന്റെ പിന്നിൽ.


(തുടരും)
അടുത്ത ലക്കം:

എക്ട്രാ ടെറസ്ട്രിയൽ ശരീരങ്ങൾ
നിഗൂഡ ജീവജാലങ്ങൾ




Courtesy
 : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

Apr 25, 2012

അജ്ഞാതരായ ദൈവങ്ങൾ - 10


മരണ രശ്മികൾ


Nikola Tesla
അതിശക്തമായ ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ശത്രുക്കളെ നിഷ്പ്രഭരാക്കുന്ന സാങ്കേതികവിദ്യയായ സോണിക് ബൂം ഇന്ന് ഉപയോഗിക്കുന്നത് സമരം ചെയ്യുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനും മറ്റുമാണ്..ശബ്ദതരംഗങ്ങൾ പ്രത്യേക ആവ്യത്തിയിൽ ശത്രുവിനെ ലക്ഷ്യമാക്കി പ്രസരിപ്പിക്കുന്നു..താത്കാലികമായി ഇതിനു വിധേയമാകുന്ന ആളിനെ അസ്ത്രപ്രഞ്ജനാക്കാൻ പര്യാപ്തമാണീ രശ്മികൾ...

2010ലാണ് ഇതിന്റെ ശക്തി കൂടിയ വേർഷൻ അമേരിക്കൻ ആർമി വികസിപ്പിച്ചത്...വിദൂരതയിൽ നിന്ന്  അതിവേഗത്തിൽ പറക്കുന്ന വിമാനങ്ങളേയും മറ്റും ദഹിപ്പിച്ചുകളയാൻ തക്ക ശക്തിയുള്ള തരംഗങ്ങളാണവ...

പക്ഷേ ഈ അതിനൂതന സാങ്കേതികവിദ്യ പൌരാണിക കാലത്തും ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്..ഇസ്രായേലുകാരും ജെറിക്കോ എന്ന സിറ്റിയും തമ്മിൽ നടന്ന യുദ്ധത്തിൽ ജെറിക്കോയുടെ അതിശക്തമായ കോട്ടമതിലുകൾ തകർത്തത് ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്ന കുഴലുകൾ കൊണ്ടാണെന്ന് പറയപ്പെടുന്നു...ആ യുദ്ധത്തിന്റെ പൌരാണിക  വിവരണങ്ങളിൽ നിന്ന് അതിശക്തമായ തരംഗങ്ങളെ നിയന്ത്രിക്കാനാകാവുന്ന ഉപകരണങ്ങൾ അവർ  ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം..

അത് പോലെ 1200ബിസിയിൽ ഗ്രീക്കിനെ ആക്രമിച്ച റോമൻ കപ്പൽ‌പ്പടയെ അഗ്നിക്കിരയാക്കിയത് ഒരു പ്രത്യേകതരം രശ്മികൾ കൊണ്ടാണെന്ന് പറയപ്പെടുന്നു..ഗ്രീക്ക് ശാസ്ത്രഞ്ജ്യനായ ആർക്കമഡീസ് കണ്ടെത്തിയ ഒരു പുതിയ തരം ആയുധമാണ് സൂര്യരശ്മികളെ ഒരു കൂറ്റൻ കണ്ണാടിയുടെ സഹായത്തോടെ പ്രത്യേകബിന്ദുവിൽ കേന്ദ്രീകരിക്കുന്ന വിദ്യ....ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോമൻ സൈന്യത്തെ നേരിട്ടത് എന്നാണ് ലിഖിതങ്ങൾ പറയുന്നത്..ബസ്റ്റരേഴ്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി പിന്നീട് നടന്ന പരീക്ഷണങ്ങളിൽ വുഡ് കത്താൻ വേണ്ട ഇഗ്നീഷ്യൻ ടെമ്പറേച്ചർ ഈ വിദ്യപ്രകാരം ഉണ്ടാക്കാൻ ബുദ്ധുമുട്ടാണെന്ന് തെളിഞ്ഞു.....വെറും ലെൻസും സുര്യപ്രകാശവും കൊണ്ട് കഥയിൽ പറയും പോലെ ഒരു കപ്പലിനെ കത്തിക്കാൻ തക്ക ചൂടുണ്ടാക്കാൻ സാദ്ധ്യമല്ലെന്നിരിക്കെ എന്തായിരിക്കാം അന്ന് ആർക്കമിഡീസ് പ്രയോഗിച്ച രശ്മികൾ എന്നത് അഞ്ജാതമാണ്..

Army blowing Horns To Destroy Walls of City Jericho

അതിശക്തമായ റേഡീയന്റ് എനർജ്ജികൾ പുരാതനയുഗങ്ങളിൽ ഉപയോഗിച്ചിരുന്നു എന്ന് കരുതാം..
ഈ വാദങ്ങൾക്ക് ഉപോത്ബലമായി കണ്ടെത്തിയിട്ടുള്ള തെളിവുകളിലൊന്ന് സ്കോട്ട്ലന്റിലെ ഒരു പുരാതനമായ കോട്ടയുടെ അവശിഷ്ടങ്ങളാണ്.ഇതിന്റെ നിർമ്മാണത്തിനു ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ അതിശക്തമായ ചൂടിൽ ഉരുകി ചില്ലായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്..സാധാരണ രീതിയിലുള്ള അഗ്നിയാൽ ഇത് സാധ്യമല്ല..അസാമാന്യമായ ഉയർന്ന ചൂടിലേ ഇത് നടക്കൂ..ഒന്നുകിൽ ആ‍ണവോർജ്ജം അല്ലെങ്കിൽ അതിശക്തമായ മരണരശ്മികൾ...ഇതിലേതെങ്കിലും പുരാതനകാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നിരിക്കണം.പാകിസ്ഥാനിലെ മോഹൻ ജൊദാരോ സംസ്കാര ശേഷിപ്പുകളിലും മണ്ണിന്റെ ഈ രാസമാറ്റം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ആൾട്ടർനേറ്റിങ്ങ് കറന്റിന്റെ ( AC ) ഉപഞ്ജാതാവായ നിക്കോള ടെസ്ല  1943ൽ  മരണ രശ്മികൾ കണ്ടെത്തിയതായി പറയുന്നുണ്ട്.പക്ഷേ അവ അമേരിക്കൻ ആർമിയുടെ സീക്രട്ട് ബേസിൽ ആയിരുന്നു .250 മൈൽ ദൂരത്തിൽ നിന്ന് ഒരു വിമാനപ്പടയെ മൊത്തം ചാമ്പലാക്കാൻ തക്ക പ്രഹരശേഷി ഉള്ളവയായിരുന്നു അവ.പക്ഷേ ടെസ്ലയുടെ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ വർഷങ്ങൾക്കു ശേഷമാണ് പുറം ലോകം അറിയുന്നത്.അദ്ദേഹത്തിന്റെ മരണം ഒരു കൊലപാതകമാണ് എന്നും സംശയിക്കുന്നുണ്ട്...ദുരൂഹമായ സാഹചര്യത്തിൽ ഒരു ഹോട്ടലിൽ വച്ചാണ് ടെസ്ല കൊല്ലപ്പെടുന്നത്...കൊന്നത് അമേരിക്കൻ ഏജന്റുമാരും എന്ന് പറയപ്പെടുന്നു..ആ സംഭവങ്ങൾ ഇന്നും നിഗൂഡമായി തുടരുന്നു.

രഹസ്യ കോഡുകൾ

വർഷങ്ങൾക്ക് മുൻപ് പാശ്ചാത്യലോകം കണ്ട ഏറ്റവും മഹാനായ ചിന്തകൻ പ്ലേറ്റോ പറഞ്ഞിട്ടുണ്ട് ഭൂമി പെന്റഗൺ ജ്യാമതീയരൂപങ്ങൾ  ചേർത്ത് വച്ച് പ്രത്യേകരീതിയിൽ ഗോളമായി നിർമ്മിച്ചതാണെന്ന്..ഇന്ന് ആധുനിക ശാസ്ത്രവും അത്  ശരിവയ്ക്കുന്നു..

അത് പോലെ തന്നെ ഈജീപ്ഷ്യൻ പിരമിഡുകൾ, സ്ടോൺ ഹെഡ്ജസ്, മായൻ ക്ഷേത്രങ്ങൾ എന്നിവ ഒക്കെ മിൽക്കി വേയ്ക്കും അപ്പുറത്തുള്ള വിദൂരനക്ഷത്രസമൂഹങ്ങളുടെ ലേ ഔട്ടിൽ നിർമ്മിച്ചിരിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ നിർമ്മിതികളിലെല്ലാം ഒളിഞ്ഞിരിക്കുന്ന കോഡുകൾ വിരൽചൂണ്ടുന്നത് ആ വിദൂരനക്ഷത്ര സമൂഹങ്ങളിലേക്കാണ്.

ഫ്രാൻസിലെ  ഗബ്രിനാസ് ദ്വീപിലെ ഗുഹകളിലെ ബി.സി3500ൽ നിർമ്മിച്ച പുരാതനമായ ശവകുടീരങ്ങൾ പരിശോധിച്ച ഗവേഷകർ അതിന്റെ നിർമ്മാണത്തിനുപയോഗിച്ച നിർമ്മാണഫലകങ്ങളിൽ നിന്ന് അത്യാധുനിക ഗണിതശാസ്ത്ര തിയറികളാണ് കണ്ടെത്തിയത്...അതിൽ ആലേഖനം ചെയ്ത കോഡുകൾ ഡീകോഡ് ചെയ്തപ്പോൾ ലഭിച്ചത്  പ്രസ്തുത ദ്വീപിന്റെ അക്ഷാംശ രേഖാംശങ്ങൾ, സുര്യന്റെ ചക്രങ്ങൾ, റിതുക്കൾ കൂടാതെ വ്യത്തത്തിന്റെ അടിസ്ഥാനമായ “പൈ”  യുടെ വാല്യൂവും മറ്റുമാണ്.

എക്സ്ട്രീം ഗണിതശാസ്ത്രം ആധുനിക മനുഷ്യന്റെ കുത്തകയാണെന്ന് കരുതുമ്പോൾ തന്നെയാണ് ഈ കണ്ടെത്തലുകൾ നടന്നത്...ഇറാക്കിലെ സുമേരിയൻ സംസ്കാരത്തിന് ,  ചരിത്രാതീതകാലത്ത് അവരുടെ ദൈവങ്ങളായ അനുനാകികൾ നൽകിയത് 12 ( Base 60 ) അടിസ്ഥാനമാക്കിയ ഗണിതശാസ്ത്രമാണ്..ആധുനിക ഗണിതശാസ്ത്രവും ഇത് അടിസ്ഥാനമാക്കിത്തന്നെയാണ് പ്രവർത്തിക്കുന്നത്.

ജനനം , മരണം, ജീവിതചക്രങ്ങൾ തുടങ്ങിയ അനേകം സമസ്യകൾക്ക് ഹൈപ്പോതറ്റിക്കൽ വിശദീകരണങ്ങൾ നൽക്കാൻ ഇന്ന് ശാസ്ത്രത്തിനാകുന്നു...പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ സ്റ്റോറേജ് ഡീവൈസും മൈക്രോപ്രൊസസറുമായ ഡി.എൻ.എ എന്ന അത്ഭുതപ്രതിഭാസത്തെപ്പറ്റി കൂടുതൽ പഠിക്കുന്തോറും മനുഷ്യർ സ്വയം തിരിച്ചറിയുകയാണ്..പ്രതികൂലമായ സാഹചര്യങ്ങളിൽ  പോലും നശിക്കാത്ത ഈ തന്മാത്രകളാൽ സ്യഷ്ടിതമായ കോണിപ്പടികളിൽ അടക്കം ചെയ്തിട്ടുള്ള രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് ഇനിയും അറിയാൻ കിടക്കുന്നതെയുള്ളൂ...

ഫിസിക്സിന്റെ തിയറികളും പുതിയ കണ്ടെത്തലുകൾക്ക് ഒപ്പം മാറിക്കൊണ്ടിരിക്കുന്നു.ഗ്രാവിറ്റേഷണൽ ഫോഴ്സിനെപ്പറ്റി പണ്ടുമുതലേയുള്ള സംശയമാണ്..നേച്ചറിലെ ഏറ്റവും വീക്ക് ഫോഴ്സ് ആണെന്ന് പരമ്പരാഗത ശാസ്ത്രം പറയുമ്പോഴും,  ഒരു മൊട്ടുസൂചിയെ മുതൽ ഈ ഭൂമിയെ വരെ അപ്പാടെ പിടിച്ച് നിർത്തുന്ന ശക്തി...എന്നാൽ അതിനെ എതിർക്കാൻ ഒരു ഉറൂമ്പിന് പോലും ആകുന്നു....
ജി (G = 6.73 X 10^-11 ) ഒരു കോൺസ്റ്റന്റ് ആണ് എന്ന വാദവും ദുർബലമാണിന്ന്.പ്രപഞ്ചം വികസിക്കുന്നതിനൊപ്പം ജി യുടെ വാല്യൂ കുറയുന്നുവെന്നും ഒരു തിയറിയുമുണ്ട്...

എന്തായാലും ഗ്രാവിറ്റി റിലേറ്റീവായി പെരുമാറുന്നു എന്ന് നമുക്ക് മനസ്സിലാക്കാനാകും...അഞ്ചോ അതിലധികമോ ഉള്ള ഡയമെൻഷനുകളിൽ ആക്ട് ചെയ്യുന്ന ഒരു ശക്തിയാകാം ഗ്രാവിറ്റി....ത്രിമാന ഡയമെൻഷനുകളിലുള്ള വിഷ്വലൈസേഷനപ്പുറം മനുഷ്യന്റെ തലച്ചോറിന് ഉൾക്കൊള്ളാനാകാത്തതിനാൽ അവിടെ ഒരു ലിമിറ്റേഷൻ ഉണ്ട്..എങ്കിലും മാത്തമാറ്റിക്സിന്  അതിനാകും...

നമ്മൾ ഇപ്പോൾ വസിക്കുന്ന ആവാസവ്യവസ്ഥിതിയിൽ നിന്ന് ഒരു മില്ലിമീറ്റർ ദൂരത്തിലായിരിക്കാം അടുത്ത പ്രപഞ്ചം...പക്ഷേ അത് മറ്റൊരു ഡയമെൻഷനിലായത് കൊണ്ട് ഒരുപക്ഷേ ബില്യൺ കണക്കിന് വർഷങ്ങൾ സഞ്ചരിച്ചാലേ അവിടെ എത്തുകയുള്ളായിരിക്കാം..

തുടരും)


അടുത്ത ലക്കം:

പ്രക്യതിദുരന്തങ്ങൾ





Courtesy
 : Ancient Astronaut Theory, Chariots Of Gods, Technology Of Gods,
Ancient Alien Documentaries. 


.....

Apr 20, 2012

അജ്ഞാതരായ ദൈവങ്ങൾ - 9

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ???


മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ  നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്.


1983ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട്  ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന്  സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു.


ഇവിടെ പരാമർശിക്കേണ്ടത് ഒരു ടിബറ്റൻ മതവിശ്വാസമാണ്..അത് പ്രകാരം മരണപ്പെട്ട ആത്മാവ് ഒരു തുരങ്കത്തിൽ എത്തുന്നു..ശസ്ത്രീയമായിപ്പറഞ്ഞാൽ ആത്മാവ് എന്ന ഹൈപ്പർ ഡൈമൻഷൻ എനർജ്ജി ഒരു വേം ഹോളിൽ..അഥവാ ഒരു ഇന്റർ ഡൈമെൻഷണൽ  ( Inter dimensional  ) ഗേറ്റ് വേയിൽ എത്തുന്നു...അതിലൂടെ സഞ്ചരിച്ച് മറ്റൊരു ലോകത്തേക്കും...ഇനി  ഈ യാത്ര വിജയിച്ചില്ലെങ്കിൽ ഈ ആത്മാവ് വീണ്ടും യുക്തമായ മറ്റൊരു ശരീരത്തിൽ ജന്മമെടുക്കും എന്നും ടിബറ്റൻ വിശ്വാസത്തിൽ പറയുന്നുണ്ട്..


ഒരു പക്ഷേ ശാശ്വതമായത് മറ്റൊരു ലോകമാകാം..നമ്മൾ മറ്റൊരു ലോകത്തേക്ക്, മറ്റൊരു ഡയംമൻഷനിലുള്ള ആവാസവ്യവസ്ഥിതിയിലേക്ക് ജനിക്കാനുള്ള തയ്യാറെടുപ്പാകാം മനുഷ്യജന്മം.
ഹിന്ദുപുരാണങ്ങളിലെ മോക്ഷത്തെ ഒക്കെ ശാസ്ത്രീയമായി നിർവചിച്ചാൽ ഈ നിഗമനത്തിൽ എത്തിച്ചേരും..


(തുടരും)


അടുത്ത ലക്കം:


മരണ രശ്മികളും കോഡുകളും




Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient  Alien Documentaries. 
...

Apr 17, 2012

അജ്ഞാതരായ ദൈവങ്ങൾ -8

ദുരൂഹതകൾ


പ്രശസ്ത ഫിക്ഷൻ എഴുത്തുകാരനായ ആമ്പ്രോസ് ബിയേഴ്സ് തന്റെ നോവലുകളുടെ രചനയുടെ ഭാഗമായി ഗോത്രവർഗ്ഗങ്ങളിൽ മറ്റുലോകങ്ങളെപ്പറ്റി നിലനിന്നിരുന്ന വിശ്വാസങ്ങളെപ്പറ്റി പഠിക്കുകയുണ്ടായി..അതിൽ നിന്ന് എന്തൊക്കെയോ ചില സത്യങ്ങൾ അദ്ദേഹം കണ്ടെത്തി.പിന്നീട് ഒരു ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം തിരോധാനം ചെയ്യപ്പെടുകയാണുണ്ടായത്.അദ്ദേഹത്തിന്റെ വസതിയിൽ നിന്നും ലഭിച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിയിരുന്നു,.ഞാൻ മറ്റൊരു ഡൈമെൻഷനിലേക്ക് പോവുകയാണ്.ഇനി എന്നെ തിരക്കണ്ട എന്നും...അദ്ദേഹത്തിന്റെ ഒരു നോവലിൽ വിവരിച്ചിരിക്കുന്ന അതേ രീതിയിൽ...ആ നോവലിലെ കഥപാത്രവും ഭൂമി ഉപേക്ഷിച്ച് മറ്റൊരു മാനത്തിലേക്ക് യാത്രയാവുകയായിരുന്നു.

മുൻപ് സൂചിപ്പിച്ചതുപോലെ ഈ ഭൂമിയിൽ തന്നെ നക്ഷത്രലോകത്തേക്ക് യാത്ര സാദ്ധ്യമാകുന്ന അനേകം ഗേറ്റ് വേകൾ ഉണ്ട്.അവയിലൂടെ കടന്നാൽ നമ്മൾ എത്തുക ഒരു പക്ഷേ ലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾക്കപ്പുറമുള്ള ഒരഞ്ജാത ആവാസവ്യവസ്ഥയിലാകാം അല്ലെങ്കിൽ ഇവിടെത്തന്നെയുള്ള മറ്റൊരു ഡയമെൻഷനിലുള്ള ലോകത്തിൽ...

കാലിഫോർണിയയിലെ എലിസബത്ത് തടാകവും ഇത്തരമൊരു ഗേറ്റ് വേ ആ‍യി കണക്കാക്കുന്നു.
( Inter dimensional Gate way  ).ഈ തടാകം സ്ഥിതി ചെയ്യുന്നത് നോർത്ത് അമേരിക്കൻ ഭൌമപാളിയുടെയും പസഫിക് പാളിയും യോജിക്കുന്ന സാൻ ആൻഡ്രിയാസ് ഫാൾട്ടിലാണ്.

വളരെ പണ്ടുകാലം മുതൽക്കു തന്നെ ഈ തടാകം യു.എഫ്.ഒ സാന്നിദ്ധ്യം കൊണ്ട് പ്രശസ്തമാണ്.പറക്കും തളികകൾ തടാകത്തിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുന്നതും തടാകത്തിൽ നിന്ന് ഉയർന്നുവരുന്നതും സമീപ്രദേശങ്ങളിലുള്ള ജനങ്ങൾ ധാരാളം കണ്ടിരിക്കുന്നു.

നിഗൂഡസ്ഥലങ്ങളിൽ കുപ്രസിദ്ധിയാർജ്ജിച്ചവ വേറെയുമുണ്ട്.ഫ്യൂജി പർവ്വതിന്റെ താഴ്വാരത്തിലുള്ള ജപ്പാനിലെ ഓക്കിങ്ങ്അഹാറ കാട് അത് പോലെ ഒരു സ്ഥലമാണ്.ഓരോ വർഷവും നൂറുകണക്കിന് ആൾക്കാരാണ് ഇവിടെ വന്ന് ജീവത്യാഗം ചെയ്യുന്നത്.ജാപ്പനീസ് വിശ്വാസപ്രകാരം ഈ വനം ഫ്യൂജി ദേവതയുടെ വാസസ്ഥലമാണത്രേ.ആത്മഹത്യ ചെയ്യുന്നവർ എന്തിനീസ്ഥലം തിരഞ്ഞെടുക്കുന്നു എന്നത് ഇന്നും അഞ്ജാതമാണ്.

1959ൽ റഷ്യയിലെ യൂറോമൌണ്ടേനുകൾ കയറാനായി ഒൻപത് അംഗങ്ങളുള്ള ഒരു പര്യവേഷകസംഘം പുറപ്പെട്ടു.അവിടെ ഉയരം കൂടിയ പർവതമായ ഒട്ടോർട്ടൺ ആയിരുന്നു അവരുടെ ലക്ഷ്യം..വിലക്കപ്പെട്ട സ്ഥലവും അഞ്ജാത ശക്തികളുടെ വാസസ്ഥലവുമാണ് ഈ പ്രദേശം എന്നാണ് ഐതിഹ്യങ്ങളിൽ അറിയപ്പെടുന്നത്.

ഏതാണ്ട് ലക്ഷ്യസ്ഥാനമായ ഒട്ടോർട്ടൺ കൊടുമുടിയുടെ അടുത്തെത്തിയപ്പോഴേയ്ക്കും കാലാവസ്ഥ തീർത്തും പ്രതികൂലമായി.ഇത്രവരെ വന്നസ്ഥിതിക്ക് കൊടുമുടി കീഴടക്കാതെ മടങ്ങണ്ട എന്ന് നിശ്ചയിച്ച് കാലാവസ്ഥ തെളിയുന്നത് വരെ ആ സ്ഥലത്തു തന്നെ ക്യാമ്പ് ചെയ്യാനവർ തീരുമാനിച്ചു.

പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സംഘത്തെക്കുറിച്ച് വിവരം ലഭിക്കാഞ്ഞതിനാൽ മിലിട്ടറി റെസ്ക്യൂ ടീം രംഗത്തെത്തി.ഉപേക്ഷിക്കപ്പെട്ട നിലയിൽ അവർ ആ ക്യാമ്പ് കണ്ടെത്തി.ടെന്റുകൾ അകത്തുനിന്നും കീറിമുറിച്ച നിലയിൽ!!!...

മഞ്ഞിൽ പതിഞ്ഞ അടയാളങ്ങൾ സൂചിപ്പിച്ചത് അവർ 'നഗ്നപാദരായി' താഴ്വാരങ്ങളിലെ കാടുകൾ ലക്ഷ്യമാക്കി ഓടിയെന്നാണ്.അവ പിന്തുടർന്ന അന്വേഷകർ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഒൻപതു പേരുടേയും ശവശരീരങ്ങൾ അവിടെ നിന്നും ലഭിച്ചു..വളരെ വിചിത്രമായ അവസ്ഥയിലായിരുന്നു അവ.അതിശക്തമായ റേഡിയേഷൻ എറ്റ ശരീരം, നാക്ക് മാത്രം നഷ്ടപ്പെട്ടത്, തൊലിയുടെ നിറം മാറിയത് എന്നിങ്ങനെ ദുരൂഹമായ നിലയിലാണവ കാണപ്പെട്ടത്.

എന്താണവരെ അതിശൈത്യത്തിൽ ടെന്റുകൾ ഉള്ളിൽ നിന്നും കീറി നഗ്നപാദരായി ഓടാൻ പ്രേരിപ്പിച്ച ബാഹ്യശക്തി.? മാ‍ത്രമല്ല റെസ്ക്യൂ സംഘം തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അഞ്ജാതമായൊരു പ്രകാശം ആകാശത്ത് വ്യാപിച്ചിരുന്നതായും അവർ റിപ്പോർട്ട് ചെയ്തിരുന്നു.

സമാനമായ മറ്റൊരു സ്ഥലമാണ് ആസ്ട്രേലിയയിലെ ബ്ലാക്ക് മൌണ്ടേൻ.പ്രത്യേകരൂപത്തിലുള്ള കറുത്ത കല്ലുകൾ കൊണ്ട് അടുക്കിനിർമ്മിച്ച ഒരു മലയാണിത്...അത് കൊണ്ടുതന്നെ ധാരാളം ഗുഹകളും തുരങ്കങ്ങളും ഇവിടെയുണ്ട്.ഇവിടെ പോയിട്ടുള്ള അനേകം ആളുകൾ മാത്രമല്ല അവരെ അന്വേഷിക്കാൻ ചെന്ന പോലീസ് സംഘങ്ങൾ പോലും തിരോധാനം ചെയ്യപ്പെട്ടിട്ടുണ്ട്.


Black Mountain, Australia
ഈ മലയുടെ മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക് കാന്തികശക്തി മൂലം നാവിഗേഷൻ ഉപകരങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്.സമീപവാസികൾ പൊട്ടിത്തെറികളുടെ ശബ്ദങ്ങളും അഞ്ജാതമായ രോദനങ്ങളും കേൾക്കുന്നതായും പറയപ്പെടുന്നു.അവരുടെ വിശ്വാസപ്രകാരം ഇത് റെയിൻബോ സെർപന്റ് എന്ന ഭീകരസർപ്പത്തിന്റെ വാസസ്ഥലമാണത്രേ..



സൈബീരിയയിലെ മരണത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന യക്കൂഷ്യയും ഒരു അൺ ചാർട്ടേഡ് ഭൂപ്രദേശമാണ്.കല്ലുകൾ കൊണ്ടുള്ള ചില പ്രത്യേക നിർമ്മിതികൾ ഉള്ള സ്ഥലമാണത്.ഈ നിർമ്മിതികൾക്കു മുകളിൽ വനം വളർന്നുപിടിച്ചിട്ടുമുണ്ട്.ഈ പ്രദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് ആണവവികിരണങ്ങൾ ഏൽക്കാറുണ്ട്.

യു.എഫ്.ഒ ഗവേഷകനായ ഇവ മാക്രോയും സംഘവും ഒരിക്കൽ ഇവിടം സന്ദർശിക്കുകയുണ്ടായി.അവർ ഉപയോഗിച്ചത് മോട്ടോറുകൾ ഘടിപ്പിച്ച പവർ  ഗ്ലൈഡർ പാരഷ്യൂട്ടുകളാണ്.അസാധാരണമായ നിർമ്മിതികൾ അവർ കണ്ടെത്തി.വ്യത്താക്യതിയിലുള്ള ലോഹനിർമ്മിതികൾ.അവ നീളമുള്ള കല്ലുകളാൽ മറയ്ക്കപ്പെട്ടിരുന്നു..അവയെ കാലിഡ്രോണുകൾ എന്നവർ വിളിച്ചു...കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നതിനു മുൻപ് സംഘാങ്ങൾക്ക് അഞ്ജാതാ‍ായ എന്തോ അനുഭവപ്പെടാൻ തുടങ്ങി..കൂടെ അസാധാരണമായ തളർച്ചയും..

അങ്ങനെ ആ പര്യവേഷണം മുടങ്ങി.ശക്തമായ ആണവ വികിരണങ്ങൾക്ക് സമീപം പോകുമ്പോഴാണ് മനുഷ്യർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.ഒരു പക്ഷേ അതൊരു പുരാതന ആണവ നിലയമാണെന്ന് ശാസ്ത്രഞ്ജ്യർ കരുതുന്നു.

കാലിഡ്രോൺ ലോഹനിർമ്മിതിയും കൽ വേലിയും.
റേഡിയോ ആക്ടീവ് വേസ്റ്റുകൾ ഡിസ്പോസ് ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷാപാളിച്ചകൾ ഉണ്ടായാൽ ആണവവികിരണങ്ങൾ പുറത്തുവരാം.1999 മുതൽ ന്യൂമെക്സിക്കോയിലെ എഡ്ഡി കൌണ്ടിയിൽ അമേരിക്കയുടെ റേഡിയോ ആക്ടീവ് വേസ്റ്റ് ഡിസ്പോസൽ പ്ലാന്റ് ഉണ്ട്...അതീവസുരക്ഷിതമായ നിർമ്മിച്ച ഈ സ്ഥലം ഭൂമിക്കടിയിൽ 2000 അടി താഴ്ച്ചയിലാണ്.ആയിരം വർഷത്തേക്ക് മാക്സിമം ഇത് നിലനിന്നേക്കാം..

അത് കഴിഞ്ഞാൽ ഈ  വികിരണങ്ങൾ പുറത്തുവരും..യുറേനിയം 238ന്റെ ഹാഫ് ലൈഫ്  4.5 ബില്യൺ വർഷങ്ങളാണ്.പ്ലൂട്ടോണീയം 234ന്റേത് 2500 വർഷങ്ങളും..ഈ റേഡിയോ ആക്ടീവ് എലമെന്റുകൾ ഡീകേയ് ചെയ്യ്ത് ഇല്ലാതാകാൻ വേണ്ട സമയമാണീത്...എത്രയോ അപകടത്തിലാണ് മനുഷ്യർ നിൽക്കുന്നത്......

(തുടരും)


അടുത്ത ലക്കം :


മരണത്തിലേക്കുള്ള വാതിൽ

Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 


.....

Apr 14, 2012

അജ്ഞാതരായ ദൈവങ്ങൾ - 7

മതങ്ങളും  ദൈവങ്ങളും.


അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു മതമാണ് മൊർമൊണിസം.1820ൽ ജോസഫ് സ്മിത്ത് എന്നയാളാണ് ഇത് സ്ഥാപിച്ചത്.അവരുടെ മതഗ്രന്ഥമായ “Book of Mormon” പ്രകാരം അനശ്വരതയിലേക്കുള്ള യാത്രയിലെ ഒരു നൈമിഷിക സംഭവവികാസം മാത്രമാണ് മനുഷ്യജന്മം എന്നാണ്..മെർമോണുകൾ എന്ന അവരുടെ ദൈവങ്ങൾ വരുന്നത് ഒരു അന്യഗ്രഹത്തിൽ നിന്നാണ്.അവർ ജോസഫ് സ്മിത്തിന് ഹൈറോഗ്ലഫിക് ലിഖിതങ്ങൾ അടങ്ങിയ സ്വർണ്ണ പുസ്തങ്ങൾ നൽകുകയുണ്ടായി..ഇവയാണ് ആ മതത്തിന്റെ അടിസ്ഥാനം.

Book Of Mormon

അതിലെ ലിഖിതങ്ങൾ പ്രകാരം ഏതാണ്ട് ഈജെപ്ഷ്യൻ സംസ്കാരതിലെ ദൈവങ്ങൾ മടങ്ങിപ്പോയ കാലഘട്ടത്തിൽ തന്നെയാണ് മെർമോണുകളും ഈ ഭൂമി ഉപേക്ഷിച്ച് പോയത്.
ഈ സുവർണ്ണലിഖിതങ്ങൾ പരിഭാഷപ്പെടുത്തിയാണ് ജോസഫ് തന്റെ മതഗ്രന്ഥമായ ബുക്ക് ഓഫ് മെർമോൺ രചിച്ചത്.മെർമോണുകൾക്കൊപ്പം അനശ്വരത നേടാനായി തങ്ങളുടെ ദൈവങ്ങളുടെ മടങ്ങിവരവും കാത്തിരിക്കുകയാണ്.

ടെക്സസിലെ സംഭവത്തിനു സമാനമായ സംഭവം 1865-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..മൊണ്ടാനയിലെ ഒരു വനപ്രദേശത്ത് തകർന്നുവീണ ഒരു പേടകം ഒരു വേട്ടക്കാരൻ കണ്ടെത്തുകയുണ്ടായി.അനേകം അറകളാൽ നിർമ്മിത്മായിരുന്നു അത്....ഈ സംഭവം നടന്ന പ്രദേശത്തിനു സമീപമുള്ള ഗോത്രവർഗ്ഗക്കാരുടെ വിശ്വാസങ്ങളിൽ അന്യഗ്രഹജീവികളെപ്പറ്റി പറയുന്നുണ്ട്.അവരുടെ ഗുഹാചിത്രങ്ങളിൽ നിന്ന് ആകാശപേടകങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുകയുണ്ടായി..

ഈ ഗോത്രവർഗ്ഗത്തിന്റെ നേതാവിന്റെ അവകാശവാദപ്രകാരം നക്ഷത്രദൈവങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടെന്നും അവർ നൽകിയ ഒരു ദണ്ഡിൽ പ്രാപഞ്ചികനിയമങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി,ഇത് പരിശോധിച്ച മാധ്യമപ്രവർത്തകൽ ഈ ദണ്ഡിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ഹൈറോഗ്ലഫിക്സ് ലിപിയാണെന്ന് കണ്ടെത്തുകയുണ്ടായി.

 ഇസ്രായേലിലെ ജറുസലേമിലുള്ള ടെമ്പിൾ മൌണ്ട് , 10 സെഞ്ചുറി ബി.സിയിൽ കിങ്ങ് സോളമൻ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഇന്നത്തെ രൂപമാണ്.പുരാതനലിഖിതങ്ങൾ പ്രകാരം സോളമൻ ദൈവങ്ങളുടെ സഹായത്തോടെയാണ് ആർക്കിടെക്റ്റ് വിസ്മയമായ ഈ ക്ഷേത്രം നിർമ്മിച്ചത്.
Temple of Solomon

സർ.ഐസക് ന്യൂട്ടൻ തന്റെ പുസ്തകമായ “ The Chronology of Ancient Kingdoms ” ൽ ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിക്കുന്നു.ഇന്നത്തെ സാങ്കേതികവിദ്യകൾ കൊണ്ട്പോലും ഇത്രയും എഞ്ചിനീയറിങ്ങ് മികവോടെ ഇത്തരമൊരു ക്ഷേത്രം പണികഴിപ്പികാനാകില്ല എന്നദ്ദേഹം അതിൽ പറയുന്നു.

6th ബി.സിയിൽ ബാബിലോണിയക്കാർ ഈ നഗരം ആക്രമിക്കുകയും ഈ ക്ഷേത്രം നശിപ്പിക്കുകയും ചെയ്തു..അതിന്റെ പ്ലാറ്റ്ഫോമിൽ തന്നെ അവർ രണ്ടാമതൊരു പുതിയ ക്ഷേത്രം പണിതുയർത്തി.ഈ ആരാധനാലയമാണ് ബൈബിളിൽ പരാ‍മർശിക്കുന്ന ജീസസ് പലിശക്കാരെയും മതപുരോഹിതന്മാരെയും അടിച്ച് പുറത്താക്കിയ ആ ദേവാലയം.

പിന്നീട് ഒരിക്കൽ കൂടി ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു.ഇത്തവണ ആക്രമണം നടത്തിയത് റോമാക്കാരായിരുന്നു.മൂന്നാമതും ഇതേ സ്ഥലത്തു തന്നെ പുതിയ ക്ഷേത്രം പണിതുയർത്തി.അതാണ്  ഡോം ഓഫ് ദ റോക് എന്ന മുസ്ലിംസിന്റെ വിശുദ്ധസ്ഥലം.

Dome of the rock
മെക്ക എന്ന സ്ഥലം മുഹമ്മദിന്റെ സമയത്ത് ഒരു പ്രധാനപ്പെട്ട വാണിജ്യകേന്ദ്രവും പോർട്ട് സിറ്റിയും ഒക്കെയായിരുന്നു.ഇന്നത്തെ വിശുദ്ധമെക്കയുടെ
കബയുടെ അരികിൽ കാണപ്പെടുന്ന കറുത്തനിറത്തിലുള്ള കല്ല്, ഇസ്ലാം മതത്തിനും മുൻപേ വന്നതാണെന്നാണ് കരുതപ്പെടുന്നത്.

പലതവണ റീ‍ഇൻഫോഴ്സ് ചെയ്താണത് ഇന്നും അത് നിലനിർത്തിയിരിക്കുന്നത്.ഏതാനും ഫ്രാഗ്മെന്റുകൾ സിമന്റുപയോഗിച്ച് യോജിപ്പിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്.

അതൊരു  മീറ്റിയോറിന്റെ അവശിഷ്ടമാകാനും സാദ്ധ്യതയുണ്ട് എന്ന് ശസ്ത്രഞ്ജ്യർ വിലയിരുത്തുന്നു.പക്ഷേ ഈ ആരാധനാലയത്തിന്റെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത് ഇവിടെ പഠനങ്ങളോ ഒന്നും അനുവദനീയമല്ല.കബയുടെ നിർമ്മാണവും കോസ്മിക് അലൈന്മൈന്റ് പാലിക്കുന്നു..അതിന്റെ ഒരു മുഖം ഫേസ് ചെയ്തിരിക്കുന്നത് കനോപസ് നക്ഷത്രത്തിനു നേർക്കും,മറ്റൊരു മുഖം മൂണിന്റെ ചക്രങ്ങളുമായും മറ്റൊന്ന് സൂര്യന്റെ സമ്മർ-വിന്റർ പൊസിഷനുകളുമായും അലൈൻ ചെയ്തിരിക്കുന്നു.

സമാനമായ നിർമ്മിതികൾ ഇന്ത്യയിലും ഉണ്ട്. 2000ബി.സിയിൽ നിർമ്മിച്ചു എന്ന് കരുതപ്പെടുന്ന അജന്ത എല്ലോറ ബുദ്ധമതത്തിന്റെ പിവറ്റൽ കേന്ദ്രങ്ങളിലൊന്നാണ്.വനം കയറി മറഞ്ഞുകിടന്നിരുന്ന ഈ അപൂർവ്വസുന്ദര സ്മാരകം കണ്ടെത്തിയത് ബ്രിട്ടീഷുകാരായിരുന്നു.

Ajantha Ellora Caves
ഗ്രാനൈറ്റ് മലകൾ ഹൈടെക് മെഷിനറികൾ ഉപയോഗിച്ച് ( മറ്റൊരു പരമ്പരാഗത ഉപകരണങ്ങൾ കൊണ്ടും ഉറച്ച ഗ്രാനൈറ്റ് കട്ട് ചെയ്യാനാകില്ല ) വിദദ്ധമായി ചെത്തിമിനുക്കിയാണീ ഗുഹകൾ ഉണ്ടാക്കിയിരിക്കുന്നത്.ആർക്കിടെക്ട് വിസ്മയമായ ഇതിലെ ഗുഹയിൽ ഉള്ള ബുദ്ധവിഗ്രഹം സൂര്യനഭിമുഖമായി ക്യത്യമായ കണക്കുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്...

മറ്റൊന്ന് എത്യോപിയയിലെ ലാലിബെല്ലയിലെ പള്ളികളാണ്.ഒറ്റക്കല്ലിൽ 7 നിലകളിലായി കൊത്തിയെടുത്ത പള്ളികളാണിവ.ഒരു ലക്ഷം ടൺ വരെ ഭാരം വരുന്ന കല്ലുകൾ ക്യത്യതയോടെ അടുക്കിനിർമ്മിച്ചിരിക്കുന്നു.ഇത് എങ്ങനെ മനുഷ്യനിർമ്മിതികൾ എന്ന് കരുതാനാകും.

ലോകത്തിലെ പ്രധാന മതങ്ങളുടെ അടിസ്ഥാനമാകുന്ന പുരാതന നിർമ്മിതികൾക്ക് ഒരു അഞ്ജാത ദൈവികപരിവേഷം നൽകി മാറ്റി നിർത്തുന്നതിലും അഭികാമ്യം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യാതീതർ അവ നിർമ്മിച്ചു എന്ന് കരുതുന്നതാണ്.ചരിത്രശേഷിപ്പുകളിലെ തെളിവുകൾ വിരൽചൂണ്ടുന്നത് ഇതിലേക്കു തന്നെയാണ്.

(തുടരും)

അടുത്ത ലക്കം:


അമാനുഷിക അനുഭവങ്ങൾ


Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 
.....

Apr 11, 2012

അജ്ഞാതരായ ദൈവങ്ങൾ - 6

UNITED STATES OF AMERICA.


The Free Country എന്നറിയപ്പെടുന്ന USA എന്ന നോർത്തമേരിക്കൻ രാഷ്ട്രം മറയ്ക്കുന്നിടത്തോളം രഹസ്യങ്ങൾ വേറോരു രാജ്യവും സൂക്ഷിക്കുന്നില്ല..അന്റാർട്ടിക്കയുടെ ഭരണത്തിൽ യു.എസിനുള്ള മേൽക്കൈയിൽ തുടങ്ങാം..അന്റാർട്ടിക്കയ്ക്ക് മുകളിൽ ഉപഗ്രഹങ്ങൾ ഇല്ല, കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന ബേസ് സ്റ്റേഷനാണ്..


കൂടാതെ ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് എല്ലാം തുല്യാവകാശമുള്ള അന്റാർട്ടിക്കയിൽ അടുത്ത 50 കൊല്ലത്തേക്ക് ധാധുനിക്ഷേപങ്ങളും പെട്രോളിയം ഖനനവും അവ സംബന്ധിയായ പര്യവേഷണങ്ങളും എല്ലാം  അമേരിക്കയുടെ മുൻകൈയ്യോടെ,  സംയുക്ത സഹകരണത്തോടെ നിരോധിച്ചിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ആ ഭൂഖണ്ഡം ശരിക്കും പുറം ലോകത്തിനു മുന്നിൽ അഞ്ജാതമായി തുടരുന്നു അല്ലെങ്കിൽ അങ്ങിനെ എന്നും തുടരണം എന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം അങ്ങ് തീരുമാനിച്ചു.




എന്താണ് അമേരിക്ക എന്ന ഭീമൻ രാഷ്ട്രത്തിന്റെ ശക്തി ? സാങ്കേതികവിദ്യകളിൽ എങ്ങനെ അവർ ചുരുങ്ങിയകാലം കൊണ്ട് മേൽക്കോയ്മ നേടി ? നെവാഡൻ മരുഭൂമിയിലെ Area 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്തത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസേർച്ച് സെന്ററാണോ ? Area 51നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ പോലും അമേരിക്കൻ മിലിട്ടറി ഭയക്കുന്നതെന്തിനാണ്.ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്..ഒരു ഹൈലി ക്ലാസിഫൈഡ് റിസേർച്ച് ഫെസിലിറ്റിയാണത് എന്നാണ് ഗവണ്മെന്റ് ഭാഷ്യം.


റഷ്യൻ ചാര ഉപഗ്രഹങ്ങളുടേയും മറ്റുചില സ്വകാര്യ ഉപഗ്രഹങ്ങളുടേയും സഹായത്തോടെ വളരെ കുറച്ചു വിവരങ്ങൾ ഏരിയ 51പ്പറ്റി ലഭിച്ചിട്ടുണ്ട്..പക്ഷേ ഏതാണ്ട് പൂർണ്ണമായും ഭൂമിക്കടിയിലാണ് ഈ റിസേർച്ച് കേന്ദ്രം....പ്രധാനമായും സംശയിക്കുന്നത് പണ്ട് ന്യൂ മെക്സിക്കോയിലെ റോസ് വെൽ എന്ന സ്ഥലത്ത് 1947ൽ തകർന്നു വീണ UFO ( Unidentified Flying Object ) യും അതിലെ അന്യഗ്രഹജീവികളെയും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണെന്നാണ്.അത് കൂടാതെ ഇവരുടെ സാങ്കേതികവിദ്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ സ്വായത്തമാക്കാനുള്ള ശ്രമങ്ങളും ആണെന്നാണ്..


മറ്റൊന്ന് ഏലിയൻസും യു.എസ് ഗവണ്മെന്റും ഒന്നിച്ച് നടത്തുന്ന എന്തോ റിസേർച്ച് ഫെസിലിറ്റി ആയിരിക്കാം അതെന്നാണ്.ഈ വാദങ്ങൾ ശരി വയ്ക്കുന്ന വിവരങ്ങളാണ് സമീപപ്രദേശത്തെ ജനങ്ങളിൽ നിന്നും, Area 51ലെ പൂർവ്വകാല ജോലിക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്..ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ Area51ലെ ഒരു പഴയ ഫോർമാൻ , എഞ്ചിനീയർ എന്നിവർക്ക് പറയാനുള്ളത് അവിടെ പറക്കും തളികകളുടെ നിർമ്മാണമാണ് നടക്കുന്നതെന്നും  രണ്ട് ജോലിക്കാരുടെ മൊഴി പ്രകാരം J-Rod  എന്ന് വിളിക്കുന്ന ഒരു അന്യഗ്രഹവാസിയുമായി അവർ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെന്നുമാണ്..സത്യത്തെ എക്കാലവും മൂടിവർക്കാനാകില്ല എന്ന് നമുക്ക് കരുതാം..


ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നുമല്ലാതിരുന്ന അമേരിക്ക എന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വളർച്ചയുടെ അസാധാരണമായ പടവുകൾ കയറുകയായിരുന്നു.


അമേരിക്കയുടെ വളർച്ചയും ജർമ്മനി എന്ന രാഷ്ട്രത്തിന്റെ തകർച്ചയും ഒന്നിച്ചായിരുന്നു.രണ്ടാം ലോക മഹായുദ്ധകാലത്ത് ലോകത്ത് മറ്റേതു രാജ്യത്തെക്കാളും  അത്യാധുനികമായ ആയുധങ്ങൾ വികസിപ്പിച്ചെടുത്തത് ജെർമ്മനിയായിരുന്നു..V2 എന്ന് വിളിക്കുന്ന ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ, അത്യാധുനിക സ്കഡ് മിസൈലുകൾ, തുടങ്ങി വിപ്ലവകരമായ ആയുധങ്ങൾ....ജർമ്മൻ എഞ്ചിനീയേഴ്സിന് കാലാതീതമായ ഈ സാങ്കേതികവിദ്യകൾ എവിടെനിന്നു കിട്ടി എന്നതാണ് ഉദ്യേഗം ജനിപ്പിക്കുന്ന കാര്യം.


ഇയാൻ വാൻ ഹെത്സിങ്ങ് എഴുതിയ “ Secret Societies " എന്ന പുസ്തകത്തിൽ പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു മൂന്ന് വർഷങ്ങൾക്ക് മുൻപ് ജെർമ്മനിയിലെ ബ്ലായ്ക്ക്ഫോറസ്റ്റിൽ ഒരഞ്ജാത പേടകം തകർന്നു വീണിരുന്നു.ഹിറ്റ്ലറുടെ പട്ടാളക്കാർ പേടകവും അതിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ജീവിയുടെ അവശിഷ്ടങ്ങളും ഒരു കോട്ടയിലേക്ക് മാറ്റുകയുണ്ടായി.


അവിടെ വച്ച് നാസി എഞ്ചിനീയർമാർ ഈ പേടകത്തിന്റെ സാങ്കേതികവിദ്യ റീവേഴ്സ് എഞ്ചിനീയറിങ്ങ് വഴി മനസ്സിലാക്കിയിരുന്നിരിക്കണം.കാരണം ഈ സംഭവത്തിനു ശേഷമാണ് അവർ ആന്റൈ-ഗ്രാവിറ്റി പരീക്ഷണങ്ങളിൽ മുഴുകിയത് എന്ന് രേഖകൾ സൂചിപ്പിക്കുന്നു.


വളരെ പെട്ടെന്നുള്ള ഒരു സാങ്കേതിക കുതിച്ചുകയറ്റമാണ് പിന്നീട് ജർമ്മൻ ശാസ്ത്രരംഗത്ത് സംഭവിച്ചത്.1938ലാണ് ജെർമ്മൻ രസതന്ത്രഞ്ജ്യൻ ഓട്ടോഹാനും ഫ്രിറ്റ്സ് സ്ട്രാറ്റ്സ്മാനും ചേർന്ന് ആദ്യത്തെ ഫിഷൻ റിയാക്ഷൻ നടത്തിയത്.ഒരു യുറേനിയം ആറ്റത്തെ അവർ ഭേദിച്ചു.മാനവരാശിയിൽ നിലവിലുള്ള ഊർജ്ജ്യത്തിൽ ഏറ്റവും ശക്തമായത് അവർ കണ്ടെത്തി..


ഇതറിഞ്ഞ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന് മുന്നറിയിപ്പു നൽകി..ഈ അപകടകരമായ കണ്ടുപിടുത്തം ഇന്നോളം മനുഷ്യൻ കൈവച്ചിട്ടില്ലാത്ത അതിശക്തമായ ഒരു എനർജി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും അത് വച്ചുണ്ടാക്കുന്ന അയുധത്തിന് മാരകശക്തി ഉണ്ടായിരിക്കും എന്നും.




ഇതേ സമയം തന്നെ ടൈം ട്രാവൽ മെഷീൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ജർമ്മനി രഹസ്യമായി ആരംഭിച്ചു.അതിനു ഉപയോഗിച്ചിരുന്ന ചില രഹസ്യ ലബോറട്ടറികൾ പിന്നീട് കണ്ടെത്തുകയുണ്ടായി.എന്നാലും ചില ഗവേഷകർ വിശ്വസിക്കുന്നു അവർ പരീക്ഷണത്തിൽ വിജയിച്ചു എന്നും ടൈം ട്രാവൽ വിജയകരമായി നടത്തിയിട്ടുണ്ടെന്നും .


എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതോടെ ഈ സാങ്കേതിക വിദഗ്ധന്മാരും എഞ്ചിനീയർമാരിലും ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറി..ഒരർഥത്തിൽ അമേരിക്ക അവരെ ദത്തെടുത്തു.പിന്നെയവർ ജോലി ചെയ്തത് അമേരിക്കയ്ക്ക് വേണ്ടിയാണ്.അങ്ങിനെ അമേരിക്കയുടെ നല്ലകാലം ആരംഭിച്ചു...


ആന്റൈ ഗ്രാവിറ്റി പരീക്ഷണങ്ങളും ടൈം ട്രാവൽ പരീക്ഷണങ്ങളും നടന്നു എന്ന് വിശ്വസിക്കുന്ന ലാബോറട്ടറി ശേഷിപ്പുകൾ അടുത്തകാലത്ത് ജർമ്മനിയിൽ കണ്ടെത്തുകയുണ്ടായി....ചില നിഗമനങ്ങൾ പറയുന്നത് ജർമ്മനിയുടെ പരാജയം ആസന്നമായ ഘട്ടത്തിൽ പ്രധാനപ്പെട്ട പല ആർമി ജനറൽമാരും ഒരു തെളിവുപോലും അവശേഷിപ്പിക്കതെ അപ്രത്യക്ഷമാവുകയായിരുന്നത്രേ.....ജർമ്മൻ എഞ്ചിനീയർമ്മാർ വികസിപ്പിച്ച ടൈം ട്രാവൽ മെഷീൻ ഉപയോഗപ്പെടുത്തിയാകാം അവർ രക്ഷപെട്ടെതെന്ന് ചിലർ കരുതുന്നു..എന്തിന്,ഹിറ്റ്ലറുടെ മരണം പോലും ഇന്നും ഒരു ദുരൂഹതയാണല്ലോ...


അതുപോലെ തന്നെ അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ നിർമ്മാണവും പുരാതന ഗ്രീക്ക് റോമൻ നഗരങ്ങളൂടേതുമായി അപാരമായ സാദ്യശ്യം ഉണ്ട്.മറ്റു ലോകത്തുള്ള ആ അഞ്ജാതശക്തികളുമായി സമ്പർക്കം പുലർത്തിയവരിൽ ആധുനിക അമേരിക്കയൂടെ ശില്പികളും ഉൾപെടും.


അമേരിക്കൻ സ്വാതന്ത്യസമരയുദ്ധകാലത്ത് ബ്രട്ടീഷുകാരുമായി പോരാടിയിരുന്ന ജോർജ്ജ് വാഷിങ്ങ്ടണിന് അസാധാരണമായ ഒരനുഭവം ഉണ്ടായി..ട്രൈബ്യൂൺ എന്ന അമേരിക്കൻ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അനുഭവകഥയാണിത്....1777ൽ പെൻസിൽവാനിയയിലെ വാലി ഫോർജ്ജിൽ വച്ച് നടന്ന യുദ്ധത്തിൽ അമേരിക്ക ബ്രിട്ടണോട് 100% പരാജയപ്പെടും എന്ന ഘട്ടമായിരുന്നു..അന്ന് ഒരു രാത്രിയിൽ വാഷിങ്ങ്ടൺ ഫോർജ്ജിലെ ഒരു വനപ്രദേശത്ത് ആസന്നമായ പരാജയം ഏറ്റുവാങ്ങുന്നതിനായി ഒറ്റ്യക്ക് നിന്ന് പ്രാർഥിക്കുകയായിരുന്നു.


അപ്പോൾ ഒരഞ്ജാത ശക്തി അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷമായി.200 വർഷങ്ങൾക്ക് ശേഷമുള്ള അമേരിക്കയുടെ മാപ്പ് വളരെ വ്യക്തമായി ഒരോ സ്ഥലങ്ങളും അടയാളപ്പെടുത്തി അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞുവന്നു.


ഈ അനുഭവത്തിൽ നിന്ന് മനോബലം ഉൾക്കൊണ്ട് രണ്ടും കൽ‌പ്പിച്ച് ബ്രിട്ടീഷുകാരോട് അദ്ദേഹ പൊരുതി..അസംഭംവ്യമായത് സംഭവിച്ചു. ബ്രിട്ടൺ പരാജയപ്പെട്ടു.


ഈ സംഭവത്തിന് വർഷങ്ങൾക്ക് മുൻപ് 1752ൽ വിർജ്ജീനിയയിൽ സ്ഥാപിതമായ ഫ്രീ മേസൺസ് എന്ന രഹസ്യ സംഘടനയുടെ ഭാഗമായിരുന്നു വാഷിങ്ങ്ടൺ.എക്ട്രാ ടെറസ്ട്രിയലുകളെ സംബന്ധിച്ച എന്തോ രഹസ്യം സൂക്ഷിക്കുന്നവരായിരുന്നു ഫ്രീ മേസണുകൾ..അമേരിക്കൻ സ്വാതന്ത്യ സമരപ്രഖ്യാപനത്തിന്റെ കരാറിൽ ഒപ്പുവച്ച 56 പേരിൽ ഒൻപത് പേർ ഈ സംഘടനയിലെ അംഗങ്ങൾ ആയിരുന്നു.



Freemason symbol

ഫ്രീ മേസൺസിന്റെ ചിഹ്നമാണ് ഇന്ന് അമേരിക്കയിലെ ചരിത്രസ്മാരകളിൽ തൊട്ട് അമേരിക്കൻ ഡോളർ ബില്ലിൽ വരെ ആലേഖനം ചെയ്തിരിക്കുന്നത്.












(തുടരും)




അടുത്ത ലക്കം:


മതങ്ങളും  ദൈവങ്ങളും




Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 
.....

Apr 8, 2012

അജ്ഞാതരായ ദൈവങ്ങൾ - 5

ഗ്രീക്ക് സംസ്കാരം.

മഹാകവിയായ ഹോമർ എഴുതിയ ഇലിയഡ് എന്ന കാവ്യത്തിലാണ് ദൈവങ്ങൾ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കുന്ന മഹാനഗരമായ ട്രോയിയെ പരാമർശിക്കുന്നത്.ബ്രോൺസ്ഏജ് മുതൽ നിലനിന്നു പോന്ന അതിപുരാതന ഗ്രീക്ക് സംസ്കാരം അതിന്റെ ഔന്നത്യത്തിൽ എത്തുകയും പിന്നീട് എ.ഡി 500ൽ ഇല്ലാതാവുകയുമായിരുന്നു..ട്രോയ് എന്ന നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതു വരെ ഇലിയഡ് വെറും ഭാവനാസ്യഷ്ടി എന്നായിരുന്നു ലോകം ധരിച്ചിരുന്നത്..

അത് പോലെ തന്നെ അറ്റ്ലാന്റിസ് എന്ന മായാ നഗരത്തെപ്പറ്റി പ്രശസ്ത ഗ്രീക്ക് ഫിലോസഫർ പ്ലേറ്റോയുടെ എഴുത്തുകളിൽ വ്യക്തമായ  പരാമർശങ്ങളുമുണ്ട്.ഒരൊറ്റ രാത്രി കൊണ്ട് അറ്റ്ലാന്റിസിനെ കടൽ വിഴുങ്ങുകയായിരുന്നു..

പുരാതന സംസ്കാരങ്ങളിലെ സമാനതകളും സാങ്കേതിക മികവും.

സമാനമായ മിത്തുകളിൽ പ്രദിപാദിക്കുന്ന സമുദ്രം മൂടിയ പല പുരാതന സംസ്കാരങ്ങളും  വേറേയും ഉണ്ട്.ജപ്പാനിലെ ഡ്രാഗൺ ട്രയാങ്കിളിനു സമീപമായി ഗവേഷകർ ഒരു വലിയ പുരാതനനഗരത്തിന്റെ ശേഷിപ്പുകളും കണ്ടെത്തി.

പുരാതന ജപ്പാൻ സംസ്കാരത്തിന്റെ മുഖമുദ്രകൾ എന്ന് കരുതപ്പെടുന്ന കൈയ്യിലൊതുങ്ങുന്ന ചെറിയ ഡോഗു പ്രതിമകൾ നിർമ്മിച്ചിരുന്നത് 10000BC  കാലഘട്ടങ്ങളിലായിരുന്നു.അത്രയും പുരാതനമായ ഡോഗു പ്രതിമകൾ ഇന്ന് കണ്ടെടുക്കുമ്പോൾ അവയിൽ ചിലത് സ്പേസ് സ്യുട്ടണിഞ്ഞ ബഹിരാകാശസഞ്ചാരികളുടേതായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്.ക്രിസ്തുവിനും പതിനായിരം വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യമാണിതെന്ന് ഓർക്കണം.

ഡോഗു പ്രതിമകൾക്ക് ലോകത്തിന്റെ അങ്ങേ ഭാഗങ്ങളിൽ കിടക്കുന്ന ഒരു പുരാതന നോർത്തമേരിക്കൻ ഗോത്രവർഗ്ഗത്തിന്റെ കത്ചീന“ പാവകളുമായും ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിലെ ഗുഹാചിത്രങ്ങളിലെ രൂപങ്ങളുമായും അത്ഭുതാവഹമായ സാമ്യം കണ്ടെത്താനായിട്ടുണ്ട്...ഇവ നിർമ്മിച്ചിരുന്ന കാലഘട്ടങ്ങളിൽ പരസ്പരം ബന്ധപ്പെടാനാകാത്ത അകലങ്ങളിൽ കഴിയുന്ന ജനസമൂഹങ്ങളിൽ,  ലോകത്തിന്റെ തികച്ചും വിദൂരമായ മൂന്ന് ഭാഗങ്ങളിൽ ഒരേ പോലത്തെ നിർമ്മിതികൾ എങ്ങനെ വന്നു..ഈ മൂന്ന് സംസ്കാരങ്ങളുടെയും മിത്തോളജികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു..അവയിൽ പറഞ്ഞിരിക്കുന്നത് ആകാശത്തുനിന്നും വന്ന ദൈവങ്ങളാണ് തങ്ങളുടെ സംസ്കാരത്തിനു വേണ്ടത് എല്ലാം നൽകിയത് എന്ന്...



ഏതാനും വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഗവണ്മെന്റ്  ഗുജറാത്തിലെ കമ്പട്ട് കടലിടുക്കിൽ മലിനീകരണസംബന്ധിയായി ഒരു സർവേ നടത്തുകയുണ്ടായി.എന്നാൽ കടലിന്റെ അടിത്തട്ടിൽ ഗവേഷണം നടത്തിയ കപ്പൽ കണ്ടെത്തിയത് കടലിൽ മറഞ്ഞു കിടന്നിരുന്ന 32000 വർഷം പഴക്കം വരുന്ന ഒരു നഗരത്തിന്റെ ശേഷിപ്പുകളായിരുന്നു.അത് മറ്റൊന്നുമായിരുന്നില്ല..ഇന്ത്യൻ പുരാണങ്ങളിൽ പരാമർശിച്ചിരുന്ന ശ്രീക്യഷ്ണൻ ഭരിച്ചിരുന്നു എന്ന് പറയപ്പെടുന്ന ദ്വാരക എന്ന നഗരം.


ദ്വാരക എന്ന നഗരത്തിന്റെ നാശത്തിനു കാരണങ്ങളിലൊന്നായി പുരാണലിഖിതങ്ങളിൽ പറയുന്നത് സാൽവൻ എന്ന രാജാവ് ദ്വാരകയെ ആകാശവാഹനങ്ങളിൽ വന്ന് ആക്രമിക്കുകയും ഇടിമിന്നലുകൾ വർഷിച്ച് നഗരത്തിന്റെ സിംഹഭാഗത്തെയും അഗ്നിക്കിരയാക്കി എന്നുമാണ്..
അതെ വൈമാനികയുദ്ധങ്ങൾ തന്നെ
പുരാണങ്ങളിൽ നിന്ന് ലഭിച്ച കണക്കുകളിൽ നിന്ന്
തയ്യാറാക്കിയ ഒരു വിമാനത്തിന്റെ രേഖാചിത്രം.
വിമാനങ്ങളിൽ വന്നുള്ള യുദ്ധങ്ങൾ...മഹാഭാരതത്തിൽ 41 സ്ഥലങ്ങളിൽ ആകാശയുദ്ധങ്ങളെപ്പറ്റി പരാമർശമുണ്ട്..വിവിധയിനം വിമാനങ്ങളെപ്പറ്റിയും...ഈ രേഖകളിൽ വിമാനങ്ങളെപ്പറ്റി വെറുതെ പരാമർശിക്കുകയല്ല..അവ നിർമ്മിക്കാൻ ആവശ്യമായ കണക്കുകൾ ഉൾപെടെ ഡിസൈനുകളും വിവരിക്കുന്നുണ്ട്.
അപരിഷ്ക്യതർ എന്ന് ധരിച്ചിരുന്ന പുരാതന മനുഷ്യരും ആകാശഗമനം നടത്തിയിരുന്നു എന്ന് നിസ്സംശയമായി തെളിഞ്ഞിരിക്കുന്നു.

                                                                              

ടിടിക്കാക്ക തടാകത്തിനടിയിലെ  നഗര ശേഷിപ്പുകൾ.
2000ൽ പെറുവിലെ ടിടികാകാ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്തമായ തടാകത്തിന്റെ അടിത്തട്ട് ഗവേഷകർ പരിശോധിക്കുകയുണ്ടായി.1500അടി ആഴത്തിൽ മറ്റൊരു  പുരാതനനഗരത്തിന്റെ ശേഷിപ്പുകൾ അവർ കണ്ടെത്തി.തടാകത്തിനു സമീപം വസിക്കുന്ന ജനതയ്ക്കിടയിൽ പ്രചാരത്തിലിരിക്കുന്ന ഒരഞ്ജാത നഗരത്തിന്റെ കഥകളോട് സാമ്യമുള്ള കണ്ടെത്തലുകളാണവിടെ നടന്നത്.സാങ്കേതികമായി ആധുനികമനുഷ്യനേക്കാൾ മികച്ചുനിന്ന ഒരു പ്രാചീന ജനത നിലവിലുണ്ടായിരുന്നു എന്ന് ഈ നഗരത്തിനെപ്പറ്റി നടത്തിയ അന്വേഷണങ്ങളിൽ നിന്നും വെളിവായി..

Underground City , Turkey
ടർക്കിയിലെ കപാഡോക്കിയയിലെ ഭൂമിക്കടിയിൽ നിർമ്മിച്ചിരിക്കുന്ന നഗരവും സമാനമായ നിഗൂഡതകൾ പേറുന്നു.ലോകത്തെ അതിപ്രാചീന നിർമ്മിതികളിൽ ഒന്നാണീത്....ഭൂമിശാസ്ത്രപരമായി ഈ ജനത ഭൂമിക്കടിയിൽ താമസിക്കേണ്ട യാതൊരു ആവശ്യവും ഈ സ്ഥലത്ത് ഇല്ല..കാലാവസ്ഥയോ മറ്റേതെങ്കിലും ഘടകങ്ങളോ അതിനു പ്രേരിപ്പിക്കുന്നുമില്ല...എന്നിട്ടും എന്തോ അഞ്ജാത കാരണത്താൽ ഈ മനുഷ്യർ ഭൂമിക്കടിയിൽ ആഴത്തിൽ 13 നിലകളിലായി മനുഷ്യവാസകേന്ദ്രങ്ങൾ പണിതിരിക്കുന്നു..ഇവയിൽ ഏറ്റവും താഴത്തട്ടുവരെ സുഗമമായി വായുസഞ്ചാരം ലഭിക്കത്തക്കവിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്...

അന്നത്തെ നിർമ്മാണരീതികൾ വച്ച് യന്ത്രസഹായമില്ലാതെ ഇത്രയും വൈദഗ്ദ്ധ്യത്തോടെ ഭൂമിക്കടിയിൽ ഒരു നഗരം പണിതുയർത്തണം എങ്കിൽ അതിൽ അമാനുഷികമായ ഒരു ശക്തി ഇടപെട്ടിട്ടുണ്ടാകണം..രണ്ടു കാരണങ്ങളാണ് ശാസ്ത്രഞ്ജ്യർ ഈ നിർമ്മാണത്തിന്റെ ആവശ്യകതയായി കരുതുന്നത്..ഒന്നുകിൽ ആസന്നമായി വന്ന ഐജ്ഏജിൽ നിന്നും രക്ഷപെടാൻ അല്ലെങ്കിൽ ഒരു ഏരിയൽ ആക്രമണത്തെ തടയാൻ നിരായുധനായ മനുഷ്യന് ആരോ ഉപദേശിച്ചുകൊടുത്ത മാർഗ്ഗം..

ലോകത്തിനു മുന്നിൽ ഒളിഞ്ഞിരിക്കുന്ന സംസ്കാരങ്ങളും അവയുടെ രഹസ്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗ്ഗങ്ങളും മറ്റും ഇന്നുമുണ്ട്..അവയിലൊന്നാണ് ഇക്വഡോറിലെ താവോസ് ഗുഹകൾ.വളരെപണ്ട് ഒരു ഇറ്റാലിയൻ മിഷിനറി ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുകയും ഇക്വഡോർ കാടുകളിലെ ഗോത്രനിവാസികളുമായി വളരെ അടുക്കുകയും ചെയ്തു.സ്വദേശത്തേക്ക് മടങ്ങിപ്പോയ അദ്ദേഹത്തിന് അവർ ചില സമ്മാനങ്ങൾ നൽകുകയുണ്ടായി.സ്വർണ്ണനിർമ്മിതമായ ഫലകങ്ങൾ അവയിൽ പുരാതന ലിഖിതങ്ങൾ, പുരാതനമായ പല അമൂല്യവസ്തുക്കളും.

ഈ മിഷിനറിയുടെ സ്വകാര്യശേഖരങ്ങൾ കണ്ട് ജിഞ്ജാസുവായ ഒരു ഗവേഷകൻ 1975ൽ ഇവ നൽകിയ ഗോത്രവർഗ്ഗത്തിന്റെ  താവോസ് ഗുഹകൾ ആർമിയുടെ സഹായത്തോടെ പരിശോധിക്കുകയുണ്ടായി.എന്നാൽ പ്രതീക്ഷിച്ചതൊന്നും അവിടെനിന്ന് കിട്ടിയില്ല..

പക്ഷേ ഇക്വഡോറിൽ തന്നെയുള്ള മറ്റൊരു ഗവേഷകൻ ഒരിയ്ക്കൽ നദിയുടെ അടിയിലുള്ള ഒരു രഹസ്യവഴിയിലൂടെ സ്വർണ്ണനിർമ്മിതമായ പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ലൈബ്രറിയിൽ ചെന്നുവെന്നും മറ്റും അവകാശപ്പെട്ടിട്ടുണ്ട്..പക്ഷേ അന്വേഷണ സംഘത്തെ അത് ബോധ്യപ്പെടുത്തുന്നതിനു മുൻപ് അദ്ദേഹം മരിച്ചുപോവുകയാനുണ്ടായത്..ആ രഹസ്യം അതോടെ മണ്ണടിഞ്ഞു.

ശീതയുദ്ധ കാലത്ത് അമേരിക്കൻ ആർമിയുടെ താവളങ്ങളായിരുന്ന ലണ്ടന് സമീപമുള്ള റെൻഡിൽഷാം കാടുകളിൽ 1980ൽ ഒരത്ഭുതസംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.അന്ന് മിലിട്ടറിയുടെ റഡാറിൽ UFO സാന്നിധ്യം തെളിഞ്ഞു...ഈ കാടുകളിലേക്ക് അന്വേഷണത്തിനായി മിലിട്ടറി ടീം ഉടൻ തന്നെ പുറപ്പെട്ടു.

അവിടെ അവർ കണ്ടെത്തിയത് നിലം പതിച്ച ഒരു പേടകമായിരുന്നു..അവർ അടുത്തു ചെന്ന് അതിൽ സ്പർശിച്ചപ്പോൾ ബൈനറി കോഡിങ്ങുകൾ ആ പേടകത്തിന്റെ ബോഡിയിൽ തെളിയുകയുണ്ടായി.മാത്രമല്ല ഹൈറോഗ്ലഫിക് ലിപിയോട് സാദ്യശ്യമുള്ള ലിഖിതങ്ങളും അതിന്റെ ബോഡിയിൽ കണ്ടു.പിന്നെ ഈ പേടകം അവിടെ നിന്നും പറന്നു പോയി...

ടീം ലീഡായിരുന്ന സാർജ്ജന്റ് ഈ ബൈനറി കോഡിങ്ങുകളിൽ ഓർമ്മയുള്ളതിൽ ഏതാനും ചിലത് പകർത്തിവയ്ക്കുകയുണ്ടായി..ഒരു പ്രോഗ്രാമർ ഇവ ഡീകോഡ് ചെയ്യുകയും അപൂർണ്ണമായ ഒരു സന്ദേശം അതിൽ നിന്ന് സ്യഷ്ടിക്കുകയും ചെയ്തു...അതിപ്രകാരം ആയിരുന്നു...
" Exploration of Humanity continued for planetary advance. " പിന്നെ രണ്ട് കോർഡിനേറ്റുകളും ലഭിച്ചു.
ഈ കോർഡിനേറ്റുകൾ വിരൽ ചൂണ്ടിയത് അയർലന്റിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മിത്തിക്കൽ ദ്വീപായ  ഹൈ-ബ്രസീലിലെക്കാണ്.ഏലിയൻസ് വസിച്ചിരുന്നു എന്ന്  വിശ്വസിക്കുന്ന ഒരു സങ്കല്പ ദ്വീപാണിത്...

പുരാതന ജനസമൂഹങ്ങളിൽ സാങ്കേതിക വിപ്ലവങ്ങൾ നടന്നിട്ടുള്ളത് ഞൊടീയിടയ്ക്കാണ്.ഒരു കണ്ടുപിടുത്തം നടന്നാൽ അത് പരീക്ഷിച്ച് ഉറപ്പുവരുത്തി പ്രായോഗികതലങ്ങളിൽ എത്തിക്കുന്നതാണ് സാധാരണ രീതി.

പ്രാചീനർക്കിടയിൽ ഉരുക്കിന്റെ കണ്ടുപിടുത്തം ഒരു വിപ്ലവമായിരുന്നു.മറ്റ് ലോഹങ്ങൾ പോലെയല്ല..അതിസങ്കീർണ്ണമായ പ്രവർത്തനങ്ങളിലൂടെ വേണമായിരുന്നു അന്ന് ഉരുക്ക് നിർമിക്കാൻ...ഈ സാങ്കേതിക വിദ്യ അവർക്കെവിടെനിന്നു കിട്ടി...ഉരുക്കു നിർമ്മിതമായ ആയുധങ്ങൾ ഉള്ളവർ അന്ന് ലോകം ഭരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു.ഇനോക് എന്ന പ്രവാചകന്റെ ബുക്ക് ഓഫ് ഇനോക്കിൽ പറയുന്നത് ഉരുക്ക് മനുഷ്യർക്ക് നൽകിയത് ദൈവമാണെന്നാണ്.

അത് പോലെ തന്നെ ജാപ്പനീസ് വാളുകളുടെ പിറവിയും വളരെപ്പെട്ടെന്നായിരുന്നു.എ.ഡി700ൽ അമാക്കോണി എന്ന ജാപ്പനീസ് ബ്ലായ്ക്ക്സ്മിത്താണ് ഈ വാൾ നിർമ്മിച്ചത്..ഏതാനും ദിവസങ്ങൾ കൊണ്ടാണീ സാങ്കേതികവിദ്യ അദ്ദേഹം പ്രായോഗികമാക്കിയത്.1000 വർഷങ്ങളായി തുടർന്ന് വന്നിരുന്ന വാളിന്റെ ഡിസൈൻ ദിവസങ്ങൾ കൊണ്ട് അദ്ദേഹം മാറ്റി...ഏറ്റവും ശക്തമായതും ഒടിയാത്തതുമായ ജാപ്പനീസ് വാൾ അങ്ങിനെ ഉണ്ടായി..ജാപ്പനീസ് യുദ്ധദേവതയാണ് തനിക്കീ അറിവ് തന്നത് എന്നാണദ്ദേഹം പറഞ്ഞിരുന്നത്.

മനുഷ്യർക്കായി അഗ്നി കൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ഗ്രീക്ക് കഥ പോലെ  നമ്മൾക്കായി സാങ്കേതിതഞ്ജാനം പകർന്നു നൽകിയ ചിലരെങ്കിലും ആ ശക്തികൾക്കൊപ്പം ഉണ്ടായിരുന്നിരിക്കണം..പടിപടിയായി ഉയർന്നു വരേണ്ട അറിവിന്റെ സമയം അങ്ങനെ ഒരു കുതിച്ചുചാട്ടത്തിലൂടെ പലപ്പോഴും മനുഷ്യരാശി സ്വായത്തമാക്കിയിട്ടുണ്ട്.

(തുടരും)

അടുത്ത ലക്കം :


ഭൂമിയിൽ  തന്നെയുള്ള അഞ്ജാതലോകം.


അമേരിക്കൻ ഐക്യനാടുകൾ.

Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries. 
.....

Apr 7, 2012

അജ്ഞാതരായ ദൈവങ്ങൾ - 4

ഭൂമിയിലെ അഞ്ജാത ശക്തികൾ.

വിശദീകരിക്കാനാകാത്ത സംഭവങ്ങളും അവ നടന്ന ധാരാളം സ്ഥലങ്ങളും ഭൂമിയിൽ ഉണ്ട്...മനുഷ്യനിർമ്മിതമായ ഒരു പരിഹാരവും ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല..അവയിൽ ചിലത് പ്രശസ്തമാണ്.ബെർമുഡ ട്രയാങ്കിൾ ഒക്കെ പോലെ.ഈ ആധുനിക കാലത്തും എന്താണീ സ്ഥലങ്ങളുടെ പ്രത്യേകതകൾ എന്ന് സംശയാതീതമായി തെളിയിക്കാൻ ശാസ്ത്രത്തിനായിട്ടില്ല.


ബർമുഡ ട്രയാങ്കിൾ.

അറ്റ്ലാന്റിക് സമുദ്രത്തിൽ ത്രികോണാക്യതിയിൽ കിടക്കുന്ന, ലോകത്തിന് അഞ്ജാതമായ സ്ഥലങ്ങളിൽ മുൻപന്തിയിലാണ് ബർമുഡ ട്രയാങ്കിൾ.ചരിത്രാതീത കാലം തൊട്ടെ കുപ്രസിദ്ധിയാർജ്ജിച്ച ഈ സ്ഥലത്ത് കാണാതെപോയ കപ്പലുകൾക്കും വിമാനങ്ങളും അനേകമാണ്.വിമാനമായാലും കപ്പലായാലും ഈ സമുദ്രഭാഗത്തിനു മുന്നിൽ പെട്ടാൽ പകച്ചുപോവുകയെ ഉള്ളൂ.

Bermuda triangle Map
ഇവിടെ പെട്ടുപോയാൽ റഡാറുകൾ, മാഗ്നറ്റിക് കോമ്പസുകൾ, റേഡിയോ സിഗ്നലുകൾ, വാഹനത്തിന്റെ നിയന്ത്രണം എന്നിവ പരിപൂർണ്ണമായും നിലയ്ക്കുകയോ വിപരീതദിശയിൽ പ്രവർത്തിക്കുകയോ ഒക്കെ ചെയ്യും.


ബർമുഡ ട്രയാങ്കിളിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട ആളുകൾക്ക് പറയാനുള്ളത് എല്ലാം സമാനമായ അനുഭവങ്ങളാണ്.

1970ൽ ബ്രൂസ് ജെർനോൺ എന്ന പൈലറ്റ് മയാമിയിൽ നിന്ന് ബർമുഡ ട്രയാങ്കിളിലൂടെ വിമാനം പറത്തുകയായിരുന്നു..പെട്ടെന്ന്
അഞ്ജാതമായ ഒരു ശക്തിയാലെന്ന പോലെ വിമാനത്തിന്റെ ദിശാസൂചികകൾ പ്രവർത്തനരഹിതമായി.ഗൈറോസ്കോപ്പ് ശക്തിയോടെ കറങ്ങുകയും ഉണ്ടായി..റേഡിയോ ബന്ധം നിലച്ചു..

അതേ സമയം മയാമിയിലെ എയർ ട്രാഫിക് കണ്ട്രോൾ റൂമിലെ റഡാറിൽ നിന്ന് ഈ വിമാനം അപ്രത്യക്ഷമായി.വിമാനത്തിനു ചുറ്റും ഇരുണ്ട ഒരഞ്ജാത മേഘം വലയം ചെയ്തു. അതിനു നടുവിലായി മേഘത്തിന്റെ  ശക്തമായ ഒരു ചുഴി ( Whirlpool ) വിമാനത്തെ അകത്തേക്ക് ആകർഷിക്കാൻ തുടങ്ങുകയാണ്.പക്ഷേ എന്തോ ഭാഗ്യത്തിന് അദ്ദേഹത്തിന് വിമാനം നിയന്ത്രിച്ച് അതിൽ നിന്ന് പുറത്തുകടക്കാനായി.

ഇത്  ഒരു ഗേറ്റ് വേ, അഞ്ജാതമായ ഒരു ലോകത്തേക്കുള്ള ഒരു വാതിലായാണ് ഇന്ന് കരുതപെടുന്നത്.അല്ലെങ്കിൽ ഒരു ഏലിയൻ ബേസ്...അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരാനും പോകാനുമായി ഉപയോഗിക്കുന്ന എന്തോ ഒന്ന് ഇവിടെയുണ്ടാകും.അതിനെ മറയ്ക്കാനാകാം അഞ്ജാതമായ മാഗ്നെറ്റിക് വലയവും മറ്റും ഇവിടെ സംഭവിക്കുന്നത്.ഇത് കടലിലെ കാര്യം...ഇനി കരയിൽ വന്നാൽ, തൊട്ടടുത്ത് മെക്സിക്കോയിൽ തന്നെ അഞ്ജാതമായ ശക്തികൾ ഉള്ള മറ്റൊരു സ്ഥലമുണ്ട്.


സോൺ ഓഫ് സൈലൻസ് (Zone of Silence).

ധാരാളം ഹോളിവുഡ് സിനിമകളിൽ കണ്ടു പരിചയമുള്ള എൽ പാസോ ഹൈവേയ്ക്കു സമീപം മെക്സിക്കോയിലുള്ള ഒരു ഡെസേർട്ട് റീജിയൺ ആണിത്.ഇവിടെ റേഡിയോ സിഗ്നലുകൾ വർക്ക് ചെയ്യില്ല..മൊബൈൽ ഫോണുകളിൽ റേഞ്ച് കാണിക്കില്ല.ഇവിടുത്തെ സസ്യങ്ങളും മരുഭൂമിയിലെ ജീവികളും വൈചിത്ര്യം നിറഞ്ഞതാണ്..ഒരുതരം മ്യൂട്ടേഷൻ ബാധിച്ചവ....കൂടാതെ ഇതേ സ്ഥലത്ത് പണ്ടുമുതലേ ധാരാളം ചെറിയ മീറ്റിയോഴ്സ് പതിച്ചിട്ടുമുണ്ട്..

Zone of Silence ,El Paso highway,  Mexico
 1970ൽ അമേരിക്കൻ സൈന്യം ന്യൂമെക്സിക്കോയിൽ നടത്തിയ ഒരു പരീക്ഷണ മിസൈൽ വിക്ഷേപണത്തിൽ വീഴാൻ ടാർജെറ്റ് ചെയ്ത സ്ഥലവും കടന്ന് മൈലുകൾ താണ്ടി ഒരഞ്ജാത ശക്തിയുടെ ആകർഷണം പോലെ സോൺ ഓഫ് സൈലൻസിൽ വന്ന് പതിക്കുകയുണ്ടായി.ഇന്നും അതിന്റെ കാരണം കണ്ടുപിടിക്കാൻ ആർക്കുമായിട്ടില്ല..തദ്ദേശനിവാസികളുടെ അർബൻ ലജെന്റുകളിൽ നിറം പിടിപ്പിച്ച ചില കഥകൾ പറഞ്ഞുകേൾക്കുന്നുണ്ടീ ഡെസേർട്ടിനെപ്പറ്റി.


ഈ നിഗൂഡമായ സ്ഥലങ്ങൾ എല്ലാം ആകാശത്ത് നിന്ന് നോക്കുകയാണെങ്കിൽ ജ്യോമെട്രിക്കലി രേഖകളിലൂടെ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് കാണാം..ഇവയൊന്നും യദ്യശ്ചികമായി ഉണ്ടായതല്ല എന്ന് സാരം.



World map showing Geometric connection of mysterious places
ജപ്പാനിലെ ഡേവിൾ സീയിലെ ഡ്രാഗൺ ട്രയാങ്കിൾ, ഫിജി ഐലന്റിനു സമീപമുള്ള  എഡ്ജ് ഓഫ് ഹെബ്രിഡ്ജസ് അങ്ങനെ പന്ത്രണ്ടോളം നിഗൂഡസ്ഥലങ്ങൽ കരയിലും കടലിലുമായി ഉണ്ട്.
ഭൂമിയുടെ 25മത്തെ ലാറ്റിറ്റ്യൂഡിലാണ് ബർമുഡ ട്രയാങ്കിളും ഡ്രാഗൺ ട്രയാങ്കിളും നിലനിൽക്കുന്നത്.

ഭൂമിയുടെ കാന്തികവലയത്തിന്റെ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്ന എനർജ്ജി പോയിന്റുകളായാണ് ഇവയൊക്കെ അറിയപ്പെടുന്നത്...ഇവിടെത്തന്നെയാണ് പഴയസംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നതും.ഈ പോയിന്റുകളിൽ തന്നെ ഇവ പണിതുയർത്താൻ മനുഷ്യർക്ക് നിർദ്ദേശം നൽകിയത് ആരാണ്.? അവരുടെ സാങ്കേതികവിദ്യകൾ കടം കൊണ്ട് മനുഷ്യർ മോണമെന്റുകൾ പണിതുയർത്തി അവരെ ദൈവങ്ങളായി കണ്ട് ആരാധിച്ചു പോന്നതാണ് മനുഷ്യന്റെ സംസ്കാരത്തിന്റെ രീതി..

(തുടരും)


അടുത്ത ലക്കം :



ഗ്രീക്ക് സംസ്കാരം.

 അതിപ്രാചീനരുടെ സാങ്കേതികമികവുകൾ.



Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient Alien Documentaries. 
.....
Related Posts Plugin for WordPress, Blogger...