Followers

Mar 6, 2011

എന്റെ കോട്ടയം സ്വപ്നനങ്ങൾ - 2


പക്ഷേ എനിക്കിറങ്ങേണ്ട സ്റ്റോപ്പ് ഏതാന്ന് ഒരു പിടിയുമില്ല..അവസാനം ഞാൻ രണ്ടും കല്പിച്ച് അടുത്ത സീറ്റിലിരുന്ന ചേടത്തിയോട് ചോദിച്ചു...

“....ഐ ചേർക്കോണം  എറങ്ങണം ട്രെയ്ൻ...ഡൌൺ ഡൌൺ...അമ്മച്ചി സഹായിക്കണം...”

“....ഓക്കേ യു ഗെറ്റ് ഡൌൺ അറ്റ് നെക്സ്റ്റ് സ്റ്റോപ്പ്..ദാറ്റ്സ് ചേർക്കോണം...“...അവർ പുല്ല് പോലെ പറഞ്ഞുതന്നു...ചേടത്തി പുലിയായിരുന്നല്ലേ.”....അവർക്ക് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങാൻ തയ്യാറായി..

അധികം താമസിയാതെ സ്റ്റേഷനെത്തി..ഞാനെന്റെ ഇരുമുടിക്കെട്ടുമായി ഇറങ്ങി..കൂടെയിറങ്ങിയവർ പലവഴിക്കു പോയി...ഞാൻ സ്റ്റേഷൻ ആകെമൊത്തം ഒന്ന് വീക്ഷിച്ചു...മൊത്തം ഒരു ചേർക്കോണമയം...ജൂനിയർ ഓഷോ എന്നറിയപ്പെടുന്ന സ്വാമികളുടെ ബഹുമനാർഥമാണത്രേ ആ സ്റ്റേഷൻ നിർമ്മിച്ചത്..

സ്വാമികൾ ചിരിച്ചു കൊണ്ട്  കൂപ്പുകൈയ്യുമായി നിൽക്കുന്ന കട്ടൌട്ടുകൾ അവിടെ പലയിടത്തായി കണ്ടു....

അടുത്തതായി ഇരുമുടിക്കെട്ട് താഴെവച്ചിട്ട് സ്റ്റേഷൻ മാസ്റ്ററുടെ അടുത്തേക്ക് ഞാൻ പോയി...ഇപ്പറഞ്ഞ ആശ്രമത്തിലെത്തണം...ഉം..അയാൾ ഒന്ന് അർഥഗർഭമായി മൂളി എനിക്കെന്തോ പന്തികേട് തോന്നി.....

അയാൾ പറഞ്ഞത് പ്രകാരം ഓട്ടോറിക്ഷ എന്നൊരു വാഹനത്തിൽ കയറി ഞാൻ ആശ്രമത്തിലേക്ക് പോയി...

ആശ്രമത്തിന്റെ സെറ്റപ്പ് കണ്ട് എന്റെ കണ്ണ്തള്ളി..ഹോ ഗംഭീരം തന്നെ..ആശ്രമത്തിന്റെ മുറ്റത്ത് തന്നെ സ്വർണ്ണം പൂശിയ ഒരു വലിയ തേങ്ങയുടെ രൂപം പണിഞ്ഞു വച്ചിരിക്കുന്നു..

അവിടുത്തെ പ്രധാന വഴിപാട് തേങ്ങാ ഉടയ്ക്കൽ തന്നെ....പ്രസാദമായി ചമ്മന്തിയും  കരിക്കിൻ വെള്ളവുമാണ് കിട്ടുന്നത്....കൌണ്ടറിൽ തിരക്കിയപ്പോഴാണറിഞ്ഞത്...സ്വാമികൾ ഏതാനും നാളായി ടൂറിലാണ്.... ആമസോണിലെ ആദിവാസികളുടെ ക്ഷേമത്തിനായി ഒരു ഷിപ്മെന്റ് തേങ്ങയുമായി അവിടേക്ക് പോയിട്ട് കുറേ ദിവസമായി....വരാൻ വൈകും..

അതോടെ ഞാൻ പദ്ധതി മാറ്റി..തത്കാലം ചങ്ങനാശ്ശേരിയിൽ എവിടേയെങ്കിലും ഹോട്ടലിൽ തങ്ങുക ..യാത്രാക്ഷീണവും മാറുമല്ലോ...

ഞാൻ ഓട്ടോ ഡ്രൈവറോട് തിരക്കി...ഇവിടെ നല്ല ഹോട്ടലുകൾ വല്ലതുമുണ്ടെങ്കിൽ...അതായത് രണ്ട് നില,  കാറ് കയറ്റിയിടാനുള്ള സ്ഥലം, പൂജാമുറി,  പൂന്തോട്ടം...എസി...ഫ്രിഡ്ജ്,  മിക്സി, ടിവി....ഇതൊക്കെയുള്ള ഏതെങ്കിലും ഹോട്ടലുകൾ..?

സാറിന്റെ ബഡ്ജെറ്റെങ്ങനാ ഫൈവ് സ്റ്റാർ മതിയോ..? ത്രീ സ്റ്റാർ മതിയോ..?

“ ...ഒരു നൂറ്..നൂറ്റൻപത് രൂപ വരെയൊക്കെ പോകാം...“

“എന്നാ കേറ്...“  അയാൾ മറുത്തൊന്നും പറയാതെ എന്നേയും കൊണ്ട്  പോയി...ചേർക്കോണത്ത് പൊതുവേ വീടുകളേക്കാളധികം ഹോട്ടലുകളാണ്...അവിടെയെങ്ങും റെയിഡുമില്ലത്രേ...പണ്ട് അവിടം റെയ്ഡ് ചെയ്യാൻ വന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്നൊരു പോലീസുകാരന്റെ തല പൊട്ടിത്തെറിച്ചതോടെ അവിടം റെയ്ഡ് നിരോധിത മേഖലയാക്കി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നത്രേ....എല്ലാം സ്വാമികളുടെ അനുഗ്രഹം...

ആ ഓട്ടോ ചെന്ന് നിന്നത് ഇടൂങ്ങിയ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിലാണ്...
“ശ്രീക്യഷ്ണവിലാസം ഫൈവ്സ്റ്റാർ ലോഡ്ജ്  ” ...

അവിടുത്തെ ഏറ്റവും ചീപ്പായ മുറി ഞാനെടുത്തു....നല്ല വ്യത്തിയില്ലാത്ത ഒരിടുങ്ങിയ മുറി....കയറിയപാടെ ബാഗിലിരിക്കുന്ന ഓ.പ്പി.ആറിൽ നിന്നു ഒരു രണ്ടെണ്ണം വിട്ടു...വഴിയിൽ നിന്നും വാങ്ങിയ മോഡേൺ ബ്രഡ്ഡും ചേർത്ത് ഒരു പിടിപിടിച്ചു....കട്ടിലിലിലേക്ക് മറിഞ്ഞു വീണു...


ഉണരുമ്പോൾ സമയം ഉച്ചയ്ക്ക് 12 മണി...ഇതിനിടയിൽ പല്ല് തേക്കാൻ പോലും ഞാൻ എണ്ണീറ്റില്ലല്ലോ...എന്തായാലും യാത്രയുടെ ക്ഷീണം മാറിക്കിട്ടി....

കുളിച്ച് റെഡിയായി ബാഗുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി...കുറച്ച് നേരം ചങ്ങനാശ്ശേരി അതിരൂപതയുമൊക്കെ ചുറ്റിനടന്ന് കണ്ടു...ഭാഷയുടെ പ്രശ്നം  വച്ച് നോക്കിയാൽ ചങ്ങനാശ്ശേരിയിൽ നിൽക്കാൻ തോന്നിയില്ല...തത്കാലം ഇടുക്കിയിലേക്ക് കടന്നാലോ എന്നാലോചിച്ചു..എന്തായാലും ഒരു മൂഡ് വരാനായി ബാറിൽക്കയറി ഒരു നാരങ്ങാവെള്ളം കുടിക്കാൻ തീരുമാനിച്ചു..

ഞാൻ സഞ്ചിയും തോളിൽത്തൂക്കി അടുത്തുകണ്ട ബാറിലോട്ട് കയറി....എന്നാൽ യൂറോപ്പിലെ ചില കണ്ട്രി ബാറുകളിലെ പോലെ അപ്പൂപ്പന്മാരും അമ്മൂമ്മമ്മാരും ഒന്നും അവിടെക്കണ്ടില്ല...ഞാൻ ഒറ്റയ്ക്ക് ഒരു ടേബിളിൽ പോയിരുന്നു...

”ഡേവിടേട്ടാ...കിങ്ങ്ഫിഷറുണ്ടോ..ചിൽഡ്...എന്നാൽ ഒരെണ്ണം പോരട്ടെ “എന്ന് പറഞ്ഞു...“

എതിർവശത്ത് ടേബിളിൽ മൂന്ന്പേരിരുന്നു മദ്യപിക്കുന്നുണ്ട്....ബിയർ വരുമ്പോഴേക്കും ഞാൻ  ഒരു മാൾബെറോയ്ക്ക് തിരികൊളുത്തി.....അപ്പോഴേയ്ക്കും എതിർഭാഗത്തിരിക്കുന്ന മൂന്ന്പേർ എന്നെ ചിരിച്ചു കാണിച്ചു...ഒരു ഫോർമാലിറ്റിക്ക് ഞാനും ചിരിച്ചു...

എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു,.... ദിവാകരൻ, രാജപ്പൻ, ബാലക്യഷ്ണക്കൈമൾ.

അവരില്‍ ദിവാകരൻ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ തമിഴത്തിയും, അച്ഛന്‍ ഒരു മലയാളിയുമാണ്... മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ മലയാളീകളും, അച്ഛന്മാര്‍  ഗോവ, ഛത്തീസ്ഗഡ് എന്നിവീടങ്ങളിലുള്ളവരും...

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു പായ്ക്കറ്റ് സിഗരറ്റ് ചോദിച്ച് വാങ്ങി അവർ  വലിച്ചു. ഞാൻ കരുതി  ഇവന്മാർ ഒരു സിഗരറ്റ് മൂന്നുപേർ ചേർന്ന് വലിക്കുമെന്നാണ്...എന്നാൽ യാതൊരു മയവുമില്ലാതെ അവർ ഒരു പായ്ക്കറ്റ് കാലിയാക്കി....ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല... ആദ്യമായാണ് ഞാന്‍ ഇത്തരം ആൾക്കാരെ കാണുന്നത്. അതും ചങ്ങനാശ്ശേരിയില്...


ബിയറുകൾ ഡേവിഡേട്ടന്റെ കൈകളിലേറി മേശയിലേക്ക് വന്നുകൊണ്ടിരുന്നു.കാലിക്കുപ്പികൾ അതേ കൈകളിൽക്കയറി തിരികെ പോയിക്കൊണ്ടുമിരുന്നു....അവസാനം പുറംചട്ട മാത്രമുള്ള  ഒരു ഡയറിയുടെ ഉള്ളിൽ ബില്ല് വന്നു..ഞാൻ കരുതി യെവന്മാര് കൊടുക്കുമെന്ന്....എന്നാൽ അതുണ്ടായില്ല...

ബില്ല് വരുന്നതിന് സെക്കന്റുകൾക്ക് മുന്നേ അവർ വാഷ്രൂമിലേക്ക് മുങ്ങി...നിവ്യത്തിയില്ലാതെ ഞാൻ ബില്ല് പേ ചെയ്തു...ഈശ്വരാ ...മുന്നാല് ദിവസത്തെ ഭക്ഷണത്തിന്റെ കാശാണല്ലോ പോയത്...ഞാനോർത്തു...

അവസാനം എന്റെ യാത്രയുടെ ഉദ്ദേശം അവരെ ഞാൻ അറിയിച്ചു...ദിവാകരൻ മറ്റു രണ്ട് പേരോടും എന്തൊക്കെയോ മലയാളത്തിൽ പിറുപിറുക്കുന്നു...ഇനി എന്നെ അടിച്ചിട്ടിട്ട് രണ്ട് ഓപിആർ കുപ്പികളുമായി കടന്നുകളയാം എന്ന് വല്ലോമാണോ ഇവന്മാർ പറയുന്നത്..?..ഞാൻ ഇരുമുടിക്കെട്ട് ചേർത്ത് പിടിച്ചു....

അവസാനം ദിവാകരൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു..
”..അളിയനെ ബോർഡർ കടത്തിത്തരുന്ന കാര്യം നുമ്മളേറ്റു..“..എനിക്ക് എന്തോ നല്ല സന്തോഷമായി...ഞങ്ങൾ ബിയറടി നിർത്തി എഴുന്നേറ്റു..

ഞങ്ങൾ പുറത്തേക്കിറങ്ങി..ഞങ്ങൾ നടന്ന് നടന്ന് ചെറിയ ഒരു തെരുവിലെത്തി..ഞങ്ങളെ പുറത്ത് നിർത്തി അവിടെയുള്ള ഒരു കെട്ടിടത്തിലേക്ക് ദിവാകരൻ കയറിപ്പോയി..തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..രാജപ്പനും ബാലക്യഷ്ണക്കൈമളും ക്യാരിയറിൽക്കയറി ഇരുന്നു...ഒരു വിധം ആ സൈക്കിൾ മുന്നോട്ട് നീങ്ങി...

ചവിട്ടി ചവിട്ടി ഞങ്ങൾ കോട്ടയം ബോർഡറിലെത്തി..അപ്പോഴാണ് അത്കണ്ടത്...പാലത്തിൽ ചെക്കിങ്ങ്....ദിവാകരൻ ബ്രേക്ക് പിടിച്ചു..ഞങ്ങൾ സൈക്കിളിൽ നിന്നിറങ്ങി...ചുറ്റും ഇരുട്ട് പരന്നുതുടങ്ങീയിരുന്നു..

“..മൂന്ന് പേരിലധികം സൈക്കിളിൽ പോയാൽ പോലീസ് പിടിക്കും...സോ ഇനി ഒരു വഴിയേയൂള്ളൂ..കോട്ടയത്തേക്ക് കയറാൻ..”

“എന്താണത്...?“

“നീന്തലറിയാമോ..?“

“ ദിവാകരാ ഞാൻ എക്സ്പെർട്ടാണ്..”

അങ്ങനെ ഞങ്ങൾ ഒരു ഊടുവഴിയിലൂടെ സൈക്കിളോടിച്ച് മീനച്ചിലാറിന്റെ കരയിലെത്തി..

‍ദിവാകരൻ പറഞ്ഞ് തുടങ്ങി...പോപ്പി, ഇത് മീനച്ചിലാറിന്റെ ഒരു കൈത്തോടാണ്, ഇക്കരെ ചങ്ങനാശ്ശേരിയും, അക്കരെ കോട്ടയവും... ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം തുണിയലക്ക്, കുളി, കുളിസീൻ പിടുത്തം, ലോറി കഴുകൽ എന്നിവ നിരോധിച്ചിരിക്കുകയാണ്..

“..തത്ക്കാലം ബാഗ് സൈക്കിളീലിരിക്കട്ടെ..നിങ്ങൾ നീന്തി അക്കരെചെന്നു എന്ന് ഉറപ്പായാൽ ഞങ്ങൾ സൈക്കിളിൽ കയറി പാലം വഴി..അപ്പുറം വരാം..“

ബാഗ് ദിവാകരനെയുമേല്പിച്ച് ഞാൻ ഒരു തോർത്തുമുടുത്ത്..നേരെ ഓടിവന്ന് വെള്ളത്തിലോട്ടെടുത്ത് ചാടി..എല്ലാ വെള്ളിയാഴ്ചയും തെംസ് നന്ദി നീന്തിക്കടക്കുന്ന എനിക്ക് അതൊരു പ്രശ്നമായി തോന്നിയില്ല...

“..പ്ധുക്കോ....“

എന്നാൽ തെംസിന്റെ ആഴമില്ലാത്ത ആറ്റിൽ ഞാൻ നെഞ്ചുമിടിച്ചാണ് വീണത്...മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടിൽ ചാടാൻ പറഞ്ഞ ദിവാകരനെ ഞാൻ മനസ്സിൽ ചീത്തവിളിച്ചു....വീണതിന്റെ ആഘാതത്തിൽ കൈകാലുകൾ കോച്ചി വലിച്ചു....ഇല്ല ..ഈ തോട് കടക്കാനാവില്ല...

ഞാൻ തിരിച്ചു നടന്നു..ചുവടുറയ്ക്കുന്നില്ല...ഒരു വിധം തിരികെ ഇക്കരെയെത്തി..അവരെന്നെ പിടിച്ചുകയറ്റി...ബാലക്യഷ്ണക്കൈമൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് കൈയ്യിൽത്തന്നു...ഞാനത് വെള്ളം ചേർക്കാതെ മടമടാന്ന് കുടിച്ചു...അപ്പോൾ വേദനയ്ക്ക് ഒരാശ്വാസമായി....


“..ഇനിയെന്താണ് പോപ്പി പരിപാടി..”

“....എനിക്കറിയില്ല എങ്ങനെയെങ്കിലും കോട്ടയത്തെത്തണം..പക്ഷേ വണ്ടിക്കൂലിക്ക് കാശില്ല...”
അവർ മൂവരും വീണ്ടും എന്തൊക്കെയോ സംസാരിച്ചു...

എന്നിട്ട് ദിവാകരൻ എന്നോട് ചോദിച്ചു..” പോപ്പീ...ഹോട്ടലിൽത്തന്നെ ഈ രാത്രി തങ്ങണമെന്നുണ്ടോ..കോട്ടയത്തിന് നാളെ രാവിലെയെ ഇനി പോകാൻ പറ്റൂ...’

“..ഇല്ല ..ദിവാകരാ..ഏതെങ്കിലും ബസ്റ്റാന്റിൽ വേണേലും ഞാൻ കിടന്നുറങ്ങാം...”

അങ്ങനെ ഞങ്ങൾ വീണ്ടും ആ ലോഡ് സൈക്കിളിൽക്കയറി മുന്നോട്ട് നീങ്ങി...സൈക്കിൾ ചെന്ന് നിന്നത് ഒരൊറ്റപ്പെട്ട വീടിന്റെ മുന്നിലാണ്...ദിവാകരൻ കൈലിയും മടക്കിക്കുത്തി അകത്തേക്ക് കയറിപ്പോയി..അല്പനേരം കഴിഞ്ഞപ്പോൾ തിരികെവന്നു..

“.... ഇതെന്റെ ഒരു പരിചയക്കാരിയുടെ വീടാ...പീരുമേട് വാസന്തി ..നമുക്കവടെ വീടിന്റെ തിണ്ണയിൽ കിടക്കാം...”ദിവാകരൻ പറഞ്ഞു..

നോക്കൂ..ദിവാകരാ..എന്റെ കൈയ്യിൽ അധികം പണമില്ല..എത്ര രൂപ കൊടുക്കേണ്ടി വരും..?..ഞാൻ ചോദിച്ചു...

“...ഹ ഹ ഹ ഹ ഹ രൂപയോ.....കൊള്ളാം ..ദിവാകരനും പോപ്പിയളിയനും ഒരു രാത്രി ഈ തിണ്ണേക്കെടന്നുറങ്ങുന്നതിനു പണം വാങ്ങിയാൽ പിന്നെയിവള് എത്രനാള് ഈ വീടും വെച്ചോണ്ടിരിക്കുമെന്ന് ഒന്ന് കാണണമല്ലോ..”ദിവാകരൻ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ അട്ടഹസിച്ചു...

അങ്ങനെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വീടിന്റെ തിണ്ണയിൽ കിടന്നുറക്കമായി..ബാലക്യഷ്ണക്കൈമളും  രാജപ്പനും കാലത്ത് വരാമെന്ന് പറഞ്ഞ് സൈക്കിളുമെടുത്ത് യാത്രയായി....

അതിരാവിലെതന്നെ രാജപ്പനും ബാലക്യഷ്ണക്കൈമളും വന്നു..ഞാനും ദിവാകരനും റെഡിയായി പെട്ടെന്ന് തന്നെ റോഡിലേക്കിറങ്ങി...ഇന്നലത്തെ യാത്ര കാരണം സൈക്കീളിന്റെ എടപാട് തീർന്നിരിക്കുന്നു..അതിനാൽ ഞങ്ങൾ കാൽനടയായി ബസ്റ്റോപ്പിലെത്തി..

അല്പസമയത്തിനകം ബസ് വന്നു.............അത്ഭുതം...!!!!!!!

ആ ബസ് ഓടിച്ചിരുന്നത് ഒരു  മദ്ധ്യവയസ്കനായിരുന്നു...സാധാരണ യൂറോപ്പിലൊക്കെ ബസോടിക്കുന്നത് ഷ്ഷ്ഠിപൂർത്തി കഴിഞ്ഞ അമ്മൂമ്മമാരാണ്...

ഹോ ഇനിയെന്തൊക്കെ കാണണം ഇവിടെ ..ഞാൻ മനസ്സിലോർത്തു കൊണ്ട് ബസ്സിലേക്ക് കയറി... ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍...

 ( തുടരും...).....

19 comments:

 1. അടുത്ത ഒരൊറ്റ ഫാഗം കൊണ്ട് നിർത്തിയേക്കാം...ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ തീർന്നു...അടുത്ത പായ്ക്കറ്റ് ഉണ്ടാക്കിയാലുടനെ ക്ലൈമാക്സ് എഴുതുന്നതായിരിക്കും...

  ReplyDelete
 2. യൂറോപ്പ് സ്വപ്നങ്ങളുടെ പകർപ്പവകാശം രാകേഷ് ഭായ് തന്നിട്ടുണ്ടോ പോണികുട്ടാ...!

  മാർബറോവിന് പകരം കാജാബീഡി മതിയായിരുന്നൂ‍..കേട്ടോ
  പിന്നെ ചേക്കോണം സ്വാമികളേയും,ശിഷ്യഗണത്തേയും മുഖാമുഖം ദർശിച്ചുവോ...?

  ReplyDelete
 3. നിറത്തേണ്ട ആശാനേ..
  കോട്ടയത്ത് നിന്ന് ബോട്ട് ഹൌസ്സില്‍ ഇരട്ടി പൈസ കൊടുത്ത് ആലപ്പുഴ വന്നിട്ട് അസൈലം അപ്ലൈ ചെയ്തതു കൂടി വിവരിക്കണേ..:)

  സ്നേഹപൂര്‍വ്വം

  ReplyDelete
 4. കൊള്ളാം നന്നാകുന്നുണ്ട് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 5. ഉം!
  കൊള്ളാം.
  പോരട്ടെ!

  ReplyDelete
 6. തുടരട്ടെ, തുടരന്‍ യാത്രാ...
  ആശംസകള്‍....

  ReplyDelete
 7. എന്റെ പൊണീ ഈ ബസ്സ് യാത്ര എന്നു തീരും? അടുത്ത പൊസ്റ്റിൽ തീരും എന്നു നീ പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു വല്യ പ്രതീക്ഷ ഇല്ല... ഞാൻ കുറെ ഒക്കെ ചിരിച്ചു.. എന്നാലും നിന്റെ പഴയ പൊസ്റ്റുകളുടെ ഒന്നും അത്ര ഏൽക്കുന്നില്ല്ലല്ലോ ഇതൊന്നും....എന്തു പറ്റി അമ്മ ഹൊർലിക്സ് തരണില്ലേ ഇപ്പൊ??

  ReplyDelete
 8. ####തിരികെ വന്നത് ഒരു വാഹനത്തിന്റെ താക്കോലുമായാണ്..

  പോസ്റ്റിൽ ചാരി വച്ചിരിക്കുന്ന തന്റെ ലോഡ് സൈക്കളുമെടുത്ത് ദിവാകരൻ വന്നു...എന്നോട് മുന്നിൽക്കയറാൻ പറഞ്ഞു..####

  ഹി ഹി.. ഈ ഭാഗം കിടു... :-)
  ബാക്കി ഉടനെ പോരട്ടെ....

  ReplyDelete
 9. അടുത്ത ഭാഗംകൊണ്ട് നിർത്തൊന്നും വേണ്ടയിഷ്റ്റാ.. പോരട്ടിങ്ങ്ട്.. (ആ കുറുമാന്റെ മുന്നിലെങ്ങും ചെന്ന് പെടാതെ സൂക്ഷിക്കണോട്ടോ..)

  ReplyDelete
 10. കോട്ടയം സ്വപ്‌നങ്ങള്‍ തുടരട്ടെ.

  ReplyDelete
 11. paachu I പാച്ചുMarch 09, 2011 8:59 AM

  മോനെ നീ കോട്ടയത്ത്‌ ചെല്ലുമ്പോള്‍ ഞങ്ങടെ കരിമ്പുംകാലാ ഷാപ്പില്‍ ഒന്ന് കേറിയേക്കണേ!

  ReplyDelete
 12. v k n നെയും കടത്തി വെട്ടും ഇങ്ങിനെ പോയാല്‍. കസറുന്നു, ശരിക്കും

  ReplyDelete
 13. പോണി
  തകര്‍ക്കെടാ,ആളുകള്‍ എന്നാ വേണേല്‍ പറയട്ടെ
  അവസാനം നീ പെണ്ണിനെ സ്വന്തമാക്കണം ,അല്ലാതെ അവളും പോയീ കോട്ടയം പോയീ എന്നാ അവസ്ഥ ആക്കരുത്
  ശുഭം എന്നെഴുതിക്കനിക്കണം സിനിമയാക്കുമ്പോള്‍ ,അതിനാ....

  ReplyDelete
 14. പോപ്പി ഇത് ആരുടെ കഥയാ..?

  ReplyDelete
 15. സ്വാമികളുടെ വല്‍സല ശിഷ്യന്‍ ആയ പോപ്പിയുടെ ഈ ഗുരു താഡനം സ്വാമികള്‍ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുന്നു. ആമസോണ്‍ മഴക്കാടുകളിലെ കാനിബാല്സിനെ നന്നാക്കാന്‍ പുറപ്പെട്ട നോം തിരിച്ചെത്തിയ വിവരം അറിഞ്ഞു കാണുമല്ലോ. എത്രയും പെട്ടെന്ന് ആശ്രമത്തില്‍ വരിക..

  ReplyDelete
 16. കുറുമാൻ ചേട്ടന്റെ യൂറോപ്പ്‌ സ്വപ്നങ്ങൾ അതേ പടി പറിച്ച്‌ വെച്ചിരിക്കുവാണല്ലോ!!!!ബാക്കി വായിക്കട്ടെ.

  ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...