Followers

Mar 27, 2011

ഉത്തരാധുനിക പ്രധാന വാർത്തകൾ - AD 2170.
FBI Warning : 
ഓ... സുമ്മാ ഒരു വാണിങ്ങ്...
നമസ്കാരം... കാർട്ടൂൺ നെറ്റ് വർക്ക് വാർത്തകളിലേക്ക് സ്വാഗതം.....

വാർത്തകൾ വായിക്കുന്നത് പോപ്പോയ് ദ സെയ്ലർ മാൻ.......

പ്രധാന വാർത്തകൾ....

നൂറ്റിയൻപത് വർഷങ്ങൾക്ക് മുൻപ്   തകർന്ന് പോയ  റോസ്പെരിയാർ ഡാമിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...തമിഴ്നാട്ടിൽ നിന്നുള്ള എ.എസ്.ഐ അഴകേശന്റെ നേത്രിത്വത്തിലുള്ള വൻസംഘമാണ് അന്വേഷണം നടത്തി ഈ കണ്ടുപിടുത്തം നടത്തിയത്....യഥാർത്ഥത്തിൽ അങ്ങനെയൊരു ഡാം ഇല്ലായിരുന്നുവെന്നും, അത് കേരളീയ ജനത വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സങ്കല്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്..ഓണം, വിഷു തുടങ്ങിയ കേരളാ മിത്തുകൾ പോലെ  വളരെ നല്ല ഒരു കഥയാണ്  ഡാമിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

999 വർഷം ഗ്യാരണ്ടിയുള്ള ഉരുക്കുപോലെത്തെ ഒരു ഡാം പൊളിയുക..കുറെപ്പേര് മുങ്ങിച്ചാവുക....എന്താ കഥ.....കേരളാ പീപ്പിളിന്റെ ഭാവനാശക്തിയെ താൻ റൊമ്പ അഭിനന്ദിക്കുന്നു എന്ന് തമിഴ്നാട് വെള്ളവകുപ്പ് മന്ത്രി ചിന്നസാമി പത്രക്കുറിപ്പിൽ അറിയിച്ചു..ഇനിയും ഇത്തരം ഭാവനാസമ്പുഷ്ടമായ മിത്തുകൾ കേൾക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു...

അതിനിടെ  ഇന്നലെ രാത്രി പമ്പ റൺവേയിൽ നിന്നും പറന്നുയർന്ന ബോയിങ്ങ് 75757 വിമാനം അടിയന്തിരമായി തിരിച്ചിറക്കി.....സാങ്കേതിക  തകരാറാണ് കാരണമെന്ന് കരുതുന്നു...യാത്രക്കാരെ കരിമലയിലുള്ള  സപ്തനക്ഷത്ര ഹോട്ടലിൽ താമസിപ്പിക്കാൻ തീരുമാനമായി....ശബരിമല എയർപോർട്ടിൽ കൂടുതൽ വികസനം നടത്താത്തത് ഭരണപക്ഷത്തിന്റെ അഴിമതി കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു..

ലണ്ടൻ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പോപ്പുലേറ്റഡ് മെട്രോ സിറ്റിയായ സബരിമലയിൽ യാത്രാക്ലേശം രൂക്ഷമാണെന്ന് പരാതിയുണ്ട്....അതുകൊണ്ട് നിലയ്ക്കൽ എയർസ്ട്രിപ്പ് വരെയെങ്കിലും കൂടുതൽ വിമാനങ്ങൾ അനുവദിക്കണം എന്ന് അവർ ആ‍വശ്യപ്പെട്ടു.....ഇത്തവണ ആര് രാജി വയ്ക്കണം എന്ന് മാത്രം അവർ പറഞ്ഞില്ല..

എന്നാൽ മുൻ സർക്കാരിന്റെ കാലത്ത് മകരജ്യോതി കത്തിക്കാനുള്ള സൂപ്പർ മോഡേൺ ലേസർലൈറ്റുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി ആരോപിച്ചു..ആ കേസ് ആദ്യം തീരട്ടെ എന്നിട്ട് നമുക്ക് റൺവേ നന്നാക്കാം എന്നദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകളിലേക്ക്...

സൂറിക്ക്: സ്വിസ് ബാങ്ക് പൊളിഞ്ഞു.. സ്വസ്റ്റർലന്റിലെ AIG ബാങ്കിന്റെ  പ്രധാന ഗോഡൌൺ കെട്ടിടമാണ് പൊളിഞ്ഞത്..താങ്ങാവുന്നതിൽ കൂടുതൽ ഭാരം കയറ്റിയ ലോക്കറുകളാണ് ഈ കെട്ടിടത്തിൽ ഉള്ളതെന്ന് അധിക്യതർ അറിയിച്ചു...ഇന്ത്യൻ രാഷ്ട്രീയക്കാരുടെ എക്കൌണ്ടുകളാണ്
കൂടുതലും ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് അവർ പിന്നീടറിയിച്ചു..

ഇതിനിടയിൽ  ഒരു ഷിപ്മെന്റ് കള്ളപ്പണവുമായി വിശാഖപട്ടണത്തുനിന്നും സ്വിസ്റ്റർലന്റിലേക്ക് പുറപ്പെട്ട ഒരു ചരക്കുകപ്പൽ പാതിവഴിയിൽ മുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്...അമിതഭാരമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം...

സ്വിസ് ബാങ്കുകളിൽ  ഇനിയും ഇന്ത്യാക്കാർ ഇങ്ങനെ പണം കൊണ്ട് നിറച്ചുകൊണ്ടിരുന്നാൽ ഇവിടെ മഞ്ഞിനേക്കാളധികം മണിയായിരിക്കും എന്ന് സ്വിസ് സഹകരണബാങ്ക് ക്ലിപ്തം പ്രസിഡന്റ് പമേല സ്പിൽബർഗ്ഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു..

അജ്മൽ കസബിന്റെ തൊണ്ണൂറാം ചരമവാർഷികം വൻപിച്ച ആഘോഷപരിപാടികളോടെ കൊണ്ടാടി...
വാർദ്ധക്യസഹജമായ അസുഖങ്ങളാൽ എൺപതാം വയസ്സിലായിരുന്നു അദ്ദേഹം നാടുനീങ്ങിയത്..പണ്ട് ചില തെറ്റിദ്ധാരണകളുടെ പേരിൽ കുറച്ചുനാൾ ജയിലിൽ കഴിയേണ്ടി വന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനായിരുന്നു അജ്മൽ..ആദ്യം വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ട് വിധി വന്നെങ്കിലും  പിന്നീട് അഞ്ച് കൊല്ലങ്ങൾക്ക് ശേഷം വീഡിയോ ക്ലിപ്പിങ്ങ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു മോചിപ്പിക്കുകയായിരുന്നു അദ്ദേഹത്തെ..

അന്ന് അദ്ദേഹം രചിച്ച “ ഒരു വെടിയും ഒൻപത് പേരും  ” എന്ന ഞ്ജാനപീഠം കിട്ടിയ ആത്മകഥയിൽ തന്നെ പ്രതിയാക്കിയ സംഭവം വ്യക്തമായി പറയുന്നുണ്ട്..പകലന്തിയോളം പാടത്ത് പണിയെടുത്ത് ക്ഷീണിതനായി വീട്ടിലേക്ക് പോകാനായി ട്രെയിൻ സ്റ്റേഷനിൽ എത്തിയ അദ്ദേഹം താഴെ കിടക്കുന്ന ഒരു തോക്ക് കണ്ട് കൌതുകത്തോടെ അത് എടുത്ത് നോക്കുകയും അപ്പോൾ ഏതോ ഒരു കശ്മലൻ അത് ഫോട്ടം പിടിക്കുകയും, അത് കണ്ട് തെറ്റിദ്ധരിച്ച് പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയുമയിരുന്നു എന്നദ്ദേഹം അതിൽ പറയുന്നു..

അവസാനം സത്യം തിരിച്ചറിഞ്ഞ നീതിദേവത അദ്ദേഹത്തെ വെറുതെവിട്ടു...കോമ്പൻസേഷനായി സർക്കാർ തന്നെ അദ്ദേഹത്തിന് ആന്റൈ-ടെററിസ്റ്റ് വിങ്ങ് തലവൾ നായി ജോലി കൊടുക്കുകയായിരുന്നു..തുടർന്ന് പത്മശ്രീ, പത്മഭൂഷൺ, ഓസ്കാർ, മികച്ച ബാലതാരം, സന്തോഷ് ട്രോഫി, ഖേൽരത്ന, അർജുനാ അവാർഡ് തുടങ്ങിയ അനേകം ബഹുമതികഅദ്ദേഹത്തിന് കിട്ടുകയുണ്ടായി..

ട്വീറ്റി
ഇനിയും കൂടുതൽ ചെറുപ്പക്കാർ ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി  ചാനലിനോട് പറഞ്ഞു...

ഐസ്ക്രീം കേസ് പുനരന്വേഷണത്തിന്  ഉത്തരവായി.
....
150 വർഷങ്ങൾക്കിടെ ഇത് 77ആം തവണയാണ് ഈ കേസ് പുനരന്വേഷിക്കുന്നത്...115 അംഗ പ്രത്യേക അന്വേഷണകമ്മീഷനാണ് കേസന്വേഷിക്കുന്നത്...

ഇന്നലെ രാത്രി ഒൻപത് മണിക്ക് പോഗോ ചാനലാണ് വിവാദമായ ഒളിക്യാമറാ വീഡിയോ സംപ്രേക്ഷണം ചെയ്തത്..മിസ്റ്റർ.ബീൻ എന്ന ഒന്നാം പ്രതി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഐസ്ക്രീമാണ് കാർട്ടൂൺ നെറ്റ്വർക്ക്കാരായ ടോമും ജെറിയും അടിച്ചുമാറ്റി  വാണിഭം നടത്തിയത്..

 പിങ്ക്പാന്തറിനും ഇതിൽ പങ്കുണ്ടെന്ന് പോഗോ അറിയിച്ചു..ടോമും ജറിയും ഐസ്ക്രീമും കൊണ്ട് പമ്മിപ്പമ്മി പോകുന്നത് കണ്ടെന്ന് ആദ്യം മൊഴി തന്ന ട്വീറ്റി പിന്നീട് മൊഴി മാറ്റിപ്പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്....ഇതോടെ ഐസ്ക്രീം വിപണിയാകെ തണുപ്പ് മാറി ചൂട് പിടിച്ചിരിക്കുകയാണ്..

കേസിനെപ്പറ്റി വിശദമായി പഠിക്കാനായി കേരളത്തിൽ നിന്ന് 115 അംഗ സംഘം ഉടനേ തന്നേ ലോസ്ഏഞ്ചലസിലേക്ക് തിരിക്കും..ടോം&ജെറിയുടെ ഷൂട്ടിങ്ങ് സൈറ്റുകൾ സന്ദർശിച്ച് തെളിവെടുക്കാനും  അമേരിക്കയിലെ ഐസ്ക്രീം ഫാക്ടറികൾ നിരീക്ഷിക്കാനും  അവർക്ക് പദ്ധതിയുണ്ട്...

ഈ സംഭവത്തെത്തുടർന്ന് തെളിയാത്ത പല പഴയ കേസുകളും അന്വേഷിക്കണം എന്ന് പൊതുജനാഭിപ്രായം ശക്തമാവുകയാണ്..കീചകനെ കൊന്നത് ഭീമനോ. അതോ അർജ്ജുനനോ.?
കംസനെ വധിച്ചത് ശ്രീരാമനോ സ്പൈഡർമാനോ തുടങ്ങിയ അനേകം ദുരൂഹതകൾ ഇന്നും നിലനിൽക്കുന്നുണ്ട്.

കായിക വാർത്തകൾ :   ( ഡുങ്ക ഡുങ്ക ...ഡുങ്ക....ഡുങ്ക..ഡു....... - മ്യൂസിക്ക്  )

 
നിക്വാരഗ്വേയും ഉറുഗ്വേയും ഫിഫ വേൾഡ്കപ്പ് 2170 സോക്കർ ഫൈനലിൽ.....
  
ഇന്നലെ ജർമ്മനിയിൽ നടന്ന സെമിഫൈനൽ  മത്സരത്തിൽ   ഇന്ത്യൻ താരങ്ങൾ വർദ്ധിത ആവേശത്തോടെ മുൻനിരയിയിരുന്ന് കളികണ്ടു....അടുത്തതവണ കൂടുതൾ ശക്തിയോടെ ഫിഫ യോഗ്യത റൌണ്ടിൽ വിജയിക്കും എന്ന് കേന്ദ്ര ഫുഡ്ബോൾ വികസനമന്ത്രി ഗുൽബന്തർസിംഗ് പറഞ്ഞു....

സാബുമോൻ  പ്ലൂട്ടോ കപ്പ് ക്രിക്കറ്റ് ടീമിൽ
.....തന്റെ മുത്തശ്ശന്റെ പാത പിന്തുടർന്നാണ് മലയാളി താരമായ സാബുമോൻ ക്രിക്കറ്റിലെത്തിയത്..മുതുമുത്തശ്ശിയുടെ കൂടോത്രവും ചാത്തൻസേവയും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം റിപ്പോർട്ടറോട് പറഞ്ഞു..യഥാർത്തത്തിൽ താനെറിയുന്ന പന്തിൽ വിക്കറ്റ് തട്ടി താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി...

തന്റെ കൈയ്യിൽ ചാത്തന്മാരെ ആവാഹിച്ച ഒരു രഹസ്യ തേങ്ങയുണ്ടെന്നും അത് എറിഞ്ഞ് പൊട്ടിച്ചാൽ സെലക്ഷൻ കമ്മിറ്റിയിലുള്ള എല്ലാവന്റേം തല പൊട്ടിത്തെറിക്കുമെന്നും അത് പേടിച്ചാണവർ തന്നെ തിരഞ്ഞെടുത്തതെന്നും,
മാത്രമല്ല ഇടയ്ക്കിടെ ഗ്രൌണ്ടിൽ വച്ച് തനിക്ക് ബാധകയറുന്നത് ചാത്തൻസ്വാമിയുടെ അനുഗ്രഹമാണെന്നും ഇക്കാര്യത്തിൽ മുത്തശ്ശിയുടെ പാരമ്പര്യമാണ് തനിക്ക് കിട്ടിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

തന്റെ ഏറ്റവും അടുത്ത കൂട്ടുകാർ സിംഗന്മാരാണെന്നും, പണ്ട് മുത്തശ്ശന്റെ കവിളിൽ തലോടിയ  സ്നേഹനിധിയായ ഒരു സിംഗിന്റെ ഓർമ്മയ്ക്കായിട്ടാണ് താനവരുമായി കൂടുതൽ ഇടപഴകുന്നതെന്നദ്ദേഹം പറഞ്ഞു....കൂടുതൽ ശക്തിയോടെ താൻ തിരിച്ചു വരും..ആരാധികമാർ കാത്തിരിക്കുക..എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു..

ഇപ്പോൾ കിട്ടിയ വാർത്ത:
......ഫ്ലാഷ് ന്യൂസ്..

 
അടുത്തമാസം നടക്കാൻ പോകുന്ന ഇലക്ഷന് മുന്നോടിയായി
UCF ( Universal Commentators Federation ) പ്രകടനപത്രിക പുറത്തിറക്കി...

ഇത് പ്രകാരം വൻപിച്ച ക്ഷേമപ്രവർത്തനങ്ങൾക്കാണ് പാർട്ടി ഊന്നൽ കൊടുത്തിരിക്കുന്നത്. . ഭൂമിയിലും അന്യഗ്രഹവാസികൾക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതികളാണിത്തവണ   UCF ആവിഷ്കരിച്ചിരിക്കുന്നത്...പ്രധാന വാഗ്ദാനങ്ങൾ ഇവയൊക്കെയാണ്..

1. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മനുഷ്യർക്ക് കിലോഗ്രാമിന് ഒരു കേരളാ ഡോളറിനും അന്യഗ്രഹജീവികൾക്ക് രണ്ട് കേരളാഡോളറിനും പ്രതിമാസം 25 കിലോഗ്രാം റോക്കറ്റ് ഫ്യൂവൽ.

2 .ബി.പി.എൽ‍. ( ബിലോ പ്രാപഞ്ചിക ലെവൽ)   കുടുംബങ്ങളിലെ അന്യഗ്രഹജീവികൾക്ക്  വിവാഹത്തിന് ധനസഹായം. ( പാവം അന്യഗ്രഹജീവികൾ).

3. കുടുംബനാഥന്റെ മരണത്തെ തുടര്‍ന്ന് അനാഥമാകുന്ന പ്ലൂട്ടോ നിവാസികൾക്ക് പ്രതിമാസം    
    ആശ്വസിപ്പിക്കൽ ഫോൺകോളുകൾ .

4. പത്താംക്ലാസിലെത്തുന്ന എല്ലാ മാഴ്സ് ഗ്രഹനിവാസികൾക്കും സൗജന്യമായി റോക്കറ്റ്‍, ഓരോ അന്യഗ്രഹ ജീവിക്കും ഫ്ലയിങ്ങ് സോസർ വാങ്ങുന്നതിന്  പലിശ രഹിത വായ്പ ( റോക്കറ്റ് യാത്രികര്‍ ഹെല്‍മെറ്റ് വയ്‍ക്കേണ്ടി വരുമോ ? ),

5..അന്യഗ്രഹജീവികൾക്കും മലയാളികൾക്കും പ്രപഞ്ചതുല്യത (എന്തരോ എന്തോ !).

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.സി.എഫ് അധികാരത്തിൽ വരുമെന്നും അതോടെ   
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ   വിപ്ലവവീര്യം പൊഴിഞ്ഞുതുടങ്ങുമെന്നും യു.സി.എഫ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു...

എനിക്ക് ഉറക്കം വരുന്നു..അത് കൊണ്ട് ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ അവസാനിപ്പിക്കുന്നു.. നന്ദി ..നമസ്കാരം....എണ്ണീറ്റു പോയിനെടെ........

  46 comments:

  1. നിങ്ങള് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും!.
   കസബിന്റെ കഥ അടിപൊളിയായി കേട്ടോ !
   മിക്കവാറും അങ്ങനെ ഒക്കെ തന്നെ ആവാനാ സാധ്യത..

   ReplyDelete
  2. പ്രലോഭനങ്ങളും ദൌർബല്യങ്ങളും നിറഞ്ഞ പുതിയ ലോകത്തിലെ വാര്‍ത്തകള്‍ കാട്ടി മനുഷ്യനെ ഇങ്ങനെ അശിപ്പിക്കാതെ

   ReplyDelete
  3. സാഗരമേ ശാന്തമാക നീ
   സാന്ധ്യരാഗം മായുന്നിതാ...
   ചൈത്രദിനവധു പോകയായ്
   ദൂരെ യാത്രാമൊഴിയുമായ്...

   മംഗളം പാടീ അവസാനിപ്പിക്കാൻ തോന്നിയില്ല...സോ ചെയിൻ സോങ്ങ് പാടി കഥ തുടരുന്നു...

   ReplyDelete
  4. പോണിക്കുട്ടാ....അസ്സലായി...നന്നായി ആസ്വദിച്ചു...ആശംസകള്‍.

   ReplyDelete
  5. പോണീ ചിരിച്ചു അര്‍മ്മാദിച്ചു..ഇങ്ങനൊക്കെ തന്നാവും ഭാവി ഡാം കാര്യങ്ങളും..കസബും, ഇന്ത്യന്‍ ഫുട്ബോള്‍ ടീമുമെല്ലാം..എന്നാ ദീര്‍ഘ വീക്ഷണം...
   സാബുമോനെ ഓര്‍ത്തു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല..

   ReplyDelete
  6. ഹ ഹ ഹ
   അടിപൊളി
   വയിച്ചു രസിച്ചു........ അങ്ങിനെയൊക്കെ ഉണ്ടകാം അല്ലേ?
   എന്തായലും പാവം വയസ്സന്‍ കസബ്
   ഹ ഹ ഹ

   ReplyDelete
  7. നന്ദി ..നമസ്കാരം....എണ്ണീറ്റു പോയിനെടെ...

   ReplyDelete
  8. പോണീ അപാരമായ നർമ്മ ഭാവന! സമ്മതിച്ചിരിക്കുന്നു!
   ഒരുപാട് ചിരിപ്പിച്ചു.:))
   നന്ദി

   ReplyDelete
  9. അടിപൊളി... നന്നായി ചിരിപ്പിച്ചു. കസബൊന്റെ ആത്മകഥയുടെ പേരാണ് വിലസിയത്...“ ഒരു വെടിയും ഒൻപത് പേരും ” ഹ..ഹ...

   ReplyDelete
  10. കസബും കസബിന്റെ ആത്മകഥയും കൊള്ളാം. വിശിഷ്യാ ആ പേര്. ഒരു വെടിയും ഒന്‍പതു പേരും. നടക്കട്ടെ.. ഇടിവെട്ട് തന്നെ... :)

   ReplyDelete
  11. ചിരിപ്പിച്ച് കൊല്ലല്ലേ...

   ReplyDelete
  12. PONY STRIKES AGAIN..!! ഒരു ഡേഷിലെ ചെയിൻ സോംഗും പാടി അവസാനിപ്പിക്കണ്ട.. കലക്കി കടു വറത്തു മച്ചാ.. വാർത്തകളിലേക്ക് കൂടുതൽ ഐറ്റംസ് ചേർക്കാമായിരുന്നു എന്ന് മാത്രം..

   ReplyDelete
  13. മലയാള സിനിമയുടെ ഭാവി കൂടി പറയാമായിരുന്നു..!

   ReplyDelete
  14. kerala state employees salary fixation (option) statement
   available at
   www.keralapsctips.blogspot.com

   ReplyDelete
  15. തകര്‍ത്തടുക്കീ കുട്ടാപ്പാ...
   കസബിന്റെ കാര്യത്തില്‍ എന്തു കുന്തമാണാവോ ഈ ഡാഷ് മക്കള്‍ കാണിക്കാന്‍ പോകുന്നേ..

   ReplyDelete
  16. rajaneekanthinte puthiya padathinte releasing date koodi parayarunnu.

   ReplyDelete
  17. This comment has been removed by the author.

   ReplyDelete
  18. ഇനിയും കൂടുതൽ ചെറുപ്പക്കാർ ആ ധീരനെ മാത്യകയാക്കണം എന്ന് കേന്ദ്രമന്ത്രി യശ്വന്ത് സഹായി ചാനലിനോട് പറഞ്ഞു...

   ha ha..

   ReplyDelete
  19. കൊള്ളാം നന്നായിട്ടുണ്ട് പോണ്യേ :)

   ReplyDelete
  20. തകര്‍പ്പനായിരുന്നു.ചിരിച്ചുമടുത്തു.സാബുമോനെ(?) വിടാനുള്ള ഭാവമില്ലല്ലേ.ഇച്ചിരി മന്ത്രവാദവും പൊങ്കാലയിടീലുമൊക്കെയായി കഴിയാമെന്നുകരുതുമ്പം.....

   ReplyDelete
  21. അപ്പോൾ പറയേണ്ട പോലെ പറഞ്ഞപ്പോൾ പോണി വീണ്ടും സജീവമായി. എന്തായാലും ചിരിച്ചു ഒരു വഴിയായി.
   എന്തൂട്ടു അലക്കാണു പോണ്യേ.
   അവസാനം അച്ചായനു കൊട്ട് കൊടുത്തതു ഇസ്റ്റായി...

   ReplyDelete
  22. നന്നായി ചിരിച്ചു.
   ഇനിയും നല്ല വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു...!

   ReplyDelete
  23. കലക്കി പോണീ, ചിരിപ്പിച്ചു കളഞ്ഞു!!! ഭാവിയില്‍ നമ്മെപ്പോലെയുള്ള സന്യാസിമാരുടെയും, മലയാള സിനിമയിലെ രണ്ടു ചെറുപ്പക്കാരുടെയും, നൂറ്റിക്കണക്കിനുള്ള ബ്ലോഗ്ഗര്‍മാരുടെയും അവസ്ഥ എന്തായിരിക്കും എന്ന് കൂടി സൂചിപ്പിക്കാമായിരുന്നു...

   ReplyDelete
  24. ..യഥാർത്തത്തിൽ താനെറിയുന്ന പന്തിൽ വിക്കറ്റ് തട്ടി താഴെയിടുന്നത് എറണാകുളം ആസ്ഥാനമായുള്ള ചാത്തന്മാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തി...
   :)

   ReplyDelete
  25. രാകേഷ് ചേട്ടാ പോസ്റ്റ് ചീറി. കലക്കൻ,കിടിലൻ.. സ്വിസ്ബാങ്ക് പൊളിഞ്ഞ വാർത്ത വായിച്ച് ചിരിച്ചപ്പല്ല് എന്റെ ചിരി കാരണം വീട് പൊളിയുമെന്ന് വീട്ടികാർ അഭിപ്രായപ്പെട്ടതായി ഒരു വാർത്തയുണ്ട്.. 2170 ആയാലും ഇൻഡ്യൻ ഫുഡ്ബോൾ ടീമിന്റെ അവസ്ഥ ഇത് തന്നെയാണല്ലേ.. എന്തായാലും ഇത്ര എന്നെ ചിരിപ്പിച്ച ഒരു പോസ്റ്റ് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല..പിന്നെ ഇതിലും വലിയൊരു വാർത്ത(നമുക്ക് രണ്ട് പേർക്കും മാത്രം അറിയാവുന്നത്) എന്റെ കയ്യിലുണ്ട്... ഞാൻ അതു പറയണോ,വേണ്ടല്ലോ!

   ReplyDelete
  26. superb.. chirichu mannukappi ente aasaanee... :D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D:D

   ReplyDelete
  27. കൊള്ളം അടിപൊളി ആയിട്ടുണ്ട്‌

   ReplyDelete
  28. എനിക്കൊരു ഇരുപത്തഞ്ച് ആകുമ്പോള്‍ ഇങ്ങനെയൊക്കെ വായിക്കാന്‍ കഴിയുമെന്ന് കരുതാം, അല്ലെ ചേട്ടാ

   ReplyDelete
  29. എന്തൂട്ട് വര്ത്തയാടെ, കസബിനെ കൊല്ലാന്‍ ഇബ്ബക്ക് വല്ല കൊട്ടെഷനും കൊടുത്താലോ ?

   ReplyDelete
  30. തീപ്പൊരിMarch 29, 2011 5:22 PM

   ഒരുമാതിരി അസാധ്യ അലക്കായ് പൊയ് രാകേഷേ

   ReplyDelete
  31. എല്ലാ വായനക്കാർക്കും നന്ദി..

   @ നേന:
   25 വയസാകുമ്പോഴേക്കും ഏതെങ്കിലും ഒരു കാട്ടുമാക്കാനെയും കെട്ടി അടുക്കളയിലും പിള്ളാരെ സ്കൂളി വിടുന്ന തിരക്കിലും ഒക്കെയായി പത്രം വായിക്കാൻ സമയം കിട്ടിയെന്ന് വരില്ല..:))))..

   ReplyDelete
  32. തമാശയോടെ പറഞ്ഞ നന്ഗ്ന സത്യം. സംശയമില്ല, പലതും സത്യമായെക്കം

   ReplyDelete
  33. ഹഹ്ഹാ....... പോണിക്കുട്ടാ കലക്കീട്ടാ

   ReplyDelete
  34. 2170ലെ വാർത്തകൾ പ്രകാരം ചന്ദ്രനിലൊന്നും ആരും പോവാതെ ആയല്ലേ.....ഭാവന കലക്കി!

   ReplyDelete
  35. ഹ..ഹ..ഹ

   എനിക്ക് വയ്യേ, നിങ്ങളെന്താ ആളെ ചിരിപ്പിച്ച് കൊല്ലാനിറങ്ങിയിരിക്കുവാ...

   കൊള്ളാട്ടോ..ആശംസകൾ, ഞാനും ഒപ്പം കൂടീട്ടോ...

   ReplyDelete
  36. good . keep it up

   sajeev

   ReplyDelete
  37. valare aswadichu vayichu...... aashamsakal.......

   ReplyDelete

  ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

  Related Posts Plugin for WordPress, Blogger...