2008ൽ ന്യൂയോർക്കിലെ മോണ്ടോക്കിലെ ഒരു ബീച്ചിൽ നിന്നും കരക്കടിഞ്ഞ ഒരു വിചിത്രജീവിയുടെ മ്യതദേഹം ലഭിക്കുകയുണ്ടായി.കാഴ്ച്ചയ്ക്ക് വളരെ ചെറിയ ജീവിയായിരുന്നു ഇത്. ഒരു പട്ടിയുടെ തലയും അതിൽ പക്ഷിയുടെ ചുണ്ടുകളും ചേർന്ന ഒരു വിചിത്രജീവി.പുരാതന സംസ്കാരങ്ങളിൽ വിവരിച്ചിരുന്നതിനു സമാനമായ രൂപങ്ങളുള്ള ജീവി.ഇതിനെ മൊണ്ടാക് മോൺസ്റ്റർ എന്നറിയപ്പെടുന്നു.
Montauk Monster |
പക്ഷേ വർഷങ്ങൾക്ക് മുൻപ് തന്നെ ആധുനിക ശാസ്ത്രം ഹൈബ്രിഡ് ജീവികളെ ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു.
1954ൽ റഷ്യൻ ശാസ്ത്രഞ്ജ്യനായ വ്ലാഡിമർ ഡെമിക്കോവ് രണ്ട് തലകൾ ഉള്ള ഒരു നായയെ ശസ്ത്രക്രിയയിലൂടെ സ്യഷ്ടിച്ചു.ഒരു നായയുടെ ശരീരത്തിൽ മറ്റൊരു നായയുടെ തലയും നെഞ്ചും തുന്നിച്ചേർത്തു...ഈ നായ അത്ഭുതകരമായി ആഴ്ച്ചകളോളം ആരോഗ്യവാനായി ജീവിച്ചു.
1970ൽ Case Western Reserve University ലെ മെഡിക്കൽ ശാസ്ത്രഞ്ജ്യനായ റോബർട്ടിന്റെ നേത്യത്വത്തിൽ നടന്ന പരീക്ഷണത്തിൽ പൂർണ്ണമായും തലമാറ്റൽ ശസ്ത്രക്രിയ രണ്ട് കുരങ്ങന്മാരിൽ വിജകരമായി പരീക്ഷിച്ചു..
2003ൽ ചൈനീസ് ശാസ്ത്രഞ്ജ്യർ മനുഷ്യന്റെ സെല്ലുകളും മുയലിന്റെ സെല്ലുകളും യോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണമുണ്ടാക്കി.2004ൽ മനുഷ്യരക്തം സിരകളിലോടുന്ന പന്നികളെ ഗവേഷകർ സ്യഷ്ടിച്ചു..ഇത്തരം ബയോളജിക്കൽ വിപ്ലവങ്ങൾ പൊതുധാരയിലേക്ക് എത്താത്തതും സാധാരണക്കാരന് ഇവയിൽ താത്പര്യം ജനിക്കാത്തതും കൊണ്ട് പൊതുവേ ശാസ്ത്രലോകത്തിന്റെ പരിധികൾക്കപ്പുറം ഇവയ്ക്ക് ആയുസ്സുണ്ടാകാറില്ല..
ശാസ്ത്രത്തിന്റെ നിസ്സീമമായ പുരോഗതിയിൽ ഇന്ന് ഇത്രയും സാധിച്ചെങ്കിൽ അഗ്നി വർഷിക്കുന്ന ഡ്രാഗണുകളും ഭീകരജീവികളെയും മറ്റും സ്യഷ്ടിക്കാൻ പുരാതനകാലത്തെ അതിബുദ്ധിമാന്മാർക്ക് അത്രയും പ്രയാസപ്പെടേണ്ടി വന്നിരിക്കില്ല..അത് കൊണ്ട് തന്നെ ഈ വിചിത്രജീവികളുടെ മിത്തുകൾ കേവലം ഭാവനാസ്യഷ്ടികളെക്കാളുപരി സത്യത്തോടാണ് അടുത്തുനിൽക്കുന്നത്.
ആൽക്കെമിസ്റ്റുകൾ
സ്വർണ്ണം.....ഇന്ന് മലയാളികളുടെ അധ്വാനവും ജീവിതവും പണത്തിലൂടെ പാഴാക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വ ലോഹങ്ങളിൽ ഒന്ന്.ഈ മഞ്ഞലോഹത്തിന്റെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചത് മനുഷ്യർക്ക് മാത്രമല്ല എന്ന് ചരിത്രശേഷിപ്പുകളിൽ നിന്ന് നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ.അന്യഗ്രഹമായ നിബ്രുവിൽനിന്ന് വരുന്നു എന്ന് വിശ്വസിക്കുന്ന അനുനാകികളും ഒക്കെ തേടുന്നത് ഇതേ ലോഹത്തെ തന്നെയാണ്.
കൊളമ്പിയയിലെ ഗോട്ടവിറ്റ എന്ന തടാകത്തിന്റ് അടിത്തട്ടിൽ ദൈവം വസിക്കുന്നുവെന്ന് ലോക്കൽ ട്രൈബ് വിശ്വസിച്ചിരുന്നു.ദൈവങ്ങൾക്കായി സ്വർണം അർപ്പിക്കുന്നത് അവരുടെ ഒരാചാരമാണ്.അതിന്റെ ഭാഗമായി സ്വർണ്ണ നിർമ്മിതമായ വസ്തുക്കൾ അവർ തടാകമദ്ധ്യത്തിൽ ഉപേക്ഷീക്കും.ട്രൈബിന്റെ തലവൻ ദേഹമാസകലം സ്വർണ്ണം പൂശി തടാകത്തിന്റെ നടുക്ക് മുങ്ങുകയും ചെയ്യും..ഇവിടെയാണ് എൽ ഡോറാഡോ ( El Dorado ) എന്ന സ്വർണ്ണനിർമ്മിതമായ മിത്തിക്കൽ സിറ്റി എന്നാണവരുടെ സങ്കല്പം..അവരുടെ വിശ്വാസപ്രകാരം നക്ഷത്രങ്ങളിൽ നിന്നും വന്ന ഈ ദൈവങ്ങൾ മറ്റാരുമല്ല..മനുഷ്യേതര ശക്തികൾ തന്നെ.സ്വർണ്ണവും ദൈവങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം പുരാതനകാലം മുതൽക്ക് തന്നെ ഉണ്ടായിരുന്നതാണല്ലോ.
മറ്റു സംസ്കാരങ്ങളെ അപേക്ഷീച്ച് ഈജിപ്റ്റിൽ സ്വർണ്ണത്തിന്റെ വൻ നിക്ഷേപങ്ങൾ ഉണ്ടായിരുന്നു.മറ്റു സംസ്കാരങ്ങൾ ദൈവങ്ങൾക്കായി സ്വർണ്ണം അർപിക്കുമ്പോൾ ഈജിപ്റ്റിൽ മാത്രം ഇവ കുമിഞ്ഞുകൂടി.GPR (Ground Penetrating Radar) ഉപയോഗിച്ച് ഈജിപ്റ്റിലെ സ്ഫിങ്ങ്സ് പ്രതിമയുടെ അടിയിലും ഗിസ പിരമിഡിലും നടത്തിയ അന്വേഷണങ്ങളിൽനിന്നും വ്യക്തമായത് അവിടെയുള്ള രഹസ്യ അറകൾ നിറയെ സ്വർണ്ണനിക്ഷേപങ്ങൾ ഉണ്ടെന്നാണ്...
സ്വർണ്ണത്തിന്റെ ദൌർലഭ്യവും കൊറോഷൻ റെസിസ്റ്റൻസിയും ഒക്കെ കൊണ്ട് തന്നെ പണ്ട്കാലം മുതൽക്കു സ്വർണ്ണം ഖനനം ചെയ്തെടുക്കാതെ രാസപരീക്ഷണത്തിലൂടെ ഉണ്ടാക്കാനായി പലരും ശ്രമിച്ചിരുന്നു..ഇവരെയാണ് ആൽകെമിസ്റ്റുകൾ എന്നറിയപ്പെടുന്നത്..ആൽകെമി എന്നാൽ ക്യത്യമമായി സ്വർണ്ണം കണ്ടെത്താൻ നടത്തുന്ന പരീക്ഷണങ്ങളും സാധാരണ ലോഹങ്ങളെ സ്വർണ്ണം പോലെ വിലപിടിച്ച ലോഹങ്ങളാക്കുന്ന അഞ്ജാത വസ്തുവായ “ഫിലോസഫേഴ്സ് സ്റ്റോൺ“ കണ്ടെത്തുകയും ചെയ്യുന്നതിനെയായിരുന്നു..ഒരുതരം ഭാഗ്യാന്വേഷികൾ തന്നെയായിരുന്നു ഇവർ.. ..99% ആളുകളും ഇതിൽ പരാജയപ്പെടുകയുണ്ടായി.മറ്റു ചിലർ ഈ പരീക്ഷണങ്ങളിലൂടെ പുതിയ കണ്ടെത്തലുകളും നടത്തി.
എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾ മനുഷ്യർ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യം 1924ൽ ജപ്പാനിലെ ഇമ്പീരിയോ യൂണിവേഴ്സിറ്റിയിലെ പ്രൊ.ഹന്റാരോ നാഗഓക്ക ഒരു അറ്റോമിക് റിയാക്ഷനിലൂടെ സാധിച്ചു.അതെ അദ്ദേഹം ക്യത്യമമായി, രസതന്ത്രത്തിന്റെ പരിമിതികളെ മറികടന്ന് ട്രാൻസ്മ്യൂട്ടേഷനിലൂടെ മെർക്കുറിയിൽ നിന്ന് സ്വർണ്ണം സ്യഷ്ടിച്ചു.സാധാരണ സൂര്യനിൽ നടക്കുന്ന ഫിഷൻ റീയാക്ഷനിലൂടെ സ്വർണ്ണം ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടിട്ടുണ്ട്.ഇതേ പരീക്ഷണം ഭൂമിയിൽ നടത്തണമെങ്കിൽ അതിസങ്കീർണ്ണമായ ഒരു അറ്റോമിക് റിയാക്ടർ തന്നെ ആവശ്യമാണ്.അത് വച്ച് ഒരു മില്ലിഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുന്നതിന് ലക്ഷങ്ങളാണ് ചിലവ്.പക്ഷേ അതിന്റെ കൺസിസ്റ്റൻസിയും പ്രവർത്തനവും മറ്റും ഇന്നും തർക്കവിഷയവുമാണ്.
വിജയം കൈവരിച്ച മറ്റ് ചില ആൽക്കെമിസ്റ്റുകളും ഉണ്ടെന്ന് ചരിത്രം പറയുന്നു.നാസികൾക്ക് വേണ്ടി ജർമ്മനിയിലെ ആൽക്കമിസ്റ്റായ ഫ്രാൻസീയും സ്വർണ്ണം സ്യഷ്ടിച്ചു എന്ന് പറയപ്പെടുന്നു..പക്ഷേ ഇവ പൊതുജനങ്ങൾക്കായി പബ്ലിഷ് ചെയ്യാൻ ആരും ഒന്ന് മടിക്കും.ഏറ്റവും ശക്തമായ മണി ബോണ്ടായ സ്വർണ്ണം എളുപ്പത്തിൽ ലഭിക്കുകയാണെങ്കിൽ പിന്നെ എക്കണോമി എങ്ങോട്ട് പോകും എന്ന് പ്രവചിക്കാനാവില്ല എന്നത് കൊണ്ടാകാം.
കോമൺ സയൻസ് പ്രകാരം നിയാണ്ടർതാൽ മനുഷ്യനിൽ നിന്ന് സ്റ്റോൺ ഏജ്, അയൺ ഏജ്, ബ്രോൺസ് ഏജ് അങ്ങനെ പടിപടിയായി വികസിച്ചുവന്ന് ഹോമോസാപ്പിയൻസ് ആയി മാറിയ ചരിത്രാതീത മാനവരാശി പക്ഷേ സാങ്കേതികവിദ്യകളിൽ ആധുനിക ലോകത്തെ കടത്തിവെട്ടുന്ന കഴിവുകൾക്കുടമകളായിരുന്നു എന്ന സത്യം തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.
ലോകത്തെ ഏത് സംസ്കാരമെടുത്താലും അതിന്റെയെല്ലാം മിത്തുകളിൽ ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വരികയും മനുഷ്യരുമായി ശാരീരികബന്ധം പുലർത്തുകയും , തത്ഫലമായി ദൈവീകാംശമുള്ള ഹൈബ്രിഡ് മനുഷ്യർ ജനിക്കുകയും ചെയ്തിരുന്നു.
മഹാഭാരതത്തിലെകർണ്ണനും, ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസും ഒക്കെ ഇതിനുദാഹരണങ്ങളാണ്. .ദൈവങ്ങൾ വെറും കെട്ടുകഥകളല്ല...അവർ രക്തവും മജ്ജയും മാംസവുമുള്ള, മനുഷ്യനേക്കാൾ ബുദ്ധിശക്തിയിൽ മുന്നിട്ട് നിൽക്കുന്ന ഒരു ജീവവർഗ്ഗം തന്നെയാണ്..
അവരെ അന്ധമായി ആരാധിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഒരു ത്വര മനുഷ്യരിൽ ജനിതികമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Eric Von Dainkein, Chariots of gods |
ചരിത്രത്തിൽ ഇത്രയേറേ തെളിവുകൾ മാനവരാശിക്കായി കാത്ത് വച്ചിട്ടും സത്യം മനസ്സിലാക്കാതെ ഇരുട്ടിൽ തപ്പുന്ന മനുഷ്യനെ നോക്കി ഒരു പക്ഷേ ഈ ദൈവങ്ങൾ ചിരിക്കുന്നുണ്ടാകാം.അല്ലെങ്കിൽ ഹൈന്ദവപുരാണങ്ങളിലും മറ്റും പറയുന്നത് പോലെ അവരുടെ ഒരു നിമിഷമായിരിക്കാം നമ്മളുടെ യുഗങ്ങൾ...അവർ അവരുടെ വാസസ്ഥലങ്ങളിലേയ്ക്ക് മടങ്ങിപ്പോയി തിരിച്ചുവരാൻ എടുക്കുന്ന ഇടവേളകളാകാം ഇന്നത്തെ ലോകം.
എറീക് വോണിനെപ്പോലുള്ള ഗവേഷകർ യഥാസ്ഥിതിക മതവിശ്വാസങ്ങളെ ചോദ്യം ചെയ്യുമ്പോൾ തന്നെ മതവിശ്വാസികളായിരിക്കുകയും ചെയ്യുന്നു..ഒരുതരം അഗണസ്റ്റിക് നിലപാടുകളാണ് ഇതിൽ നല്ലതെന്ന് ശാസ്ത്രജ്യർ കരുതുന്നു.കാരണം ബേസിക്കലി നമ്മൾ ഫോർച്ച്യൂണുകളുടെ സ്വാധീനത്തിൽ പെട്ട് ഉഴലുന്ന സാധാരണ മനുഷ്യർ മാത്രമാണല്ലോ.മതഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന ദൈവമെന്ന സങ്കല്പം ഏറ്റവുമധികം ചേർന്ന് നിൽക്കുന്നത് പുരാതന ഗഗനചാരികളിലാണെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പിന്നെ സർവ്വശക്തനായ ആ അജ്ഞാത ദൈവം ആര് എന്ന ചോദ്യം വീണ്ടും ഉയർന്ന് വരും.അതിനുത്തരം തുടങ്ങുന്നത് നമ്മൾ ഇത്രനാളും ആരാധിച്ച ദൈവങ്ങളുടെ നക്ഷത്രലോകത്ത് നിന്നാവാം...
അഞ്ജാതമായ ആ ലോകങ്ങളിലേക്ക് ഒരു ദിവസം മനുഷ്യനും പ്രവേശനം സാദ്ധ്യമാകും എന്ന വിശ്വാസത്തോടെ, പരബ്രഹ്മത്തിന്റെ കണ്ട്രോളിലുള്ള ഈ ചെറു ഗോളത്തിലെ ഹൈവേകളിൽ സത്യം തേടി ഡ്യൂട്ടിക്കിറങ്ങാൻ ഐൻസ്റ്റീനെപോലെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ , രാമാനുജനെപ്പോലെ അനേകം ചിന്താശേഷിയുള്ള തലച്ചോറുകൾ കടന്ന് വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം...
.
അവസാനിച്ചു.....
Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods, Ancient Alien Documentaries.
......