Followers

Dec 24, 2010

Merry ക്രിസ്മസ്ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കുട്ടിക്കാലത്ത് അമ്മ വായിച്ചു തരാറുള്ള ഒരു  പുസ്തകമാണ്...എൻസൈക്ലോപീഡിയായുടെ വലിപ്പമുള്ള ഒരു കഥാ ബുക്ക്...അതിൽ നിറയെ യൂറോപ്യൻ കഥകൾ....ഭംഗിയുള്ള ചിത്രങ്ങളോടൊപ്പം കേട്ടതും കേൾക്കാത്തതുമായ ധാരാളം നാടോടിക്കഥകൾ.....ഇന്റർനെറ്റും കേബിളുമൊന്നും ഇല്ലാതിരുന്ന ആ കാലത്ത് പുറത്ത് എന്തൊക്കെ നടക്കുന്നു, ഏതൊക്കെ രാജ്യങ്ങളുണ്ട്, ചില വിന്റർ ഫെസ്റ്റിവത്സിനേപ്പറ്റിയൊക്കെ അറിഞ്ഞത്  അതുപോലത്തെ കുറേ പുസ്തകങ്ങളിലൂടെയും മറ്റുമാണ്...പിന്നെ ഒരു പിടി കാർട്ടൂൺ കാസറ്റുകളും.....അതുകൊണ്ട് തന്നെ ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ  ഒരു സ്നോഫോളാണ് ആദ്യം ഓർമ്മ വരിക.....പിന്നെ We wish you a merry x.mas ...എന്ന പ്രശസ്തമായ ഗാനവും..


എന്നാൽ ഇപ്പോൾ കേരളത്തിൽ ഇപ്പോഴുള്ള കാരൾ സംഘങ്ങളേപ്പറ്റി പറയാതിരിക്കുകയാ ഭേദം..നാല്  പേരു കൂടി ഒരു ചെണ്ടയും മാസ്കും സംഘടിപ്പിച്ച് ഈ സീസണിന്റെ മനോഹാരിതയ്ക്കു മുകളിൽ എന്തേലും പാരഡി ഗാനങ്ങളും പാടി....കിട്ടുന്ന കളക്ഷൻ മുഴുവൻ അണാപൈസ വിടാതെ ബിവറേജ് വഴി സർക്കാരിലേക്ക് അടയ്ക്കുന്ന പ്രവണതയാണ് കാണുന്നത്..പണ്ട് ഞാനും അതിൽ കൂടിയിട്ടുണ്ട്..എന്നാലും ഒരു പരിതിക്കപ്പുറം അൺസഹിക്കബിളാണിത്...ഒന്നും രണ്ടും ടീമുകളല്ലല്ലോ വീട്ടിൽ വരുന്നത്...എന്നാലും നല്ല രീതിയിൽ കാരൾ നടത്തുന്ന ചുരുക്കം ചില ക്ലബുകളേയും കാണാം..അല്പം കാശ് ചിലവാക്കി നടത്തുന്ന ഇത്തരം പരിപാടികൾക്ക് പിരിവ് കൊടുക്കുന്നതിൽ മനസ്ഥാപം തോന്നാറുമില്ല...

ക്രിസ്മസിന്റെ പ്രധാന ഐക്കൺ സാന്താക്ലോസ് ആണ്..അതിന്റെ ഏറ്റവും മനോഹരമായ സങ്കല്പവും ഇതന്നെ....ക്രിസ്മസ് രാത്രിയിൽ റെയിൻഡീർ വലിക്കുന്ന പറക്കും സ്ലെഡ്ജിൽ ഒരു കുന്ന് സമ്മാനങ്ങളുമായി പോക്രിപ്പിള്ളാരെ ഒഴിവാക്കി നല്ല സ്വഭാവശുദ്ധിയുള്ള കുട്ടികളുടെ വീടിന്റെ ചിമ്മിനി വഴി അകത്തുകയറി അവർക്കായി സമ്മാനം നൽകുന്ന കഥാപാത്രം..പുള്ളിയുടെ സ്ഥിരതാമസം താമസം അങ്ങ് നോർത്ത്പോളിലും... ഏതാണ്ട് നമ്മുടെ മഹാബലിയെപ്പോലെയുള്ള ഒരു ഐതിഹ്യകഥാപാത്രം..
നാലാം നൂറ്റാണ്ടിൽ ടർക്കിയിൽ ജീവിച്ചിരുന്ന ബിഷപ്പായ സെയ്ന്റ്.നിക്കോളാസിൽ നിന്നാണ് സാന്താക്ലോസെന്ന പ്രോട്ടോടൈപ്പിന്റെ ഉത്ഭവം.സാന്താക്ലോസിന്റെ ചില മാനറിസങ്ങൾ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരുന്നു ദ്യേം...സിന്റർക്ലാസ് എന്ന ഡച്ച് പേരിൽ നിന്നാണത്രേ സാന്താക്ലോസ് എന്ന പേരുണ്ടായത്..

A Christmas market in  Norway
സാന്തായെപ്പറ്റിയുള്ള ഏറ്റവും പ്രചാരമുള്ള കഥയിൽ ആശാൻ നോർത്ത്പോളിൽ സ്ഥിരതാമസമാണ്..കൂടെ സഹായികളായി എല്വ്സും ഉണ്ട്..ഏതാണ്ട് ലുട്ടാപ്പിയെപ്പോലുള്ള കക്ഷികളാണീ എല്വ്സ്...ബട്ട് നോ വാൽ&കൊമ്പ്....ഇവന്മാരാണ് ലോകമങ്ങോളമിങ്ങോളമുള്ള കുട്ടികൾക്കായി അദ്രിശ്യമായ ഫാക്ടറിയിൽ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നത്..


ക്രിസ്മസിനോടനുബന്ധിച്ച് സാന്താ ഒരു വൻ കണക്കെടുപ്പ് നടത്തി നല്ല പിള്ളാരെയും ചീത്തപ്പിള്ളാരേയും ഇനം തിരിച്ച് ലിസ്റ്റുണ്ടാക്കും..ഈ ലിസ്റ്റ് പ്രകാരമാണ് ഓരോത്തർക്കും സമ്മാനങ്ങൾ ലഭിക്കുക..സമയത്തെ പതുക്കെയാക്കുന്ന വിദ്യ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് സാന്താ ലോകത്തുള്ള സകലമാന കുട്ടികൾക്കും സമ്മാനമെത്തിക്കും..മേല്പറഞ്ഞ ലിസ്റ്റിലെ നല്ല പുള്ളാർടെ വീടിന്റെ ചിമ്മിനി വഴി അകത്തുകയറി സമ്മാനങ്ങൾ വയ്ക്കും..തെറിച്ച കുട്ടികൾക്ക് കിട്ടുന്നത് ഒരു ചാക്ക് കൽക്കരിയോ മറ്റോ ആകും..അതുകൊണ്ട് കറന്റ് ചീത്തപ്പിള്ളേരൊക്ക്കെ ക്രിസ്മസ് മാസങ്ങളിലെങ്കിലും മര്യാദക്ക് ജീവിക്കുക...വെറുതെയന്തിനാ ഒരു ‘പൊതി‘ നഷ്ടപെടുത്തുന്നത്....

ഓരോരാജ്യത്തും ഓരോ രീതിയിലാണ് സാന്താക്ലോസിനെ കുട്ടികൾ വരവേൽക്കുന്നത്...നോർത്തമേരിക്കൻ  പിള്ളാര് ക്രിസ്മസ് ഈവിൽ സാന്തായ്ക്കായി പാലും മിഠായികളും മാറ്റി വയ്ക്കും..യൂറോപ്പിലൊക്കെ പാലും പിന്നെ  സ്വീറ്റ് പൈയൊക്കെയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്...

Santa Claus office in Lap-Land
പിന്നെ ക്രിസ്മസ് അല്പം ഒഥെന്റിക്കായി ആഘോഷിക്കണമെങ്കിൽ നേരെ ഫിൻലന്റിലേക്ക് വണ്ടിവിടുക..ഫാ‍ദർ ക്രിസ്മസ് എന്ന് നമ്മളും യൂറോപ്യൻസും വിളിക്കുന്ന സാന്താക്ലോസിന്റെ ആസ്ഥാനമായ ലാപ്ലാന്റിലെ സാന്താക്ലോസ് വില്ലേജിലേക്ക്.....സാന്താക്ലോസുമായി സംസാരിക്കാം...വേണമെങ്കിൽ പുള്ളിക്ക് കത്തുകളെഴുതാം..ആരു കത്തയച്ചാലും മറുപടി കിട്ടും. എന്നാ‍ണറിവ്..മറ്റനേകം എന്റർടെയ്ന്മെൻസുണ്ടവിടെ...സുവനീർ ഷോപ്പിങ്ങും ഒക്കെയായി കറങ്ങി നടക്കാം..

ക്രിസ്മസിനു ഗും പകരുന്ന മറ്റൊരു സംഭവമാണ് ( കള്ളല്ല.. ) ക്രിസ്മസ് സിനിമകൾ & കാർട്ടൂണുകൾ..ഹ്രിദയത്തിൽ തട്ടുന്നത് പഴയ കാർട്ടൂണുകൾ തന്നെയാണ്...കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നവയാണ് ഈ ചിത്രങ്ങൾ..

കിടിലൻ ക്രിസ്മസ് കുട്ടി മൂവീസ്:

Home Alone-1.
Home Alone-2 : Lost in Newyork.
Home Alone-3.
How the Grinch Stole Christmas.
The Polar Express.(അനിമേറ്റഡ് മൂവി)
Miracle on 34th Street.
Night at Museum (Released in 2006 X-mas But no x-mas in it.)
How the Grinch Stole Christmas(കാർട്ടൂൺ).
Rudolph the Red-Nosed Reindeer
(കാർട്ടൂൺ)
Frosty the Snowman(കാർട്ടൂൺ)
A Christmas carol
Mouse x-mas cartoon (കാർട്ടൂൺ)

ഇതൊക്കെയാണങ്കിലും രണ്ട് കുപ്പി കൾസ് അടിക്കാതെ നമ്മുടെ ആഘോഷങ്ങൾ പൂർണ്ണമാകുന്നതെങ്ങനെ..ഈ നല്ല ദിവസം വാൾരഹിതമായ മൈൽഡ് വെള്ളമടിയാണ് നല്ലത്...

എനി്വേ.....മാസങ്ങളായി  അച്ചായന്റെ ഡിസ്ക്യൂസിൽ കിടന്ന് പൂന്ത് വിളയാടുന്ന എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരായ   തീപ്പൊരി, സാ.കോ, ഹലീസ, നിരഞന (ശ്വാശ്വത ശത്രു), ജിക്കുമോൻ, ബെസ്റ്റ്, കള്ളൻ, സഞ്ചാരി, ടിന്റുമോൾ, ജുനെത്, നാടോടി, വില്ലേജ്മാൻ, പ്രവീൺ,കുമാർ കോഴിക്കോട്,എച്ച്1 നമ്പ്യാർ,മാക്രിക്കുട്ടൻ,ജമാൽ, ബാദുഷ, പുപ്പുലി,ചാർലി, സിജോ ജോർജ്ജ് ,അനൂപ് തുടങ്ങിയ അൺക്നോൺ വിർച്വൽ കൂട്ടുകാരായ നൂറുകണക്കിനു കടുംകട്ട പ്രതിഭകൾക്കും, 

പൊന്നുപോലെ കൊണ്ട് ഞാൻ സൂക്ഷിക്കുന്ന എന്റെ 53 പിന്തുടരന്മാർക്കും ജംസിക്കുട്ടി, കാർന്നോർ, തെച്ചിക്കോടൻ, ഫായി,മുരളീമുകുന്ദൻ,ചെകുത്താൻ , എഴുത്തുകാരി , ആസ്വാദകൻ, റിയാസ് മിഴിനീർ, ഒറ്റയാൻ ,ബിസ്റ്റുഡ്യോ, കൊച്ചു, മേല്പത്തൂരാൻ, യദു, ചാർളി, വിനുവേട്ടൻ, സുജിത് കയ്യൂർ, സുനിൽ, മിനിടീചർ,ഞാൻ,ഒഴാകൻ,ഹംസ  തുടങ്ങിയ എല്ലാ കമന്റേറ്റേഴ്സിനും  മറ്റു കൊടും ഫീകര വായനക്കാർക്കും, ഗുരുവായ കുറുമാനും പിന്നെ ഇവിടെവന്ന മഹാരഥന്മാരായ നിരക്ഷരനും നീർവിളാകനും മരമാക്രിക്കും ഓളോവർ പൂഞ്ഞാറിന്റെ രോമാഞ്ചമായ
 ( വേറെയില്ലെങ്കിൽ ) നമ്മുടെ സൂപ്പർമാൻ ബെർളിച്ചായനും എല്ലാവർക്കും   എന്റെ ഹ്രിദയം നിറഞ്ഞ ക്രിസ്മസ് & ന്യൂ ഇയർ ആശംസകൾ..


Merry X-Mas To Everybody...
!!!!!!!!!!!!!!!!!!!!!!


.....
Related Posts Plugin for WordPress, Blogger...