Followers

May 29, 2011

മലയാള സിനിമ 2010 - 2011 ( ഒരു താത്വിക അവലോകനം )


 പഞ്ചസാരഒഴിച്ച് കത്തിച്ചുകളയേണ്ട 2010ൽ ഇറങ്ങിയ മലയാളത്തിലെ  സിനിമകൾ.
1.Happy Husbands (ചില മണ്ടൻ എൽ.കെ.ജി പിള്ളാർക്ക് ഇഷ്ടപെട്ടേക്കും ).

2.Drona 2010 ( നീല ബി.എംഡബ്ലിയു കൂപ് കൊള്ളാം.)

3.Senior Mandrake ( ആ പഴയ നല്ല സിനിമയിലെ സീൻസ് കണ്ടാൽ ഇനി ചിരി വരില്ലല്ലോ എന്നോർക്കുമ്പോഴാ.)

4.Aagathan (പ്രതികാരം.....അതല്ലേ എല്ലാം..പക്ഷേ പ്രതികാരം പ്രേക്ഷകരോടായിപ്പോയി... )

5.ചെറിയ കള്ളനും വലിയ പോലീസും ( എവിടെയോ കണ്ടതായി അവ്യക്തമായി ഓർക്കുന്നു.. )

6.In Ghost House Inn ( വയസ്സന്മാരായ കോമഡി ചെറുപ്പക്കാർ )

7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ്  ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).

8.April Fool (ഏഷ്യാനെറ്റിലെ ഒക്കെ കോമഡി സീരിയലുകളാണ് ഭേദമെന്ന് തോന്നുന്നു ).

9.Janakan ( പൂർണ്ണമായും ഒരു വീട്ടിലെ ഡ്രോയിങ്ങ് റൂമിലെടുത്ത ‍ആദ്യചിത്രം..
ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വേറെയും സവിശേഷതകൾ കണ്ടെത്താം....)

10.പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല. )

11.Ringtone ( തീവ്രവാദം പ്രമേയമാക്കിയ ആദ്യ മലയാള ചിത്രം.സുരേഷ് ഗോപി പോലീസുകാരനാകുന്ന രണ്ടാമത്തെ ചിത്രം..സായ്കുമാർ വില്ലനാകുന്ന മൂന്നാമത്തെ ചിത്രം..അങ്ങനെ അങ്ങനെ.... )

12.Nallavan (ജയസൂര്യ ആയത് കൊണ്ട് ക്ഷമിക്കാം.. )

13.Sakudumbam Shyamala ( സ്ഫടികത്തിലെ, തലയണമന്ത്രത്തിലെ ഉർവ്വശിയോട് തോന്നിയ 
 ആ സ്നേഹം പോയിക്കിട്ടി )

14.തസ്ക്കര ലഹള ( ഇതിൽ മൊത്തമഭിനയിച്ച സ്ത്രീകളുടെ എണ്ണം ക്യത്യായി പറയുന്നവർക്ക് സ്പോട്ടിൽ ദാണ്ടെ എന്റെ മൂന്നരപ്പവന്റെ മാല സമ്മാനം. )

15.യക്ഷിയും ഞാനും ( തമ്മിൽ ഭേദം വിനയൻ തന്നെ.. )

16.  9 KK Road ( ടൊറന്റിനു വേണ്ടി നിർമ്മിച്ച ആദ്യ മലയാളം ചിത്രം... )

17.ഒരിടത്തൊരു പോസ്റ്റ്മാൻ ( കുഞ്ചാക്കോബോബനും തീവ്രവാദിയും പിന്നെ കുറച്ച് സീഡുകളും പീറുകളും ഇതൊക്കെ കാണുന്ന കൊറേ പീറകളും... )

18.കാര്യസ്ഥൻ ( യൌവ്വനത്തിൽ നാട് വിട്ട് പോകുന്ന ഇത്രയും ചതിക്കപ്പെട്ട മലയാളികളെ ഉൾക്കൊള്ളാൻ തമിഴ്നാട്ടിൽ സ്ഥലമുണ്ടല്ലോ... വ്വോ...ല്ലേ.. )

19.Again Kasargod Khader Bhai (ആലുമ്മൂടൻ നേരത്തെ മരിച്ചത് നന്നായി...ഇല്ലേ പുള്ളിക്ക് ഇത് കണ്ട് ഹാർട്ടറ്റാക് വന്നേനെ )

20.Kandahar ( എനിക്കിപ്പോഴും സംശയം....അങ്ങോർക്ക് ശരിക്കും പണ്ട് പട്ടാളത്തിൽ അരിവയ്പ്പെങ്കിലും ഉണ്ടായിരുന്നോ.. )

21.Tournament ( ഇംഗ്ലീഷ് പടങ്ങൾ കണ്ട് ആവേശം കയറുവാണേ....ഇങ്ങനെ കയറണം )

22.Oru Naal Varum ( ആറിയ പഴങ്കഞ്ഞി കൊണ്ട് പുട്ടുണ്ടാക്കൽ..... )

23.Penpattanam ( വൺ ലൈൻ കഥ കൊള്ളാം...പക്ഷേ തിരക്കഥ ഒട്ടും പോര.. )

24.കഥ തുടരുന്നു ( പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സിന്റെ സംവിധായകൻ കണ്ടാൽ മിനിമം ഒരു ഓസ്കാറെങ്കിലും സത്യൻ അന്തിക്കാടിന് ലഭിക്കാനും  ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. )

25. Four Friends ( ഈ സീരിയൽ സംവിധായകന്റെ അറിവിൽ ലോകത്ത് ഒരു വിദേശ രാജ്യമേ ഉള്ളൂ.. ..അതാണ് മലേഷ്യ..ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് മലേഷ്യേലാണ് മലേഷ്യേലാണ് എന്നാണ് ലൈൻ.....തമിഴിലെ ഗജിനി സിനിമയിൽ സൂര്യ വരുന്നത് പോലാ ജയറാമിന്റെ ഇണ്ട്രോഡക്ഷൻ....555ന്റെ പാക്കറ്റിൽ കാജാബീഡി ഇട്ടപോലെ നല്ല ചേർച്ച ഉണ്ടായിരുന്നു...  )

2011-ലെ സമാനമായ ക്ലാസിക്കുകൾ:

26. കുടുംബശ്രീ ട്രാവൽസ് ( ഹോ...തീവറവാദികളൂടെ പുത്തി ഒക്കെ കണ്ട്   നമ്മള് ചിരിച്ച് ചിരിച്ച്.... )

27. August 15 ( ഷാജികൈലാസ് ഇപ്പോൾ ഒരു പുതുമുഖസംവിധായകന്റെ നിലവാരത്തിലൊക്കെ എത്തിയിട്ടുണ്ട്..ഇനി നന്നാകും എന്ന് പ്രതീക്ഷിക്കുന്നു....പക്ഷേ നായകനെ കടത്തിവെട്ടുന്ന വില്ലനായിരുന്നു പാർട്ട്-1ൽ എന്നദ്ദേഹം മറന്ന് പോയി  )

28. Chinatown ( ഹാങ്ങോവർ സിനിമ നേരത്തെ കണ്ടത് കൊണ്ട് കഥ മനസ്സിലായി.എന്നാലും സായ്പന്മാര് പോലും വെള്ളമടിച്ച് വീലായി  പെങ്ങളെ പോയി കെട്ടില്ല..ദിലീപിന്റെ കോമഡി ഈവിധം തുടർന്നാൽ അദ്ദേഹത്തിന് നല്ലരീതിയിൽ സഹതാപതരംഗം കിട്ടും..ജയറാമിന് ഈ ഒറ്റ ഭാവമേ ഉള്ളോ....ഒരു ജാതി മൈക്കുണാപ്പൻ ഫെയ്സ്....ആ പഴയ നാട്ടിൻ പുറത്തുകാരന്റെ ലുക്കൊക്കെ എവിടെ പോയോ ആവോ....പിങ്ക്പാന്തർ കാർട്ടൂൺസ് പോലും ഈ സിനിമയേക്കാൾ യുക്തിഭദ്രമാണ്.)

29.Christian Brothers: ( വയ്യ...ഇനി വയ്യ... )

30.പയ്യൻസ് ( ജയസൂര്യയുടെ പടം പൊട്ടിയാൽ അതൊക്കെ ഒരു വാർത്തയാണോ )

അടിച്ച് ഓഫായി ബോധമില്ലാത്ത അവസ്ഥയിൽ സഹിച്ച് കാണാനാകുന്നവ.

1.Bodyguard (.....ല്ലിരിക്കണ ചെക്കൻ നോക്കണതാരെയാണോ..എന്നെയാണോ അതോ നിന്നെയാണോ..അവളെയാണോ അതോ ഇവളെയാണോ....ആ പോർഷൻസ് ഒക്കെ എനിക്കിഷ്ടായി.... )

2.Thanthonni ( ദുഫായ്, അതോലോകം, തോക്ക്, വെടി, ബ്ലൂടുത്ത് ഹാൻസ്ഫ്രീ സെറ്റ് ചെവിയിൽ..എങ്കിലും കാണുന്നവനെ സുഖിപ്പിച്ച് എടുത്തിട്ടുണ്ട്..തമ്മിൽ ഭേദം...  )

3.Pappy Appacha ( മൊത്തത്തിൽ തരക്കേടില്ല..പക്ഷേ ദിലീപ് പലയിടത്തും ഓവറാ ആക്ട് പണ്ണറുത്... )

4.Apoorvaragam  ( ആവറേജ്..നോട്ട്ബാഡ്..ആ പെണ്ണ് പോര....അവൾക്കുണ്ടോ നമ്മടെ പഴയ മഞ്ജുവാര്യരുടെ ആ ശ്രീത്വവും കാജൽ അഗർവാളിന്റെ തീക്ഷ്ണസൌന്ദര്യവും ഒക്കെ..
ഷീ ഈസ് ജസ്റ്റ് എ ഗേൾ..പിന്നെ റിതു എന്ന പൊട്ടപ്പടത്തിൽ കാണിച്ച ‘അഭിനയ‘ മികവ് വീണ്ടും തെളിയിക്കുന്നു ആ നായകന്മാർ...)

5. The Thriller ( സുരേഷ് ഗോപി എങ്ങനേലും 10 തീവറവാദികളെ പിടിച്ച് ജീവിച്ചോട്ടെന്ന് വച്ചാൽ ഇവൻ സമ്മതിക്കില്ലല്ലോ...പടം തീരെ മോശം..എങ്കിലും അറ്റംപിടിച്ച് സഹിക്കാം. )

6. Mummy & Me ( പടം നല്ല ഉഗ്രൻ ...ബോറ്.....പക്ഷേ അതിൽ ചിതറിക്കിടക്കുന്ന ഒരു സോഷ്യൽ കമിറ്റഡ് മെസേജുണ്ട്...കേരളത്തിലെ സാമൂഹികസാഹചര്യങ്ങളിൽ ഒരു പെൺകുട്ടി പെട്ട് പോയേക്കാവുന്ന ചതിക്കുഴികളെപ്പറ്റിയുള്ള ചെറിയ ഒരു സൂചന...മൊബൈലും നെറ്റും തുറന്ന് തരുന്ന സ്വാതന്ത്ര്ര്യമുള്ള ലോകത്തിന്റെ കെണികൾ അറിയാതെ പോകുന്നവർ...കേരളം യൂറോപ്പോ നോർത്തമേരിക്കയോ ഒന്നും അല്ലാത്തിടത്തോളം പെണ്ണിന് മാത്രം ഉള്ളതാണ് ഈ മാനം എന്ന സംഭവം).

പ്രതീക്ഷയുള്ള, മികച്ച സിനിമകൾ:


1. Best Actor  ( മാർട്ടിൻ പ്രക്കാട്ട് മിടുക്കനാ ..ആങ്കുട്ടി...മലയാളത്തിലെ പുംഗന്മാർ പറ്റുമെങ്കിൽ രാവിലെയും വൈകിട്ടും ഇദ്ദേഹത്തിന്റെടുത്ത് ഒന്ന് ട്യൂഷന് പോട്ടെ..)

2.അൻവർ ( എനിക്കിഷ്ടപ്പെട്ടു...അമൽ നീരദ് ഓരോ സിനിമ കഴിയുന്തോറും പെർഫെക്ടാവുകയാണ്...ഷോട്ട്സിലെ ഫ്രെഷ്നെസ്സ്...കഥാപാത്രത്തിന്റെ മാനറിസങ്ങൾ ക്യത്യമായി പകർത്തുന്നു.. )

3.കോക്ടെയ്ല് ( ഒരു ഇംഗ്ലീഷ് ത്രില്ലർ പോലെ..തരക്കേടില്ലാതെ എടുത്തിട്ടുണ്ട്...നല്ല സിനിമ.... )

4.പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയിന്റ്‌  ( നുമ്മടെ രഞ്ജിത്തല്ലേ... പടം എരമ്പി... )

5.എൽസമ്മ എന്ന ആൺകുട്ടി ( നല്ല ചിത്രം...ഒഴുക്കോടെ എടുത്തിരിക്കുന്നു...ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി )

6.ശിക്കാർ ( ക്ലൈമാക്സിലുൾപെടെ  ചില പാളിച്ചകൾ ഉണ്ട്...എന്നിരുന്നാലും വർഗ്ഗത്തിന്റെയും വാസ്തവത്തിന്റേയും അമ്മക്കിളിക്കൂടിന്റേയും സംവിധായകൻ പേര് കളഞ്ഞില്ല...പുതിയ പ്രമേയം തന്നെ...ഇന്ത്യയിലെ ഒരു സാമൂഹ്യപ്രശ്നം കൂടെ ചെറുതായി സൂചിപ്പിച്ചു..ലാലേട്ടന് ചേർന്ന റോൾ..എങ്കിലും പത്മകുമാറിന്റെ വർഗ്ഗവും വാസ്തവവും അതായിരുന്നു പടങ്ങൾ..  )

7.ആത്മകഥ ( മനോഹരമായ ഒരു സിനിമ..കൈയ്യടക്കമുള്ള തിരക്കഥ സംവിധാനം...നർമ്മവും കൌമാരപ്രണയവും എല്ലാം കറക്ട് മിക്സിങ്ങ്...ജഗതിയുടെയും ശ്രീനിവാസന്റെയും അഭിനയ മികവ് തെളിഞ്ഞ് കാണാം )

8.മലർവാടി ആർട്ട്സ്‌ ക്ലബ്ബ് ( പ്രതീക്ഷിച്ച മേളമില്ലാത്ത ക്ലൈമാക്സ്..നായികയുടെ വീട്ടിൽ ചെന്ന് പൈങ്കിളി ഡയലൊഗടിക്കുന്ന കർമ്മധീരനായ നായകൻ...തുടങ്ങിയ ചെറിയ പാളിച്ചകൾ ഒഴിവാക്കിയാൽ നല്ല ചിത്രം...നാട്ടിൻപുറത്തെ വെള്ളമടിയും പോക്രിത്തരങ്ങളും ഒക്കെയായി ഒരു നല്ല സിനിമ എന്നതിനേക്കാളുപരി നല്ല അറ്റമ്പ്റ്റ്.. )

9.T D Dasan Std VI B ( ദാസൻകുട്ടിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്...മഷി നിറച്ച ഹീറോപ്പേനയും ഒക്കെ  സംഭവങ്ങളാകുന്ന നിഷ്കളങ്കമായ നാട്ടിൻപുറങ്ങൾ ഇന്നും ഉണ്ടാകുമായിരിക്കും..പലവട്ടം കണ്ടു..നല്ല സിനിമ...ശ്വേതാമേനോൻ ചെയ്ത നല്ലൊരു റോളൂം..  )

10. ആര്യ-2 ( മലയാളമല്ല.തെലുഗു..കാജൽ അഗർവാൾ ചിത്രം..കേരളത്തിൽ റിലീസ്ഡ് അസ് മലയാളം ഡബ്ബിങ്ങ്.....എങ്കിലും ഭയങ്കര അഡിക്ഷൻ...ഈ പടം ഇടയ്ക്കിടയ്ക്ക് റീപ്ലേ ചെയ്തു ഞാൻ കാണും...   )


2011ലെ നല്ല സിനിമകൾ

11. Traffic : ( പൊളപ്പൻ പടം...ഇത്ര പ്രശസ്തരായ കാസ്റ്റ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും  അറിയാതെ പോയെനെ.. )

12. Makeup Man  ( നഷ്ടബോധമില്ലാതെ കണ്ടിരിയ്ക്കാവുന്ന സിനിമ... )

13. ഉറുമി ( വ്യത്യസ്ഥമായ തിരക്കഥയും സംഭാഷണങ്ങളും...ഫോർമാലിറ്റിയുടെ അൺസഹിക്കബിൾ  സംഭാഷണശകലങ്ങളില്ല... സന്തോഷ്ശിവന്റെ സ്ഥിരം ബോറ് ക്യാമറ ഒഴിച്ചാൽ നല്ല ഉഗ്രൻ പടം....ഇനി ഇതിനെ വലിച്ചുകീറി ഒട്ടോപ്സി നടത്താനുന്നുമില്ല...പടം കിടിലമാണ്.. )

14.മാണിക്യക്കല്ല് ( ഏതോ ചില പഴയ  മലയാളം നാട്ടിൻപുറത്തെ സിനിമകളുടെ ഓർമ്മകൾ വരും കാണൂമ്പോൾ.നല്ല സിനിമ...കാണേണ്ട പടം....സോ സിമ്പിൾ....)

*മേരിക്കൊണ്ടൊരു കുഞ്ഞാട്, അർജ്ജുനൻ സാക്ഷി,  തുടങ്ങിയവയ്ക്കുള്ള വകുപ്പ് കിട്ടാത്തതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല്ല..:)


.....

34 comments:

  1. പേസ എന്നി സിലനാൾ അരികിൽ വരുവേൻ പിൻപു പാർവൈ പോതും എനനാൾ നിനയ്പെയ്ൻ നഗഴെവെനെ മാട്രി

    കൺകൾ എഴുതും ഇരു കൺകൾ എഴുതും
    ഒരു വന്ന കവിതൈ കാതൽ താനാ...

    ReplyDelete
  2. നന്നായി വിലയിര്യ്ത്തി. ചിരിപ്പിച്ചതിനൊപ്പം തന്നെ കാര്യവും പറഞ്ഞു. ചെറിയൊരു വിയോജിപ്പ് ബോഡി ഗാർഡിനെ വെറും ആവറേജ് ആക്കിക്കളഞു. മാണീക്ക്യക്കല്ല് നല്ല ഫിലിം ആണേൽ ബോഡിഗാർഡ് ആവറേജ് അല്ല.. പിന്നെ ഞാൻ ചൈന ടൌൺ കണ്ട കഥ അതിലും രസമാ... ബോറടിച്ച് ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുൻപ് മോഹൻ ലാൽ കാവ്യയെ ആരെയെങ്കിലും കണ്ടുപിടിച്ച് കെട്ടിക്കാൻ നടക്കുകയായിരുന്നു. ഉറങ്ങി എണീറ്റപ്പോൾ പുള്ളി തന്നെ കെട്ടിയിരിക്കുന്നു. അതിലും രസം എന്താന്നു വച്ചാൽ അത് പുള്ളിക്കു പോലും ഓർമ്മയില്ല എന്നതാണ്:) എനിക്ക് ആകെ കൺഫ്യൂഷനും.. ആരാ ഇപ്പോൾ ഉറങിയത്? ഞാനോ അതോ ലാലോ! പിന്നെയാ മനസിലായത്. സംഗതി വെള്ളമടിച്ചതാ:)

    ReplyDelete
  3. ശരിക്കും രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

    ഈ വര്‍ഷത്തെ ഏറ്റവും ചെറ്റപ്പടമായി തിരഞ്ഞെടുക്കുവാന്‍ ഒന്നേയുള്ളു.ചൈനാടൌണ്‍...മനുഷ്യന്റെ സമനില വിട്ടുപോകും.പിന്നെ മേക്കപ്പ്മാനെക്കുറിച്ചുപറഞ്ഞത് ഒരല്‍‍പ്പം കടന്നകയ്യായിപ്പോയില്ലേ

    ReplyDelete
  4. അവലോകനം കലക്കി പോണീ..!

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് ദേ ഇത് വായിച്ചിട്ടാണ്...
    ###7.പ്രമാണി ( ക്ലൈമാക്സിൽ സിദ്ധിക്ക് ചതിക്കും എന്ന് ടോറന്റ് ഡൌൺലോഡീങ്ങ് 50% ആ‍യപ്പോഴെ എനിക്ക് തോന്നി ).###

    ഹ ഹ ഹ കടുത്തുപോയി..:)

    ReplyDelete
  5. രസകരമായ അവലോകനം...

    ReplyDelete
  6. യേറെ പ്രതീക്ഷ ഉണര്‍ത്തുന്ന ഒരേ ഒരു ചിത്രമേ ഇറങ്ങാന്‍ ഉള്ളു "രാധയും കൃഷണനും" മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സികുകളില്‍ ഒന്നാവും അതും. അവതാര്‍, ട്വിലൈറ്റ് തുടങ്ങിയ ചിത്രങ്ങള്‍ വിയത്നാം കോളനിയും, ഞാന്‍ ഗന്ധര്‍വനും ആയി ഇന്ഗ്ലീഷില്‍ എടുത്ത സ്ഥിതിക്ക് ഇതും റീമേയിക്ക് ചെയ്യുമോ എന്ന് അറിയില്ല :-((

    ReplyDelete
  7. പടം കണ്ടിട്ട് ചിരിച്ചില്ല അവലോകനം വായിച്ചപ്പോള്‍ ചിരിച്ചു

    ReplyDelete
  8. അവസാനം പറഞ്ഞത്‌ സത്യം..കുഞ്ഞാടിന്റെ ലദ്‌ എവിടെയും കിട്ടാനില്ല..

    ReplyDelete
  9. Oru Naal Varum ( ആറിയ പഴങ്കഞ്ഞി കൊണ്ട് പുട്ടുണ്ടാക്കൽ..... )
    ഒരുനാള്‍ വരും ഒരു നല്ല സിനിമ അല്ലെ :(

    ReplyDelete
  10. ദുബായിക്കാരാ, ഈ പടങ്ങളായ പടങ്ങളൊക്കെ കണ്ടു അവലോകനം നടത്തിയതിനു '' ലോക ത്വാതിക സിനിമാവലോകന അവാര്‍ഡു'' അങ്ങ് പിടിച്ചേര്...!!!

    ReplyDelete
  11. ഇത് അവലോകനങ്ങളല്ലല്ലോ പോണികുട്ടാ..
    എല്ലാം നല്ല നല്ല വിശകലണങ്ങളാണല്ലോ..!

    ReplyDelete
  12. ആകെ മൊത്തം ടോട്ടല്‍ പടം കണ്ടപോലെ.

    ReplyDelete
  13. നന്നായിട്ടുണ്ട്ട്ടോ.. :)

    ReplyDelete
  14. അവലോകനം രസകരമായി.
    കമ്പ്ലീറ്റ്‌ ടോരന്റ്റ്‌ ആണല്ലേ?! :)

    ReplyDelete
  15. ഇത്താണ് കറക്റ്റ്‌ അവലോകനം.

    ReplyDelete
  16. നല്ല അസ്സൽ അവലോകനം. ഇതിൽ പ്രാഞ്ചിയേട്ടനും ബെസ്റ്റു് ആക്ടറും മാത്രമേ കണ്ടിട്ടുള്ളൂ. രണ്ടുമൂന്നെണ്ണം ടിവിയിലും. പ്രാഞ്ചിയേട്ടൻ ഗംഭീരായിരുന്നു.

    ReplyDelete
  17. ജയറാമിന് ഒരു കാലത്ത് ഒരുപാട് പഠിച്ചിട്ടും ജോലി കിട്ടാത്ത കഥാപാത്രങ്ങളായിരുന്നു, മുകേഷാണെങ്കില്‍ തരികിടയിലൂടെ വലിയ ജോലിയില്‍ ഇരിക്കുന്നവനോ, വലിയ ജോലിയാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്നവനോ ആയിട്ട്. ഈ കൊണാപ്പന്‍ ഫെയ്സിനേക്കാള്‍ നല്ലത് അതായിരുന്നു എന്ന് തോന്നുന്നു.

    അവലോകനം ഒക്കെ കൊള്ളാം... പക്ഷേ ഇടക്കിടെ കാജല്‍ അഗര്‍വാളിനെ പറ്റി പറയുന്നത് എനിക്ക് പിടിക്ക്ണില്ലട്ടോ... ഹ..ഹ...

    ReplyDelete
  18. ഇതിലെ പല സിനിമകളും സഹിച്ചിരുന്ന് മുഴോനം കണ്ട പോണിയ്ക്കാണ് 2010ലെ ഏറ്റവും നല്ല സഹന ശക്തിയുള്ള പ്രേക്ഷകനുള്ള അവാർഡ് കൊടുക്കേണ്ടത്.. :)
    ലിസ്റ്റിൽ താല്പര്യത്തോടെ കണ്ടത് അപൂർവ്വം ചിലത് മാത്രം. പ്രാഞ്ചി, കോക്ടെയിൽ (കോപ്പിയാണെങ്കിലും), ടിഡി ദാസൻ, എത്സമ്മ,ആത്മകഥ..etc

    ReplyDelete
  19. ആര്യ - 2 ????? ഞാന്‍ വിയോജിക്കുന്നു.....
    ആഗതന്‍ - കാണാന്‍ കൊള്ളാവുന്ന പടങ്ങളുടെ ലിസ്റ്റില്‍ പെടുത്തായിരുന്നു എന്നാണെനിക്ക് തോന്നിയത്..

    ReplyDelete
  20. ചില പാളിചകൾ അവലോകനത്തിൽ തോന്നിയെങ്ങിലും മൊത്തത്തിൽ കൊഴപ്പമില്ല കീപ്പ്‌ അറ്റ്‌ അപ്‌ [ഇത്‌ ഐഡിയ സ്റ്റാർ സിംഗർ ജൂറിയുടെ അഭിപ്രായം]

    ReplyDelete
  21. പോക്കിരിരാജ (ഭയാനകം..വേറെ ഒന്നും പറയാനില്ല.....

    ഭയാനകം അല്ല..ഭീകരം..... എന്നിട്ടും ആ പടം ഓടി എന്നുള്ളതാ സങ്കടം

    ReplyDelete
  22. വളരെ സത്യമാണ്‌ പല അവലോകനങ്ങളും.....പക്ഷെ മനോഹരാ.....താന്തോന്നി പോലെ ചില സിനിമകളേക്കുരിച്ച്‌ പറഞ്ഞിരിക്കുന്നത്‌ ശുദ്ധ മണ്ടത്തരം.... എന്ത്‌ കോപ്പാ അതിലൊക്കെയുള്ളത്‌ !!!?

    ReplyDelete
  23. ന്റെ ..പോണികുട്ടാ...അന്‍വര്‍ ഒക്കെ ഒരു സിനിമയാണോ ? മ്മടെ അമല്‍ നീരധ് മിടുക്കനാ ..പക്ഷെ കഥ വെറും ഊമ്ബികലായി പോയി ....ആ പടം ഓനെ ഹൈ ലൈറ്റ് ചെയാന്‍ മാത്രം ഇറക്കിയതലേ???

    ReplyDelete
  24. റിംഗ് ടോണ്‍ കോട്ടയത്തെ പ്രേക്ഷകരെ തീവ്രവാദികള്‍ ആക്കിയ ചിത്രം എന്നാണ് കേട്ടത്. തീയേറ്റര്‍ അടിച്ചു പോളിച്ചവര്‍ ഇപ്പോഴും ജില്ലാ കോടതി പരിസരത്ത് കറങ്ങി നടക്കുന്നു !

    ReplyDelete
  25. നമിച്ചു...!!!

    അസ്സലായി..
    ക്ക് ഇഷ്ടായി...ഈ എഴുത്ത്.
    ആശംസകള്‍...!!

    ReplyDelete
  26. ഞാന്‍ കൂടുതല്‍ സിനിമ കാണാറില്ലെങ്കിലും അഭിപ്രായങ്ങളില്‍ ആധികാരികത ഉണ്ടെന്ന് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
  27. ഇതില്‍ പറഞ്ഞ ഒട്ടു മിക്ക പടങ്ങളും കണ്ട് കഴിഞ്ഞു...
    എന്താ ചെയ്യാ....

    ReplyDelete
  28. ഇതിനു നിങ്ങള്‍ടെ കമന്റ് കണ്ടാണ്‌ ഇവിടെ വന്നത്.
    സിനിമാചിന്തകള്‍ നന്നായി.
    എല്ലാറ്റിനോടും യോജിക്കുന്ന്മൊന്നുമില്ല. പക്ഷെ അവതരണം കേമം.
    പ്രത്യേകിച്ചും ഈ ഡായലോഗ്‌. "ചങ്കൂറ്റമുള്ള ക്ലിഷേ മലയാളി പെണ്ണെന്നാൽ കൈയ്യിൽ വെട്ടുകത്തി വേണമെന്നില്ല..മാത്യഭൂമി ആയാലും മതി "
    മാണിക്കക്കല്ല് നിങ്ങള്‍ കണ്ടതാണെന്ന് തന്നെ കരുതുന്നു.
    അതിനു കൊടുത്ത വാഴ്തല്‍ അത്ഭുതകരം എന്നു മാത്രേ പറായാനുള്ളു

    ReplyDelete
  29. http://www.everbestblog.com/2011/04/blog-post_30.html

    This is the post to where i found your comment.

    ReplyDelete
  30. ഇതിനോട് ഏതാണ്ട് പൂര്‍ണമായി യോജിക്കുന്നു( എങ്കിലും ചില മുന്‍ ധാരണകള്‍ വിലയിരുത്തലുകളെ ബാധിചില്ലേ എന്ന് ഒരു സംശയം ) ഇത്രയും സിനിമകള്‍ കണ്ട് അതിനെ വിലയിരുത്തുക അത്ര എളുപ്പം അല്ല.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  31. makeupman was good...

    ReplyDelete
  32. എന്നാലും കാര്യസ്ഥനെ അങ്ങനെ പറഞ്ഞത് ശരിയായില്ല. ബോഡി ഗാര്‍ഡ്‌ ?
    അതൊക്കെ പോട്ടെ മൊത്തത്തില്‍ കിടു കിടിലം.... എല്ലാ നിരൂപനത്തിലും വെറും ഗ്രാമീണ ശാലീനത മാത്രമാണ് നല്ലത് എന്നൊരു ധ്വനി ഉള്ളത് പോലെ:)

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...