ബസിറങ്ങി ഞങ്ങൾ ഒരു നാൽക്കവലയിൽ വിശ്രമിച്ചു...അപ്പോഴേക്കും രാജപ്പൻ എവിടെയോ പോയി....തിരികെ വന്നത് ഒരു പാണ്ടിലോറിയുടെ ഡ്രൈവറുമായായിരുന്നു...ആ വണ്ടി കോട്ടയത്തിനാണ്...കാശൊന്നും കൊടുക്കുകയും വേണ്ട...ഫ്രീയാണ്..
ഞാൻ രാജപ്പനും ബാലക്യഷ്ണക്കൈമൾക്കും ഹസ്തദാനം നൽകി..
ദിവാകരനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു...ഏതാനും മിനിറ്റുകൾക്കകം പാണ്ടിലോറി എന്നേയും വഹിച്ചുകൊണ്ട് കോട്ടയത്തേക്ക് യാത്രയായി....ദിവാകരന് ടാറ്റാ കൊടുക്കുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു..
സന്ധ്യയോടേ വണ്ടി കോട്ടയത്തെത്തി...ലോറി ഓടിക്കുന്ന തമിഴൻ എന്നോട് പറഞ്ഞു..
” അണ്ണൈ ഇത് താൻ കോട്ടയം സിറ്റി.....ഉങ്കളുക്ക് ഇങ്കെനിന്നും ഓട്ടോ കിടയ്ക്കും..”
ഞാൻ ആ പാണ്ടിക്ക് നന്ദി പറഞ്ഞ് ബാഗുമെടുത്ത് ഇറങ്ങി...കോട്ടയം നഗരത്തിലാണെങ്കിൽ യാതൊരു ലക്ഷ്യവുമില്ല..
ഇന്ന് രാത്രി ഏതെങ്കിലും ഹോട്ടലിൽ തങ്ങാം...ഞാൻ മുന്നിൽ കണ്ട പല ഹോട്ടലുകളിലും കയറി റേറ്റന്വേഷിച്ചു...ചങ്ങനാശ്ശേരി പോലല്ല...എല്ലാം ബ്ലേഡ് റേറ്റാണ്....കൈയ്യിലാണെങ്കിൽ കാര്യമായി പൈസ ബാലൻസുമില്ല..
അപ്പോഴാണ് ഒരു പോസ്സ്റ്റർ എന്റെ കണ്ണിൽപ്പെട്ടത്...കോട്ടയം അഭിലാഷിലെ ഒരു സിനിമാ പോസ്റ്റർ ആയിരുന്നു അത്...
വെറും 25 രൂപയ്ക്ക് സെക്കൻഡ് ഷോയ്ക്കും തേഡ് ഷോയ്ക്കും കയറിയാൽ പിന്നെ അവിടിരുന്നു ഉറങ്ങാം....ഹോട്ടലിൽ പോകാതെയും കഴിക്കാം...അങ്ങനെ ഞാൻ പടത്തിന് കയറി..എന്നാൽ ഉറക്കം നടന്നില്ല...അന്നവിടെ ഓടിയിരുന്നത് “ നീലത്തടാകത്തിലെ നിഴൽപ്പക്ഷികൾ “ എന്ന മെഗാഹിറ്റ് ക്ലാസിക് സിനിമയായിരുന്നു....
പൊതുവേ കലാതത്പരനായ ഞാൻ ആ സിനിമയിൽ ലയിച്ചു പോയി..തേഡ് ഷോ കഴിഞ്ഞപ്പോഴേക്കും പുലർച്ചെ നാലുമണിയായിരുന്നു..( അന്നൊക്കെ തേഡ് ഷോ ഉണ്ടായിരുന്നു,)
അവിടുരുന്നു തന്നെ ഞാൻ ഉറങ്ങി ( അന്നൊക്കെ തിയറ്ററിലിരുന്ന് ഉറങ്ങാമായിരുന്നു ). ...ഉണർന്നപ്പോൾ സമയം എട്ട് മണി..ഞാൻ പതിയെ എഴുന്നേറ്റു...തിയറ്റർ ബാത്ത്രൂമിൽ നിന്ന് ഫ്രഷായി പുറത്തേക്കിറങ്ങി.
അവസാനം കൂടുതൽ റിസ്കെടുക്കാതെ പാലായ്ക്ക് തന്നെ പോകാമെന്ന് തീരുമാനിച്ചു..ഞാൻ അടുത്തുള്ള സർക്കാർ ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ ചെന്ന് വഴി ചോദിച്ചു...അവിടെ റിസപ്ഷനിസ്റ്റ് പുതിയ ആളായതിനാൽ അയാൾക്ക് വഴി പിടിയില്ലായിരുന്നു..
ചിന്താകുലനായ ഞാൻ റോഡിലേക്കിറങ്ങി.....അപ്പോഴാണ് റോഡരുകിൽ ചുമ്മാ കൈലിയുമുടുത്ത് കലുങ്കിലിരുന്ന നല്ലവനായ ഒരു ചേട്ടൻ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടത്... സുഗുണൻ..പേര് പോലെതന്നെ നല്ലമനുഷ്യൻ...ടൂറിസ്റ്റ് ഗൈഡാണത്രേ.എന്റെ വിഷമം അറിഞ്ഞപ്പോൾ പൈസയൊന്നും വാങ്ങാതെ പുള്ളി സഹായിക്കാമെന്നേറ്റു......തത്കാലം കുമരകത്ത് നിന്നും പാലയ്ക്ക് ഒരു ബോട്ടുണ്ട്...അതിൽ പോയാൽ പെട്ടെന്നെത്തും..അദ്ദേഹം എന്നേയും കൂട്ടി ഒരു ബോട്ട് ഏജൻസിയിലേക്ക് പോയി...
കുമരകം - പാലാ -കുമരകം ടിക്കറ്റ് എടുത്തുതന്നു....ബില്ല് വന്നപ്പോൾ ഞാൻ ഞെട്ടി..എത്ര എണ്ണിയിട്ടും നൂറ് രൂപ കുറവുണ്ട്..ഇനിയെന്ത് ചെയ്യും...ഉള്ള കാശ് മൊത്തം ഞാൻ നുള്ളിപ്പെറുക്കി സുഗുണേട്ടന് കൊടുത്തു...നല്ലവനായ അദ്ദേഹം നൂറ് രൂപ സ്വന്തം പോക്കറ്റീന്നിട്ടു കൊടുത്തു..എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു...ഈശ്വരാ ഒരന്യനാട്ടിൽ ഇത്രയും നല്ല മനുഷ്യരോ...
എന്നെ ഡോക്കിലാക്കിയിട്ട് അദ്ദേഹം യാത്രപറഞ്ഞ് പോയി...കാപ്പി കുടിക്കാനായി അഞ്ച് രൂപയും പുള്ളിയെനിക്ക് തന്നു.....അടുത്ത്കണ്ട കോയിൻ ഫോണിൽ നിന്നും ഞാൻ ബെർളിച്ചായനെ വിളിച്ചു..നടന്ന സംഭവങ്ങൾ ചുരുക്കത്തിൽ പറഞ്ഞു...ഞാൻ ഇപ്പോൾ ബോട്ടിൽ കയറാൻ പോവാണെന്നും വരുമ്പോൾ കടുവയുടെ കിഡ്നിക്കറിയും ചോറും തയ്യാറാക്കി വക്കണമെന്നും പറഞ്ഞു...അച്ചായൻ മറുപടി പറയുന്നതിനു മുൻപ് ഫോൺ കട്ടായി..
...അല്പസമയത്തിനകം ബോട്ട് വന്നു......ഞാൻ പോക്കറ്റിൽ തപ്പി നോക്കി...ഏതാനും ചില്ലറകളേ ഉള്ളൂ..................ഇനി പാലാ എത്തുന്നത് വരെ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നോർത്ത് എനിക്ക് വിഷമമായി...അങ്ങനെ ഞാൻ ബോട്ടിൽക്കയറി...
ലുബൈക് - ഹെൽസിങ്കി, മംഗലാപുരം- ദുബായ്, യുകെ - മയാമി, എന്നിങ്ങനെ പല റൂട്ടുകളിലുമുള്ള പടുകൂറ്റൻ കപ്പലുകളിൽ കയറിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു ബോട്ടിൽ കയറുന്നത്..ബാഗ് ഒരരുകിൽ വച്ചിട്ട് ഞാൻ സീറ്റിലിരുന്നു..നിശ്ശബ്ദമായി ബോട്ട് നീങ്ങിത്തുടങ്ങി....അല്പസമയത്തിനകം ബോട്ടിലെ കിളി വന്ന് ടിക്കറ്റ് ചോദിച്ചു...
ഞാൻ ടിക്കറ്റ് കൊടുത്തിട്ട് പറഞ്ഞു... “ എന്തോ ബ്ലേഡ് റേറ്റാ ഇത്...യൂറോപ്പിലൊന്നും ഇത്രയും യാത്രാച്ചിലവില്ല..“
കിളി പറഞ്ഞു...:“ എന്ത് ചിലവ്.....? ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും? ...
ഇത്തരം സർവീസ് ബോട്ടിൽ സഞ്ചരിക്കാം...അല്ലെങ്കിൽ രണ്ട് മൂന്ന് പേർക്ക് മാത്രമായി ഹൌസ്ബോട്ടുമെടുക്കാം...ആട്ടെ ഈ ബോട്ടിനു 30 രൂപയല്ലെയുള്ളൂ..ഹൌസ്ബോട്ടിന് 1500 ഉറുപികയാകും...
ദൈവമേ, എന്തൊരു കൊല ചതി!.... 30 രൂപയ്ക്ക് പാലായ്ക്ക് ബോട്ടുണ്ടെന്ന്...!..എടാ സുഗുണാ....നീ എനിക്കിട്ട് പണിതന്നല്ലോയെന്ന് മാത്രം മനസ്സിൽ ആലോചിച്ചു....പാലായ്ക്ക് ചെന്നിട്ട് കോടീശ്വരനായ ബെർളിമുതലാളിയുടെ മഹീന്ദ്രജീപ്പിൽ വന്നവനെ പൊക്കണം എന്ന് ഡയറിയിൽ എഴുതിയിട്ടു....
വിശപ്പ് സഹിക്കാൻ വയ്യാതെ കിളിയുടെ ചോറ്റ്പാത്രത്തിൽ ഉണ്ടായിരുന്ന ഉപ്പ്മാവും പഴവും മേടിച്ച് തിന്നു...ഒരു നീണ്ട മയക്കത്തിലേക്ക് ഞാൻ വീണു..
പാലാ..പാലാ എന്നുള്ള അനൌൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്...
പുറത്ത് മഞ്ഞ് കെട്ടിക്കിടക്കുന്നു..ഈശ്വരാ ഈ മഞ്ഞിനിടയിൽ ഞാനെങ്ങനെ അച്ചായനെ കണ്ടുപിടിക്കും...ഞാനല്പനേരം ബോട്ട്ജെട്ടിയിൽ കാത്തുനിന്നു..എന്നിട്ടും ആരെയും കണ്ടില്ല..വരുന്നത് വരട്ടെ ആരോടേലും ചോദിക്കാം എന്ന് കരുതി ഞാൻ ഇരുമുടിക്കെട്ടും തോളിലിട്ട് പുറത്തേക്കിറങ്ങി നടന്നു...ബെർളിച്ചായനെ ഫോട്ടോയിൽ കണ്ട പരിചയമേയുള്ളൂ...ഇനി പുള്ളി വൈറ്റ് ഹൌസിലോ മറ്റോ പോയോ...അങ്ങനിരിക്കുമ്പോൾ ഒബാമ വിളിച്ചു.. അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞ് അമേരിക്കയിലോ ഒക്കെ പോകുന്ന ആളാ...
തറവാടിന്റെ അഡ്രസ് കൈയ്യിലുണ്ട്..എന്തായാലും അങ്ങോട്ട് പോകാം...ഞാൻ ഓട്ടോക്കാരനോട് അഡ്രസ് പറഞ്ഞു കൊടുത്തു...ആ ഓട്ടോ എന്നേയുംവഹിച്ചുകൊണ്ട് ടൌണിൽ നിന്ന് ഉള്ളിലേക്കാണ് പോയത് 100 ഏക്കർ റബറുതോട്ടത്തിന്റെ ഒത്തനടുക്കായി പണിതിട്ട ഒരു മുട്ടൻ ബംഗ്ലാവ്..
ഞാൻ പൂമുഖത്തേക്ക് കയറി..പൂമുഖത്ത് ഒരു കടുവാത്തോൽ വിരിച്ചിട്ടിരിക്കുന്നു...ഞാൻ ബെല്ലടിച്ചു..അല്പസമയത്തിനകം ഒരു വ്യദ്ധൻ പുറത്തേക്ക് വന്നു..കാര്യസ്ഥനാകണം..കഴുത്തിൽ ഒരു 25 പവന്റെ വടംപിരി മാല...
“ ആരാ കുട്ട്യേ....മനസ്സിലായില്യാ...”അയാൾ ചോദിച്ചു...
“...ഹോ...തറവാടികൾ തന്നെ..... ആ സംസാരം കേട്ടാലറിയില്ലേ...”
ഞാൻ ബെർളിമുതലാളിയുടെ കൂട്ടുകാരന്റെ അനിയൻ..അങ്ങ് ദൂരെ കായംകുളത്ത് നിന്നും വന്നതാ..ഞാൻ വരുമെന്ന് വിളിച്ച് പറഞ്ഞായിരുന്നു...
“ഉം..അയാൾ ഒന്ന് മൂളിയിട്ട് വരിക..എന്ന് പറഞ്ഞ് കൊണ്ട് എന്നെ വിളിച്ചോണ്ട് വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി..
വീട് പറഞ്ഞ് കേട്ടതിലും ഗംഭീരം തന്നെ....മൈസൂർ പാലസ് പോലല്യോ...വീടിന്റെ പിന്നിൽ ചെന്ന് നിന്നയാൾ ഉറക്കെ വിളിച്ചു...
“ ..എടാ ബെർളിയേ.....യേ ....യേ..യേ... “ റബർതോട്ടങ്ങളിൽ പ്രതിധ്വനികൾ മുഴങ്ങി..
അപ്പോഴതാ ദൂരെ നിന്നും ഒരാൾ ഓടി വരുന്നു....ഒറ്റത്തോർത്ത് മാത്രമുടുത്ത് കൊണ്ട് ഒരാൾ..കൈയ്യിൽ റബർടാപ്പ് ചെയ്യുന്ന കത്തി..അയാൾ ഓടിവന്ന് വ്യദ്ധന്റെ അടുത്ത് കൈകെട്ടി നിന്നു...
“ടാ ..ദേ നിന്നെ കാണാൻ വന്നതാ...” എന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി...
എന്തൊക്കെയോ ദുരൂഹതകൾ...അപ്പോൾ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുള്ള സുന്ദരനായ ബെർളിയെവിടെ ബയോളജി ലാബിലെ അസ്ഥികൂടം പോലിരിക്കുന്ന ഈ മനുഷ്യൻ എവിടെ..?
പാലായില്‍ കണ്ണെത്താത്ത ദൂരത്തോളം റബര്‍ത്തോട്ടങ്ങള്‍. പറമ്പിലെ കുളം നിറയെ ഘടാഘടിയന്‍മാരായ മുതലക്കുഞ്ഞുങ്ങള്‍...അപ്പോ അതൊക്കെയെവിടെ.....
“ വരൂ...”
ഞാൻ ആശ്ചര്യപരതന്ത്രനായി അച്ചായന് പിന്നാലെ നടന്നു...ഞങ്ങൾ ചെന്നു നിന്നത് ആ തോട്ടത്തിന്റെ ഏതാണ്ട് നടുക്കുള്ള ഒരു ഷീറ്റടിക്കുന്ന കെട്ടിടത്തിലായിരുന്നു...അതിനുള്ളിലേക്ക് ഞാൻ കയറി...ഒട്ടും വ്യത്തിയില്ലാത്ത ഒരു മുറി.....ഒരു ഭാഗത്ത് ധാരാളം മാസികകൾ അടുക്കിവച്ചിരിക്കുന്നു...മുത്ത്ച്ചിപ്പി മുതൽ യാഹൂ മറ്റേ ഗ്രൂപ്പ് പ്രിന്റൌട്ടുകൾ വരെ...ക്രൈം മുതൽ മഹിളാരത്നം വരെ....ചുവരിൽ നിറം മങ്ങിയ ഹേമമാലിനിയുടെ ഫോട്ടോ...
മുറിയുടെ മൂലയ്ക്കായി ഒരു തുരുമ്പിച്ച പെന്റിയം 2 കമ്പ്യൂട്ടർ...അതിലാണ് കളി മൊത്തം....ഹോ അപ്പോൾ ഞാൻ വായിച്ചറിഞ്ഞ ആ അച്ചായൻ എവിടെ...കഥകളിൽ കേട്ട കോട്ടയം എവിടെ...
“ എന്തൊക്കെയാണച്ചായാ ഇത്...ഏതോ കോടീശ്വരന്റെ വീട്ടിലെ റബറുവെട്ടുകാരനാണെന്നത് പോട്ടെ........ആപ്പോ ആ ഫോട്ടോയിൽ കാണുന്ന സുന്ദരനായ ആൾ ആരാണ്...“ ?...ഉം പറയൂ....
“അ ത്...അത്...അത് കോഴിക്കോട്ടുള്ള ഒരു ഓട്ടോ ഡ്രൈവറാ..പേര് സാബു...സാബുവിനറിയില്ല താനിന്ന് ലോകപ്രശസ്തനാണെന്ന്..അക്ഷരാഭ്യാസമില്ലാത്ത സുന്ദരനായ സാബുവിന്റെ പലപ്പോഴായുള്ള ഫോട്ടോകളാണ് ഞാൻ ബ്ലോഗിലും മറ്റും ഇട്ടിരിക്കുന്നത്.....സൌന്ദര്യമില്ലാത്ത എന്നെ ആൾക്കാർ ഇഷ്ടപെടില്ല എന്ന് കരുതിയാണ് ഞാനങ്ങനെ ചെയ്തത്...
എന്തായാലും നീയിത് ആരോടും പറയണ്ട..ഞാനൊന്ന് കുളിച്ചിട്ട് വരാം...നീ ആ ബെഞ്ചിൽ ഇരുന്നു വിശ്രമിച്ചുകൊള്ളൂ...
ഒരു പുഞ്ചിരിയോടെ തന്റെ പെന്റിയം 2 ഓണാക്കാനിട്ടിട്ട് അച്ചായൻ കുളിക്കാൻ പോയി....
എന്തുചെയ്യണം എന്നറിയാതെ ഞാൻ ഇഷ്ടികകൾ അടുക്കിവച്ച് അതിനുമുകളിൽ ഒരു പലക വച്ചിരിക്കുന്ന ബഞ്ചിലേക്കിരുന്നു...
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും കമ്പ്യൂട്ടർ ബൂട്ടായി...എന്തോ ചില കാര്യങ്ങൾ ഒക്കെ പോസ്റ്റ് ചെയ്തിട്ട് ഞാനും അചായനും പുറത്തിറങ്ങി...
എങ്ങനേലും കോട്ടയത്ത് കഴിയണം എന്ന എന്റെ ആഗ്രഹം ഞാനദ്ദേഹത്തോട് പറഞ്ഞു..അദ്ദേഹത്തിന്റെ ഐഡിയപ്രകാരം പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങാം എന്ന് തീരുമാനമെടുത്തു....നേരെ ഡിജിപിയുടെ ആപ്പീസിൽ ചെന്ന് എന്നെ അറസ്റ്റ് ചെയ്യൂ എന്ന് പറയണം ....ആദ്യം പോലീസ് പിടിച്ചു ജയിലിലിടും... പിന്നെ എന്തോ ഒരു ‘തൈലം‘ ഒക്കെ ചോദിക്കണം...അപ്പോളവരത് തരും..പിന്നെ നീയും കോട്ടയം നിവാസിയാകും...
കാര്യം റബറ്വെട്ടുകാരനാണേലും അച്ചായൻ പറഞ്ഞതിലും കാര്യമുണ്ട്.ഒരു പാട് വായന ഒക്കെ ഉള്ള ആളല്ലേ നല്ല വിവരം കാണൂം....
അടുത്തദിവസം തന്നെ അച്ചായൻ എന്നെ പോലീസ് സ്റ്റേഷനു മുന്നിൽ ഡ്രോപ്പ് ചെയ്തു..തന്റെ BMWവിൽ സോറി BSA-SLR ലേഡി സൈക്കിളിൽ...അപ്പോൾ പറഞ്ഞപോലൊക്കെ ചെയ്യാൻ പറഞ്ഞിട്ട് അച്ചായൻ ടാറ്റാ പറഞ്ഞുകൊണ്ട് സൈക്കിൾ ചവിട്ടി....സൈക്കിൾ കണ്ണിൽ നിന്നു മായുന്നിടം വരെ ഞാൻ നോക്കി നിന്നു....
എന്നിട്ട് ഞാൻ നേരെ പോലീസ് സ്റ്റേഷനിൽക്കയറി തൈലം ചോദിച്ചു...യൂറോപ്പിലെ പോലീസുകാരെ എത്ര പേരെ കണ്ടിരിക്കുന്നു...സാർ എന്നല്ലാതെ ആരും വിളിക്കില്ല..
കണക്ക് കൂട്ടലുകൾ ഒരല്പം തെറ്റി ...ഇത് യൂറോപ്പല്ലായിരുന്നു....തൈലം ചോദിച്ച് ചെന്ന അവരെന്നെ മൂന്നാല് ഭവന ഭേദനവും പോക്കറ്റടിയും ചാർജ്ജ് ചെയ്ത് അകത്തിട്ടു...അതോടെ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ...
ടിവിയും എസിയും പ്രതീക്ഷിച്ചു ചെന്ന എന്നെ നിരാശമാക്കിയ ഒരു ജയിലായിരുന്നു അത്...എനിക്കെങ്ങനെയെങ്കിലും പുറത്തിറങ്ങിയാ മതിയെന്നായി...ഞാൻ സത്യം വിളിച്ചുപറഞ്ഞെങ്കിലും അത് കേൾക്കാൻ ആരുമുണ്ടായില്ല.....
അവസാനം ഒരാഴ്ചത്തെ പോക്കറ്റടി ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി..അങ്ങനെ ജയിലിലാണെങ്കിലും കോട്ടയത്ത് ജീവിക്കുക എന്ന സ്വപ്നം എനിക്ക് സാധ്യമായി ....എന്റെ ട്രങ്ക് പെട്ടിയുമായി ഞാൻ പുറത്തേക്കിറങ്ങി ...
‘ഷോഷങ്ക് റിഡംഷനിൽ‘ മോർഗൻ ഫ്രീമാൻ ജയിൽ മോചിതനാകുന്നത് പോലെ ഞാൻ ചുറ്റും നോക്കിക്കൊണ്ട് നടന്നു...
എന്നെ സ്വീകരിക്കാൻ അച്ചായൻ വന്നിരുന്നു....പുതിയ ഹെർകുലീസ് റാലി സൈക്കിളിൽ...പുള്ളി ഒരു കത്തും എന്നെയേല്പിച്ചു...ഞാനത് തുറന്ന് നോക്കി... ബ്ലേഡ് പിള്ളച്ചേട്ടൻ ആത്മഹത്യ ചെയ്തത്രേ...ഒരാഴ്ച അയാൾ കാത്തിരുന്നു എന്റെ കാശിനായി..പിന്നെ ഞാൻ മുങ്ങിയെന്ന് കരുതി... തരാനുള്ള കാശിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് നോക്കിയപ്പോൾ കണ്ട തുക കേട്ട് മനസ്സ് തകർന്നാണത്രേ അദ്ദേഹം പോയത്..
ചിരിക്കണോ, അതോ, കരയണോ?..അതോ പൊട്ടിച്ചിരിക്കണോ....നിർന്നിമേഷനായി ഞാൻ സൈക്കിളിന്റെ ക്യാരിയറിൽ ഇരുന്നു...
അച്ചായനെന്നെ ബസ്റ്റാന്റിൽ കൊണ്ടാക്കി....അച്ചായന്റെ യഥാർത്തസ്ഥിതി ആരെയും അറിയിക്കില്ല എന്ന് അൻപത് രൂപ മുദ്രപ്പത്രത്തിൽ എഴുതിവാങ്ങിച്ചു. ഞാൻ ബസിൽക്കയറി...ഞാൻ സീറ്റിൽ ചാരിക്കിടന്നു..ചൂട് കാറ്റ് മുഖത്തേക്കടിച്ചപ്പോൾ മനസ്സിന് വല്ലാത്ത സുഖം തോന്നി...കോട്ടയത്തെക്കാളും ഡെല്ലിയേക്കാളും വലുതാണ് കായംകുളം എന്ന തിരിച്ചറിവിൽ ഞാനെത്തി...
വലതുവശത്തെ പാടങ്ങളൂടെ കരയ്ക്ക് വെള്ളപൂശിയ ഷാപ്പുകള്, ഇടതു വശത്താകട്ടെ, ബിവറേജിന്റേയും ബാറിന്റേയും കെട്ടിടങ്ങൾ...
അപ്പോൾ മനസ്സ് വളരെ ശാന്തമായിരുന്നു...
(തീർന്നുട്ടാ...ഇനി ഇപ്പണിക്കില്ല....ഒൺലി ചെറുകഥകൾ)...
.....
എന്റെ പോസ്റ്റുകളുടെ നിലവാരത്തകർച്ച കണ്ട് മനം മടുത്ത് ഞാൻ ബ്ലോഗിൽ നിന്നും രാജി വയ്ക്കുന്നു...ശിഷ്ടകാലം
ReplyDeleteഊഗി & ദ കോക്രോച്ഛസ് കണ്ട് ജീവിക്കാനാണ് എന്റെ തീരുമാനം....
നിങ്ങൾ നൽകിയ സിസ്സീമമായ സഹകരണത്തിനും സ്നേഹത്തിനും പകരം തരാൻ വിലപിടിപ്പുള്ളതായ രണ്ട് കിഡ്നി മാത്രമേയുള്ളൂ....
എല്ലാവർക്കും എന്റെ വിട..
ഒന്ന് പോടാപ്പ.. ഒരു നിലവാരത്തകർച്ച പോലും.. എന്ന് വച്ച്വാ ബ്ലോഗെഴുതി ബ്ലോഗെഴുതി മലയാളഭാഷയെ ഉദ്ധരിക്കാൻ തുടങ്ങിയ മഹത് സംഭരംഭമൊന്നുമല്ലല്ലോ ഇത്. മര്യായ്ക്ക് ഇയാളു നേരത്തെയൊക്കെയെഴുതികൊണ്ടിരുന്നത് പോലെ വറൈറ്റി സാധനങ്ങൾ കുഞ്ഞി കുഞ്ഞി പോസ്റ്റുകളായിട്ടാ മതി. ഈ തുടരൻ പരിപാടിയാ റിസ്ക്. വല്ല്യ പുലി ബ്ലോഗർമ്മാരുടേതിനേക്കാൾ സ്റ്റാൻഡേർഡ് ഉണ്ട് തന്റെ പല പോസ്റ്റിനും..
ReplyDeleteനിലവാരത്തകര്‍ച്ചയ്ക്ക് ചെര്‍ക്കോണം ആശ്രമത്തില്‍ വന്നു ഒരു തെങ്ങ അടിച്ചു നോക്കൂ, ഫലം ഉറപ്പ്. അങ്ങിനെ ഫലം കിട്ടി സംതൃപ്തരായ നൂറ്റിക്കണക്കിന് ശിഷ്യന്മാരുടെ അനുഭവകഥകള്‍ സാക്ഷ്യം. ഇതിലും നിലവാരം കുറഞ്ഞാല്‍ ഏറ്റവും നല്ല ബ്ലോഗര്‍ക്കുള്ള അവാര്‍ഡും നൂറ്റിക്കണക്കിന് ഫോളോവേര്സും ആയിരക്കണക്കിന് കമന്റ്സും കിട്ടിയേക്കാം, കൂടിന് പ്രസിദ്ധീകരിക്കപ്പെട്ട പോണിബോയ് കഥകളും. അതുകൊണ്ട് ജാഗ്രതൈ!!!!
ReplyDeleteഡാ..പോണികുട്ടാ ..ഇത് പോലെ ഒരു അനുഭവകുറിപ്പുകളേ വളച്ചൊടിച്ച് അതേ സംഗതികൾ വേറൊരു തരത്തിൽ കാഴ്ച്ചവെക്കാനുള്ള കഴിവുള്ളർ വളരെ വിരളമായെ നമ്മുടെ ബൂലോഗത്തുള്ളൂ...കേട്ടോ
ReplyDeleteഅത്തരമൊരുവന്നായി തീർന്നതിൽ ഞാൻ നിന്നെ കുറിച്ചോർത്തഭിമാനിക്കുന്നു ..മകനേ..
Ok... Keep Writing...
ഇത് വായനാസുഖം നല്കുന്നു, നല്ലൊരു കുറിപ്പ്.
ReplyDeleteമോനെ പോണിക്കുട്ടാ,യാത്ര പറയാന്‍ വരട്ടെ.ഇത് പോലെ ഉള്ളതെല്ലാം ഇങ്ങു പോരട്ടെ.ആസ്വദിച്ച് വായിച്ചു.
ReplyDeleteഅണ്ണാ... അങനെ പറയല്ലേ ...നിങളെ ബ്ലോഗാത്മഹത്യ .ചെയ്യരുത് നിങ്ങടെ ഫാന്‍സ് ആയ നമ്മകത് വിഷമാ.......
ReplyDeleteഎന്റിഷ്ടാ രസിച്ചൂ..
ReplyDeleteമീനച്ചിലാറ്റില്‍ ഒരു ബോട്ട്ജെട്ടി !! (അന്നൊക്കെ ഉണ്ടായിരുന്നിരിക്കണം)..
ഇന്നത്തെക്കാലത്ത് വെറും കീറജട്ടികളാ ആറ്റിലും കരയിലും നിറയെ..
ഡായ്....കോട്ടയം അഭിലാഷിനെ പറ്റി പറഞ്ഞതെനിക്കിഷ്ട്ടായില്ല ...!
ReplyDeleteപോണിക്കുട്ടാ കടുത്ത തീരുമാനങ്ങളൊന്നും എടുക്കരുത്, തുടക്കം മുതലുള്ള ഞങ്ങള്‍ ആരാധകരെകുറിച്ചു ഒരു നിമിഷമെങ്കിലും ആലോചിക്കണം!
ReplyDeleteഞാനേറ്റവും ആസ്വദിച്ചു വായിക്കുന്ന ബ്ലോഗാണ് പോണിയുടേത്, ചിയറപ്പ് ആന്‍ഡ് കീപ് ഗോയിംഗ് പോണി!
നന്നായിട്ടുണ്ട് പോണീ..തുടര്‍ന്നോളൂ. വായിക്കാന്‍ ആളുണ്ട്.
ReplyDeletenannaayittund ...
ReplyDeleteബ്ലോഗിങ്ങ് നിര്‍ത്തിയാല്‍ താങ്കളുടെ കോടിക്കണക്കിനു ആരാധികമാര്‍ തൂങ്ങി ചാവും എന്ന് മറക്കരുത്
ReplyDeleteഅന്നൊക്കെ തേര്‍ഡ് ഷോ ഉണ്ടായിരുന്നു ( ചിലപ്പോ തിരുനക്കര ഉത്സവത്തിന്റെ സമയതാരിക്കും കോട്ടയത്ത് ചെന്നത് ) !
ReplyDeleteനിലവാരത്തെ കുറിച്ച് സ്വയം ഒരു ബോധം ഒക്കെ ഉള്ള ആളായത് കൊണ്ടായിരിക്കും നിലവാരത്തകര്‍ച്ച എന്ന് തോന്നുന്നത്..ഒരു കുഴപ്പവുമില്ല ധൈര്യമായ് കൊക്രോചിനെ കണ്ടോ എന്ന് ഞാന്‍ പറയില്ല..അങ്ങട് അലക്കെന്റെ പോണ്യേ..അല്ല സത്യത്തില്‍ പെന്റിയം 2 വിലാണോ അതിയാന്റെ ഈ പണിയൊക്കെ..എന്നാലും പോണീ എന്നാ പണിയായ് പോയ്..
ReplyDeleteനല്ല പോസ്റ്റ് പോനിക്കാ....
ReplyDeleteനീ ഇനി TV സീരിയല്‍ മാതിരി തുടരെ
ReplyDeleteപരുപാടി വെക്കണ്ടാ ഒറ്റ പോസ്റ്റില്‍ അവസാനിപ്പിക്കുക
ഇതു ഒരു മാതിരി ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടാനുള്ള പരിപാടിയാണല്ലേ. ഈ ബ്ലോഗെങ്ങാനും നിർത്തിയലുണ്ടല്ലോ. മര്യാദക്ക് വീണ്ടും എഴുതിക്കോണം. ഇല്ലെങ്കിൽ ഉണ്ടല്ലോ...
ReplyDeleteതുടരുന്നതല്ലേ നല്ലത്....
നിർത്തരുത്.....പ്ലീസ്
എനിക്ക് പോകാൻ വയ്യ..കർമ്മബന്ധം എന്നൊന്നില്ലേ..എവിടെനിന്നോ വന്ന് ഇവിടെ കണ്ടുട്ടിയ എന്റെ പ്രിയപ്പെട്ടവരെ വിട്ട് ഫോകില്ല ഞാൻ ( ഇനിയും അനുഭവിക്കാൻ കിടക്കുന്നു എന്ന് ചുരുക്കം.)
ReplyDeleteപാലായിൽ ബോട്ട് ജെട്ടി.ഹാ ഹാ ഹാ.ഇവിടേം കുറുമാൻ ചേട്ടന്റെ ബാധ!!!
ReplyDelete