Followers

Jan 22, 2011

പോണീബോയ് കേരളത്തിൽ ( പ്രധാന വാർത്ത )


പ്രശസ്ത അന്താരാഷ്ട്ര ബ്ലോഗറും ബില്യണേറും വ്യവസായപ്രമുഖനും സൂപ്പർഹീറോയും ഒക്കെയായ പോണിബോയ് ഇന്ന് രാവിലെ കേരളത്തിലെത്തി....
തന്നെ കവറു ചെയ്യാനെത്തിയ മീഡിയയെ മുഴുവൻ കബളിപ്പിച്ചാണദ്ദേഹം കേരളത്തിൽ ലാന്റ് ചെയ്തത്.......നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ വിവിഐപി ഗേറ്റ് വഴിയാണദ്ദേഹം പുറത്ത് വരുന്നതെന്നാണ് പത്രക്കാരും ചാനലുകാരും ആദ്യം കരുതിയിരുന്നത്..അതിനാൽ വെളുപ്പിന് അഞ്ച് മണിമുതൽ അവരവിടെ  കാത്ത് നിൽക്കുകയായിരുന്നു..

ചില അതീവ ബുദ്ധിമാന്മാരായ ചാനലുകാർ വിമാനത്താവളത്തിന് പിന്നിലെ മുള്ളുവേലിക്കപ്പുറം ക്യാമറയുമായി കാത്തുനിന്നു..എന്നാൽ ഇവരെയെല്ലാം കബളിപ്പിച്ചുകൊണ്ട് കുട്ടൻ വിമാനത്താവളത്തിന് മൈലുകൾ മുന്നേ വിമാനത്തീന്ന് നേരെ കടലിലോട്ട് എടുത്തുചാടി...എന്നിട്ട് മട്ടാഞ്ചേരിയിലേക്ക് നീന്തിക്കയറി...

ഇങ്ങനെയൊരു നീക്കം മുൻകൂട്ടി കാണാത്ത ശുംഭന്മാരായ SPPG ( Special Pony Protection Group)ക്കാർക്ക് ഈ മാസം ശമ്പളം കൊടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു....

കരയിലെത്തിയ ശേഷം  പോണി നേരെ പരമുനായർ നടത്തുന്ന ലോക്കൽ  ചായക്കടയിലേക്കാണ് കയറിച്ചെന്നത്...അപ്പോൾ അതുവഴി യാദ്രിച്ഛികമായി വന്ന ‘മലയാളരമ‘ ലേഖകനാണ് അത് കാണാനുള്ള ഭാഗ്യം ഉണ്ടായത്..പുള്ളി രഹസ്യമായി പോണി ചായ കുടിക്കുന്ന ഒരു ഫോട്ടോ എടുക്കുകയും ചെയ്തു...

പോണി കുടിച്ച ചായയുടെ വിശദാംശങ്ങൾ :
പഞ്ചസാര - 78.452 gm
തേയില - 14.234 gm
ചൂടുവെള്ളം - 35 മില്ലില്ലിറ്റർ...107.009 ഡിഗ്രി ചൂട്...
പാൽ ( മിൽമ ) - 139.0001 നാനോ ഔൺസ്.

ഏതാണ്ട് 23 സിപ്പോളമെടുത്താണദ്ദേഹം ചായ കുടിച്ചതെന്ന് ദ്രിക്സാക്ഷികളുടെ മൊഴിയിൽ നിന്നും വ്യക്തമായി...ചൂട് മാറാനായി 14 തവണ ഊതുകയും ചെയ്തു....പിന്നീട് ചില്ലലമാരിയിലിരുന്ന പപ്പടവട, ബോളി, പൂക്കേക്ക്, ബോണ്ട എന്നിവ ചെറുതായി രുചിച്ചുനോക്കി....ചായക്കടയിൽ മൊത്തം ബില്ല് 28.50 രൂപയായി....

കാ‍ശ് വേണ്ടെന്ന്  പരമുനായർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണിമോൻ പണം നൽകി.....1000 ദിർഹത്തിന്റെ ഒറ്റനോട്ടാണ് പരമുനായർക്ക് നൽകിയത്...ബാലൻസ് തരാൻ പത്ത് പതിനായിരം രൂപ ഇല്ലാത്തതിനാൽ പരമുനായർ വിഷമിച്ചു...അപ്പോഴദ്ദേഹം ബാക്കി വേണ്ടെന്നും പറഞ്ഞ് അങ്ങിറങ്ങി പോയി....

താൻ ബ്ലോഗ് പോയിട്ട് പത്രം പോലും വായിക്കാറില്ലെങ്കിലും കൊച്ചുമോനായ സബീഷ് പറഞ്ഞ് താൻ സൂപ്പർ സെലിബ്രിറ്റിയായ പോണിയേപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും....അതിനാൽ അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത സന്ദർശനം ഒരു സ്വപ്നമാണോയെന്ന് പോലും താൻ സംശയിക്കുന്നതായി പരമുനായർ പറഞ്ഞു..മാത്രമല്ല ഇനി മുതൽ പോണി ചായകുടിച്ച ഈ കട സെവൻസ്റ്റാർ ചായക്കടയായിരിക്കും എന്ന്  അദ്ദേഹം അറിയിച്ചു.

ആയതിനാൽ ഇനി മുതൽ ഒരു ചാ‍യയ്ക്ക് വാറ്റും ടാക്സുമുൾപെടെ 356 രൂപയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..( പരമുനായരുടെ കൂടുതൽ ദിവ്യാനുഭവങ്ങൾ അടുത്ത ആഴ്ച സണ്ടേ സപ്ലിമെന്റിൽ വായിക്കാം..)

അപ്പോഴേക്കും ചാനലുകാർ ഓടിപ്പിടിച്ച് അവിടെയെത്തി..അരമണിക്കൂറിനകം വിയർത്തുകുളിച്ച് കമാൻഡോകളും മട്ടാഞ്ചേരിയിലെത്തി..പോണിമോൻ ചായക്കടയിൽ എത്തും എന്ന് ചിന്തിക്കാൻ പോലും കഴിവില്ലാത്ത നിഷ്ക്രിയരായ പോലീസുകാരണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി..ഭരണകക്ഷിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് സ്ഥലം എസ്.ഐ  കുഞ്ഞിന് പ്രൊട്ടക്ഷൻ കൊടുക്കാത്തതെന്നും ലോക്കൽ കമ്മിറ്റി നേതാവ് ആരോപിച്ചു...

പോണിമോന്റെ മനോവികാരങ്ങൾ അളക്കാൻ കഴിയാത്ത എല്ലാ പോലീസുകാരെയും സസ്പെൻഡ് ചെയ്യും എന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു..

ചായക്കടയിൽ നിന്നിറങ്ങിയ പോണിമോൻ നേരെ ചെന്നത് വായും പൊളിച്ച് സൈക്കിളിൽ നിൽക്കുന്ന ലോട്ടറിക്കച്ചവടക്കാരൻ സുഗുണന്റെ  മുന്നിലേക്കാണ്...എന്തു ചെയ്യണം എന്നറിയാതെ സുഗുണൻ വിയർത്തു...

തനിക്ക് സൈക്കിൾ ചവിട്ടാൻ ഭയങ്കര ആഗ്രഹമാണെന്നും പക്ഷേ മമ്മി സമ്മതിക്കാത്തതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സുഗണനോട് പറഞ്ഞു...

“ ...വിരോധമില്ലെങ്കിൽ തനിക്ക് ഈ സൈക്കിളൊന്ന് ചവിട്ടിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു..“.......സുഗുണന് ചത്താ മതിയെന്നായി...

അപ്പോഴേക്കും ദുഷ്ടന്മാരായ കമാൻഡോകൾ ചാടി വീണു..ബെൻസിലും  ഫെറാറിയിലും മാത്രം കയറിയിട്ടുള്ള പോണിമോൻ അറിയാൻ വയ്യാതെ സൈക്കിളിൽ കയറരുതെന്ന് അവർ പറഞ്ഞു..എന്നാൽ അവരെ അവഗണിച്ച് പോണിമോൻ സൈക്കിളീൽക്കയറി...വഴിയരികിൽ നിന്ന് പാട്ടപെറുക്കുന്ന ഒരു കുട്ടിയെ പിടിച്ച് ഫ്രണ്ടിലിരുത്തി അദ്ദേഹം 200 മീറ്ററോളം സൈക്കീൽ ചവിട്ടി..
ഇതിൽ നിന്നും നിരാലംബരോടുള്ള അദ്ദേഹത്തിന്റെ സ്നേഹം നമുക്ക് മനസ്സിലാക്കാൻ സാധിക്കും...
സുഗുണന് നന്ദി പറഞ്ഞിട്ട് സൈക്കിളും നൽകി അദ്ദേഹം ആലപ്പുഴയിലേക്ക് യാത്രയായി.

ഈ സൈക്കിൾ താൻ ലാമിനേറ്റ് ചെയ്ത് വീട്ടിൽ സൂക്ഷിക്കുമെന്നും ഇനി ശിഷ്ട കാലം പോണീ സ്തോത്രങ്ങൾ ഉരുവിട്ട് കാലം കഴിക്കുമെന്നും സുഗുണൻ വാരിക്കുഴി ദിനപത്രത്തോട് പറഞ്ഞു...
പത്തുമണിയോടെ പോണിക്കുഞ്ഞ് ആലപ്പുഴയിലെ ബോട്ട്ജെട്ടിയിലെത്തി..ഒരു വെറും സാധാരണക്കാരനേപ്പോലെ അദ്ദേഹം ആലപ്പുഴ - കുമരകം സർവീസ് ബോട്ടിൽ ചാടിക്കയറി.

മണ്ടന്മാരായ കമാൻഡോകൾ സ്പീഡ് ബോട്ടിൽ അനുഗമിച്ചു..എക്സൈറ്റഡായ യാത്രക്കാർ പോണിയെ ഒന്ന് തൊടാനും അടുത്ത് നിൽക്കാനും മത്സരിച്ചു...ടിക്കറ്റെടുക്കണ്ടാന്ന് കണ്ടക്ടർ പറഞ്ഞെങ്കിലും നിർബന്ധിച്ച് പോണി ടിക്കറ്റെടുപ്പിച്ചു..എന്നാൽ വാലെറ്റ് അദ്ദേഹം വണ്ടിയിൽ വച്ചു മറന്നിരുന്നു.. വേറെ പൈസയൊന്നും കൈയ്യിലില്ലായിരുന്നു...ഉടൻ തന്നെ തന്റെ 30 പവന്റെ അരഞ്ഞാണം അഴിച്ച് നിർബന്ധപൂർവ്വം കണ്ട്ക്ടർക്ക് കൊടുത്തു....

കുമരകം ഡോക്കിലെത്തിയ പോണി ബോട്ടിലുണ്ടായിരുന്ന 79 യാത്രക്കാരുടേയും പേരും അഡ്രസും ചോദിച്ചു മനസ്സിലാക്കി..നിങ്ങളെ ഞാനൊരിക്കലും മറക്കില്ല എന്നും പറഞ്ഞു....ചില സ്ത്രീകൾ ദുഖം സഹിക്കാൻ വയ്യാതെ വിങ്ങിക്കരഞ്ഞു...അവരോടെല്ലാം യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം
തന്നെകാത്ത് കിടന്ന ഹോണ്ടാ അക്കോഡിനെ അവഗണിച്ച് ചെരുപ്പിടാതെ  കാൽനടയായാണ് 300 മീറ്റർ അകലെയുള്ള റിസോർട്ടിലേക്ക് പോയത്......അദ്ദേഹത്തിന്റെ പാദസ്പർശമേറ്റ മണൽത്തരികൾ ശേഖരിക്കാൻ ജനങ്ങൾ മത്സരിച്ചു...ആ ബഹളമൊതുക്കാൻ ചെറിയതോതിൽ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു...

റിസോർട്ടിലെത്തിയ അദ്ദേഹം അവരുടെ ഡൺലപ്പ് മെത്തയിൽ കിടക്കാതെ റിസോർട്ടിന്റെ പൂമുഖത്ത് ഒരു പാ വിരിച്ച് നിലത്ത് കിടന്ന് വിശ്രമിച്ചു..ഇത് കണ്ട് സഹിക്കാൻ വയ്യാതെ പൊട്ടിക്കരഞ്ഞ റിസോർട്ട് മാനേജരെ അദ്ദേഹം തന്റെ സ്വതസിദ്ധമായ മിൽക്ക്മെയ്ഡ് പുഞ്ചിരിയോടെ സമാശ്വസിപ്പിച്ചു...സുഭാഷ് ചന്ദ്രബോസും താന്തിയാതോപ്പിയും ലാലാലജപ് റായിയുമൊന്നും ഡൺലപ്പിലല്ല കിടന്നുറങ്ങിയത് എന്നദ്ദേഹം അവരെ ഓർമ്മിപ്പിച്ചു..

വൈകുന്നേരം വിശ്രമം കഴിഞ്ഞ് പാലൊഴിക്കാത്ത പഞ്ചാരയിടാത്ത ഒരു കട്ടൻകാപ്പി (ഇവിടെ അടിസ്ഥാന വർഗ്ഗത്തിന്റെ ഒരു ബിംബമാണ് കട്ടൻകാപ്പി ) മാത്രം കുടിച്ചുകൊണ്ട് അദ്ദേഹം പുറത്തേക്കിറങ്ങി...പുറകെ കമാൻഡോകളും...കായൽ തീരത്തുകൂടി നടന്ന അദ്ദേഹം പെട്ടെന്ന് കായലിലേക്ക് എടുത്തുചാടി നീന്തി...കമാന്റോകൾ കായലുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അദ്ദേഹത്തെ കണ്ടില്ല...കുസ്രിതിക്കാരനായ പോണിമോൻ അങ്ങനെ ഒരിയ്ക്കൽ കൂടി കമാൻഡോകാളെ പറ്റിച്ചു...

അവിടുന്ന് മുങ്ങിയ അദ്ദേഹം പൊങ്ങിയത്  മീനച്ചിലാറ്റിലെ കുളിക്കടവിലായിരുന്നു..ദാരിദ്ര്യരേഖയ്ക്ക് ഏതാണ്ട് 18 കിലോമീറ്ററോളം  താഴെ താമസിക്കുന്ന  ഒരു പാവപ്പെട്ട പെൺകുട്ടി ആ സമയം കുളിക്കാനായി അവിടെ വന്നു..അപ്പോഴാണ് അവൾ ഓർത്തത്  കാശില്ലാത്തതുകൊണ്ട് സോപ്പ് മേടിച്ചിട്ടില്ലായെന്ന്...അവൾ ദൈവത്തെ വിളിച്ച് കരഞ്ഞു..അത്ഭുതം!!!...

ജലദേവനേപ്പോലെ കൈയ്യിലൊരു കെട്ടു ബാത്ജെല്ലും ഡവ് സോപ്പും ഷാമ്പൂവും പയറുപൊടിയും ഒക്കെയായി പോണി വെള്ളത്തിൽ നിന്നും പൊങ്ങിവരുന്നു..ഇത്രേം സാധനങ്ങൾ അവളുടെ കൈയ്യിൽ കൊടുത്തു...ആ പെൺകുട്ടിയുടെ കണ്ണുകൾ ക്രിതഞ്ജത കൊണ്ട് നിറഞ്ഞു...

മാത്രമല്ല അവൾ കുളിച്ചു തീരുന്നിടം വരെ അദ്ദേഹം അവിടെയിരുന്ന് അവൾക്കൊരു കമ്പനി കൊടുക്കുകയും ചെയ്തു...ഒരു ബില്യണേർ  പാവങ്ങളോട് കരുണയോടെ എങ്ങനെ പെരുമാറണം എന്നുള്ളതിന് ഇതിലും വലിയ ഒരു ദ്രിഷ്ടാന്തമുണ്ടോ..?....

അപ്പോഴേക്കും സംഭവം കേട്ടറിഞ്ഞ് അവിടെ ആളുകൂടാൻ തുടങ്ങി...അതോടെ അവിടുന്നും അദ്ദേഹം മുങ്ങി...കമാൻഡോസ് ഒരുവിധം ട്രേസ് ചെയ്ത് കുളിക്കടവിൽ എത്തിയപ്പോഴേക്കും അദ്ദേഹം കോട്ടയം ഠൌണിലെത്തിയിരുന്നു....

അപ്പോഴേക്കും സമയം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ച പോണിക്ക് വിശ്രമിക്കാൻ ട്യൂലിപ്സും ഡെയ്സിയും ഇടകലർത്തിത്തുന്നിയ പ്രത്യേകം മ്രിദുലമായ മെത്ത ഹോട്ടലുകാർ തയ്യാറാക്കിയിരുന്നു...

എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...

രാവിലെ അദ്ദേഹം കുളിച്ചതാകട്ടേ ഫ്രഞ്ച് ബാത്ത്രൂമില്ലല്ല...ഒരു കോർപറേഷൻ പൈപ്പിന്റെ ചുവട്ടിൽ നിന്ന്...ചാനലുകൾ ലൈവായി അത് നാട്ടുകാരെ കാണിച്ചു..ആദർശം പ്രസംഗിക്കാൻ മാത്രമല്ല നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ച് കാണിക്കാനുള്ളതാണെന്നണദ്ദേഹം കുളി കഴിഞ്ഞ് പറഞ്ഞത്..

ബ്രേക്ക്ഫസ്റ്റായി അദ്ദേഹം  വെറും കഞ്ഞി വിത്ത് ഉപ്പാണ് കഴിച്ചത്...കരിമീനും പ്രോൺസ് ഫ്രൈയ്യും  ഒക്കെയായി വന്ന ഹോട്ടലുകാരെ അദ്ദേഹം നിരാശരാക്കി...ലാളിത്യമാണ് തന്റെ മുഖമുദ്ര എന്നദ്ദേഹം പറഞ്ഞു...എങ്ങനെയാണ് കഞ്ഞി ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പാചകക്കാരൻ കുഞ്ഞാപ്പുവിനോട് വിശദമായി ചോദിക്കാനും മറന്നില്ല...

യാത്ര പറഞ്ഞിറങ്ങുമ്പോൾ വീട്ടിൽ കൊണ്ടുപോകാനായി അല്പം കഞ്ഞി പാഴ്സൽ വാങ്ങാനും അദ്ദേഹം പറഞ്ഞു.. പച്ചവെള്ളം പോലും ബുർജ്ജ് അറബീന്ന് മാത്രം മേടിച്ചുകൊടുത്ത് വളർത്തിയ
പോണിയുടെ ലാളിത്യം കണ്ടുപഠിക്കാൻ അച്ഛനമ്മമാർ കുട്ടികളെ ഉപദേശിച്ചു...

അപ്പോഴേക്കും അദ്ദേഹത്തിന് എയർപോർട്ടിലേക്ക് പോകാനായി കാറ് വന്നു..പെട്ടെന്നതാ ഒരു സംഘം ആൾക്കാർ പോണിയുടെ നേരെ വരുന്നു അവരെല്ലാം ആയുധധാരികളുമാണ്...ഏറ്റവും ഫ്രണ്ടിൽ നടക്കുന്നവന്റെ കൈയ്യിൽ M1A1 റോക്കറ്റ് ലോഞ്ചറുമുണ്ട്...മറ്റുള്ളവരുടെ കൈയ്യിൽ പലതരം തോക്കുകളൂം...ഇവന്മാരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ..ഇനി വല്ല തീവ്രവാദികളും.........????

പോണി ഒന്ന് ഭയന്നെങ്കിലും ഓടിയില്ല..കാരണം ആളുകൾ മുഴുവൻ നോക്കി നിൽക്കുകയാണ്...തന്റെ ഇമേജ്....എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴത്തേക്കും അവർ മുന്നിൽ വന്നു...എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് നോക്കിനിന്നു.......

ആ സംഘത്തിന്റെ നേതാവ് “ദാ ..പിടി... ”എന്ന് പറഞ്ഞ് റോക്കറ്റ് ലോഞ്ചറെടുത്ത് പോണിയുടെ കൈയ്യിൽ കൊടുത്തു..മറ്റുള്ളവരും തോക്കുകൾ പോണിയുടെ മുന്നിൽ വലിച്ചെറിഞ്ഞു...

“..ങേ...എന്തായിത്..?.”

“ഇത് ഞങ്ങടെ രാജിക്കത്ത്...“

“ രാജിയോ...അതിന് നിങ്ങളൊക്കെയാരാ..?..“

“....ഞങ്ങളൊക്കെ നിന്റെ പ്രൊട്ടക്ഷൻ കമാൻഡോസാ..ഞാനാ ചീഫ്...നിന്റെ പണ്ടാരടങ്ങിയ ജോലി ഞങ്ങൾ രാജി വയ്ക്കുന്നു..എന്നിട്ട് അന്തസായിട്ട് കൂലിപ്പണിയെടുത്ത് കേരളത്തിൽ ജീവിക്കാൻ പോകുന്നു..അതാകുമ്പോൾ സമാധാനമുണ്ട്..ഇത്രേം പണിയില്ല.... ദിവസം ക്രിത്യമായി കൂലിയും കിട്ടും...പിന്നെ നിന്റെ പുറകെ പട്ടിയേപ്പോലെ ഓടണ്ട കാര്യമില്ലല്ലോ...“

അന്തിച്ചു നിൽക്കുന്ന പോണിയെ അവഗണിച്ച് കുറേ മൺവെട്ടികളും തൂമ്പായുമൊക്കെയായി യൂണിഫോം മാറ്റി ഒറ്റത്തോർത്തുമുടുത്തവർ നടന്നു നീങ്ങി...അപ്പോഴും ക്യാമറഫ്ലാഷുകൾ തുരുതുരെ മിന്നിക്കൊണ്ടിരുന്നു...പോണിയുടെ ഓരോ ഭാവമാറ്റവും അടുത്ത ദിവസത്തെ പത്രത്തിൽ വരുത്താനായി ക്യാമറകൾ മത്സരിച്ചുകൊണ്ടേയിരുന്നു.....


-------------------------------------------------------------------------------------------------------------
പോണിയുടെ ജീവിതത്തിൽ നിന്നും ആർജ്ജവം ഉൾക്കൊണ്ട്  നിർമ്മിച്ച ഒരു ചലച്ചിത്രത്തിലെ ചില  പ്രസക്ത ഭാഗങ്ങൾ താഴെക്കാണാം...






.....

27 comments:

  1. ഗൂഗിൾബസിൽ കണ്ട ഒരു വാർത്ത..അതിന്റെ ആഫ്ടർ ഇഫക്ടാണ്...കോടീശ്വരന്മാർക്കെന്താ ചായയും പരിപ്പുവടയും കഴിച്ചാൽ..?..ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലേ.....അല്ലേ...ല്ലേ...???

    ReplyDelete
  2. ചിറകൊടിഞ്ഞ കിനാവുകളുടെ മൂന്നാം കണ്ടം അപ്രത്യക്ഷമായല്ലോ?... എന്തു പറ്റി?.

    ReplyDelete
  3. എന്തൊരു വിനയം....എന്തൊരു വിനയം...

    ReplyDelete
  4. പോണിബോയ് പോണപോക്കിൽ പരിപ്പുവട കഴിച്ചൂന്നു വച്ച് എന്താ ഇത്ര കുഴപ്പം?

    ReplyDelete
  5. പോണീ....പരിപ്പുവടയുടെ രാഷ്ട്രീയ പ്രാധാന്യം മറന്ന് പോകരുത് :)

    ReplyDelete
  6. ലുട്ടാപ്പി ആർക്കൈവ്സ് പുനസ്ഥാപിച്ചു...മറ്റേ നോവൽ വായിക്കാതിരിക്കുന്നതാ നല്ലത്..എനിക്കിഷ്ടപെട്ടില്ല..

    പിന്നെ ഇതൊരു സ്പൂഫാണെന്ന് ആർക്കും മനസ്സിലായില്ലേ...എന്റെ ഉന്നം തെറ്റിയോ..?

    ReplyDelete
  7. തൂമ്പയും മണ്‍വെട്ടിയുമായ് അവരും മട്ടാന്‍ചേരി കടലിലേക്ക് എടുത്തു ചാടിക്കാണും !!!!

    ReplyDelete
  8. @Pony Boy ചോക്ലേറ്റ് ഗാന്ധിക്കിട്ട് ഒരു താങ്ങ് കൊടുത്തതാണെന്നാണ് എന്റെ വിശ്വാസം . പിന്നെ ഗൂഗിള്‍ ബസ് എന്നു പറഞ്ഞപ്പോ ചെറിയ ഒരു കണ്‍ഫ്യൂഷന്‍ തോന്നി അതാ മിണ്ടാഞ്ഞേ.

    ReplyDelete
  9. mathrubhumi.com

    പത്രധർമ്മം..അതിന്റെബസ്

    ReplyDelete
  10. പതിവ് പോലെ തന്നെ, തകര്‍ത്തൂ.. അത്യുഗ്ര് പണ്ടാര്‍..

    ReplyDelete
  11. പോണി ബോയ്ക്ക് അവിടെ നീരാടുമ്പോൾ ഒരു കോണകം കൂടി ഉടുക്കാമായിരുന്നു..!

    ReplyDelete
  12. ഒരു പരിപ്പ് വടേം സുലൈമാനീം പിന്നെ ഒരു ദിനേശ് ബീഡീം കൂടി ആവാരുന്നു!
    പക്ഷെ എല്ലാം അപ്രതീക്ഷിതമായിരുന്നില്ലേ.. :)))

    (ഓ : ടോ :-ഇതൊക്കെ ഇപ്പൊ ഒപ്പിക്കണേല് കണ്ണൂര് പോയാലും കിട്ടില്ലാന്നായിട്ട്ണ്ട്, )

    പോണി ബോയ്, ഈ പോസ്റ്റിനെപ്പറ്റി വേറെ ഒന്നും പറയാന്‍ വാക്കുകളില്ലാ മാഷെ!!!!!

    ReplyDelete
  13. അല്ല എന്താ കഴിച്ചാല്‍ ..ഞാന്‍ കഴിക്കുന്നുണ്ടല്ലോ ..പിന്നല്ലേ !

    ReplyDelete
  14. എന്നാലിത്തവണ അദ്ദേഹം തിരഞ്ഞെടുത്തത് കോട്ടയം ബസ്റ്റാന്റിനടുത്തുള്ള ഒരു കടത്തിണ്ണയായിരുന്നു..കടത്തിണ്ണയിൽ 10 രൂപയുടെ തോർത്ത് വാങ്ങി വിരിച്ചദ്ദേഹം കിടന്നുറങ്ങി...കൊതുകടി കൊണ്ടെങ്കിലും പോണിയുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ അഡ്ജെസ്റ്റ് ചെയ്ത് കമാൻഡോകൾ നിന്നു..കൊതുകുകളും ആ മഹാനുഭാവനെ തൊടാതെ ഭക്ത്യാദരപൂർവ്വം മാറിനിന്നു...

    അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍........................?????
    പോണിയെ ഞാന്‍ ഓടി..:)

    ReplyDelete
  15. കുമ്പളങ്ങിയില്‍ നിന്നും പണ്ടു ഓസിനു കേന്ദ്രത്തിലെത്തിയിരുന്ന തിരുതമീന്‍ കഴിച്ചതില്‍ പിന്നെയാണ് പോണിക്കുട്ടന്റെ സ്വഭാവം ഇങ്ങനെ മാറിയതെന്നും ഒരു ശ്രുതിയുണ്ട്.

    ReplyDelete
  16. പാവം ഒരു പാവപ്പെട്ടവന്റെ ചായക്കട കൂടി പൂട്ടിക്കിട്ടി. എന്നാലും പോണി ഇത്രേം വലിയ സെലെബ്രിട്ടി ആണെന്നു ഞാനറിഞ്ഞില്ല കേട്ടാ.

    ReplyDelete
  17. അത് കൊണ്ടാണോ പോണീസെ മൂപ്പര് നാല്പ്പതായിട്ടും കെട്ടാത്തത്...അതോ എസ.പി.എഫ് കാരെ പേടിച്ചിട്ടാണോ?

    ReplyDelete
  18. @മുരളീമുകുന്ദൻ : കൊച്ചു പയ്യനല്ലേ, നഗ്നതയെ നമുക്ക് ഇഗ്നോർ ചെയ്യാം...

    @നിശാസുരഭി: ചൈനേലൊക്കെ പാർട്ടിയോഫീസുകളിൽ ഇപ്പോൾ പരിപ്പുവടയാണ് യൂസ് ചെയ്യുന്നത്..

    ‌@ ആസ്വാദകൻ: ഒരു ലെജൻഡായിട്ടും എന്നെ ബഹുമാനിക്കാത്തവരുടെ ഒരു ലിസ്റ്റ് എടുക്കുന്നുണ്ട്..എന്നിട്ട് കാണാം..

    @ജുനെത്: കല്യാണം കഴിച്ചാൽ പോയില്ലേ ഇമേജ്..പലർക്കും ടിയാന്റെ യഥാർത്ത പ്രായം നാല്പതാണെന്ന് അറിയില്ല..അല്ലേ ഓർക്കാറില്ല...ജീവിതത്തേക്കാൾ വലുതല്ലേ ഇന്ത്യയുടെ സിംഹാസനം..

    ReplyDelete
  19. കുറച്ചു മുന്‍പ് ഈ കഥാ നായകന്‍ വന്നു കാപ്പി കുടിച്ചത് കാരണം വിജയന്‍ എന്നയാള്‍ വഴിയാധാരമായിട്ടുണ്ട്.
    Coffee Efect
    ഈ പരമു നായരുടെ അവസ്ഥ എന്തായോ ആവോ?
    ലെവന്‍ കാരണം ജീവിതം വഴിമുട്ടിയവരെ പുനരധിവസിപ്പിക്കാന്‍ ഉടന്‍ ഒരു പാക്കേജ് പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

    ReplyDelete
  20. അപ്പോള്‍ പോണി കയറിയ ചായക്കടയും പൂട്ടുമോ?!

    ReplyDelete
  21. kidilan aayittundu kaliyakkal..........

    ReplyDelete
  22. ഞാനൊന്നൂടെ വിശദായ് വായിക്കാന്‍ വന്നതാ :)
    സുലൈമാനി ഇന്നലത്തെ വായനയില്‍ കണ്ടില്ലാരുന്നു, ഷെമി.. ഹിഹിഹി..

    ഈയൊരു പോസ്റ്റിനു മുമ്പില്‍ ‘ചിറകൊടിഞ്ഞ കിനാവുകളുടെ അവസാനഭാഗം’ നിഷ്കരുണം മാറ്റി നിര്‍ത്തിയ പോണിയെ അഭിനന്ദിക്കുന്നു കേട്ടൊ!

    ചൈനേല്‍ ദിനേശ് ബീഡീം കിട്ട്വോ പോണീ??
    കിട്ട്വാരിക്കും അല്ലെ?

    അഭിനന്ദനങ്ങള്‍!

    ReplyDelete
  23. പരിപ്പ് വടേം സുലൈമാനീം.....

    നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  24. പോണിയുടെ ലാളിത്യം കേരളം ഏറ്റു പാടും..പഞ്ചാബും!

    ReplyDelete
  25. രാജീവ്ഗാന്ധിയുടെ മകന്റെ ലീലാവിലാസങ്ങൾ പോലെ.

    നന്നായി രസിച്ചു.

    ReplyDelete

ദോ താഴെ കാണുന്നതാണ് കമന്റ്പെട്ടി..ഇത് ഇങ്ങനെ 24X7 തൊറന്ന് വച്ചേക്കുന്നത് കമന്റാനാണ്...അതുകൊണ്ട് ഒരു 22.50 പൈസ രജി:ഫീസ് അടച്ചിട്ട് കമന്റിക്കോളൂ...

Related Posts Plugin for WordPress, Blogger...