ധീരയോദ്ധാക്കള്‍

Sep 20, 2010

മലയാളസിനിമാ Xmas എക്സാം 2010 [Question Paper]

.സഹ്രിതക്രിതാവായ ഗലാസ്നേഹികളേ ,

നമ്മുടെ നേടിന്റെ ഉന്നമനത്തിനും ഉൽപ്രോക്ഷണത്തിനും വേണ്ടി പ്രൈമറി ക്ലാസുകളിൽ പാഠ്യവിഷയമാകാൻ പോകുന്ന  മലയാള ചലചിത്രം എന്ന സബ്ജക്ടിന്റെ ചോദ്യപ്പേപ്പറും മറ്റും വിദ്യാർഥികളുടെ സൌകര്യാർഥം   അഡ്വാൻസായി പുറത്തിറക്കുന്നു...
റഫറൻസ് ഗ്രന്ഥങ്ങളായ  നാനാ ,  ചിത്രഭൂമി ,സിനിക്രൈം തുടങ്ങിയവ ലൈബ്രറികളിൾ ലഭിക്കുന്നതായിരിക്കും....

ഇക്കൊല്ലത്തെ  ക്രിസ്മസ്പരീക്ഷയുടെ ചോദ്യപ്പേപ്പർ ചുവടെ ചേർക്കുന്നു...Sep 19, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 2

                                                                                                      സമയം രാവിലെ ആറുമണി കഴിഞ്ഞു അഞ്ചുമിനിട്ട്.......കാറിൽക്കിടന്നുറങ്ങുകയായിരുന്ന ചാർളിയും കൂട്ടുകാരും പതിയെ എഴുന്നേറ്റു...വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു..ആരേയും കാണാനില്ല... .അവർ വീട്ടിലേക്ക് കയറി... തിരുമേനിയെ അകത്ത് കാണാനില്ല...വീടുമുഴുവൻ അലങ്കോലപ്പെട്ടു കിടക്കുന്നു...എന്തോ ഒരു അപകടം നടന്നതിന്റെ ലക്ഷണം.....ചാർളി ചിന്താമഗ്നനായി പോർച്ചിൽത്തന്നെ നിന്നു...

                                 അപ്പോഴതാ ദൂരെ നിന്നും കവലച്ചട്ടമ്പി മി.പ്രായിക്കര അപ്പ വിളിച്ചുകൂവിക്കൊണ്ട് ഓടി വരുന്നു...

 “സാറന്മാരേ ചതി പറ്റിപ്പോയി...ഇന്നലെ വന്നത് വലിയകുളം തിരുമേനിയല്ലായിരുന്നു..ഞാനിപ്പോഴാ സംഗതിയറിഞ്ഞത് ...തിരുമേനി “പക്ഷിയും നീയും” എന്ന ഹൊറർ സിനിമ സെക്കന്റ്ഷോ കണ്ട് പേടിച്ച് പനി പിടിച്ച് രണ്ടു ദിവസമായി കിടപ്പിലാണ്...“Sep 17, 2010

ഗോസ്റ്റ് ഹൌസിൽ ഒരു പ്രണയകാലത്ത് 1

തിരശ്ശീലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ :             മുന്നറിയിപ്പ്:  സാമാന്യത്തിലധികം ധൈര്യമുള്ളവർ , ആന കുത്താൻ വന്നാലും ഓടാത്തവർ , ഒറ്റയ്ക്കു നിന്ന് ഗുണ്ടിനു തിരികൊളുത്തുന്നവർ  തുടങ്ങിയ ആൾക്കാർ മാത്രം വായിക്കുക....
 അതുപോലെ 3,4,5 ..16 വയസ്സുവരെയുള്ള കുട്ടികൾ ദയവായി മാതാപിതാക്കളോടോപ്പം മാത്രം ഇത് വായിക്കുക.. 
ഇനി മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക് , അക്ഷരമറിയാത്ത കൊച്ചു കുട്ടികൾക്ക് വായിച്ചുകൊടുക്കാനുള്ള ബാലരമയിലെ കുട്ടിക്കഥയല്ല ഇത്..പിന്നെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ബ്ലാങ്കറ്റിട്ട് തലവഴിമൂടി വായിച്ചാൽ നല്ല ധൈര്യം കിട്ടൂം...മാത്രമല്ല ഈ കഥയുടെ ഗുമ്മ് ഇതിന്റെ അപ്രതീക്ഷിതമായ ക്ലൈമാക്സിലാണ്....

\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
   

Sep 16, 2010

The Highway Man (1906) --- By ആൽഫ്രഡ് നോയിസ്

                                                   ഏതാണ്ട് 100 വർഷങ്ങൾക്കു മുൻപ്  ആൽഫ്രഡ് നോയിസ് എഴുതിയ “ ദ ഹൈവേമാൻ “ പണ്ട് ഏതോ കുട്ടിക്ലാസുകളിൽ ഏതാനും സ്റ്റാൻസ പഠിച്ചതോർക്കുന്നു...
അതിനുശേഷം വർഷങ്ങളോളം എന്തുകൊണ്ടോ അതിന്റെ വരികൾ മനസ്സിൽ നിന്നും പോകാതെ തങ്ങി നിന്നു...പിന്നീട്  ഒരുനാൾ മുഴുവൻ കവിതയും സംഖടിപ്പിച്ച്  ബൈഹാർട്ട് ചെയ്തു.... അതിന്റെ വരികളിലെ നൊസ്റ്റാൾജിയയോ എന്തോ ഒരു വല്ലാത്ത ഫീലിംഗ് ...

നിലാവിൽ കുളിച്ചു കിടക്കുന്ന നാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് തന്റെ പ്രണയിനിയെ കാണാൻ പോകുന്ന കൊള്ളക്കാരൻ..
പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങൾ വായനക്കാരന്റെ ഹ്രിദയത്തിൽ പതിഞ്ഞു പോകുന്ന ആ അവസാന വരികൾ വായിക്കുമ്പോൾ ആ കൊള്ളക്കാരൻ കൌബോയ് ഞാനായിരുന്നെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോകുന്നു....സാക്ഷാൽ ക്ലിന്റ് ഈസ്റ്റ്വുഡ്ഡിനെപ്പറ്റി കേൾക്കുന്നതിനു മുൻപേ   ഒരു കൌബോയ് സങ്കല്പം മനസ്സിൽ ഉണ്ടായത് ഈ കവിതയിലൂടെയാണ്..


                                              1906കളിൽ സർവശ്രീ. “ആൽഫ്രഡ് നോയിസ് “
“ബ്ലായ്ക്ക് വൂഡ്സ് “  എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് ഹൈവേമാൻ ...പിന്നീട് കാലം പഴകുന്തോറും അതിന്റെ  വീര്യംകൂടുകയാണുണ്ടായത്...ഇതെഴുതി ഏതാണ്ട് അൻപത് വർഷങ്ങൾക്കു ശേഷം നോയിസ്  തന്റെ കവിതയെപ്പറ്റി പറഞ്ഞു...

"I think the success of the poem...was due to the fact that it was not an artificial composition, but was written at an age when I was genuinely excited by that kind of romantic story“

                                                                     ഒരു പത്തേക്കർ ഫാം ഹൌസും....  രാത്രി അതിന്റെ മുറ്റത്ത്  ഒരു ചെറിയ കണ്ട്രിബാർ സെറ്റപ്പും ... ഒരു ഗ്ലാസ് ഏതേലും ഓൺ ദ റോക്സ്  വിസ്കിയും പിന്നൊരു സിഗാറും കത്തിച്ച് ബാഗ്രൌണ്ടിൽ ചെറുതായി “The Good The Bad And The Ugly “ യിലെ മ്യൂസിക്കും കേട്ട്  ഇരിക്കുമ്പോളാണ് ഈ കവിതയ്ക്കു പറ്റിയ ഒരു അന്തരീക്ഷം അഥവാ ഒരു ഗുമ്മ് ഉണ്ടാകുന്നത്...................................... അതായത് ഒരു ജോണീവാക്കർ സ്റ്റൈൽ....

The Highway Man:
 
                I
 
The wind was a torrent of darkness among the gusty trees,
The moon was a ghostly galleon tossed upon cloudy seas,
The road was a ribbon of moonlight, over the purple moor,
And the highwayman came riding-
        Riding-riding-
The highwayman came riding, up to the old inn-door.

                II

He'd a French cocked-hat on his forehead, a bunch of lace at his chin,
A coat of the claret velvet, and breeches of brown doe-skin;
They fitted with never a wrinkle: his boots were up to the thigh!
And he rode with a jewelled twinkle,
        His pistol butts a-twinkle,
His rapier hilt a-twinkle, under the jewelled sky.

                III

Over the cobbles he clattered and clashed in the dark inn-yard,
And he tapped with his whip on the shutters, but all was locked and barred;
He whistled a tune to the window, and who should be waiting there
But the landlord's black-eyed daughter,
        Bess, the landlord's daughter,
Plaiting a dark red love-knot into her long black hair.

                IV
And dark in the old inn-yard a stable-wicket creaked
Where Tim the ostler listened; his face was white and peaked;
His eyes were hollows of madness, his hair like mouldy hay,
But he loved the landlord's daughter,
        The landlord's red-lipped daughter,
Dumb as a dog he listened, and he heard the robber say-

                V
"One kiss, my bonny sweetheart, I'm after a prize to-night,
But I shall be back with the yellow gold before the morning light;
Yet, if they press me sharply, and harry me through the day,
Then look for me by moonlight,
        Watch for me by moonlight,
I'll come to thee by moonlight, though hell should bar the way."

                VI
He rose upright in the stirrups; he scarce could reach her hand,
But she loosened her hair i' the casement! His face burnt like a brand
As the black cascade of perfume came tumbling over his breast;
And he kissed its waves in the moonlight,
        (Oh, sweet black waves in the moonlight!)
Then he tugged at his rein in the moonlight, and galloped away to the West.

Part Two
                I
He did not come in the dawning; he did not come at noon;
And out o' the tawny sunset, before the rise o' the moon,
When the road was a gipsy's ribbon, looping the purple moor,
A red-coat troop came marching-
        Marching-marching-
King George's men came marching, up to the old inn-door.

                II
They said no word to the landlord, they drank his ale instead,
But they gagged his daughter and bound her to the foot of her narrow bed;
Two of them knelt at her casement, with muskets at their side!
There was death at every window;
        And hell at one dark window;
For Bess could see, through the casement, the road that he would ride.

                III

They had tied her up to attention, with many a sniggering jest;
They bound a musket beside her, with the barrel beneath her breast!
"Now keep good watch!" and they kissed her.
        She heard the dead man say-
Look for me by moonlight;
        Watch for me by moonlight;
I'll come to thee by moonlight, though hell should bar the way!

                IV
She twisted her hands behind her; but all the knots held good!
She writhed her hands till here fingers were wet with sweat or blood!
They stretched and strained in the darkness, and the hours crawled by like
years,
Till, now, on the stroke of midnight,
        Cold, on the stroke of midnight,
The tip of one finger touched it! The trigger at least was hers!

                V
The tip of one finger touched it; she strove no more for the rest!
Up, she stood up to attention, with the barrel beneath her breast,
She would not risk their hearing; she would not strive again;
For the road lay bare in the moonlight;
        Blank and bare in the moonlight;
And the blood of her veins in the moonlight throbbed to her love's refrain.

                VI
   Tlot-tlot; tlot-tlot! Had they heard it? The horse-hoofs
ringing clear;
Tlot-tlot, tlot-tlot, in the distance? Were they deaf that they did
not hear?
Down the ribbon of moonlight, over the brow of the hill,
The highwayman came riding,
        Riding, riding!
The red-coats looked to their priming! She stood up strait and still!

                VII
Tlot-tlot, in the frosty silence! Tlot-tlot, in the echoing night
!
Nearer he came and nearer! Her face was like a light!
Her eyes grew wide for a moment; she drew one last deep breath,
Then her finger moved in the moonlight,
        Her musket shattered the moonlight,
Shattered her breast in the moonlight and warned him-with her death.

                VIII
He turned; he spurred to the West; he did not know who stood
Bowed, with her head o'er the musket, drenched with her own red blood!
Not till the dawn he heard it, his face grew grey to hear
How Bess, the landlord's daughter,
        The landlord's black-eyed daughter,
Had watched for her love in the moonlight, and died in the darkness there.

                IX
Back, he spurred like a madman, shrieking a curse to the sky,
With the white road smoking behind him and his rapier brandished high!
Blood-red were his spurs i' the golden noon; wine-red was his velvet coat,
When they shot him down on the highway,
        Down like a dog on the highway,
And he lay in his blood on the highway, with a bunch of lace at his throat.

    *    *    *    *    *    *

                X
And still of a winter's night, they say, when the wind is in the trees,
When the moon is a ghostly galleon tossed upon cloudy seas,
When the road is a ribbon of moonlight over the purple moor,
A highwayman comes riding-
        Riding-riding-
A highwayman comes riding, up to the old inn-door.

                XI
Over the cobbles he clatters and clangs in the dark inn-yard,
And he taps with his whip on the shutters, but all is locked and barred;
He whistles a tune to the window, and who should be waiting there
But the landlord's black-eyed daughter,
        Bess, the landlord's daughter,
Plaiting a dark red love-knot into her long black hair.

ചരിത്രവും ഭൂമിശാസ്ത്രവും മറ്റും ചുരണ്ടിയെടുത്തത് വിക്കിത്താന്മാരുടെ കൈയ്യിൽ നിന്ന്...

Sep 13, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ - 4 (അവസാനിക്കുന്നു..)

ഞങ്ങൾ ചെല്ലുമ്പോഴേക്കും വിമാനക്കടയിലെ ജോലിക്കാർ അക്ഷമരായി കാത്തു നിൽക്കുകയായിരുന്നു...സ്റ്റോക്കിൽ നിന്ന് അല്പം മുന്തിയ ഇനം ചേസിസ് നോക്കിത്തന്നെ ഞാൻ വാങ്ങി..നാട്ടിൽ ചെന്നിട്ട് കുമാരേട്ടന്റെ ലെയ്ത്തിൽ കൊടുത്ത് ബോഡി വെൽഡ് ചെയ്ത് പിടിപ്പിക്കാമെന്നു ധാരണയായി...
ആ രാത്രി തന്നെ വാങ്ങിയ ജെറ്റുകളൂമായി ഞങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങി...ഒരു പ്ലെയിൻ ഞാനോടിക്കാമെന്നും ഏറ്റു.. മറ്റുള്ളവ ഓടിക്കാനുള്ള ലോങ്ങ് റൂട്ട് പൈലറ്റുമാരെ അവർ ഏർപ്പാടാക്കുകയും ചെയ്തു...ഭാഗവതതിന്റെ അത്രയും ഉള്ള ഒരു യൂസേഴ്സ് മാന്വൽ കുളിനോസ്കി എന്റെ കൈയ്യിലേക്ക് എടുത്തു തന്നു....എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതിൽ നോക്കി ഓടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു...

ആ പുസ്തകം വായിച്ചുപഠിക്കാനുള്ള ആമ്പിയർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ല മയിസ്രേട്ട്പണിക്കും പോകുമായിരുന്നല്ലോ എന്ന് ഞാനോർത്തു...
വിമാനത്തിന്റെ സീറ്റിലേക്ക് കയറുന്നതിനു മുൻപേ കുളിനോസ്കി എന്റെ കൈയ്യിലേക്ക് ഒരു ചെറിയ കാർട്ടൂൺ നിറയെ റഷ്യൻ ഉപ്പേരികളും മോസ്കോ അരിയുണ്ടകളും സെന്റ്പീറ്റേഴ്സ്ബർഗിൽ നിന്നും ബ്ലാക്കിൽ വാങ്ങിയ ഒരു കുപ്പി സക്ഷാൽ മിലിട്ടറി സ്മിർനോഫും തന്നു..അദ്ദേഹത്തിന്റെ കുമ്മണാഞ്ചേരിയിലുള്ള അമ്മുമ്മയ്ക്ക് കൊടുക്കാനാണത്രേ....മലയാളീകൾ എവിടെയായാലും മലയാളികൾ തന്നെ...ഞാൻ വിചാരിച്ചു...അങ്ങനെ കെട്ടും കെട്ടി ഞാൻ വിമാനത്തിൽ കയറി...ഭ്രമരത്തിലെ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച് ഞാൻ വിമാനം സ്റ്റാർട്ടാക്കി ഒന്ന് റെയ്സ് ചെയ്തു...പതുക്കെ ആ ജെറ്റ് ആകാശത്തേയ്ക്ക് പൊങ്ങിത്തുടങ്ങി..ആദ്യമായിട്ടാണ് ഒരു വിമാനം ഓടിക്കുന്നതെങ്കിലും മൈക്രൊസൊഫ്ട് ഫ്ലൈറ്റ്സിമുലേറ്റർ കളിച്ച് നല്ല എക്സ്പീരിയൻസ് ഉണ്ടായിരുന്നതു കൊണ്ട് അധികം ബുദ്ധിമുട്ട് തോന്നിയില്ല...ജിപീസ് ഓണാക്കി കൊച്ചി സെറ്റ് ചെയ്തു...ടോപ്പ് ഗിയറിലാക്കി വിമാനം പറന്നു.....സീറ്റ് ചരിച്ച് പുറകിലേക്കാക്കി ഡാഷ്ബോഡിലിരുന്ന “മഞ്ചാടീ “ എടുത്തു മുഖത്തേക്ക് കമഴ്ത്തി ഞാനൊന്നു മയങ്ങി.....

......................

സമയം 12:30PM
സ്ഥലം കൊച്ചിൻ എയർപോർട്ട്

ഒരു വൻജനാവലി തന്നെ ഞങ്ങളെക്കാത്ത് എയർപോർട്ടിന്റെ പരിസരത്തുണ്ടായിരുന്നു...വിമാനങ്ങൾ ശ്രദ്ധാപൂർവം പാർക്ക് ചെയ്തിട്ട് ഞാൻ പുറത്തേയ്ക്കു നടന്നു..

എനിക്കിനിയും എഴുതാൻ കഴിയുന്നില്ല..എഴുത്തിനൊരു ഗുമ്മ് കിട്ടുന്നില്ല...ബോറാകുന്നു....ആളുകേറാതെ മാറാലപിടിച്ച ഒരു പ്രേതബ്ലോഗാകുമോ ഇതും..ഒരു പക്ഷേ മനസ്സുമാറുമ്പോൾ എഴുതാൻ കഴിയുമായിരിക്കും....ഇപ്പോൾ കവിതയാണ് വരുന്നത്.. പിന്നെ വെള്ളമടിക്കാനുള്ള ഒരു വല്ലാത്ത ടെൻഡൻസിയും.... ഇപ്പോൽ കൂട്ടത്തിൽ കണ്ട ഒരു കവിത...ഇത്തരം കവിതകളോടുള്ള അവ
ജീവിതത്തിലാദ്യമായി മനസ്സുകൊണ്ട് ഒന്നു കരയാൻ തോന്നുന്നു...അവൾ ഒന്നു വിളിച്ചെങ്കിൽ....?


..


ഒരു നാലാംകിട നഷ്ടബോധത്തേകാൾ എനിക്ക് ചേരുന്നത് അച്ചായന്റെ തൂലികയിൽ വിരിഞ്ഞ ചാർളിയുടെ പ്രണയനൈരാശ്യമാണ്...


കണ്ണീരോടെ, വെറും ചാര്‍ളി


.......................................................................................................................................................................

എന്റെ സംഗീതയ്‍ക്ക്,മരിച്ചിട്ടില്ല. മരിക്കണമെന്നാഗ്രാഹിച്ചു. ഒന്നും സംഭവിച്ചില്ല. കത്തുന്ന നെഞ്ചുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവസാനം കണ്ടപ്പോഴും ഞാന്‍ നിന്നോടു പറഞ്ഞു-നീ ജസ്‍റ്റിന് നന്നായി ചേരും,ജസ്റ്റിന്‍ വളരെ നല്ലവനാണ് എന്നൊക്കെ. ഇപ്പോഴും അതു തന്നെ ഞാന്‍ പറയുന്നു. അത് ജസ്റ്റിന്‍ നല്ലവനായതുകൊണ്ടല്ല. ജസ്റ്റിന്‍ നിന്റെ ഭര്‍ത്താവും ‍ഞാന്‍ നിന്റെ പൂര്‍വകാമുകനായതിനാല്‍ എനിക്ക് മറ്റൊന്നും പറയാന്‍ അവകാശമില്ല.

ജസ്റ്റിനെ നീ തിരഞ്ഞെടുത്തതാണ്, എനിക്കതില്‍ പരാതിയില്ല. എനിക്ക് നിന്നെ തിരഞ്ഞെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ലല്ലോ. ഞാന്‍ നിന്റെ കഴുത്തില്‍ താലി കെട്ടുമായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാന്‍ കഴിയില്ല. എങ്കിലും നീ മറ്റൊരുത്തന്റെ ആവാതിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചിരുന്നു. സംഗീതേ, എല്ലാം കഴിഞ്ഞു. നിനക്കു കുട്ടികളുമായി.

എങ്കിലും ചോദിക്കട്ടെ, നിനക്ക് വേറെ കല്യാണം കഴിക്കാതിരുന്നു കൂടായിരുന്നോ.

നീയില്ലാതെ ഞാന്‍ സന്തോഷമായി ജീവിക്കില്ല എന്നറിഞ്ഞിട്ടും നീ മറ്റൊരാളുടെ ജിവിതത്തിലേക്ക് എന്തിനു പോയി ? നിനക്കറിയണോ ? നിന്റെ കല്യാണത്തിന്റെ ദിവസം ഞാന്‍ ബൈക്കുമായി രണ്ട് തവണ ലോറിയുടെ കീഴില്‍ കയറാന്‍ തുടങ്ങി. ലോറിയുടെ ബ്രേക്ക് പുത്തനായിരുന്നത് കൊണ്ട് മാത്രം രക്ഷപെട്ടു. അറിഞ്ഞുകൊണ്ടല്ല. അറിയാതെ സംഭവിച്ചതാണ്.

നീ വിവാഹം കഴിച്ചതില്‍ എനിക്കു സങ്കടമില്ല. എന്നാല്‍ നിനക്കെന്നോടൊരു ഗുഡ്‍ബൈ പറയാമായിരുന്നു. ഇനി കാണില്ല എന്നോ വിളിക്കില്ല എന്നോ പറയാമായിരുന്നു.നീ എന്റേതല്ലാതായിക്കഴിഞ്ഞു എന്ന് തിരിച്ചറിയാന്‍ വേണ്ടിയെങ്കിലും നിന്റെ കല്യാണം വിളിക്കാമായിരുന്നു. ഒന്നും ചെയ്തില്ല.

ഗുഡ്‍ ബൈ പയാന്‍ നിനക്കു മടിയുണ്ടാവും എന്നറിയാവുന്നത് കൊണ്ട് തന്നെ എത്ര തവണ ഞാനതിന് അവസരമുണ്ടാക്കി തന്നു. അപ്പോഴൊക്കെ നീയെന്നോടുള്ള തീവ്രമായ സ്‍നേഹം ഉപേക്ഷിച്ച് മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുന്നതിന്റെ നിരാശയെക്കുറിച്ച് വേദനയോടെ പറഞ്ഞു. നിന്റെ ചാച്ചനും അമ്മച്ചിയും സന്തോഷമായിരിക്കാന്‍ നീ ജസ്‍റ്റിനോടൊപ്പം സന്തോഷമായിരിക്കട്ടെ എന്നു ഞാനും കരുതി.

നീ ആരെ വിവാഹം കഴിച്ചാലും ഈ ഭൂമിയിലൊക്കെ തന്നെ ഉണ്ടാവുമല്ലോ എന്നു ഞാന്‍ കരുതി, എനിക്കൊന്നു കാണാന്‍,വല്ലപ്പോഴും ആ സ്വരമൊന്നു കേള്‍ക്കാന്‍. പക്ഷെ, സംഗീത…ഇത്ര കാലവും നീയൊരിക്കല്‍ പോലും എന്റെ മുന്നില്‍ വന്നില്ല. എന്നെ കണ്ടാല്‍ നിന്റെ പവിത്രമായ ദാമ്പത്യത്തിന് കളങ്കമേല്‍ക്കുമെന്നു കരുതിയാണോ ? നിനക്കു മനമാധാനത്തിനു വേണ്ടി ഈ ജീവിതം തന്നെ അവസാനിപ്പിച്ചു തരാന്‍ സന്നദ്ധമാണെന്നു ഞാന്‍ പറഞ്ഞിരുന്നതാണല്ലോ.

എന്നെ കൊല്ലാന്‍ ഗുണ്ടകളെ അയക്കും എന്നു നീ പറഞ്ഞപ്പോള്‍ എത്ര ദിവസം ‍ഞാന്‍ പ്രതീക്ഷയോടെ കാത്തിരുന്നു. അതും നീ ചെയ്തില്ല. അന്നത് ചെയ്തിരുന്നെങ്കില്‍ സ്വസ്ഥവും സംതൃപ്തവുമായ നിന്റെ ദാമ്പത്യത്തിലേക്ക് എന്റെ കത്ത് വന്നു കയറില്ലായിരുന്നു. മാതൃകാഭാര്യയായി നല്ല അമ്മയായി എത്രകാലം വേണമെങ്കിലും നിനക്ക് അഭിനയം തുടരാമായിരുന്നു.

ഇങ്ങനെയൊക്കെ പറയാനായിരുന്നെങ്കില്‍ അന്ന് പറയാമായിരുന്നില്ലേ എന്നു നിനക്ക് ചോദിക്കാം. നേരാണ്. അന്ന് ഞാനാണ് നിന്നെ ജസ്റ്റിനുമായുള്ള വിവാഹത്തിന് പ്രേരിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. നിന്റെ ചാച്ചന്‍ ഒരിക്കലും നിന്നെ എനിക്കു കെട്ടിച്ചുതരില്ല എന്നറിഞ്ഞുകൊണ്ട് ചാച്ചനും എനിക്കും ഇടയില്‍ നിന്നെ നിര്‍ത്തി ഒരു തിരഞ്ഞെടുപ്പുദ്യമത്തില്‍ തോല്‍ക്കാനിഷ്ടമില്ലാതിരുന്നത് കൊണ്ട്. അല്ലെങ്കില്‍, എത്രയും വേഗം നീ കല്യാണം കഴിച്ചില്ലെങ്കില്‍ നീ ഒരിക്കലും വിവാഹം കഴിക്കാതെ എന്റെ പെണ്ണായി ഇരുന്നെങ്കില്‍ എന്ന ആഗ്രഹം കൊണ്ട് ജസ്‍റ്റിനെ കൊന്നേക്കുമോ എന്ന ഭയം കൊണ്ട്.

എല്ലാം കഴിഞ്ഞു. എങ്കിലും സംഗീതേ, നിനക്ക് ആരെയും വിവാഹം കഴിക്കാതെ ഇരുന്നുകൂടായിരുന്നോ ?

സംഗീതേ, നിന്റെ ആദ്യരാത്രിയില്‍ ഞാനുറങ്ങിയിട്ടില്ല. വേണമെങ്കില്‍ കുടിച്ചു ബോധമില്ലാതെ എവിടെങ്കിലും വീണുറങ്ങാമായിരുന്നു. വേണ്ട എന്നു കരുതി. അന്ന് ഒരു നൂറു തവണ എങ്കിലും ഞാന്‍ കരഞ്ഞു. നീ എന്നെ വിളിച്ചില്ലെങ്കിലും നിന്റെ കല്യാണക്കുറി ഒരിടത്തു നിന്ന് കണ്ട് അതിലെ സമയം നോക്കി കെട്ടിന്റെ സമയം വരെ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു, എല്ലാം ഭംഗിയായി നടക്കാന്‍.

അത് കഴിഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു. എനിക്കു സങ്കല്‍പിക്കാനാവാത്ത വിധം ഭീകരമായി… പള്ളിയുടെ കോണിലെങ്കിലും വന്ന് നിന്ന് നിന്റെ കല്യാണം കാണാന്‍ നീയെന്നെ അനുവദിച്ചില്ലല്ലോ. എന്തിനാണ് സംഗീതേ നീയെന്നെ മാറ്റി നിര്‍ത്തിയത് ? നിന്റെ ആരുമല്ലല്ലോ ഞാന്‍. നിന്റെ ബന്ധുക്കളും കൂട്ടുകാരും ഒക്കെ നിന്നെ കെട്ടിപ്പിടിച്ച് ആശംസകള്‍ പൊതിയുമ്പോള്‍ എന്റെ നോട്ടം നിന്നെ അസ്വസ്ഥതപ്പെടുത്തുമെന്നു ഭയന്നോ ?എത്രയോ ഭിക്ഷക്കാര്‍ അന്നവിടെ ഭക്ഷണം കഴിച്ചുപോയി. അവരിലൊരാളായി എന്നെ കണ്ടാല്‍ മതിയായിരുന്നല്ലോ. നിന്റെ കണ്ണിനു മുന്നില്‍ വരാതെ ഞാന്‍ മടങ്ങിക്കൊള്ളാമായിരുന്നല്ലോ.

ചാര്‍ളി എന്ന വാതില്‍ നീ പൂട്ടി താക്കോല്‍ മറവിയുടെ പുഴയിലെറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ എന്റെ ഓര്‍മകളുടെ വാതില്‍ ഒന്നു ചാരാന്‍ പോലുമനുവദിക്കാതെ നീയെന്നെ എല്ലാറ്റില്ഡ നിന്നുമകറ്റി നിര്‍ത്തി. ജസ്റ്റിനുമായുള്ള വിവാഹത്തോടെ നിന്റെ ജീവിതത്തില്‍ ഉയര്‍ച്ചകളായിരുന്നു. തീര്‍ച്ചയായും ജസ്‍റ്റിന്‍ ലോകത്തെ മികച്ച ഭര്‍ത്താക്കന്മാരിലൊരാളായിരിക്കാം. ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഒരു പക്ഷേ ഏറ്റവും മോശപ്പെട്ട ഭര്‍ത്താക്കന്മാരിലൊരാളായേനേ.

എങ്കിലും സംഗീതേ, നിനക്കു കല്യാണം കഴിക്കാതിരുന്നുകൂടായിരുന്നോ ?

കല്യാണം കഴിഞ്ഞാലും എന്നെ കാണാതെ ജീവിക്കില്ല എന്നു പറഞ്ഞ നീ പിന്നീടൊരിക്കല്‍ പോലും എന്റെ മുന്നില്‍ വരാത്തതില്‍ എനിക്കു പരാതിയില്ല. പക്ഷെ, ഓരോ ഓട്ടോറിക്ഷയിലും നീയാണ് വരുന്നതെന്നു കരുതി, ഓരോ മിസ്‍ഡ് കോളും മെസേജും നിന്റെ ആണെന്നു കരുതി ഒരു ഭ്രാന്തനെപ്പോലെ ജീവിക്കാന്‍ എന്നെ ബാക്കി വയ്‍ക്കേണ്ടിയിരുന്നില്ല.

എന്റെ പ്രണയം വിശുദ്ധമായിരുന്നു എന്നു വീണ്ടും ആണയിടുന്നു. ഒരു കാമുകനായിരുന്നപ്പോഴും എന്റെ വിരല്‍ കൊണ്ടു പോലും നിനക്കൊരു കളങ്കമുണ്ടാകാതിരിക്കട്ടെ എന്നു ഞാനാഗ്രഹിച്ചു. നിനക്കുള്ളതെല്ലാം വാഗ്‍ദാനം ചെയ്‍ത് എന്റെ മുന്നില്‍ നിന്നപ്പോഴും ഒരു പുഞ്ചിരി മാത്രം ചോദിച്ച് നിന്റെ വിശുദ്ധിയെ പ്രണയിക്കാന്‍ ഞാനാഗ്രഹിച്ചു. ലോകത്തിന്റെ മുന്നില്‍ ‍ഞാനൊരു മണ്ടനായിരിക്കാം.

ഒരു മണ്ടനല്ലാതായിരുന്നെങ്കില്‍ നീ ജസ്‍റ്റിനെ വിവാഹം കഴിച്ചപ്പോള്‍ എനിക്കു ചിരിക്കാമായിരുന്നു. നിന്റെ വരവും വിളിയും കാത്ത് ഉരുകി ജീവിക്കേണ്ടി വരില്ലായിരുന്നു. എങ്കിലും സംഗീതേ, എനിക്കീ ദുരിതം മതി. നിരാശാകാമുകന്മാരോടെനിക്കു പുച്ഛമായിരുന്നു. പക്ഷെ, ഇന്നെനിക്ക് അവരോട് പുച്ഛമില്ല. കരള്‍ പിളര്‍ക്കുന്ന ഈ വേദന എന്താണെന്ന് പുച്ഛിക്കുന്നവര്‍ക്കറിയില്ലല്ലോ.

നീ ബുദ്ധിയുള്ളവളാണ്. ജസ്‍റ്റിനുമായി ഒരു നല്ല ബന്ധം വളര്‍ത്തിയെടുക്കുമ്പോഴും അവനെ ഔദ്യോഗികമായി പ്രേമിക്കുമ്പോഴും ഒന്നും അവനെ അറിയുന്നതായി പോലും നീ ഭാവിച്ചില്ല.വിവാഹം നിശ്ചയിക്കുമ്പോള്‍ നീ ഒളിച്ചോടും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. അന്ന് നിന്നെ വിളിച്ചുകൊണ്ട് പോകാതെ ആശ്വസിപ്പിച്ച് അടക്കി നിര്‍ത്തും എന്നറിഞ്ഞു കൊണ്ട് തന്നെയാവണം നീ അങ്ങനെ പറഞ്ഞത്.

നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ഒരിക്കലും. ഇത്രകാലം നീയെന്നെ തിരിഞ്ഞു നോക്കാതിരുന്നിട്ടും ഒരു നിമിഷത്തേക്കു പോലും ഞാന്‍ നിന്നെ വെറുത്തില്ല. എന്റെ ജീവന്റെ തുടിപ്പു പോലും നീയാണ് എന്ന് തിരിച്ചറിയുകയായിരുന്നു ഓരോ നിമിഷവും. ഒരു മിസ്‍ഡ് കോളായി പോലും നിന്റെയും ജസ്റ്റിന്റെയും സംതൃപ്തിയിലേക്ക് കടന്നുവരാതെ ഞാന്‍ വാക്കുപാലിച്ചില്ലേ ? നിനക്കും നിന്റെ കുട്ടികള്‍ക്കും നന്മ വരാന് വേണ്ടി നേര്‍ച്ചകള്‍ നേര്‍ന്നില്ലേ ?

എനിക്കറിയാം, സംഗീതേ, ഇതൊന്നും കൊണ്ട് നീ എനിക്കു തന്ന സ്‍നേഹത്തിനു പകരം വയ്‍ക്കാനാവില്ലെന്ന്. ഒരാളും തിരിച്ചറിഞ്ഞിട്ടില്ലാത്തതുപോലെ എന്നെ തിരിച്ചറിഞ്ഞ് ഒരാളും സ്‍നേഹിച്ചിട്ടില്ലാത്തതുപോലെ എന്നെ സ്‍നേഹിച്ച് ഒരായുസ്സ് മുഴുവന്‍ ഓര്‍ത്തുവയ്‍ക്കാനുള്ള പ്രണയം എന്റെ ജീവനില്‍ നിറച്ചു തന്ന നിനക്കു വേണ്ടി ഈ ജന്മം മുഴുവന്‍ ഞാനെരിഞ്ഞു തീരാം.

പണ്ട് പറഞ്ഞതുപോലെ അടുത്ത ജന്മത്തിലെങ്കിലും ദൈവം നമ്മളെ ഒന്നിപ്പിക്കുമായിരിക്കും. അതിനു വേണ്ടിയുള്ള എന്റെ തപസ്സാണ് ഈ ജീവിതം. മനുഷ്യനായി ഒന്നു കൂടി ജനിക്കണം എനിക്ക്. നിന്നോടൊപ്പം ജീവിക്കാന്‍. ഈ ജന്മം നീയെനിക്കു തന്ന സ്‍നേഹത്തിന്റെ കടം തീര്‍ക്കാന്‍. പക്ഷെ അന്നും നീ ജസ്‍റ്റിനെ തിരഞ്ഞെടുക്കരുത്…


കണ്ണീരോടെ, വെറും ചാര്‍ളി

Sep 5, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ -3 ( Russia to Pala via നാഗാലാന്റ് )

ചാർളി കഥ പറയുമ്പോൾ (N97 miniൽ എടുത്തത്)
റോഡിലെ ബീച്ച് സൈഡിലേക്ക് കാർ ഒതുക്കി പുറത്തേക്കിറങ്ങി....അയാൾ മെല്ലെ പറഞ്ഞു.ഞാൻ കുളിനോസ്കിയല്ല...ഞാൻ..ഞാൻ....
ചാർളിയാണ്..വർഷങ്ങൾക്കു മുൻപ് പാലായിൽ നിന്നും നാടുവിട്ട്പോന്ന അതേ ചാർളി...


ഒരു നിമിഷം കടലിലെ തിരകൾ നിന്നു..ഭൂമി ഒരു ഏതാനും സെക്കന്റുകൾ കറക്കം നിർത്തി..നോർത്ത് ഡെക്കോട്ടയിലെ ദേശാടനപക്ഷികൾ അല്പനേരത്തേക്ക് പറക്കാൻ മറന്നു..

ഞാൻ അവിശ്വസനീയതയോടെ ചോദിച്ചു..സത്യമാണോ ഇത്? ആ പ്രേമലേഖനം എഴുതിയ.. മലയാള സാഹിത്യത്തിന്റെ കുലപതിയാകേണ്ടിയിരുന്ന മനുഷ്യൻ..ചാർളീ..താങ്കൾ എങ്ങനെ ഇവിടെയെത്തി?എങ്ങനെ കുളിനോസ്കിയായി?...പറയൂ...

                    ഒരു ദീർഖനിശ്വാസത്തോടെ ചാർളി പറഞ്ഞുതുടങ്ങി..15 വർഷങ്ങൾക്ക് മുൻപ് നടന്ന ആ‍ കൊടും വഞ്ചനയുടെ കഥ..നിങ്ങൾക്കറിയാവുന്ന ആ കഥ.(ഇവിടെ ഞെക്കിയാൽ വിവരമറിയും).

അങ്ങനെ അന്ന് എന്നെന്നേയ്ക്കുമായി റിപ്പബ്ലിക്ക് ഓഫ് പാലായിൽ നിന്ന് പുറപ്പെട്ടുപോയ ചാർളീ പിന്നെയെത്തുന്നത് ബോംബയിലാണ്..അവിടെ ശാന്താറാം എന്ന ഡയമണ്ട് മർച്ചന്റിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്നു ചാർളി..ചാർളിയുടെ അകമഴിഞ്ഞ ആത്മാർഥതയിലും മറ്റും ആക്രിഷ്ടനായ ശാന്താറാം ഒരു അണ്ടർവേൾഡ് ഡോണുമായി പ്രണയത്തിലായിരുന്ന തന്റെ മകളെ ചാർളിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ പ്ലാനിടുന്നു..അങ്ങനെ അവരുടെ വിവാഹം നടക്കുന്നു..


                                                              ( 1990ൽ എഴുതിയ കുളിനോസ്കിയുടെതന്നെ ആത്മകഥയായ “ മഞ്ഞണിഞ്ഞ മരതക റഷ്യ ” വായിച്ച് ഇഷ്ടപ്പെട്ട ശ്രീ.ലാൽജോസ്  അതൊരു പടമാക്കിയിട്ടുണ്ടത്രേ..  മല്യാളം സിൽമ ഞാൻ കാണാത്തതുകൊണ്ട് ഏതാണെന്ന് എനിക്കറിയില്ല.)
        
                                              എനിവേ ..ശന്താറാമിന്റെ കാലശേഷം ചാർളിയെ ഡിവോഴ്സ് ചെയ്ത് കാമുകനോടൊപ്പം ഭാര്യ പോയി..അതോടെ മാനസികമായി തളർന്ന ചാർളി പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതെ നിരാശനായി ജീവിക്കുമ്പോൾ ഒരുനാൾ നാഗാലാന്റിൽ നിന്ന് ഒരു ഫോൺ വരുന്നു..തന്റെ പഴയ ലിഫ്ട്ടെക്നോളജി പ്രൊഫസർ അയ്യർസാറിന്റെ മകനും തന്റെ സഹപാ‍ിയുമായിരുന്ന മുർളിയുടെ 15ആം ഡെത്ത് അനിവേഴ്സറി ആഖോഷിക്കാനും പഴയ കൂട്ടുകാർക്ക് ഒരു ഒത്തുചേരലും കോളജിൽ നടക്കുന്നു... എന്തായാലും കോളേജിലേക്ക് പോകാൻ ചാർളി തീരുമാനിക്കുന്നു...

                                                         അങ്ങനെ  15 വർഷത്തിനു ശേഷം ചാർളി തന്റെ പഴയ നാഗാ ലിഫ്ട് കോളേജിലേയ്ക്ക് മടങ്ങി വരികയാണ്..തന്റെ പഴയ ഹോസ്റ്റൽ റൂംമേറ്റും നാഗാലാന്റ് മൂപ്പന്റെ മൂത്തപുത്രനുമായ  പിയേഴ്സിനെ കാണുക ..മുർളി എങ്ങനെ മരിച്ചു എന്നന്വേഷിക്കുക തുടങ്ങിയ ചില ഉദ്ദേശങ്ങളോടെ....

റീ യൂണിയൻ പരിപാടി ഗംഭീരമായിരുന്നു..സിക്സ് കോഴ്സ് ഡിന്നർ, ആദിവാസി ന്രിത്തം ...ലിഫ്ടിൽ കുടുങ്ങിമരിച്ച  മുർളിയുടെ ഓർമ്മയ്ക്കായി കോളേജിലേക്ക് ഒരു പുത്തൻ ലിഫ്ട് പണിഞ്ഞു നൽകിയതായി പ്രസംഗത്തിനിടയിൽ അയ്യർസാർ പറഞ്ഞു.. നാലുവശവും ഓപ്പണായ, വാതിലില്ലാത്ത  ആ എലവേറ്ററിൽ ആരും കുടുങ്ങിമരിക്കില്ലെന്നുറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു...അത് കേട്ട എല്ലാവരുടേയും കണ്ണുകൾ ഈറനണിഞ്ഞു..പക്ഷേ ചാർളി എന്തോ അഞ്ജാതകാരണത്താൽ അസ്വസ്ഥനായിരുന്നു...

                                                                                 ആഖോഷപരിപാടിൾക്കു ശേഷം രാത്രിയിൽ പിയേഴ്സ് തന്റെ മൊബൈൽ റീച്ചാർജ് ചെയ്യാനായി 30 കി.മി അകലെയുള്ള പട്ടണത്തിലേക്ക് പോയി..പിയേഴ്സിനെ കാത്ത് മുറിയിലിരുന്ന ചാർളി ഒറ്റയ്ക്ക് ഒരു ഫുള്ളോളം കുടിച്ചു തീർത്തു..
ഏതാണ്ട് പന്ത്രണ്ടരയോട് കൂടി മൂത്രമൊഴിക്കാനായി പഴയ ലിഫ്ട് റൂമിന്റെ അടുക്കലേക്ക് ചാർളി പോയി...അപ്പോഴതാ ഇരുട്ടിൽ ഒരാൾരൂപം..ഒരു ചിലങ്കയുടെ ശബ്ദവും “ജിൽ ജിൽ“...ചാർളി ഒന്നു ഭയന്നു..ഒഴിക്കാൻ വന്ന മൂത്രം സ്വിച്ചിട്ടതുപോലെ നിന്നു...ആരോ ഓടി മറയുന്നത് ഇരുട്ടിൽ അവ്യക്തമായി ചാർളികണ്ടു..

                                              ശ്വാസം കിട്ടാതെ മുർളി മരിച്ചു കിടന്ന ആ പഴയ ലിഫ്ടിലേക്ക് ചാർളികയറി..അപ്പോളതാ കാലിൽ എന്തോ തടഞ്ഞു..ടോർച്ചടിച്ചു നോക്കിയപ്പോൾ ഒഴിഞ്ഞ ഒരു പഴയ ഫെവിക്കോളിന്റെ ടിൻ...തൊട്ടടുത്തായി ഒരു പഴയ ട്രെയിൻ ടിക്കറ്റും ....ചാർളി അതെടുത്ത് പൊടിതട്ടി വായിച്ചു നോക്കി.. കോട്ടയം - നാഗാലാന്റ്..ടിക്കറ്റിലെ തീയതി മുർളി മരിയ്ക്കുന്നതിന്റെ തലേ ദിവസവും..മുർളിയുടെ കൊലപാതകി ആരാണെന്ന് ചാർളിക്ക് ചില സംശയങ്ങൾ തോന്നി..


ലിഫ്ടിന്റെ ഡോർ ചാർളി വിശദമായി പരിശോധിച്ചു..ചാർളിയുടെ ഊഹം തെറ്റിയില്ല..ഡോറിന്റെ രണ്ടു വശത്തും ഫെവിക്കോൾ ഉണങ്ങിപ്പിടിച്ചിരിക്കുന്നു...അതിൽ ചില വിരളടയാളങ്ങളും...തന്റെ നോക്കിയ 6600 ഉപയോഗിച്ച് ചാർളി വിരളടയാളങ്ങളുടെ ഫോട്ടോ എടുത്തു...തിരികെ മുറിയിൽ വന്ന് കമ്പ്യൂട്ടർ ഓണാക്കി “ സെലിബ്രിറ്റിഫിംഗർപ്രിന്റ്സ്.കോം ”
എന്ന സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്തു..അല്പനേരത്തിനകം റിസൽട്ട് വന്നു..”ഫിംഗർപ്രിന്റ് മാച്ചിംഗ് അച്ചായൻ “....


 കാര്യങ്ങൾ ഏകദേശം ചാർളിക്ക് മനസ്സിലായി..ഇത്രനാളും തന്റെ അശ്രദ്ധകൊണ്ടാണ് മുർളി മരിച്ചതെന്ന് കരുതിയ ചാർളി മണ്ടനായി..15 കൊല്ലത്തെ കുറ്റബോധം വേസ്റ്റായി..
                                           
                                                     (15 കൊല്ലം മുൻപ്) ചാർളി ഓർത്തു, ഫൈനൽ എക്സാംസ് കഴിഞ്ഞ ദിവസം..... അന്നത്തെ ആ മഴയുള്ള രാത്രിയിൽ പതിവുപോലെ രാത്രി ലിഫ്ട് റൂമിലിരുന്ന് വെള്ളമടിക്കുകയായിരുന്നു ചാർളിയും മുർളിയും..അപ്പോഴേയ്ക്കും കറന്റ് പോയി...ടോർച്ചെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് ചാർളി ഹോസ്റ്റൽ റൂമിലേക്ക് പോയി..മദ്യപിച്ച് ഓവറായതിനാൽ  അവിടെകിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു..

                                   എന്നാൽ ഇതൊന്നുമറിയാതെ ചാർളിയെ കാത്തിരുന്ന മുർളി ലിഫ്ടിൽ ഇരുന്ന് ഒന്നു മയങ്ങി...അപ്പോഴാണ് ഇരുട്ടിന്റെ മറവിൽനിന്നും കറുത്തകോട്ടിട്ട ആജാനുബാഹുവായ “അച്ചായന്റെ“  രംഗപ്രവേശം.... തന്റെ ആധിപത്യത്തിനു ഭാവിയിൽ ഒരു വെല്ലുവിളിയായേക്കാവുന്ന ചാർളിയെ കൊല്ലാനായി ഏറെ നേരം കാത്തിരിയ്ക്കുകയായിരുന്നു അദ്ദേഹം.

                             കറന്റ് പോയ ഇരുട്ടിൽ ലിഫ്ടിൽ ഇരിക്കുന്നത് ചാർളിയാണെന്നു ധരിച്ച അച്ചായൻ ലിഫ്ടിന്റെ ഡോറുകൾ ചേർത്തടച്ച് ഫെവിക്കോൾ തേച്ച് ഒട്ടിച്ചു...എന്നിട്ട് അവിടെനിന്നും ഓടി രക്ഷപെട്ടു...

       സ്വതവേ പേടിത്തൊണ്ടനായ മുർളി ലിഫ്ട് തുറക്കാൻ പറ്റാതെ അവിടെക്കിടന്ന് പേടിച്ച് ശ്വാസം മുട്ടി മരിയ്ക്കുകയും ചെയ്തു.കാലത്ത് ചാർളി എഴുന്നേറ്റ് പല്ല് തേച്ചോണ്ട് നിൽക്കുമ്പോഴാണ് മുരളിയുടെ മരണവാർത്തയറിയുന്നത്...വരുന്ന വരവിൽ താൻ ലിഫ്ട് അടച്ചതുകൊണ്ട് മുർളി മരിച്ചു എന്നു കരുതിയ ചാർളി കുറ്റബോധത്താൽ അന്നു തന്നെ നാട്ടിലേക്ക് വണ്ടികയറി..വർഷങ്ങളുടെ കനലുകളായ ഓർമ്മകളിൽ നിന്നും ചാർളി മടങ്ങിയെത്തി.

                                             പകൽപോലെ വ്യക്തമായ സത്യത്തിനു മുന്നിൽ ചാർളി പകച്ചുപോയി..തന്റെ ജീവിതം തകർത്ത ആ ഭയങ്കരനോടുള്ള പ്രതികാരത്തിനായി ചാർളിയുടെ കൈകൾ തരിച്ചു....ഇനി താൻ ജീവിക്കുന്നത് അച്ചായനോടുള്ള പ്രതികാരത്തിനു വേണ്ടിയാകുമെന്നു മുന്നിലിരിക്കുന്ന പിങ്കിവോഡ്കയുടെ കാലിക്കുപ്പിയിൽ പിടിച്ച് ചാർളി പ്രതിഞ്ജയെടുത്തു..

(വിസ്താരഭയത്താൽ ഇവിടം കൊണ്ട് ചാർളിയുടെ ഓർമ്മകൾ അഡ്ജസ്റ്റ് ചെയ്തു പണ്ടാരമടക്കുന്നു..)

പൊങ്ങിവന്ന കോട്ടുവാ പിടിച്ചമർത്തിക്കൊണ്ട് ഞാൻ പറഞ്ഞു...

.ഇറ്റ്സ് ഏൻ അമേസിംഗ് സ്റ്റോറി ചാർളീ.... എന്നിട്ടെന്തുണ്ടായി ?

നിങ്ങൾ എങ്ങനെ റഷ്യയിൽ വന്നു...?എന്തിനു പേരുമാറ്റി?

അന്ന് ആ ലിഫ്ട് റൂമിന്റെ അടുത്തു നിന്നും ഓടിമറഞ്ഞത് ആരാണ്?

അവസാനത്തെ ചോദ്യത്തിനു മാത്രം വേണേ ഞാൻ മറുപടി പറയാം...അന്ന് ഓടിമറഞ്ഞത്..അത് ...അത്..പിന്നെ.....കഥയ്ക്ക് ഒരു ഗുമ്മുണ്ടാകാൻ വേണ്ടി കൈയ്യീന്നിട്ടതാ..സോ ലീവ് ഇറ്റ്..

പ്ലെയിൻകടയടയ്ക്കാൻ സമയമായി..ബാക്കി ഞാൻ പിന്നെ പറയാം ...വരൂ നമുക്ക് പോകാം...
ഞങ്ങൾ വണ്ടിയിൽ കയറി യാത്ര തുടർന്നു...


(പേടിക്കണ്ട...തുടരുവായിരിയ്ക്കും)....


നഗ്നസത്യം:   ഇനിയിവനെ എങ്ങനെ ഞാൻ റഷ്യയ്ലെത്തിക്കും.? .പിന്നെ എനിക്ക് വരേണ്ടേ നാട്ടിലേക്ക്.... ?എനിക്കൊന്നുമറിയാന്മേലേ എന്റെ അത്തിപാറയമ്മച്ചീ....

Sep 1, 2010

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ -2 ( Sweeden to Russia )

[ഒന്നാം ഭാഗം വായിച്ചിട്ട് കഥ മനസ്സിലാകാത്ത ക്രൊയേഷ്യക്കാർക്ക് വേണ്ടി..1942 മുതലുള്ള ബെർളിയുടെ പോസ്റ്റുകളും കമന്റുകളും വായിക്കുക..കമന്റുകൾ വീണ്ടും വായിക്കുക..](തുടരുന്നു..)

രക്തം മരവിപ്പിക്കുന്ന സ്നോഫോളിലും സ്വീഡിഷ് ഹൈവേയിൽ നിന്ന് ഞങ്ങൾ വിയർത്തു..എന്ത് ചെയ്യണം? എങ്ങനെ ചെയ്യണം? ട്രക്കുകളിൽ കോടിക്കണക്കിനു രൂപയുടെ ആയുധങ്ങൾ.അങ്ങ് കേരളത്തിൽ ഉയർന്ന ശമ്പളത്തിൽ ജോലിക്കെടുത്ത സോൾജ്യേഴ്സ് തോക്കിനും ബോംബിനുമായി തരിക്കുന്ന കൈകളുമായി ഇരിക്കുന്നു.. മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ അനന്തര നടപടികൾക്കായി കാക്കുന്നു..


ഞാൻ മൊബൈൽ എടുത്ത് ഹലിസയെ വിളിച്ചു..”ചോരവീണ മണ്ണിൽ നിന്നുമുയർന്നു വന്ന വാക്കുകൾ ചേതനയിൽ..നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന”..ഓ, അവൾ പുതിയ റിംഗ്ടോണിട്ടു..അച്ചായന്റെ ഒരു ചാരനെ പിടികൂടിയ കാര്യം ഞാനവളോട് പറഞ്ഞു..ഇനി എന്തു ചെയ്യണം എന്നൊരു രൂപവുമില്ല.അപ്പോഴാണവൾ അതോർത്തത്..അവളൂടെ അമ്മാവന്റെ കുഞ്ഞമ്മേടെ മോളെ ട്യൂഷൻ പടിപ്പിക്കുന്ന ചേച്ചിയുടെ ഭർത്താവിന്റെ അനിയൻ രാജൻ സ്വീഡനിലെ ഇന്റർപോളിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണെന്ന്.അവളുടനേ വിളിച്ചു പറയാമെന്നുമേറ്റു..ചാരന്മാരെ ഡീല് ചെയ്യാൻ ഇന്റർപോൾ കഴിഞ്ഞിട്ടല്ലേയുള്ളൂ...


അപ്പോഴേയ്ക്കും അവിടെയെത്തിയ മി. ഡിക്കാരിയോടൊപ്പം ചാരനേം വഹിച്ചുകൊണ്ട് എയർപോർട്ടിനടുത്തുള്ള ഇന്റർപോൾ ബ്രാഞ്ചാപ്പീസിലേക്ക് ഞങ്ങൾ പോയി..വളരെ ഗംഭീരമായ ഒരു സ്വീകരണമാണ് ഞങ്ങൾക്ക് അവിടെ ലഭിച്ചത്...അവർ എല്ലാവർക്കും യുദ്ധാശംസകൾ നേർന്നു..ഇന്റർപോൾ ഉദ്യോഗസ്ഥനായ ശ്രീ.രാജൻജോർജ് ഇടിക്കുള ഞങ്ങൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു..ചാരനെ ഉടനെതന്നെ അവർ ലോക്കപ്പിലേക്ക് മാറ്റി..ബർമുഡ മാത്രം ധരിപ്പിച്ച് നിർത്തി ചോദ്യം ചെയ്യൽ തുടങ്ങി..അല്പനേരത്തിനകം അവൻ സത്യം പറയുമെന്നു ഇൻസ്പെക്ടർ രാജൻ ഞങ്ങളുടെ രാജേട്ടൻ ഉറപ്പുനൽകി..

കൂടുതൽ സംസാരിച്ചപ്പോഴാണ് അറിഞ്ഞത്.. താവഴിയിൽ അദ്ദേഹത്തിനു പാലയുമായി ഒരു ബന്ധമുണ്ടത്രേ...പാലായിലെ പല പ്രശ്നങ്ങൾക്കും ഇനി നിങ്ങളൂടെ യുദ്ധത്തിന്റെ വിജയമാണ് പരിഹാരം എന്നദ്ദേഹം എന്നെ ചേർത്ത് നിർത്തിപ്പറഞ്ഞു..എന്നിട്ട് ഞങ്ങൾ ഇടിമുറിയിലേക്ക് നടന്നു..അപ്പോഴേയ്ക്കും ഇടി കൊണ്ട് ചാരന്റെ പരിപ്പിളകിയിരുന്നു...യൂറോപ്പിലും ഇത്തരം മർദ്ദനമുറകളുണ്ടോ എന്ന് ഞാൻ ചോദിച്ചു..അപ്പോൾ ഒരു ചെറുചിരിയോടെ രാജേട്ടൻ പറഞ്ഞു..ആ ഇടിക്കുന്ന ഓഫിസർ പണ്ട് പ്രമാദമായ ഒരു കൊലക്കേസന്വേഷിക്കാൻ കേരളത്തീന്നു വന്ന കോൺസബിൾ ഏഡ് കുട്ടമ്പിള്ളയാണ്..പിന്നെ ഇവിടങ്ങ് കൂടി പുള്ളി..

പലയിടത്തും കേട്ടിട്ടുള്ള വായിച്ചിട്ടുള്ള ആ മഹാനായ ഏഡ് കുട്ടമ്പിള്ള പോലീസിനെ കണ്ടുമുട്ടിയത് നന്നായി എന്ന് ഞാനോർത്തു..അപ്പോഴേയ്ക്കും റോളറിൽ കൂടി പോയ റബർഷീറ്റ് പോലെയായ ചാരനോട് കുട്ടമ്പിള്ള ഓരോ ചോദ്യങ്ങളായി തൊടുത്തു വിട്ടു...

കു : നീയെവിടിത്തുകാരനാടാ ?
ചാ: ഇന്ത്യൻ
കു : നിന്റെ പേരെന്താടാ?
ചാ: ഇന്ത്യൻ
കു :നിന്റെ പേരും നാടും ഒന്നോ?
ചാ:ഹതെ..(അവശതയോടെ)...
കു : വട്ടപ്പേര് പറയെടാ?
ചാ: ഇന്ത്യൻ ഇന്ത്യൻ....ഇന്ത്യൻഇന്ത്യൻ.. ഇന്ത്യൻഇന്ത്യൻ..(അതോടയാൾ അവശതയോടെ തളർന്നു വീഴുന്നു)..


ഓഫിസർ കുട്ടമ്പിള്ളയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി..അവനെ നാളെ യു.എൻ കോടതിയിൽ ഹാജരാക്കാമെന്ന് രാജേട്ടൻ പറഞ്ഞു..യുദ്ധത്തിന്റെ
തീയതിയും സമയവും SMS ചെയ്യാമെന്ന് ഞാനാ നല്ല മനുഷ്യന് ഉറപ്പു നൽകി..ഇന്റർപോൾ നൽകിയ കൂടുതൽ ഗാർഡ്സിന്റെ സുരക്ഷയോടെ ഞങ്ങൾ എയർപോർട്ടിൽ എത്തിയപ്പോഴേയ്ക്കും റിപ്പോർട്ടിംഗ് സമയം കഴിഞ്ഞിരുന്നു..


ഭാഗ്യത്തിന് എയർ ഇന്ത്യയുടെ ഒരു ഫ്ലൈറ്റായിരുന്നതു കൊണ്ട് സാങ്കേതിക കാരണങ്ങളാൽ 3 മണിക്കൂർ കഴിഞ്ഞേ പറക്കൂ എന്നറിയിപ്പു കിട്ടി..അദ്യമായി ഞങ്ങൾ എയറിന്ത്യയെ മനസാ അഭിനന്ദിച്ചു.. ആയുധങ്ങളെല്ലാം ലഗേജിലാക്കി തൂക്കി നോക്കിയപ്പോൾ കുറച്ച് ഓവർവെയിറ്റാണ്..എന്നാലും സാരമില്ല ലോകനന്മയ്ക്കല്ലേ.. എന്ന് പറഞ്ഞുകൊണ്ട് ചെക്ക് ഇൻകൌണ്ടർ സ്റ്റാഫ് ബോംബേക്കാരി കുമാരി.പൂനം മൽഹോത്ര ബോഡിഗ് പാസ് തന്നു...എന്റെ മൊബൈൽ നമ്പർ അവൾ ചോദിച്ചപ്പോൾ,ഞാൻ പുപ്പുലീടെ നമ്പർ കൊടുത്തു..അവൾക്ക് ഒരു കോങ്കണ്ണുണ്ടോ എന്നു സംശയം..

പോരാളികളെ ഞാൻ വീണ്ടും ഫോൺവിളിച്ചു..കേരളത്തിൽ യുദ്ധാഖോഷം തുടങ്ങിയതായി അറിയാൻ കഴിഞ്ഞു..ബിവറേജിലും മറ്റും ഓണത്തെ തോൽ‌പ്പിക്കുന്ന വില്പന നടന്നുവത്രേ..

ആ യാത്രയിൽ റഷ്യയിൽ വെച്ച് ട്രാൻസിറ്റ് ചെയ്യാൻ ധാരണയായി..കാരണം പോർവിമാനങ്ങൾ മേടിക്കേണ്ടേ?..ഞാൻ വരുന്നത് അറിഞ്ഞ് റഷ്യയിലെ വിപ്ലവകാരികൾ ആർമാദിക്കുകയും റഷ്യൻ സുന്ദരിമാരുടെ ന്രിത്ത ന്രിത്ത്യങ്ങൾ അടങ്ങൂന്ന സ്റ്റാർനൈറ്റ് പ്ലാൻ ചെയ്തതായി ഫോക്സ് ടിവിയിലൂടെ കണ്ടു..
അല്പം ഒന്നു മയങ്ങിയാൽ നന്നായിരുന്നു എന്നെനിക്കു തോന്നി..അപ്പോഴേയ്ക്കും കൂടെ നിന്ന് ഫോട്ടോയെടുക്കാനും
ഓട്ടോഗ്രാഫ് ഒപ്പിക്കാനും എയർപോർട്ടിലെ സ്റ്റാഫും മറ്റു യാത്രക്കാരും ചുറ്റും കൂടി..ഒരുവിധം അവരെ ഞാൻ പിരിച്ചുവിട്ടു..

പഞ്ചറൊട്ടിച്ച ടയറുമായി ക്രൂ വന്നു..ഒരു മുട്ടൻ ജാക്കി വച്ച് പ്ലെയിനുയർത്തി വച്ച് അവർ നട്ടുകളിട്ട് ടയർമുറുക്കുന്നത് ഞാൻ കൌതുകത്തോടെ നോക്കി നിന്നു..പോക്കറ്റിൽ സൂക്ഷിച്ച ചില നട്ടുകൾ കാണാനില്ലെന്നും മറ്റും ഒരു ചെറിയ തർക്കം കാണാനും എനിക്ക് ഭാഗ്യമുണ്ടായി.
ഒള്ളത് മതി വണ്ടിയെടുക്ക് പോ പേ റൈറ്റ് എന്ന് തമാശ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു മലയാളി സ്റ്റ്യുവാർഡൻ വണ്ടിയിലേക്ക് ചാടിക്കയറിപ്പോയി....പുറകെ എല്ലായാത്രക്കാരും വിമാനത്തിൽ കയറി..യാത്രക്കാർക്കായി “ദ ഗ്രേറ്റ് പ്ലൈയിൻ ക്രാഷ്” എന്ന ചിത്രം അവരിട്ടു തന്നു..

തൊട്ടടുത്ത രാജ്യമായതിനാൽ പെട്ടെന്നു തന്നെ റഷ്യയിലെത്തിച്ചേർന്നു..ഇമിഗ്രേഷൻ കൌണ്ടറിലെ റഷ്യക്കാരി എന്നോടു പറഞ്ഞു താങ്കളുടെ വിസ സൌജന്യമാണ്..നിങ്ങൾ ഇപ്പോൾ റഷ്യൻ ഗവണ്മ്മെന്റിന്റെ അഥിതിയാണ്..പോയ് വിജയിച്ചു വരൂ...


അങ്ങനെ മോസ്കോയിലെ ബൈക്കോവോ എയർപോർട്ടിനു മുന്നിൽ ആരവങ്ങളോടെ കാത്തുനിന്ന റഷ്യൻ കോമ്രേഡ്സിന്റെ ഇടയിലേക്ക് ഞാൻ ചെന്നു...പല യുദ്ധ മുന്നണിപ്പോരാളികളുടേയും ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകൾ അവർ ഉയർത്തിപ്പിടിച്ചിരുന്നു..

എന്നെ സ്വീകരിക്കാനെത്തിയ വിമാനക്കടയിലെ പ്രധാന ഇഞ്ചിനീയറായ കാസ്നോ കുളിനോസ്കിയുടെ പുത്തൻ ബെൻസിൽ ഞങ്ങൾ വിമാനവില്പനശാലയിലേക്ക് പോയി..വഴിയിൽ ഇരുവശത്തും നിന്ന് റഷ്യൻസ് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് തങ്ങളുടെ ദേശീയഗാനം ആലപിച്ചു..

“ Be glorious, our free Fatherland,
Age-old union of fraternal peoples,
Popular wisdom given by our forebears!
Be glorious, our country! We are proud of you! “

വഴിമധ്യേ കാസ്നോയുമായി ഞാനേറെനേരം സംസാരിച്ചു..അപ്പോളാണ് അയാളാരാണെന്ന നടുക്കുന്ന സത്യം ഞാനറിഞ്ഞത്.അതേ ജനങ്ങൾ പണ്ടേ വഞ്ചിക്കപ്പെട്ടിരിയ്ക്കുന്നു..മലയാളികൾ ഒരിയ്ക്കൽ കൂടി....

(തുടരണോ..?..)

യുദ്ധകാണ്ഡത്തിലെ ഡയറിക്കുറിപ്പുകൾ -1

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവ:
മാമകാ പാണ്ഡവാശ്ചൈവ കിമ്കുർവത സഞ്ജയ?

ധർമ്മയുദ്ധത്തിന്റെ തുടക്കം..പകയുടെ,പ്രതികാരത്തിന്റെ,പ്രണയത്തിന്റെ ദേവാസുരയുദ്ധം...


Place : സ്റ്റോക്ക്ഹോം,സ്വീഡൻ
Date : കൊല്ലവർഷം 1732-ആണ്ട്ചിങ്ങം-14


ഞാനിതെഴുതുന്നത് സ്റ്റ്റ്റോക്ഹോമിലെ ഏർലൻഡ എയർപോർട്ടിലെ സ്നാക്ക്പാർലറിൽ നിന്നാണ്..സമയം ഇപ്പോൾ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞിരിയ്ക്കും..പുറത്ത് പാസഞ്ചർ ലോഞ്ചിൽ BBC,CNN,NDTV,FOx news, ITV , AL Jazeera തുടങ്ങിയ വേൾഡ്പ്രസിന്റെ ബഹളം.. ഒടുവിൽ അയുധവ്യാപാരികളായ പെരേര&ഫെർണാണ്ടസ് കോ.ലി ഡിന്റെ ആൾക്കാർ സെക്യൂരിറ്റിയോടോപ്പം എത്തി..

വില്ഫ്രഡ്ഹഞ്ച്മാൻ എന്ന കമ്പനി മാനേജർ എന്നെ പുറത്ത് കാത്തുനിന്ന വണ്ടിയിലേക്ക് നയിച്ചു..പെട്ടന്നയിരുന്നു പ്രസിന്റെ ആക്രമണം..ഒരായിരം ചോദ്യങ്ങളുമായി ഗാർഡ്സിനെ മറികടന്ന് അവരെന്നെ പൊതിഞ്ഞു..എന്നാണു യുദ്ധം?..എന്തൊക്കെ ആയുധങ്ങളാണ് വാങ്ങുന്നത്? യു.എൻ ഈ നിലപാടിനെ എങ്ങനെ കാണുന്നു? ഒബാമ സഹായം വാഗ്ദാനം ചെയ്തു എന്നത് സത്യമോ? മാപ്പ് പറഞ്ഞാൽ അച്ചായനെ വെറുതേ വിടുമോ?..ചോദ്യശരങ്ങൾ...മറുപടിയായി “നോ കമന്റ്സ്“ എന്നു മാത്രം പറഞ്ഞ് ഞാൻ ഷെവിയുടെ കറുത്ത ഗ്ലാസിട്ട വണ്ടിയിലേക്ക് കയറി..

വില്ഫ്രഡ് പതിയെ എന്റെ ചെവിയിൽ പറഞ്ഞു : “Du är fantastisk “ ..സ്വീഡിഷാണ്..ഞാൻ പതിയെ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ കയറി നോക്കി..രഹസ്യ ആയുധ ഫാക്ടറിക്ക് ഇനിയും 1 മണിക്കൂറോളം യാത്രയുണ്ടത്രേ..ആയിക്കോട്ടെ..

മൊബൈൽ എടുത്ത് സ്വീഡനിലെത്തിയ വിവരം തീപ്പൊരിയെ വിളിച്ചറിയിച്ചു..യുദ്ധമുന്നണിയിലേക്ക് ചില പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പുപ്പുലിയും സംഖവും കോട്ടമൈതാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ടന്നറിയാൻ കഴിഞ്ഞു..“സഞ്ചാരി“ കൂടുതൽ ഫണ്ടിനായി അറബ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടത്രേ...

കാറിലെ ടിവി വെറുതെ ഓണാക്കി..ഒരു മലയാളത്തിലെ ഒരു പ്രമുഖന്യൂസ് ചാനൽ വെച്ചു..അച്ചായനെ സപ്പോർട്ട് ചെയ്യുന്ന വാർത്തകളേ പ്രതീക്ഷിച്ചുള്ളൂ..തെറ്റിയില്ല..വെണ്ടയ്ക്ക അക്ഷരത്തിൽ അനിമേഷന്റെ സഹായത്തോടെ ബ്രേക്കിംഗ് ന്യൂസ്..
“യുദ്ധ ഫണ്ടിൽ അഴിമതി..ആയുധക്കരാറിനുള്ള പണം “ഹലിസ“ കോസ്മെറ്റിക്സ് മേക്കറായ ലോ റിയൽ കമ്പനിയിലേക്ക് കടത്തിയത്രേ ”
ഹോ എന്നാ കണ്ടുപിടുത്തം..ഞാനത് വില്ഫ്രഡിനോട് ഇംഗ്ലീഷിലാക്കി പറഞ്ഞു കൊടുത്തു..അതിനേപ്പറ്റി പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഏറേ നേരം ചിരിച്ചു...എന്നിട്ടദ്ദേഹം എന്നോടു പറഞ്ഞു ഈ യുദ്ധം വിജയിക്കാൻ യൂറോപ്പ് മുഴുവൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. ഹലിസയുടേയും മറ്റു മുന്നണി പോരാളികളുടേയും 66X66 സൈസിലുള്ള വർണ്ണപോസ്റ്ററുകൾ എല്ലാ ഷോപ്പുകളിലും ചൂടപ്പം പോലെയാണത്രേ ചിലവാകുന്നത്..അദ്ദേഹത്തിന്റെ മൂത്ത ആണ്മക്കൾ രണ്ടുപേരും ആരാധനകേറി ആ പോസ്റ്ററുകൾ വീടിന്റെ ഭിത്തിയിൽ ഒട്ടിച്ചിണ്ടുണ്ടത്രേ..

സംസാരിച്ചിരിയ്ക്കുനതിനിടയിൽ സ്ഥലമെത്തി.റുട്ടീൻ സുരക്ഷാപരിശോധനകൾക്ക് ശേഷം ഞങ്ങൾ പെരേര&ഫെർണാണ്ടസ് കോ.ലി ന്റെ പ്രധാന വെയർഹൌസിലേക്ക് കയറി..പേഴ്സിൽ നിന്നും വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഞാനെടുത്തു..

വെണ്ടക്ക 4Kg
പാവയ്ക്ക 2Kg
മത്തങ്ങ 4Kg
നെയ്യ് 1 കുപ്പി

അമ്മ തന്ന ലിസ്റ്റുമായി അത് മാറിപ്പോയി എന്നെനിക്ക് മനസ്സിലായി...അതുമായി കടയിൽ പോയ അനിയനെ ഞാൻ ഉടനേ ഫോണിൽ വിളിച്ചു..ലോക്കൽ പലചരക്കുകടക്കാരൻ പരമുനായർ അവനെ ചീത്തവിളിച്ചത്രേ..അയാളേ എന്തിനു കുറ്റം പറയണം..

ഗർഭം കലക്കി 400 എണ്ണം
നില വെടി 30 എണ്ണം
സാദാ വെടി 100 എണ്ണം
ലോക്കൽ വെടി 7 എണ്ണം
ഫോറിൻ വെടികൾ ഇഷ്ടം പോലെ
..................

എത്രയും പെട്ടെന്നു ആ ലിസ്റ്റ് സ്വീഡനിലേക്ക് ഫാക്സ് ചെയ്യാൻ ഞാനവനോട് പറഞ്ഞു...പച്ചക്കറി ലിസ്റ്റ് ഞാൻ കേരളത്തിലേയ്ക്കയച്ചു..

പ്രിന്റ് ചെയ്ത ആയുധലിസ്റ്റുമായി ഞാൻ സ്റ്റോക്കിലേക്ക് ചെന്നു..
ഓണത്തിന്റെ എന്തോ ഓഫർ മൂലമാകാം സ്വീഡിഷ്റേഷൻ കാർഡുകളുമായി ചില പാവപ്പെട്ട സായ്പന്മാർ അവിടെ ക്യൂവിൽ നിൽ‌പ്പുണ്ടായിരുന്നു..
2 യൂറോയ്ക്ക് ഒരു കിറ്റ് തോക്കും ബോംബും കിട്ടുന്ന എന്തോ ഒരു ബിപീൽ ജനക്ഷേമപദ്ധതി..

അച്ചായനെതിരെയുള്ള യുദ്ധത്തിനായി ആയുധം മേടിക്കാൻ വന്നയാളാണെന്നറിഞ്ഞപ്പോൾ അവർ വിനയപൂർവ്വം ക്യൂ ഒഴിഞ്ഞു തന്നു..കേരളത്തിലെ ക്യൂവുകളേപ്പറ്റി ഞാനപ്പോൾ വെറുതെ മനസ്സിലോർത്തു.ഹും മലയാളികളാണേ കാണാമായിരുന്നു..

ലിസ്റ്റനുസരിച്ചുള്ള സാധനങ്ങൾ ഏതാനും ചാക്കുകളിലാക്കി അടുക്കിവയ്ക്കാൻ ഞാൻ ജോലിക്കാരോട് പറഞ്ഞു..എന്നിട്ട് പണമടയ്ക്കാനായി കൌണ്ടറിലേക്ക് ചെന്നു..അവിടെയിരിക്കുന്ന ഐറിഷ് കാരി ഡേയ്ന എന്റെ ഒരു ഓട്ടോഗ്രാഫ് നിർബന്ധിച്ച് എഴുതിവാങ്ങിച്ചു..പിന്നെ പുപ്പുലിയുടെ ഫോൺ നമ്പർ അവൾ ചോദിച്ചു..എനിക്കറിയില്ല എന്നു കള്ളം പറഞ്ഞു.വീട്ടിൽ ചെന്നു നോക്കിയിട്ട് വിളിച്ചറിയിക്കാമെന്നു പറഞ്ഞ് അവളുടേ നമ്പർ ഞാൻ വാങ്ങി ...

എന്റെ പ്ലാറ്റിനം കാർഡ് മുഴുവൻ തീർത്ത് ഞാൻ ബില്ലടച്ചു..ദൈവമേ അടുത്ത മാസം സ്റ്റേറ്റ്മ്മെന്റ് വരുമ്പോൾ പണമടയ്ക്കാനില്ലെങ്കിൽ ..ഹോ ഓർക്കാൻ വയ്യ..മൊബൈൽ എടുത്ത് സഞ്ചാരിയെ ഒന്നു വിളിച്ചു..ഒരു ഷാർജാഷേയ്ക്ക് ഉടൻതന്നെ 1 മില്യൺ ദിർഹം സംഭാവന തരാമെന്നു ഏറ്റതായി അറിയാൻ കഴിഞ്ഞു..സമാധാനത്തോടെ ഞാൻ മൊബൈൽ കട്ട് ചെയ്തു..

ആയുധങ്ങൾ ലോഡ് ചെയ്ത 4 ട്രക്കുകളുമായി ഞാൻ എയർപോർട്ടിലേക്ക് തിരിച്ചു..കാറിലിരുന്നു ഞാൻ വില്ഫ്രഡ് തന്ന ക്യൂബൻ സിഗാറുകളിൽ നിന്നും ഒന്നെടുത്ത് കത്തിച്ചു പുറത്തേക്ക് പുകയൂതിവിട്ടു..
അപ്പോഴാണ് റിയർ വ്യൂവിൽ ഒരു കാപ്പിപ്പൊടിക്കളർ മസരട്ടി കാർ ഞങ്ങളുടെ കോണ്വോയെ പിന്തുടരുന്നത് ഞാൻ ശ്രദ്ധിച്ചത്..

കമ്പനി സെക്യൂരിറ്റി ചീഫും “സ്വീഡൻഭീമൻ“ എന്നറിയപ്പെടുന്ന എക്സ്പട്ടാളക്കാരനുമായ ഹേമാൻ ഡിക്കാരിയെ ഉടനെ ഞാൻ വിവരമറിയിച്ചു..ഏതാനും മിനിറ്റുകൾക്കകം ഡിക്കാരിയുടെ പിള്ളേരു നാലോളം ഹമ്മറുകളിൽ വന്ന്
ആ അഞ്ജാത മസരട്ടി തടഞ്ഞു..ഡ്രൈവർ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ...അയാളെ അവർ വിലങ്ങിട്ട് കാറിന്റെ ബോണറ്റിലേക്ക് ചേർത്ത് ചവിട്ടിപ്പിടിച്ചു..ബലമായി അയാളുടെ കറുത്ത മുഖമ്മൂടി വലിച്ചിളക്കിയവർ. .ആ മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി..ആ കണ്ണുകളിലെ വന്യത ഞാൻകണ്ടു..എനിക്കാളെ മനസ്സിലായി..ഇത്..ഇത്......

(തുടരും)...

Aug 27, 2010

HOTEL RWANDA (2004)

ഏതാണ്ട് നൂറ്റിഅമ്പതോളം വിദേശ ചിത്രങ്ങൾ എപ്പോഴും ഞാൻ ലാപ്ടോപ്പിൽ കൂടെ സൂക്ഷിക്കാറൂണ്ട്..സമയം കിട്ടുമ്പോൾ അവ ഓരോന്നോരോന്നായി കണ്ടുതീർക്കും..ഇഷ്ടപെടാത്തത് ഡിലീറ്റ് ചെയ്യുകയും തത്സ്ഥാനത്ത് പുതിയവ ഡൌൺലോഡ് ചെയ്യുകയും.. സ്ട്രൈക്ക് ചെയ്യുന്നവ സിഡിയിൽ സൂക്ഷിക്കുക, തുടങ്ങിയ ദുശീലങ്ങൾ കൂടെക്കൂടാ‍ൻ തുടങ്ങിയിട്ട് ഏറെ നാളായി..

അതിനിടയിൽ മനസ്സിൽ തട്ടിയ ഒരു ചിത്രമാണ് “ഹോട്ടേൽറുവാണ്ട” എന്ന അമേരിക്കൻ നിർമ്മിത ആഫ്രിക്കൻ ചിത്രം.ഏതാണ്ട് “ഷിൻഡ്ലേഴ്സ് ലിസ്റ്റ്”നെ അനുസ്മരിപ്പിക്കുന്ന ഒരു ട്രൂസ്റ്റോറിയാണിത്..
സംഭവം നടന്നത് 1994ലാണ്..എന്നാൽ ജ്യൂസിന്റെ ഹോളോകാസ്റ്റിനെപ്പറ്റിയും മറ്റനേകം അമേരിക്കൻ-യൂറോപ്യൻ ഇന്വേഷനുകളെപ്പറ്റിയും ലോകത്തിനു അറിയാവുന്നതുപോലെ ആഫ്രിക്കൻ രാജ്യങ്ങളൂടെ പ്രശ്നങ്ങൾ വെളിച്ചത്തു വന്നിട്ടുണ്ടോ എന്ന് സംശയമാണ്..ഒരു ഏഷ്യാക്കാരന് സ്പെസ്ഫിക്കായി പറഞ്ഞാൽ ഒരു ഇന്ത്യയിലെ സാധാരണക്കാരന് വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന “സ്വീകരണത്തിലും“ എത്രയോ താഴെയാണ് ഒരു ആഫ്രിക്കൻ പൌരന് കിട്ടുന്നത്.

"You are Not Even a nigger..You are an African" എന്ന പഞ്ചിംഗ് ഡയലോഗ് മാത്രം മതി ആഫ്രിക്കൻ രാഷ്ട്രങ്ങളോട് ലോകം കാണിക്കുന്ന അവഗണന മനസ്സിലാക്കാൻ..രാഷ്ട്രീയ പകപോക്കലിൽ പെട്ട് ഒരു ജനതയുടെ 20% പേരെ കൂട്ടക്കൊല ചെയ്യുക.സിവിൽ വാർ എന്ന ഓമനപ്പേരിൽ ഏതാണ്ട് 1 മില്യണോളം റുവാണ്ടക്കാർ കത്തിക്കും തോക്കിനും ഇരയായി.
“Paul Rusesabagina“ ആയി അഭിനയിക്കുന്നത് Don Cheadle ലാണ്.റുവാണ്ടയിലെ “des Mille Collines“ എന്ന വിദേശ ഫോർസ്റ്റാർ ഹോട്ടലിന്റെ ഹൌസ് മാനേജരാണ് പോൾ.വിദേശികൾ ധാരാളം വന്ന് താമസിക്കുന്ന ഈ ഹോട്ടൽ യു.എൻ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ കാവലിലാണ്.പോൾ ഭൂരിപഷമായ ഹൂട്ടു ഗ്രൂപ്പാണ് എന്നാലയാൾ ഒരിയക്കലും ഒരു ഹുട്ടു ആക്ടിവിസ്റ്റല്ലായിരുന്നു.ഹോട്ടലിൽ നിന്നും തനിക്കു കിട്ടിയ ഉന്നതതല സൌഹ്രദങ്ങൾ എന്നെങ്കിലും ഒരാപത്തിൽ തനിക്ക് രക്ഷയാകുമെന്നു കണക്കുകൂട്ടിയാണയാൾ ജീവിക്കുന്നത്..എന്നാൽ ആഭ്യന്തരകലാപം കടൂത്തതോടു കൂടി സ്വന്തം വീട്ടിൽ പോലും കിടന്നുറങ്ങാൻ പട്ടാളക്കാർ ആരേയും അനുവദിക്കുന്നില്ല..

ഒരു ദിവസം എതിർ ഗ്രൂപ്പായ ടുത്സികളെ റെയ്ഡ് ചെയ്യാനെത്തിയ പട്ടാളക്കാർ പോളിന്റെ വീട്ടിലുമെത്തുന്നു.അശരണരായ അയൽ വാസികൾക്ക് അഭയം കൊടുക്കാൻ പോൾ നിർബന്ധിതനായി..ഒരു ഹുട്ടൂ ആയ പോളിനേയും കുടുംബത്തേയും മോചിപ്പിക്കാൻ പട്ടാളക്കാർ തയാറാകുന്നു..പിന്നീട് പോളിന്റെ അയല്വാസികളെ കൊല്ലാനായി തോക്ക് ചൂണ്ടുന്ന പട്ടാളമേധാവിയെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തോളം ഫ്രാങ്ക് കൈക്കൂലി കൊടുത്ത് മോചിപ്പിക്കുന്നു..സ്വന്തം കുടുംബത്തോടൊപ്പം അവരേയും പോൾ ഹോട്ടലിൽ അഭയം കൊടുക്കുന്നു.

ഒരു സുപ്രഭാതത്തിൽ ഫ്രഞ്ച് ആർമി ഹോട്ടലിൽ എത്തി അവശേഷിച്ച വെള്ളക്കാരെക്കൂടി രക്ഷിച്ചു കൊണ്ടുപോകുന്നു..അതോടെ ഹോട്ടലിൽ കഴിയുന്ന റുവാണ്ടക്കാരുടെ ഭാവി അനിശ്ഛിതത്തത്തിലാകുന്നു.പോൾ തന്റെ ഉന്നതസുഹ്രത്ബന്ധങ്ങൾ ഉപയോഗിച്ച് ഹോട്ടലിനെ ഒരു ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നു..
കലാപം രൂക്ഷമായതോടെ കൂടുതൽ അഭയാർഥികൾ ഹോട്ടലിലേയ്ക്ക് എത്തുന്നു..ഹൂട്ടു ആർമിക്കും പോലീസിനും മദ്യവും,സിഗാറുകളും,പണവും മറ്റും നൽകി പോൾ തന്റെ ഹോട്ടലിൽ കഴിയുന്ന അഭയാർഥികളെ മരണത്തിൽ നിന്നും രക്ഷിച്ചു നിർത്തുന്നു..എന്നൽ നാലുപേർ മാത്രം ഉള്ള യു.എൻ ഫോഴ്സിന് ഏറെനാൾ ഹോട്ടലിനെ സംരക്ഷിക്കാൻ കഴിയില്ല എന്ന് പോളിനറിയാമായിരുന്നു.. തന്റെ നിസ്സഹായത യു.എൻ കേണൽ പോളിനെ അറിയിക്കുന്നു.ഷൂട്ട് ചെയ്യാൻ പോലും അധികാരം തന്റെ ഫോഴ്സിനില്ലെന്നയാൾ പറയുന്നു.."WE are not peace makers.We are peace keepers".
ഒടുവിൽ പോളിനും കുടുംബത്തിനും ഏതാനും ചിലർക്കും സ്വാധീനഫലമായി എക്സിറ്റ് വിസ ലഭിക്കുന്നു.എന്നാൽ കുടുംബത്തെ രക്ഷപെടുത്തിയ പോൾ ഹോട്ടലിൽ നിന്നും പോകാൻ കൂട്ടാക്കുന്നില്ല..തന്റെ സഹപ്രവർത്തകരേയും മറ്റു അഭയാർഥികളേയും ഉപെക്ഷിക്കാൻ അയാളീലെ മനുഷത്വം അനുവദിക്കുന്നില്ല..എന്നാൽ എയർപോർട്ടിലേക്ക് അഭയാർഥികളേയും കൊണ്ട് പോയ യു.എൻ ട്രക്കുകൾ വഴിയിൽ ഹൂട്ടുകലാപകാരികൾ തടയുന്നു..ഗത്യന്തരമില്ലാതെ അവർതിരികെ ഹോട്ടലിൽ എത്തുന്നു..

അവസാനം ഹോട്ടലിലെ അഭയാർഥികൾ 1000 കവിഞ്ഞു.സ്റ്റോക്കുകൾ ഏതാണ്ട് കാലിയായിത്തുടങ്ങി.റുവാണ്ടൻ പോലീസും മറ്റും കൈക്കൂലി നിന്നതോടുകൂടി ഹോട്ടലിനുള്ള സംരക്ഷണം പിൻവലിക്കുന്നു..അതോടെ ഹൂട്ടു കലാപകാരികൾ ഹോട്ടൽ ആക്രമിക്കുന്നു..തന്റെ സുഹ്രത്തായ ഹൂട്ടു ആർമിജനറലിനോട് പോൾ സഹായം അഭ്യർഥിക്കുന്നു.എന്നാലയാൾ അത് നിഷേധിക്കുന്നു..അവസാനം ഗത്യന്തരമില്ലാതെ പോൾ അയാളെ ഭീഷണിപ്പെടുത്തുന്നു.ജനറൽ ഒരു വാർക്രിമിനൽ ആണെന്നു താൻ പുറത്തുവിളിച്ചു പറയുമെന്ന ബ്ലായ്ക്മെയ്ലിംഗ് സഹിക്കാനാവാതെ അയാൾ ഹോട്ടലിൽ എത്തി കലാപകാരികളെ വിരട്ടിയോടിക്കുകയും മൊത്തം റഫ്യൂഗീസിനേം അവിടെനിന്നും രക്ഷിച്ച് യു.എൻ ക്യാമ്പിൽ എത്തിക്കുകയും ചെയ്യുന്നു.

ഓരോ മിനിറ്റും ത്രില്ലിംഗായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ അവസാനം പോൾ ഒരു ആഫ്രിക്കൻ ഷിൻഡ്ലർ ആവുകയാണ്..
യഥാർത്തത്തിൽ 1268 റുവാണ്ടക്കാരെ പോൾ അന്ന് രക്ഷിച്ചിട്ടുണ്ട് ..ഇന്ന് 56 വയസ്സുള്ള അദ്ദേഹം തന്റെ കുടുംബവും കലാപത്തിൽ കാണാതായ ഭാര്യാസഹോദരന്റെ രണ്ട് മക്കളോടുമൊത്ത് ബെൽജിയത്തിൽ ജീവിക്കുന്നു.. “ഏൻ ഓർഡിനറിമാൻ“ എന്ന ആതമകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്...

Aug 25, 2010

ഗുൽമോഹറിന്റെ ചിത്രങ്ങൾ

വേനലിൽ പൂവണിയുന്ന മനോഹരമായ ഒരു മരമാണ്‌ ഗുൽമോഹർ..

മലയാള സിനിമയുടെ സുവർണ്ണ കാലത്തെ രണ്ടായിട്ടു തിരിച്ചാൽ അത് തീർച്ചയായും പത്മരാജനു മുൻപും ശേഷവും എന്നായിരിയ്ക്കും...പഴയ വിദേശക്ലാസിക്കുകൾക്കൊപ്പം നമുക്കെടുത്തുവയ്ക്കാൻ ഏതാനും ചില നല്ല ചിത്രങ്ങൾ തന്ന് യവനികയ്ക്കുള്ളിൽ മറഞ്ഞ ആ മനുഷ്യൻ എനിക്കിന്നും ഒരു വിസ്മയമാണ്..ഞാൻ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ... ഒരു പക്ഷേ ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പേരു നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല എന്നു തോന്നുന്നു..കാരണം ക്ലാസിക്കുകൾ എപ്പോഴും യുണീക് ആയിരിയ്ക്കും... അതെപ്പോഴും സംഭവിക്കാറില്ല...അതുകൊണ്ടല്ലേ അതിനെ ക്ലാസിക്കെന്നു വിളീക്കുന്നത്...ജയക്രിഷ്ണനും,സോളമനും,സീസണും ഒന്നുമില്ലായിരുന്നെങ്കിൽ മോഹൻലാലിനും മറ്റും ബാക്കിയാകുന്നത് ഇംഗ്ലീഷ് ചിത്രങ്ങളൂടെ റീമേയ്ക്കുകളിലെ നായകൻ എന്ന പേരു മാത്രമാണ്..

അദ്ദേഹത്തിനുശേഷം ഇന്നു ആരു എന്ന ചോദ്യത്തിനു രണ്ടുത്തരമാണുള്ളത്..ഒന്നു ബ്ലസി, പിന്നെ രഞ്ജിത്ത്...

മോഹൻലാലിന്റെ 2000ലെ ഫ്ലോപ് കാലത്ത്, ഒരു പഴയ കോപ്പിയടിപ്രിയനായ ജനപ്രിയ സംവിധായകൻ പറഞ്ഞു..നരസിംഹമാണ് മോഹൻലാലിനെ നശിപ്പിച്ചതെന്നു..സ്വന്തമായി ഒരൊറ്റകഥപോലും ഉണ്ടാക്കാത്ത ഈ വിദ്വാൻ അതിനുശേഷം ലാലിനെ വച്ചെടുത്ത മുസ്ലിംപശ്ച്ചാത്തല ചിത്രം ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാവുകയും ചെയ്തു....അന്ന് നാടുവിട്ടുപോയ ഇദ്ദ്യേഹത്തെപ്പോലെ കാലം കഴിഞ്ഞ നമ്പരുകളുമായെത്തുന്ന ഇത്തരം ആളുകളാണ് മലയാളസിനിമയെ ഇന്നു മലിനമാക്കുന്നത്..

ഒരു ഡിറക്ടർ എന്ന നിലയിൽ ഒരു സാദാ സംവിധായകനായ രഞ്ജിത്ത് തിരക്കഥയഴുതുമ്പോൾ മൊത്തം ആംബിയൻസും മാറുകയാണ്....കാലത്തെ അതിജീവിയ്ക്കുന്ന തിരക്കഥകളാണദ്ദേഹത്തിന്റെ..Highnoon.cassablanca, bicycle theif ഒക്കെ ബ്ലാക്ക്&വൈറ്റ് യുഗത്തെ അതിജീവിക്കുന്നതുപോലെ അതിഭാവുകത്വമില്ലാത്ത കഥാപാത്രങ്ങളാൽ നിറഞ്ഞതാണു ആ കഥകൾ...അതു കൊണ്ടാണവയെ കാലം ബാധിക്കാത്തത്..

അദ്ദേഹത്തിന്റെ ആദ്യചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല..എങ്കിലും
1988ൽ കഥയെഴുതിയ “ഓർക്കാപ്പുറത്ത് ”എന്ന കമൽചിത്രം കാണേണ്ടതുതന്നെയാണ്..ഈ ആംഗ്ലോഇന്ത്യൻ അച്ഛൻ-മകൻ കഥ സാമ്പ്രദായിക കാഴ്ച്ചപ്പാടിൽ നിന്നും മാറി നിൽക്കുന്നു..ബാലക്രിഷ്ണന്റെ അപ്പാജി എന്ന ഗുണ്ട..ഹൌസോണർ ശങ്കരാടി..ബ്ലേഡ് അവറാൻ ഇവർക്കെല്ലാം തീർത്തും ഒരു വ്യക്തിത്വമുണ്ട് ഇതിൽ..

പിന്നീട് 1989-ൽ ഇറങ്ങിയ കമലിന്റെ “പെരുവണ്ണാപുരത്തെ വിശേഷങ്ങൾ”..ആ ചിത്രത്തിലെ തമാശകൾ ഇന്നും ഹിറ്റാകുന്നത് ശുദ്ധ നർമ്മത്തിന്റെ ഒരു പ്രസൻസുകൊണ്ടാണ്..അവസാനം ബെർസിൽ വരുന്ന അച്ചുവിന്റെ അഭിനയത്തിലും ഡയലോഗിലും വരെ ആ നിലവാരം കാണാൻ കഴിയും..

അതിനുശേഷം 1990-ൽ ഇറങ്ങിയ “ശുഭയാത്ര” ചിത്രം..അതിനു മുൻപും ശേഷവും ആ മഹാനഗരത്തിന്റെ യഥാർത്ത മുഖം അനാവരണം ചെയ്ത ഒരു ചിത്രം ഉണ്ടായിട്ടില്ല.

അതേവർഷം തന്നെയിറങ്ങിയ “നന്മനിറഞ്ഞവൻ ശ്രീനിവാസൻ” ക്ലൈമാക്സ് വരെ ഒരു ഫ്ലോ നിലനിർത്തിയെങ്കിലും ആ കാലഖട്ടത്തിലെ സിനിമയുടെ അവസാനം ദുഃഖം എന്ന ക്ലിഷേയിൽ അവസാനിപ്പിച്ചു..

അതുപോലെ 1990ൽ തന്നെയിറങ്ങിയ ജയറാം-ശ്രീനി അഭിനയിച്ചു തകർത്ത “നഗരങ്ങളിൽ ചെന്നു രാപാർക്കാം” എന്ന സൂപ്പർഹിറ്റിലെ മണ്ടനായ കുഞ്ഞിക്കുട്ടൻ തമ്പുരാനേയും രാമചന്ദ്രനേയും മറ്റും എങ്ങിനെ മറക്കാനാണ്..

1991ലെ “പൂക്കാലം വരവായി”ലെ ടോം&ജെറിയെക്കുറിച്ച് വാചാലയാകുന്ന ആ കൊച്ചുകുട്ടിയേയും പിന്നെ ബസ്ഡ്രൈവറേയും പിന്നെ അല്പം അതിശ്യോക്തി ഉള്ള കഥയാണെങ്കിലും അതും ഒരു നല്ല ചിത്രമായിരുന്നു..പിന്നെയിറങ്ങിയ “ നീലഗീരി ”അവസാനത്തോടടുക്കുമ്പോൾ ആ ഫ്ലോ നഷ്ടപ്പെട്ട് ഒരു സാധാ തട്ടുപൊളിപ്പടമായി മാറുന്നതും കാണാം..

ഏതാണ്ട് ഈ കാലഖട്ടത്തോടെ മലയാളസിനിമാലോകം പുതിയ സങ്കേതങ്ങളിലേക്ക് ചേക്കേറി..പഴയ ദുഖപുത്രിമാരുടെയും കുടുംബത്തിന്റേയും കണ്ണീരിന്റേം ക്യാൻസറിന്റെം കഥകൾ നാമനാത്രമായി ചുരുങ്ങി..
1993ലാണ് പിന്നെ രഞ്ജിത്തിന്റെ രംഗപ്രവേശം..“മായാമയൂരം” ബോക്സോഫീസ് ബസ്റ്ററിലൂടെ...ആ ചിത്രം ഒരു സാമ്പത്തികപരാജയമായിരുന്നെങ്കിലും മിനിസ്ക്രീനിൽ വൻ ജനപ്രീതി പിന്നീട് നേടുകയുണ്ടായി...
ഈ ചിത്രം മുതലാണ് രഞ്ജിത്ത് കഥയേയും സിനിമയുടെ ടോട്ടാലിറ്റിറ്റിയേയും കവച്ചുവയ്ക്കുന്ന ക്യാരക്ടറുള്ള കഥാപാത്രങ്ങളെ സ്രിഷ്ടിക്കുന്നത്.. നരേന്ദ്രൻ എന്ന ആർക്കിട്ടെക്ക്ടും ഉണ്ണിയെന്ന അനിയനും ഓരോ മാനറിസങ്ങൾ കീപ് ചെയ്യുന്നു...രേവതിയുടെ ക്യാരക്ടർ മാത്രം അല്പം ക്രീമിഷ് ആയെന്നു തോന്നുന്നു...ഒരു സിനിമയുടെ കഥയ്ക്ക് അത്യാവശ്യം വേണ്ട റീസണിംഗ് , അതിൽ ഈ സിനിമ നീതി പുലർത്തുന്നു...
ക്ലൈമാക്സ് ഊഹിക്കാവുന്നതു മാത്രമാണ്..അതല്ലാതെ ഒരു നീതി ആ കഥയ്ക്കില്ല..


അതിനുശേഷമിറങ്ങിയ “ദേവാസുരം” ഒരു ലെജൻഡായി മാറിയത് തീർത്തും അർഹിക്കുന്ന കാര്യം മാത്രമാണ്...ഐവിശശിയുടെ അവസാന ഹിറ്റ്..ശശിക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു ചിത്രം..ആരെടുത്താലും ക്ലിക്കാകുന്ന ഒരൊന്നൊന്നരപടം...ഇതിൽ നീലകൺഃൻ അമാനുഷികനല്ല..രഞ്ജിത്തിന്റെ ഒരു ചിത്രത്തിലും അമാനുഷികരില്ല..ചിലതിൽ അതിശയോക്തികൾ മാത്രം..
5 ലക്ഷം കൊടുത്ത് കേസൊതുക്കാൻ പറമ്പുവിൽക്കേണ്ടി വരുന്ന നീലൻ എങ്ങനെ അമാനുഷികനാകും.....ഭൂമിയുടെ ആദായത്തിൽ അഡ്ജസ്റ്റ് ചെയ്തുപോകുന്ന മംഗലശ്ശേരി എന്ന തറവാടും.. ഒരു ഗൾഫുകാരന്റെ പണത്തിനു മുന്നിൽ തടഞ്ഞു നിൽക്കുന്ന സാമ്പത്തികശേഷിയും മറ്റും ഏറെ നാച്വറലായി അവതരിപ്പിക്കാൻ രഞ്ജിത്തിനു കഴിഞ്ഞു..
നായകനെ വെല്ലുന്ന വീറും വാശിയുമുള്ള വില്ലൻ..സ്ത്രീസംസർഗം , സുരപാനം ,ചൂതുകളി തുടങ്ങി എല്ലാ ദുർഗുണങ്ങളുണ്ടെങ്കിലും അതിൽ ദേവാംശംചേർക്കാനായിട്ട് സംഗീതപ്രിയൻ,ദാനധർമ്മി,കലാകാരൻ തുടങ്ങിയ സദ്ഗുണങ്ങൾ നീലനിൽ ചേർത്തിരിയ്ക്കുന്നു..വില്ലനുമേൽ ജയം എന്നതിലുപരി ഒരു മനുഷ്യന്റെ രണ്ടു ഗുണങ്ങൾ തമ്മിലുള്ള യുദ്ധമാണിതിൽ...അസുരനായ നീലൻ അതുപേക്ഷിച്ച് തനിക്കുള്ള നന്മയിലേയ്ക്ക് യാത്രയാവുകയാണ് ക്ലൈമാക്സിൽ..പിത്രത്വം പോലും നിഷേധിക്കപ്പെടുമ്പോൾ അഹം മാറി സാത്വികയിലേക്ക് എത്തുന്ന നീലന്റെ ജീവിതം ഭാനുമതിയോടൊത്ത് പൂർണ്ണമാകുന്നു..100% പെർഫെക്ട് തിരക്കഥ...പക്ഷേ രണ്ടാം ഭാഗമായ “രാവണപ്രഭുവിൽ” കാർത്തികേയൻ വല്ലാതങ്ങ് വളരുന്നു..എങ്കിലും പിഴവില്ലാത്ത മറ്റൊരു വിസ്മയ ചിത്രം...നീലനു അർഹിക്കുന്ന അന്ത്യം തന്നെ നൽകുന്നു ഇതിൽ..വീരമരണം തന്നെ...

1994ൽ “രുദ്രാക്ഷം” വന്നു എങ്കിലും അത് ഒരു ടിപ്പിക്കൽ സുരേഷ്ഗോപിപടമായി ഒതുങ്ങിപ്പോയി. തെറ്റില്ലാത്ത ഒരു സാധാരണ ചിത്രം എന്നതിലുപരി രഞ്ജിത്തിന്റെ പ്രസൻസ് അതിൽ ഫീൽ ചെയ്തില്ല.വിജയരാഖവന്റെ ഡ്രൈവർവേഷം മാത്രം അല്പം നിലവാരം പുലർത്തി..

പിന്നെ ഒരു 2 കൊല്ലത്തിനു ശേഷംമാണ് ആ തൂലിക വിസ്മയം സ്രിഷ്ടിച്ചത്..”ആറാം തമ്പുരാൻ”..നരേന്ദ്രപ്രസാദിന്റെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നു..ക്ലൈമാക്സിൽ പോലും പരാജയപ്പെടാത്ത കൊളപ്പുള്ളി അപ്പൻ..
പിന്നെ നന്ദകുമാറും ബാപ്പുവും എഴുത്തച്ഛനും മംഗലവും,നയന്താരായും, ഉണ്ണിമായയും എല്ലാം മറക്കാനാവാത്ത അനുഭവങ്ങളായി മാറി..സ്ത്രീകൾക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു..

ഇന്നത്തെകാര്യം ഇന്നു ..നോ സ്ട്രെൻസ് & അറ്റാച്ച്മെൻസ് എന്ന ലോഗൊയിൽ ജീവിക്കുന്ന ഒരു ഹൈസ്പെൻഡർ..ജഗന്റെ ക്യാരക്ടറിന്റെ ആഴം അത്രയ്ക്കധികമാണ്...റിക്ഷാഡ്രൈവറും, വയലിൻവട്ടൻ സായ്പും, നന്ദനോടും അങ്ങനെ എല്ലാ നിലവാരത്തിലും ജീവിക്കുന്ന ജീവിക്കനിഷ്ടപെടുന്ന ഒരാൾ..പെണ്ണുപിടിച്ചാൽ വെർജിനിറ്റിയും സദാചാരവും നഷ്ടപെടുമെന്നുള്ള സാദാ കൺജസ്റ്റഡ് ചിന്തകളിൽ തീർക്കാൻ ജഗന് സമയമില്ല...ജീവിതം ആഖോഷിക്കുന്ന വിലകൂടിയ ബ്ലാങ്കറ്റ്സ് വരുത്താൻ മടിയില്ലാത്ത ഒരു ബിഗ് ഫിഷ്....ഒരു ഖട്ടത്തിൽ വേദാന്തിയാകുന്നതും പിന്നീട് പാരിസിലേക്ക് പറക്കാൻ കൊതിക്കുന്ന യൂറോപ്യൻ ഫ്രീ ലൈഫിന്റെ ആരാധകനായ ജഗൻ ..വാക്കുകൾക്കതീതമായ സിനിമ..

പിന്നെയിറങ്ങിയ “സമ്മർ ഇൻ ബേത്ലഹേം“ ഒരു മഞ്ജു ചിത്രമായി ഒതുങ്ങി..ലാലിന്റെ പ്രസൻസ് പോലും കാര്യമായി വർക്കു ചെയ്യുന്നില്ല...മഞ്ജുവാര്യരുടെ അഭിനയത്തിനു മുന്നിൽ ബാക്കിയെല്ലാം നിഷ് പ്രഭമാകുന്നു...

1999ലെ “ ഉസ്താദ് “ ഷാജികൈലാസും രഞ്ജിത്തും ചേർന്നു നിർമ്മിച്ച് സിബിമലയിൽ സംവിധാനിച്ച(അതെന്തിനാണ്?) ചിത്രം...തിരക്കഥയുടെ ഒറ്റ പിൻബലത്തിൽ വിജയിച്ച ചിത്രം..ഒരു ത്രില്ലിംഗ് മൂവി..പക്ഷേ അർഹിക്കുന്ന വിജയം കിട്ടിയോ എന്ന് സംശയം ..യൂസഫ് എന്ന വില്ലൻ തന്നെ ഇതിനെ ഹൈലൈറ്റ്....

2000-ൽ ഇറങ്ങിയ വല്യേട്ടൻ & നരസിംഹം ഒരേ അച്ചിൽ വാർത്ത ചിത്രങ്ങളായിരുന്നെങ്കിലും കരുത്തുറ്റ രണ്ട് നായകന്മാരെ മലയാളത്തിനു ലഭിച്ചു..

പിന്നീടാണ് കളിമാറിയത്..അടുത്തചിത്രം രാവണപ്രഭുമുതൽ രഞ്ജിത്ത് സംവിധായകനായി..അതോടെ ഷാജികൈലാസിന്റെ കരിയറും തീർന്നു..

കാലങ്ങളാ‍യി മലയാളം കാത്തിരുന്ന പ്രോമിസിംഗായിട്ടുള്ള “പ്രിത്വിരാജ് “ എന്ന നടന്റെ പ്രസൻസ് അറിയിച്ച ചിത്രം...നവ്യയുടെ ഏറ്റം മികച്ച കഥാപാത്രം..“നന്ദനം”.ഒരു അണ്യൂഷൽ കഥ ഒഴുക്കിൽ പറഞ്ഞുതീർത്തു..മനോഹരം എന്നേ പറയാനുള്ളൂ..

2003ൽ വന്ന “മിഴിരണ്ടിലും“ സ്റ്റാർവാല്യൂ ഇല്ലാത്തതിന്റെ പേരിൽ, നല്ല മാർക്കറ്റിംഗിന്റെ അഭാവം മൂലം പരാജയപ്പെട്ട ഒരു നല്ല സിനിമ...ഡോക്ടർ അരുണായി ഇന്ദ്രജിത്ത് ജീവിച്ചു..ജഗതി തന്റെ സ്വതസിദ്ധമായ കഴിവ് ഒരിക്കൽകൂടി കാട്ടി...സിനിമയുടെ അവസാനഭാഗങ്ങൾ അല്പം അതിശ്യോക്തിയായിപോയി എന്നതൊഴിച്ചാൽ മറ്റൊരു നല്ല ചിത്രം...

പിന്നീട് വന്ന രഞ്ജിത്ത് ചിത്രങ്ങളിൽ സ്ഥിരം അഭിനേതാക്കൾ ഉണ്ടാകാൻ തുടങ്ങി..“അമ്മക്കിളിക്കൂട് “ എന്ന ഹ്രിദ്യമായ ചിത്രം പക്ഷേ ഒന്നുകൂടി ആർദ്രമായ ഒരനുഭവമാണ്..പ്രിത്വിയെ ഇഷ്ടപെട്ടുപോകുന്ന ചിത്രം...
2004 ലെ “ബ്ലായ്ക്ക് “ പക്ഷേ അതിനു മുന്നേയിറങ്ങിയ എകെ സാജൻ ചിത്രമായ വയലൻസ് എന്ന ചിത്രത്തിന്റെ തീമായിരുന്നതു കൊണ്ടാണോ എന്തൊ..വയലൻസിന്റെ തീക്ഷ്ണത അതിനില്ലാതായിപ്പോയി....പല നല്ല രംഗങ്ങൾ ഉണ്ടായിരുന്നുട്ടും മൊത്തത്തിൽ ചിത്രം ഒരു പരാജയമായി...

പിന്നീടുവന്ന “ ചന്ദ്രോത്സവവും” “പ്രജാപതിയും” തന്റെ തന്നെ വികലമായ അനുകരണങ്ങളാക്കി രഞ്ജിത്ത്...ശ്രീഹരി എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് ഉൾക്കൊള്ളിക്കാൻ ഇത്തവണ രഞ്ജിത്തിനു കഴിഞ്ഞില്ല.. ...ഒരു പ്രോപ്പർ ലക്ഷ്യമില്ലാത്ത നായകനും ചുമ്മാ ചീട്ടുകളിച്ചിരിയ്ക്കുന്ന ബിസിനെസ് ടൈക്കൂൺസായ കൂട്ടുകാരും..യുക്തി പലയിടത്തും പരാജയപ്പെടുമ്പോഴാണു പ്രേക്ഷകർക്ക് ദഹിക്കാതെ പോയത്...ക്ലൈമാക്സ് കണ്ടുമടുത്ത ക്ലിഷേകളിൽ ഒതുങ്ങി...എന്നാൽ നായകനേക്കാളും ആർജ്ജവം ഇതിൽ വില്ലൻ കാണിക്കുന്നു..അതേ വില്ലനെ തന്നെ ക്ലൈമാക്സിൽ ഒരു വെറും ലോ ക്ലാസാക്കുന്നു..

ദേവർമടം നാരായണൻ എന്ന കഥാപാത്രത്തിന്റെ പേരിനോട് പോലും നീതിപുലർത്താൻ മമ്മൂട്ടിക്കിതിൽ സാധിച്ചില്ല..മാടമ്പിത്വത്തിന്റെ അമിതമായ പ്രയോഗം പലയിടത്തും ഇതിനെ ബോറാ‍ക്കി...നാരായണൻ ആത്യാധുനികനാണ്, ഫ്രീ തിങ്കറാണു ഒക്കെ ശരി ഒരു സീനിൽ തങ്ങളുടെ സ്വന്തം പറമ്പിൽ വെള്ളമടിക്കാൻ വന്ന വില്ലൻ ടീമിനെ ഒരു കാരണവുമില്ലാതെ നാട്ടുകാരൻ പ്രകോപിപിച്ച് അടിയുണ്ടാക്കുന്നു..പബ്ലിക്ക് വെള്ളമടി പാടീല്ലത്രേ നാരായണന്റെ നാട്ടിൽ..ഇതെന്തൊരു ന്യായം?

പോട്ടെ വേറൊരു ഒരു സീനിൽ ഫുഡ് ടെസ്റ്റ് ചെയ്ത് കഴിക്കുന്ന നാരായണൻ..ഇതെല്ലാം അല്പം ഓവറല്ലേ..അതുകൊണ്ട് തന്നെ ഇ -ക്ലാസ് ബെൻസ് ഉണ്ടായിട്ടും പടം പൊട്ടി..

എന്നാലും ചില ക്ലിന്റീസ്റ്റ്വുഡ് പ്രയോഗങ്ങൾ ഒക്കെ നടത്തുന്നുണ്ടിതിൽ മമ്മു.. കാട്ടി,വണങ്കാമുടി, ആലിരാഖവന്റെ ക്യാരക്ടർ ഇതെല്ലാം കൊള്ളാമായിരുന്നു..അല്പം കൂടി നല്ല കഥയിൽ അനാവശ്യ ക്യാരക്ടേഴ്സിനെ ഒഴിവാക്കിയാൽ നന്നാകുമായിരുന്ന ഒരുചിത്രം...


അങ്ങനെ 2007ൽ ആ തൂലികയിൽ നിന്നും ബാലചന്ദ്രൻ ജനിച്ചു..”കൈയ്യൊപ്പ്” എത്ര നാളു കൂടിയിട്ടാണ് മനോഹരമായ ഒരു ചിത്രം ഞാൻ കണ്ടത്..ഏച്ചുകെട്ടലുകളില്ല..പൊട്ടിത്തെറികളില്ല...ഇത് ആസ്വദിച്ച് കാണാൻ കഴിയുന്നില്ലെങ്കിൽ പ്രേക്ഷകരുടെ നിലവാരം പോയി എന്നേ ഞാൻ പറയൂ.ഇന്ത്യൻ ബ്യൂറോക്രസിയുടെ ചീഞ്ഞ ഒരു മുഖം കൂടി ക്ലൈമാക്സിൽ നമ്മൾ കാണുന്നു..
ബ്ലസിയുടെ കാഴ്ച്ചയുടെ ക്ലൈമാക്സിൽ അഡ്രസ് ചുരുട്ടിയെറിയുന്ന ഉദ്ദ്യോഗസ്ഥനിൽ കണ്ട അതേ വർഗ്ഗഗുണം..എനിക്ക് എറ്റവും പ്രിയപ്പെട്ട ഒരു മമ്മൂട്ടിച്ചിത്രമാണ് കൈയ്യൊപ്പ്..ഒരു 100 തവണ ഞാനത് കണ്ടിട്ടുണ്ട്..ഒരിയ്ക്കലെങ്കിലും കാണണം, ഇല്ലെങ്കിൽ ഒരു നഷ്ടമാകുന്ന ചിത്രം..


അതേ കൊല്ലം ഇറങ്ങിയ “നസ്രാണി” ഒരു നല്ല ചിത്രമായിരുന്നു..അനാവശ്യമായ കഥയുടെ പോക്കും പിന്നെ ചാടിമരിച്ച കുട്ടിയുടെ കഥയും ഒക്കെകൊണ്ട് ലക്ഷ്യത്തിലെത്താതെ പോയി..എങ്കിലും ഡി.കെ ഒരു 1-1.5 ക്യാരക്ടറാണ്.

പിന്നെ “റോക്ക്&റോൾ” പഴയ ജഗന്റെയും മറ്റും മാനറിസങ്ങൾ പ്രകടിപ്പിക്കുന്ന ചന്ദ്രമൌലി പക്ഷേ കഥയില്ലായ്മയിൽ തളർന്നുപോയി..അനാവശ്യമായ പുകഴ്ത്തലുകൾ ചന്ദ്രമൌലിയുടെ വ്യക്തിത്വം തകർക്കുന്നു..കൂട്ടുകാർ സാക്കിർഹുസൈൻ , എ.ആർ റഹ്മാൻ,ആണെന്നും പിന്നെ ലാറ്റിൻ അമേരിക്കയിൽ എവിടെയോ ഒക്കെ കഞ്ചാവുക്രിഷി നടത്തിയതിനു ജയിലിലാണെന്നോ തുടങ്ങിയ ഡയലോഗുകൾ കൊള്ളാമെങ്കിലും ഇതേ സാധനങ്ങൾ പലയിടത്തും ആവർത്തിച്ച് ബോറാകുന്നു..എങ്ങുമെത്താതെ ആ കഥയും തീരുന്നു..ഇന്റലച്വൽ ഓവറായാലും കുഴപ്പമാണ്..

2008ലെ “തിരക്കഥയിലാണ്“ പിന്നീടാ മാജിക്ക് ആവർത്തിച്ചത്..അക്ബർ എന്ന ക്യാരക്ടറിലൂടെ പ്രിത്വി പറയുന്ന ഡയലോഗിനു വരെ ഒരു അരിസ്ട്രൊക്രസി ഫീൽ ചെയ്യുന്നുണ്ട്..ഈ അടുത്തവർഷങ്ങളിൽ ഇറങ്ങിയ എറ്റവും നല്ല സിനിമ എന്നു വേണമെങ്കിൽ പറയാം..

2009ലെ “പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ” സത്യത്തിൽ എങ്ങുമെത്താതെ പോയ ഒരു കോപ്ലിക്കേടഡ് കഥയാണ്...അഹമ്മദ് ഹാജിയുടെ കഥാപാത്രം ഒഴിച്ചാൽ ചില പഴയ ബിംബങ്ങൾ കാണിക്കുന്നുണ്ടെന്നല്ലാതെ ഒരു സ്ട്രൈക്കിംഗായി ഒന്നുഇല്ലിതിൽ..

ഒന്നു മറന്നുപോയി “ജോണിവാക്കർ” എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്..ഒരു കൌ ബോയ്പടമെന്ന നിലയിൽ മലയാളത്തിൽ ഇതുപോലൊന്നു പിന്നെ വന്നിട്ടില്ല..അതിൽ ഏറ്റവും ഇഷ്ടമുള്ള ചില രംഗങ്ങളുണ്ട്..ബോബിയുടെ കൂട്ടുകാർ വീട്ടി വരുമ്പോൾ ജോണിവാക്കർ നൽകി സൽക്കരിക്കുന്ന രംഗം..ശരിയ്ക്കും ക്ലിന്റ് ഈസ്റ്റ് വുഡ്ഡിന്റെ ഒക്കെ ചിത്രങ്ങളിലേപ്പോലെ..പിന്നെ കോളജിൽ ഹൈവേമാൻ പദ്യം
ചൊല്ലുന്ന ടീച്ചർ..എത്ര കണ്ടാലും മതിവരാത്ത ചിത്രം..

സിനിമയിൽ അവാർഡ്പടം കൊമേഴ്സ്യൽ പടം എന്നൊക്കെയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല..നല്ലതും ചീത്തയും മാത്രം.
ഫോർ എക്സ: ചട്ടമ്പിനാട് ഒരു വട്ടം കാണാം..പക്ഷേ മനസ്സിൽ തങ്ങി നിൽക്കില്ല..മലർവാടി കുറച്ചുനാളേയ്ക്കെങ്കിലും മനസ്സിൽ കാണും..അത്രേയുള്ളൂ വ്യത്യാസം..

ഇനിയും ഈ എഴുത്തുകാരന്റെ തൂലികയിൽ നിന്ന് ഒരു പിടി നല്ല കഥാപാത്രങ്ങൾ ഉണ്ടാവട്ടെ...അനുകരണങ്ങൾ എന്നും അനുകരണങ്ങളായി തന്നെയിരിക്കട്ടെ..അങ്ങനല്ലേ ഒന്നമനും, നാട്ടുരാജാവും,പ്രജയും, അലിഭായിയും ഒക്കെ ഉണ്ടാകുന്നത്...


Related Posts Plugin for WordPress, Blogger...