Followers

Aug 25, 2010

ഗുൽമോഹറിന്റെ ചിത്രങ്ങൾ

വേനലിൽ പൂവണിയുന്ന മനോഹരമായ ഒരു മരമാണ്‌ ഗുൽമോഹർ..

മലയാള സിനിമയുടെ സുവർണ്ണ കാലത്തെ രണ്ടായിട്ടു തിരിച്ചാൽ അത് തീർച്ചയായും പത്മരാജനു മുൻപും ശേഷവും എന്നായിരിയ്ക്കും...പഴയ വിദേശക്ലാസിക്കുകൾക്കൊപ്പം നമുക്കെടുത്തുവയ്ക്കാൻ ഏതാനും ചില നല്ല ചിത്രങ്ങൾ തന്ന് യവനികയ്ക്കുള്ളിൽ മറഞ്ഞ ആ മനുഷ്യൻ എനിക്കിന്നും ഒരു വിസ്മയമാണ്..ഞാൻ അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ... ഒരു പക്ഷേ ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പേരു നിലനിർത്താൻ കഴിഞ്ഞെന്നു വരില്ല എന്നു തോന്നുന്നു..കാരണം ക്ലാസിക്കുകൾ എപ്പോഴും യുണീക് ആയിരിയ്ക്കും... അതെപ്പോഴും സംഭവിക്കാറില്ല...അതുകൊണ്ടല്ലേ അതിനെ ക്ലാസിക്കെന്നു വിളീക്കുന്നത്...ജയക്രിഷ്ണനും,സോളമനും,സീസണും ഒന്നുമില്ലായിരുന്നെങ്കിൽ മോഹൻലാലിനും മറ്റും ബാക്കിയാകുന്നത് ഇംഗ്ലീഷ് ചിത്രങ്ങളൂടെ റീമേയ്ക്കുകളിലെ നായകൻ എന്ന പേരു മാത്രമാണ്..

അദ്ദേഹത്തിനുശേഷം ഇന്നു ആരു എന്ന ചോദ്യത്തിനു രണ്ടുത്തരമാണുള്ളത്..ഒന്നു ബ്ലസി, പിന്നെ രഞ്ജിത്ത്...

മോഹൻലാലിന്റെ 2000ലെ ഫ്ലോപ് കാലത്ത്, ഒരു പഴയ കോപ്പിയടിപ്രിയനായ ജനപ്രിയ സംവിധായകൻ പറഞ്ഞു..നരസിംഹമാണ് മോഹൻലാലിനെ നശിപ്പിച്ചതെന്നു..സ്വന്തമായി ഒരൊറ്റകഥപോലും ഉണ്ടാക്കാത്ത ഈ വിദ്വാൻ അതിനുശേഷം ലാലിനെ വച്ചെടുത്ത മുസ്ലിംപശ്ച്ചാത്തല ചിത്രം ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമാവുകയും ചെയ്തു....അന്ന് നാടുവിട്ടുപോയ ഇദ്ദ്യേഹത്തെപ്പോലെ കാലം കഴിഞ്ഞ നമ്പരുകളുമായെത്തുന്ന ഇത്തരം ആളുകളാണ് മലയാളസിനിമയെ ഇന്നു മലിനമാക്കുന്നത്..

ഒരു ഡിറക്ടർ എന്ന നിലയിൽ ഒരു സാദാ സംവിധായകനായ രഞ്ജിത്ത് തിരക്കഥയഴുതുമ്പോൾ മൊത്തം ആംബിയൻസും മാറുകയാണ്....കാലത്തെ അതിജീവിയ്ക്കുന്ന തിരക്കഥകളാണദ്ദേഹത്തിന്റെ..Highnoon.cassablanca, bicycle theif ഒക്കെ ബ്ലാക്ക്&വൈറ്റ് യുഗത്തെ അതിജീവിക്കുന്നതുപോലെ അതിഭാവുകത്വമില്ലാത്ത കഥാപാത്രങ്ങളാൽ നിറഞ്ഞതാണു ആ കഥകൾ...അതു കൊണ്ടാണവയെ കാലം ബാധിക്കാത്തത്..

അദ്ദേഹത്തിന്റെ ആദ്യചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല..എങ്കിലും
1988ൽ കഥയെഴുതിയ “ഓർക്കാപ്പുറത്ത് ”എന്ന കമൽചിത്രം കാണേണ്ടതുതന്നെയാണ്..ഈ ആംഗ്ലോഇന്ത്യൻ അച്ഛൻ-മകൻ കഥ സാമ്പ്രദായിക കാഴ്ച്ചപ്പാടിൽ നിന്നും മാറി നിൽക്കുന്നു..ബാലക്രിഷ്ണന്റെ അപ്പാജി എന്ന ഗുണ്ട..ഹൌസോണർ ശങ്കരാടി..ബ്ലേഡ് അവറാൻ ഇവർക്കെല്ലാം തീർത്തും ഒരു വ്യക്തിത്വമുണ്ട് ഇതിൽ..

പിന്നീട് 1989-ൽ ഇറങ്ങിയ കമലിന്റെ “പെരുവണ്ണാപുരത്തെ വിശേഷങ്ങൾ”..ആ ചിത്രത്തിലെ തമാശകൾ ഇന്നും ഹിറ്റാകുന്നത് ശുദ്ധ നർമ്മത്തിന്റെ ഒരു പ്രസൻസുകൊണ്ടാണ്..അവസാനം ബെർസിൽ വരുന്ന അച്ചുവിന്റെ അഭിനയത്തിലും ഡയലോഗിലും വരെ ആ നിലവാരം കാണാൻ കഴിയും..

അതിനുശേഷം 1990-ൽ ഇറങ്ങിയ “ശുഭയാത്ര” ചിത്രം..അതിനു മുൻപും ശേഷവും ആ മഹാനഗരത്തിന്റെ യഥാർത്ത മുഖം അനാവരണം ചെയ്ത ഒരു ചിത്രം ഉണ്ടായിട്ടില്ല.

അതേവർഷം തന്നെയിറങ്ങിയ “നന്മനിറഞ്ഞവൻ ശ്രീനിവാസൻ” ക്ലൈമാക്സ് വരെ ഒരു ഫ്ലോ നിലനിർത്തിയെങ്കിലും ആ കാലഖട്ടത്തിലെ സിനിമയുടെ അവസാനം ദുഃഖം എന്ന ക്ലിഷേയിൽ അവസാനിപ്പിച്ചു..

അതുപോലെ 1990ൽ തന്നെയിറങ്ങിയ ജയറാം-ശ്രീനി അഭിനയിച്ചു തകർത്ത “നഗരങ്ങളിൽ ചെന്നു രാപാർക്കാം” എന്ന സൂപ്പർഹിറ്റിലെ മണ്ടനായ കുഞ്ഞിക്കുട്ടൻ തമ്പുരാനേയും രാമചന്ദ്രനേയും മറ്റും എങ്ങിനെ മറക്കാനാണ്..

1991ലെ “പൂക്കാലം വരവായി”ലെ ടോം&ജെറിയെക്കുറിച്ച് വാചാലയാകുന്ന ആ കൊച്ചുകുട്ടിയേയും പിന്നെ ബസ്ഡ്രൈവറേയും പിന്നെ അല്പം അതിശ്യോക്തി ഉള്ള കഥയാണെങ്കിലും അതും ഒരു നല്ല ചിത്രമായിരുന്നു..പിന്നെയിറങ്ങിയ “ നീലഗീരി ”അവസാനത്തോടടുക്കുമ്പോൾ ആ ഫ്ലോ നഷ്ടപ്പെട്ട് ഒരു സാധാ തട്ടുപൊളിപ്പടമായി മാറുന്നതും കാണാം..

ഏതാണ്ട് ഈ കാലഖട്ടത്തോടെ മലയാളസിനിമാലോകം പുതിയ സങ്കേതങ്ങളിലേക്ക് ചേക്കേറി..പഴയ ദുഖപുത്രിമാരുടെയും കുടുംബത്തിന്റേയും കണ്ണീരിന്റേം ക്യാൻസറിന്റെം കഥകൾ നാമനാത്രമായി ചുരുങ്ങി..
1993ലാണ് പിന്നെ രഞ്ജിത്തിന്റെ രംഗപ്രവേശം..“മായാമയൂരം” ബോക്സോഫീസ് ബസ്റ്ററിലൂടെ...ആ ചിത്രം ഒരു സാമ്പത്തികപരാജയമായിരുന്നെങ്കിലും മിനിസ്ക്രീനിൽ വൻ ജനപ്രീതി പിന്നീട് നേടുകയുണ്ടായി...
ഈ ചിത്രം മുതലാണ് രഞ്ജിത്ത് കഥയേയും സിനിമയുടെ ടോട്ടാലിറ്റിറ്റിയേയും കവച്ചുവയ്ക്കുന്ന ക്യാരക്ടറുള്ള കഥാപാത്രങ്ങളെ സ്രിഷ്ടിക്കുന്നത്.. നരേന്ദ്രൻ എന്ന ആർക്കിട്ടെക്ക്ടും ഉണ്ണിയെന്ന അനിയനും ഓരോ മാനറിസങ്ങൾ കീപ് ചെയ്യുന്നു...രേവതിയുടെ ക്യാരക്ടർ മാത്രം അല്പം ക്രീമിഷ് ആയെന്നു തോന്നുന്നു...ഒരു സിനിമയുടെ കഥയ്ക്ക് അത്യാവശ്യം വേണ്ട റീസണിംഗ് , അതിൽ ഈ സിനിമ നീതി പുലർത്തുന്നു...
ക്ലൈമാക്സ് ഊഹിക്കാവുന്നതു മാത്രമാണ്..അതല്ലാതെ ഒരു നീതി ആ കഥയ്ക്കില്ല..


അതിനുശേഷമിറങ്ങിയ “ദേവാസുരം” ഒരു ലെജൻഡായി മാറിയത് തീർത്തും അർഹിക്കുന്ന കാര്യം മാത്രമാണ്...ഐവിശശിയുടെ അവസാന ഹിറ്റ്..ശശിക്ക് ഒന്നും ചെയ്യാനില്ലാത്ത ഒരു ചിത്രം..ആരെടുത്താലും ക്ലിക്കാകുന്ന ഒരൊന്നൊന്നരപടം...ഇതിൽ നീലകൺഃൻ അമാനുഷികനല്ല..രഞ്ജിത്തിന്റെ ഒരു ചിത്രത്തിലും അമാനുഷികരില്ല..ചിലതിൽ അതിശയോക്തികൾ മാത്രം..
5 ലക്ഷം കൊടുത്ത് കേസൊതുക്കാൻ പറമ്പുവിൽക്കേണ്ടി വരുന്ന നീലൻ എങ്ങനെ അമാനുഷികനാകും.....ഭൂമിയുടെ ആദായത്തിൽ അഡ്ജസ്റ്റ് ചെയ്തുപോകുന്ന മംഗലശ്ശേരി എന്ന തറവാടും.. ഒരു ഗൾഫുകാരന്റെ പണത്തിനു മുന്നിൽ തടഞ്ഞു നിൽക്കുന്ന സാമ്പത്തികശേഷിയും മറ്റും ഏറെ നാച്വറലായി അവതരിപ്പിക്കാൻ രഞ്ജിത്തിനു കഴിഞ്ഞു..
നായകനെ വെല്ലുന്ന വീറും വാശിയുമുള്ള വില്ലൻ..സ്ത്രീസംസർഗം , സുരപാനം ,ചൂതുകളി തുടങ്ങി എല്ലാ ദുർഗുണങ്ങളുണ്ടെങ്കിലും അതിൽ ദേവാംശംചേർക്കാനായിട്ട് സംഗീതപ്രിയൻ,ദാനധർമ്മി,കലാകാരൻ തുടങ്ങിയ സദ്ഗുണങ്ങൾ നീലനിൽ ചേർത്തിരിയ്ക്കുന്നു..വില്ലനുമേൽ ജയം എന്നതിലുപരി ഒരു മനുഷ്യന്റെ രണ്ടു ഗുണങ്ങൾ തമ്മിലുള്ള യുദ്ധമാണിതിൽ...അസുരനായ നീലൻ അതുപേക്ഷിച്ച് തനിക്കുള്ള നന്മയിലേയ്ക്ക് യാത്രയാവുകയാണ് ക്ലൈമാക്സിൽ..പിത്രത്വം പോലും നിഷേധിക്കപ്പെടുമ്പോൾ അഹം മാറി സാത്വികയിലേക്ക് എത്തുന്ന നീലന്റെ ജീവിതം ഭാനുമതിയോടൊത്ത് പൂർണ്ണമാകുന്നു..100% പെർഫെക്ട് തിരക്കഥ...പക്ഷേ രണ്ടാം ഭാഗമായ “രാവണപ്രഭുവിൽ” കാർത്തികേയൻ വല്ലാതങ്ങ് വളരുന്നു..എങ്കിലും പിഴവില്ലാത്ത മറ്റൊരു വിസ്മയ ചിത്രം...നീലനു അർഹിക്കുന്ന അന്ത്യം തന്നെ നൽകുന്നു ഇതിൽ..വീരമരണം തന്നെ...

1994ൽ “രുദ്രാക്ഷം” വന്നു എങ്കിലും അത് ഒരു ടിപ്പിക്കൽ സുരേഷ്ഗോപിപടമായി ഒതുങ്ങിപ്പോയി. തെറ്റില്ലാത്ത ഒരു സാധാരണ ചിത്രം എന്നതിലുപരി രഞ്ജിത്തിന്റെ പ്രസൻസ് അതിൽ ഫീൽ ചെയ്തില്ല.വിജയരാഖവന്റെ ഡ്രൈവർവേഷം മാത്രം അല്പം നിലവാരം പുലർത്തി..

പിന്നെ ഒരു 2 കൊല്ലത്തിനു ശേഷംമാണ് ആ തൂലിക വിസ്മയം സ്രിഷ്ടിച്ചത്..”ആറാം തമ്പുരാൻ”..നരേന്ദ്രപ്രസാദിന്റെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നു..ക്ലൈമാക്സിൽ പോലും പരാജയപ്പെടാത്ത കൊളപ്പുള്ളി അപ്പൻ..
പിന്നെ നന്ദകുമാറും ബാപ്പുവും എഴുത്തച്ഛനും മംഗലവും,നയന്താരായും, ഉണ്ണിമായയും എല്ലാം മറക്കാനാവാത്ത അനുഭവങ്ങളായി മാറി..സ്ത്രീകൾക് അർഹിക്കുന്ന പ്രാധാന്യം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു..

ഇന്നത്തെകാര്യം ഇന്നു ..നോ സ്ട്രെൻസ് & അറ്റാച്ച്മെൻസ് എന്ന ലോഗൊയിൽ ജീവിക്കുന്ന ഒരു ഹൈസ്പെൻഡർ..ജഗന്റെ ക്യാരക്ടറിന്റെ ആഴം അത്രയ്ക്കധികമാണ്...റിക്ഷാഡ്രൈവറും, വയലിൻവട്ടൻ സായ്പും, നന്ദനോടും അങ്ങനെ എല്ലാ നിലവാരത്തിലും ജീവിക്കുന്ന ജീവിക്കനിഷ്ടപെടുന്ന ഒരാൾ..പെണ്ണുപിടിച്ചാൽ വെർജിനിറ്റിയും സദാചാരവും നഷ്ടപെടുമെന്നുള്ള സാദാ കൺജസ്റ്റഡ് ചിന്തകളിൽ തീർക്കാൻ ജഗന് സമയമില്ല...ജീവിതം ആഖോഷിക്കുന്ന വിലകൂടിയ ബ്ലാങ്കറ്റ്സ് വരുത്താൻ മടിയില്ലാത്ത ഒരു ബിഗ് ഫിഷ്....ഒരു ഖട്ടത്തിൽ വേദാന്തിയാകുന്നതും പിന്നീട് പാരിസിലേക്ക് പറക്കാൻ കൊതിക്കുന്ന യൂറോപ്യൻ ഫ്രീ ലൈഫിന്റെ ആരാധകനായ ജഗൻ ..വാക്കുകൾക്കതീതമായ സിനിമ..

പിന്നെയിറങ്ങിയ “സമ്മർ ഇൻ ബേത്ലഹേം“ ഒരു മഞ്ജു ചിത്രമായി ഒതുങ്ങി..ലാലിന്റെ പ്രസൻസ് പോലും കാര്യമായി വർക്കു ചെയ്യുന്നില്ല...മഞ്ജുവാര്യരുടെ അഭിനയത്തിനു മുന്നിൽ ബാക്കിയെല്ലാം നിഷ് പ്രഭമാകുന്നു...

1999ലെ “ ഉസ്താദ് “ ഷാജികൈലാസും രഞ്ജിത്തും ചേർന്നു നിർമ്മിച്ച് സിബിമലയിൽ സംവിധാനിച്ച(അതെന്തിനാണ്?) ചിത്രം...തിരക്കഥയുടെ ഒറ്റ പിൻബലത്തിൽ വിജയിച്ച ചിത്രം..ഒരു ത്രില്ലിംഗ് മൂവി..പക്ഷേ അർഹിക്കുന്ന വിജയം കിട്ടിയോ എന്ന് സംശയം ..യൂസഫ് എന്ന വില്ലൻ തന്നെ ഇതിനെ ഹൈലൈറ്റ്....

2000-ൽ ഇറങ്ങിയ വല്യേട്ടൻ & നരസിംഹം ഒരേ അച്ചിൽ വാർത്ത ചിത്രങ്ങളായിരുന്നെങ്കിലും കരുത്തുറ്റ രണ്ട് നായകന്മാരെ മലയാളത്തിനു ലഭിച്ചു..

പിന്നീടാണ് കളിമാറിയത്..അടുത്തചിത്രം രാവണപ്രഭുമുതൽ രഞ്ജിത്ത് സംവിധായകനായി..അതോടെ ഷാജികൈലാസിന്റെ കരിയറും തീർന്നു..

കാലങ്ങളാ‍യി മലയാളം കാത്തിരുന്ന പ്രോമിസിംഗായിട്ടുള്ള “പ്രിത്വിരാജ് “ എന്ന നടന്റെ പ്രസൻസ് അറിയിച്ച ചിത്രം...നവ്യയുടെ ഏറ്റം മികച്ച കഥാപാത്രം..“നന്ദനം”.ഒരു അണ്യൂഷൽ കഥ ഒഴുക്കിൽ പറഞ്ഞുതീർത്തു..മനോഹരം എന്നേ പറയാനുള്ളൂ..

2003ൽ വന്ന “മിഴിരണ്ടിലും“ സ്റ്റാർവാല്യൂ ഇല്ലാത്തതിന്റെ പേരിൽ, നല്ല മാർക്കറ്റിംഗിന്റെ അഭാവം മൂലം പരാജയപ്പെട്ട ഒരു നല്ല സിനിമ...ഡോക്ടർ അരുണായി ഇന്ദ്രജിത്ത് ജീവിച്ചു..ജഗതി തന്റെ സ്വതസിദ്ധമായ കഴിവ് ഒരിക്കൽകൂടി കാട്ടി...സിനിമയുടെ അവസാനഭാഗങ്ങൾ അല്പം അതിശ്യോക്തിയായിപോയി എന്നതൊഴിച്ചാൽ മറ്റൊരു നല്ല ചിത്രം...

പിന്നീട് വന്ന രഞ്ജിത്ത് ചിത്രങ്ങളിൽ സ്ഥിരം അഭിനേതാക്കൾ ഉണ്ടാകാൻ തുടങ്ങി..“അമ്മക്കിളിക്കൂട് “ എന്ന ഹ്രിദ്യമായ ചിത്രം പക്ഷേ ഒന്നുകൂടി ആർദ്രമായ ഒരനുഭവമാണ്..പ്രിത്വിയെ ഇഷ്ടപെട്ടുപോകുന്ന ചിത്രം...
2004 ലെ “ബ്ലായ്ക്ക് “ പക്ഷേ അതിനു മുന്നേയിറങ്ങിയ എകെ സാജൻ ചിത്രമായ വയലൻസ് എന്ന ചിത്രത്തിന്റെ തീമായിരുന്നതു കൊണ്ടാണോ എന്തൊ..വയലൻസിന്റെ തീക്ഷ്ണത അതിനില്ലാതായിപ്പോയി....പല നല്ല രംഗങ്ങൾ ഉണ്ടായിരുന്നുട്ടും മൊത്തത്തിൽ ചിത്രം ഒരു പരാജയമായി...

പിന്നീടുവന്ന “ ചന്ദ്രോത്സവവും” “പ്രജാപതിയും” തന്റെ തന്നെ വികലമായ അനുകരണങ്ങളാക്കി രഞ്ജിത്ത്...ശ്രീഹരി എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് ഉൾക്കൊള്ളിക്കാൻ ഇത്തവണ രഞ്ജിത്തിനു കഴിഞ്ഞില്ല.. ...ഒരു പ്രോപ്പർ ലക്ഷ്യമില്ലാത്ത നായകനും ചുമ്മാ ചീട്ടുകളിച്ചിരിയ്ക്കുന്ന ബിസിനെസ് ടൈക്കൂൺസായ കൂട്ടുകാരും..യുക്തി പലയിടത്തും പരാജയപ്പെടുമ്പോഴാണു പ്രേക്ഷകർക്ക് ദഹിക്കാതെ പോയത്...ക്ലൈമാക്സ് കണ്ടുമടുത്ത ക്ലിഷേകളിൽ ഒതുങ്ങി...എന്നാൽ നായകനേക്കാളും ആർജ്ജവം ഇതിൽ വില്ലൻ കാണിക്കുന്നു..അതേ വില്ലനെ തന്നെ ക്ലൈമാക്സിൽ ഒരു വെറും ലോ ക്ലാസാക്കുന്നു..

ദേവർമടം നാരായണൻ എന്ന കഥാപാത്രത്തിന്റെ പേരിനോട് പോലും നീതിപുലർത്താൻ മമ്മൂട്ടിക്കിതിൽ സാധിച്ചില്ല..മാടമ്പിത്വത്തിന്റെ അമിതമായ പ്രയോഗം പലയിടത്തും ഇതിനെ ബോറാ‍ക്കി...നാരായണൻ ആത്യാധുനികനാണ്, ഫ്രീ തിങ്കറാണു ഒക്കെ ശരി ഒരു സീനിൽ തങ്ങളുടെ സ്വന്തം പറമ്പിൽ വെള്ളമടിക്കാൻ വന്ന വില്ലൻ ടീമിനെ ഒരു കാരണവുമില്ലാതെ നാട്ടുകാരൻ പ്രകോപിപിച്ച് അടിയുണ്ടാക്കുന്നു..പബ്ലിക്ക് വെള്ളമടി പാടീല്ലത്രേ നാരായണന്റെ നാട്ടിൽ..ഇതെന്തൊരു ന്യായം?

പോട്ടെ വേറൊരു ഒരു സീനിൽ ഫുഡ് ടെസ്റ്റ് ചെയ്ത് കഴിക്കുന്ന നാരായണൻ..ഇതെല്ലാം അല്പം ഓവറല്ലേ..അതുകൊണ്ട് തന്നെ ഇ -ക്ലാസ് ബെൻസ് ഉണ്ടായിട്ടും പടം പൊട്ടി..

എന്നാലും ചില ക്ലിന്റീസ്റ്റ്വുഡ് പ്രയോഗങ്ങൾ ഒക്കെ നടത്തുന്നുണ്ടിതിൽ മമ്മു.. കാട്ടി,വണങ്കാമുടി, ആലിരാഖവന്റെ ക്യാരക്ടർ ഇതെല്ലാം കൊള്ളാമായിരുന്നു..അല്പം കൂടി നല്ല കഥയിൽ അനാവശ്യ ക്യാരക്ടേഴ്സിനെ ഒഴിവാക്കിയാൽ നന്നാകുമായിരുന്ന ഒരുചിത്രം...


അങ്ങനെ 2007ൽ ആ തൂലികയിൽ നിന്നും ബാലചന്ദ്രൻ ജനിച്ചു..”കൈയ്യൊപ്പ്” എത്ര നാളു കൂടിയിട്ടാണ് മനോഹരമായ ഒരു ചിത്രം ഞാൻ കണ്ടത്..ഏച്ചുകെട്ടലുകളില്ല..പൊട്ടിത്തെറികളില്ല...ഇത് ആസ്വദിച്ച് കാണാൻ കഴിയുന്നില്ലെങ്കിൽ പ്രേക്ഷകരുടെ നിലവാരം പോയി എന്നേ ഞാൻ പറയൂ.ഇന്ത്യൻ ബ്യൂറോക്രസിയുടെ ചീഞ്ഞ ഒരു മുഖം കൂടി ക്ലൈമാക്സിൽ നമ്മൾ കാണുന്നു..
ബ്ലസിയുടെ കാഴ്ച്ചയുടെ ക്ലൈമാക്സിൽ അഡ്രസ് ചുരുട്ടിയെറിയുന്ന ഉദ്ദ്യോഗസ്ഥനിൽ കണ്ട അതേ വർഗ്ഗഗുണം..എനിക്ക് എറ്റവും പ്രിയപ്പെട്ട ഒരു മമ്മൂട്ടിച്ചിത്രമാണ് കൈയ്യൊപ്പ്..ഒരു 100 തവണ ഞാനത് കണ്ടിട്ടുണ്ട്..ഒരിയ്ക്കലെങ്കിലും കാണണം, ഇല്ലെങ്കിൽ ഒരു നഷ്ടമാകുന്ന ചിത്രം..


അതേ കൊല്ലം ഇറങ്ങിയ “നസ്രാണി” ഒരു നല്ല ചിത്രമായിരുന്നു..അനാവശ്യമായ കഥയുടെ പോക്കും പിന്നെ ചാടിമരിച്ച കുട്ടിയുടെ കഥയും ഒക്കെകൊണ്ട് ലക്ഷ്യത്തിലെത്താതെ പോയി..എങ്കിലും ഡി.കെ ഒരു 1-1.5 ക്യാരക്ടറാണ്.

പിന്നെ “റോക്ക്&റോൾ” പഴയ ജഗന്റെയും മറ്റും മാനറിസങ്ങൾ പ്രകടിപ്പിക്കുന്ന ചന്ദ്രമൌലി പക്ഷേ കഥയില്ലായ്മയിൽ തളർന്നുപോയി..അനാവശ്യമായ പുകഴ്ത്തലുകൾ ചന്ദ്രമൌലിയുടെ വ്യക്തിത്വം തകർക്കുന്നു..കൂട്ടുകാർ സാക്കിർഹുസൈൻ , എ.ആർ റഹ്മാൻ,ആണെന്നും പിന്നെ ലാറ്റിൻ അമേരിക്കയിൽ എവിടെയോ ഒക്കെ കഞ്ചാവുക്രിഷി നടത്തിയതിനു ജയിലിലാണെന്നോ തുടങ്ങിയ ഡയലോഗുകൾ കൊള്ളാമെങ്കിലും ഇതേ സാധനങ്ങൾ പലയിടത്തും ആവർത്തിച്ച് ബോറാകുന്നു..എങ്ങുമെത്താതെ ആ കഥയും തീരുന്നു..ഇന്റലച്വൽ ഓവറായാലും കുഴപ്പമാണ്..

2008ലെ “തിരക്കഥയിലാണ്“ പിന്നീടാ മാജിക്ക് ആവർത്തിച്ചത്..അക്ബർ എന്ന ക്യാരക്ടറിലൂടെ പ്രിത്വി പറയുന്ന ഡയലോഗിനു വരെ ഒരു അരിസ്ട്രൊക്രസി ഫീൽ ചെയ്യുന്നുണ്ട്..ഈ അടുത്തവർഷങ്ങളിൽ ഇറങ്ങിയ എറ്റവും നല്ല സിനിമ എന്നു വേണമെങ്കിൽ പറയാം..

2009ലെ “പലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ” സത്യത്തിൽ എങ്ങുമെത്താതെ പോയ ഒരു കോപ്ലിക്കേടഡ് കഥയാണ്...അഹമ്മദ് ഹാജിയുടെ കഥാപാത്രം ഒഴിച്ചാൽ ചില പഴയ ബിംബങ്ങൾ കാണിക്കുന്നുണ്ടെന്നല്ലാതെ ഒരു സ്ട്രൈക്കിംഗായി ഒന്നുഇല്ലിതിൽ..

ഒന്നു മറന്നുപോയി “ജോണിവാക്കർ” എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന്..ഒരു കൌ ബോയ്പടമെന്ന നിലയിൽ മലയാളത്തിൽ ഇതുപോലൊന്നു പിന്നെ വന്നിട്ടില്ല..അതിൽ ഏറ്റവും ഇഷ്ടമുള്ള ചില രംഗങ്ങളുണ്ട്..ബോബിയുടെ കൂട്ടുകാർ വീട്ടി വരുമ്പോൾ ജോണിവാക്കർ നൽകി സൽക്കരിക്കുന്ന രംഗം..ശരിയ്ക്കും ക്ലിന്റ് ഈസ്റ്റ് വുഡ്ഡിന്റെ ഒക്കെ ചിത്രങ്ങളിലേപ്പോലെ..പിന്നെ കോളജിൽ ഹൈവേമാൻ പദ്യം
ചൊല്ലുന്ന ടീച്ചർ..എത്ര കണ്ടാലും മതിവരാത്ത ചിത്രം..

സിനിമയിൽ അവാർഡ്പടം കൊമേഴ്സ്യൽ പടം എന്നൊക്കെയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല..നല്ലതും ചീത്തയും മാത്രം.
ഫോർ എക്സ: ചട്ടമ്പിനാട് ഒരു വട്ടം കാണാം..പക്ഷേ മനസ്സിൽ തങ്ങി നിൽക്കില്ല..മലർവാടി കുറച്ചുനാളേയ്ക്കെങ്കിലും മനസ്സിൽ കാണും..അത്രേയുള്ളൂ വ്യത്യാസം..

ഇനിയും ഈ എഴുത്തുകാരന്റെ തൂലികയിൽ നിന്ന് ഒരു പിടി നല്ല കഥാപാത്രങ്ങൾ ഉണ്ടാവട്ടെ...അനുകരണങ്ങൾ എന്നും അനുകരണങ്ങളായി തന്നെയിരിക്കട്ടെ..അങ്ങനല്ലേ ഒന്നമനും, നാട്ടുരാജാവും,പ്രജയും, അലിഭായിയും ഒക്കെ ഉണ്ടാകുന്നത്...
Related Posts Plugin for WordPress, Blogger...